വത്തിക്കാൻ: കത്തോലിക്കാ വിശ്വാസത്തിന്റെ ഒരു പാരമ്പര്യ ആണിക്കല്ലുകൂടി ഫ്രാൻസീസ് മാർപ്പാപ്പ വലിച്ചൂരി. നരകം എന്ന് ഒന്ന് ഇല്ല. പാപം ചെയ്യുന്നവർ മരിച്ചുകഴിഞ്ഞാൽ നരകത്തിൽ പോകില്ല. ആരെയും നരകത്തിലേക്ക് വിടുന്നവനല്ല ദൈവം. ദൈവം നല്ലവനാണ്‌. പശ്ചാതപിക്കുന്നവരേയും തെറ്റുകളിൽ വീഴാത്തവരേയും ദൈവത്തിലേക്ക് എടുക്കും. എന്നാൽ ഒരു ആത്മാവിനെയും നരകത്തിലേക്ക് അയക്കുന്നവനല്ല ദൈവം.  പാപ്പ ഇന്നുവരെയുള്ള കത്തോലിക്കാ വിശ്വാസം തിരുത്തി പറയുകയായിരുന്നു.
ഇതോടെ നരകം എന്ന സങ്കല്പ്പം കാട്ടി വ്യാപാരം നറ്റത്തുന്ന കരിസ്മാറ്റിക് ധ്യാനക്കാർക്കും, വട്ടായിൽ അച്ചന്റെയും കാര്യമാണ്‌ കഷ്ടത്തിലായത്. പാശ്ചാത്യ കത്തോലിക്കാരിൽ വർഷങ്ങൾക്ക് മുമ്പേ മാർപ്പാപ്പ പറഞ്ഞ ചിന്താഗതിയാണ്‌ ഉള്ളത്. ദൈവ ശാസ്ത്രഞ്ജരും ഈ രീതിയിലാണ്‌ മുമ്പ് വിലയിരുത്തൽ നടത്തിയത്.
പെസഹാ ചടങ്ങുകൾ കഴിഞ്ഞ് മാർപ്പാപ്പ പുറത്ത് വന്നപ്പോൾ പ്രമുഖമായ ലിബറൽ ഇറ്റാലിയൻ പത്രമാണ്‌ അഭിമുഖം പുറത്തുവിട്ടത്. അഭിമുഖം നടത്തിയപ്പോൾ ചോദിച്ചത് ഇതാണ്‌. മരിക്കുമ്പോൾ പാപം ചെയ്തവരുടേ ദുഷ്ടാത്മാക്കൾ എവിടെയാണ്‌ പോകുന്നത്? നല്ല ആത്മാക്കൾ ദൈവ രാജ്യത്തേക്ക് പോകും. എന്നാൽ ദുഷ്ടാത്മാക്കൾ നരകത്തിൽ പോകുമോ? ലോകത്ത് കോടി കണക്കിന്‌ കത്തോലിക്കർ മരിച്ച് പോയിട്ടുണ്ട്. ഇവരിലേ ദുഷ്ടാതാമ്മ്ക്കൾ ഇപ്പോൾ എവിടെയാകും?
മാർപ്പാപ്പ പറയുന്നു. നരകം എന്ന  ഒന്നില്ല. മരിക്കുന്ന പാപം ചെയ്യുന്നവരുടെ ആത്മാക്കൾ മരിക്കുന്നതോടെ നശിക്കും. ആ ആത്മാക്കൾ പിന്നീട് ഉണ്ടാകില്ല. നരകം എന്നത് ഇല്ലാ എന്നും ദൈവം നരകത്തിലേക്ക് ആത്മാക്കളേ വിടുന്നവനല്ലെന്നും രക്ഷിക്കുന്നവനാണെന്നും മാർപ്പാപ്പ പറഞ്ഞു. മാധ്യമത്തിന്റെ റിപോർട്ടറുമായി മാർപ്പാപ്പ നടത്തിയത് സ്വകാര്യമായ ഇന്റർവ്യൂ ആയിരുന്നു. ദുഖവെള്ളി ദിനത്തിൽ വാർത്ത ലോകമാകെ കത്തി പടരുകയായിരുന്നു
കേരളത്തിൽ നരകവും സ്വർഗവും മരണവും കാട്ടിയായിരുന്നു വ​‍ീദീകരുടെ പ്രസംഗം മുഴുവൻ . കത്തോലിക്കാ സഭയിൽ വരുന്ന മാറ്റങ്ങളും തിരുത്തലുകളും ഒന്നും കേരളത്തിലേ സഭയിലേക്ക് കടത്തിവിടാതെ യാഥസ്ഥിതിക നിലപാടായിരുന്നു. മനുഷ്യനിൽ ഭീതിയുടെ വ്യാപാരികളായി ഇനി അധികനാൾ കരിസ്മാറ്റിക് പ്രസ്ഥാനക്കാർക്ക് പിടിച്ചു നില്ല്ക്ക്കാൻ ആകില്ല എന്നതാണ്‌ പാപ്പായുടെ വെളിപ്പെടുത്തൽ സൂചിപ്പിക്കുന്നത്. ധ്യാനത്തിലും പള്ളി പ്രസംഗത്തിലും പിരിവുകൾക്കും മരണവും നരകവും കാട്ടി വിശ്വാസികളേ വിറപ്പിക്കുകയും ചെയ്യുന്നതും പതിവായിരുന്നു.