Sunday, March 18, 2018

Madambam Johns added 3 new photos.

Madambam Johns added 3 new photos.
9 hrsMysore
ളോഹയിട്ട കാട്ടാളന്മാർ ചുട്ടുതിന്ന സലോമി ചേച്ചിയെപ്പോലുള്ള ആലംബഹീനരുടെ ശാപം കേരള സഭയെ വിടാതെ പിന്തുടരുന്നു. കപ്യാർക്ക് മാപ്പു കൊടുത്തതുകൊണ്ടായില്ല. ആലഞ്ചേരി പിതാവ് ഇനിയെങ്ങിലും ജോസഫ് സാറിനോട് മാപ്പു ചോദിക്കാൻ തയ്യാറാവുകയും അഭിശപ്തർ ഒന്നടങ്കം ചാക്ക് ധരിച്ചു ചാരം പൂശി ഉപവസിക്കുകയും ചെയ്യട്ടെ. കൈവെട്ടിമാറ്റപ്പെട്ട ജോസഫ് സാറിനെ കോതമംഗലം രൂപതയിലെ പിശാചുക്കൾ ജോലിയിൽ നിന്നും പിരിച്ചുവിട്ടപ്പോൾ കർദിനാൾ ആലഞ്ചേരി തന്നെയായിരുന്നല്ലോ പേരിനെങ്കിലും സീറോ സഭാ തലവൻ. അവര്‍ അനുസരിക്കില്ലെങ്കില്‍കൂടി
അരുത് കാട്ടാളന്മാരെ.....എന്നൊരു വാക്ക് അങ്ങേയ്ക്ക് പറയാമായിരുന്നില്ലേ? ഈ അറബി വേഷധാരികൾ വ്യഭിചാരവും , കൊള്ളയും കൊലപാതകവും ചെയ്താൽ, വിശ്വാസികൾ ഉപവസിച്ചു പ്രാർത്ഥിക്കണം പോലും. വിശ്വാസികളുടെ പ്രാർത്ഥനയുടെ കുറവുകൊണ്ടാണോ ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കൾ ഇമ്മാതിരി കൊടും ക്രൂരതകൾ ചെയ്തത്? വിതച്ചത് തന്നെ കേരള സഭ കൊയ്യുന്നു...

No comments:

Post a Comment