Monday, April 27, 2020

കൊറോണക്ക് ശരിയായ മരുന്ന് കണ്ടെത്തുന്നതിന് കേരളത്തിന് വലിയ പങ്കുവഹിക്കുവാനുണ്ട്.


 ലോകത്തെ കീഴടക്കുന്ന ഈ വൈറസിനെ നേരിടുവാൻ ശരിയായ വാക്‌സിൻ കണ്ടെത്തുക എന്നതുമാത്രമാണ് ഏക പോംവഴി . ലോക്ഡൗൺ ഒരു താൽക്കാലിക പരിഹാരം മാത്രമാണ്.  

       നമ്മുടെ മഞ്ഞളും വേപ്പും ഉൾപ്പെടെ ആയിരക്കണക്കിന് ആയൂർവേദ, പച്ചമുരുന്നുകളുടെ  ഒരു കൂമ്പാരംതന്നെ നമ്മുടെ സഹ്യപർവത നിരകളിലുണ്ട്. എല്ലാ രോഗത്തിനുമുള്ള മരുന്ന് നമ്മുടെ പ്രകൃതിയിൽത്തന്നെയുണ്ട്  . ഇതുകൂടാതെ പുതിയ വാക്‌സിൻ കണ്ടെത്തുന്നതിനു ശേഷിയും ഇഛാശക്തിയുമുള്ള ധാരാളം മലയാളി ശാസ്ത്രജ്ഞരും ഒരു ജനാധിപത്യസർക്കാരും നമുക്ക് കൈമുതാലായുണ്ട്. ഇതിനുള്ള പരിശ്രമം ഉടൻ ആരംഭിക്കണം.

  അനാവശ്യ വിവാദങ്ങളിൽ നിന്നും ആദരണീയരായ പ്രതിപക്ഷ പാർട്ടി നേതാക്കൾ വിട്ടുനിൽക്കണം. ഇപ്പോഴത്തെ അനാവശ്യ വിവാദങ്ങൾ ജനങ്ങൾക്കിടയിൽ നിങ്ങളുടെ സൽകീർത്തിക്ക് കളങ്കമുണ്ടാക്കുന്നതിനേ ഇടയാകു.
കോവിഡ് 19-നെ എല്ലാവരും ഒറ്റക്കെട്ടായി നേരിടണം. കോട്ടയത്തെ ഒരു കോറോണ രോഗിയെ ആശുപത്രിയിൽ എത്തിക്കുന്നതിന് ആംബുലൻസ് ഓടിയെത്താനെടുത്ത 3 മണിക്കൂർ സമയവും, ഡേററ കളക്ഷനുമൊന്നുമല്ല നമ്മുടെ മുന്നിലെ പ്രധാന വിഷയം .അതു കോവിഡ് 19 മാത്രമാണ്. 

 കോവിഡിനെ നേരിടുന്നതിൽ കേരളാസർക്കാർ വലിയ വിജയമാണ്  കൈവരിച്ചിരിക്കുന്നത്. നമ്മൾ ലോകത്തിനു തന്നെ മാതൃകയും നേതൃത്വവുമാണ്. ഇക്കാര്യത്തിൽ വൻകിട ലോകരാജ്യങ്ങൾ പോലും കേരളത്തെ ഉററുനോക്കുകയാണ്.  കൊറോണ പ്രതിരോധത്തിന് സർക്കാരിനോട് തോളോടുതോൾ ചേർന്നു പ്രവർത്തിക്കുന്ന പ്രതിപക്ഷത്തിനും ഇത് അഭിമാനനേട്ടം തന്നെയാണ്.
                 നിലവാരം കുറഞ്ഞ വിഷയങ്ങൾ ഉയർന്നു വന്നാൽ രാപകലില്ലാതെ കഠിനാധ്വാനം ചെയ്യുന്ന നമ്മുടെ ശൈലജ ടീച്ചറുടേയും മുഖ്യമന്ത്രിയുടേയും ആരോഗ്യപ്രവർത്തകരുടേയും പോലീസ് ഉദ്ദോഗസ്ഥരുടേയും മററു പൊതുപ്രവർത്തകരുടേയുമെല്ലാം ആത്മവിര്യം തകരാനിടയാകും, അത് നമുക്കാർക്കും ഗുണകരമല്ല. കൂടാതെ വൻ ദുരന്തത്തിനും ഇതു കാരണമാകും. ഈ സമയം കൊറോണക്കെതിരായുള്ള യുദ്ധത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടേയും ആരോഗ്യപ്രവർത്തകരുടേയും കരങ്ങൾക്ക് ശക്തിപകരുന്ന പ്രവൃത്തികൾ മാത്രം  ചെയ്തുകൊണ്ട്  കൊറോണയെ നമ്മക്ക് ഒറ്റക്കെട്ടായി അതിജീവിക്കാം . നമ്മൾ അതിജീവിക്കും തീർച്ച.

റെജി ഞള്ളാനി .കട്ടപ്പന.
 സാമൂഹികപ്രവർത്തകൻ. 9447105070. .