Wednesday, June 20, 2018

ക്രൈംബ്രാഞ്ച് ഓഫീസിലിരിക്കുന്ന പുണ്യവാനായ ഫാദർ പീലിയാനിക്കലിന്റെ

17,177 Views
Roy Mathew

വാഴ്ത്തപ്പെട്ട പീലി പിതാവേ, അങ്ങയുടെ നാമം പരിശുദ്ധമാകട്ടെ!

".നിങ്ങൾ ഭൂമിയുടെ അറ്റത്തോളം പോയി എന്റെ വചനം ഘോഷിപ്പിൻ " - യേശുവിന്റെ ഈ ആഹ്വാനം കേട്ട് ഉടനെ വെള്ളക്കുപ്പായമിട്ടോണ്ട് കുട്ടനാട്ട് കാരോട് തട്ടിപ്പിന്റെ സുവിശേഷം ഘോഷി ക്കാനെത്തിയ ഫാദർ തോമസ് പീലിയാനിക്കലിനെ ഒടുവിൽ ക്രൈം ബ്രാഞ്ച് തട്ടി അകത്താക്കി.
കുട്ടനാട്ടിലെ കൃഷിക്കാരെ ഉദ്ധരിക്കാൻ സീറോ മലബാർ കത്തോലിക്കാ സഭയുടെ ചങ്ങനാശ്ശേരി അതിരൂപതയിൽ നിന്ന് കെട്ടിയിറക്കിയ കർഷക മിശിഹ ആയിരുന്നു പീലിയാനിക്കൽ - കുപ്പായമിട്ട കായങ്കുളം കൊച്ചുണ്ണി. കുറഞ്ഞോര് കാലം കൊണ്ട് കുട്ടനാട്ടിലെ കൃഷിയെക്കുറിച്ചുള്ള എന്തിനു മേതിനും പീലിയുടെ സാന്നിധ്യം ഒഴിച്ചുകൂടാനാവില്ലായിരുന്നു. രാഷ്ടീയ നേതാക്കൾ ഇയാൾക്കു മുന്നിൽ ഓഛാനിച്ചു നിന്നു -
ഹരിത വിപ്ലവത്തിന്റെ പിതാവും കുട്ടനാട്ടുകാ രനുമായ എം എസ് സ്വാമിനാഥനേക്കാൾ വലിയ ആളാണ് താനെന്ന് മട്ടിൽ പീലി ഞെളിയാൻ തുടങ്ങി. കുട്ടനാട്ടിലെ കൃഷിയേയും കർഷകരേയും രക്ഷിക്കാൻ സ്വാമി നാഥൻ കൊ
ണ്ടുവന്ന കുട്ടനാട് പാക്കേജിനെ തുരങ്കം വെച്ച തൊരപ്പനായിരുന്നു ഇയാൾ. 

കുട്ടനാട്ടിലെ പലരുടെയും പേരില്‍ വിവിധ സ്വാശ്രയ സംഘങ്ങളുണ്ടാക്കി വ്യാജ രേഖ ചമച്ച് ആലപ്പുഴയിലെ വിവിധ ബാങ്കുകളില്‍ നിന്ന് 150 കോടിയിൽപരം രൂപ കാര്‍ഷിക വായ്പയായി തട്ടിയെടുത്തെന്നാണ് കേസിന് ആധാരം. ചോദ്യം ചെയ്യാനാണ് ഫാ.തോമസ് പീലിയാനിക്കലിനെ കസ്റ്റഡിയിലെടുത്തതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. 12 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് വിവിധ പോലീസ് സ്‌റ്റേഷനുകളിലായി അദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ക്രൈംബ്രാഞ്ചിന്റെ ജില്ലാ ഓഫീസിലാണ് ഇയാളെ ചൊവാഴ്ച്ച വൈകുന്നേരം കൊണ്ടുവന്നത്.തോമസ് പീലിയാനിക്കലിനെ കൂടാതെ കാവാലം സ്വദേശിയും വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗവുമായ എന്‍സിപി നേതാവ് അഡ്വ.റോജോ ജോസഫ്, കുട്ടനാട് വികസന സമിതി ഓഫീസ് ജീവനക്കാരിയായ ത്രേസ്യാമ്മ എന്നിവരും പ്രതികളാണ്‌ - കുട്ടനാട് വികസന സമിതി എന്ന പേരിൽ ഇയാളുണ്ടാക്കിയ സംഘടന കൊണ്ട് വികസിച്ചത് ഇങ്ങേരും സിൽബന്ധികളും പിന്നെ പീലിയുടെ സർവാധികാരിയായ ത്ര്യേസ്യാമ്മ ചേടത്തിയും. കർഷകരെ ഉദ്ധരിക്കാനെന്ന പേരിൽ കത്തോലിക്ക സഭ ഉണ്ടാക്കിയ ഉഡായിപ്പ് സംഘമായിരുന്നു ഇത്. കണ്ണിൽ ചോരയില്ലാതെ പാവപ്പെട്ട കൃഷിക്കാരെ പറ്റിച്ച ഈ തട്ടിപ്പുകാരന്റെ ചെയ്തികളിൽ നിന്ന് സഭയ്ക്ക് ഒഴിഞ്ഞു നിൽക്കാനാവുമോ - ? കുട്ടനാട് വികസന സമിതി പോലെ കത്തോലിക്ക സഭ കൃഷിക്കാരെ ഒരു വഴിക്കാക്കിയ മറ്റൊരു സംഘടന യാണ് ഇൻഫാം. ഇൻ ഫാമിന്റെ വയനാട്ടിലെ നടത്തിപ്പുകാരനായിരുന്ന ഫാദർ റോബിൻ വടക്കുംചേരി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ ജയിലിൽ കിടക്കയാണ്. ഇൻ ഫാമിനെക്കുറിച്ചൊന്നും ഇപ്പോൾ കേൾക്കാനുമില്ല. കാലാകാലങ്ങമിൽ വിശ്വാസ സമൂഹത്തെ കൊള്ളയടിക്കാൻ തട്ടിക്കുട്ടുന്ന ഇമ്മാതിരി സംഘടനകളെ കുറിച്ച് ഒരന്വേഷണവും നടക്കാറില്ല. കഴിഞ്ഞ 5 / 6 മാസം മുമ്പ് ഏഷ്യാനെറ്റ് ന്യൂസ് ആലപ്പുഴ ലേഖകൻ ടിവി പ്രസാദാണ് പീലിയുടെ തട്ടിപ്പ് പുറത്തു കൊണ്ടുവന്നത്. പോലീസ് പതിവുപോലെ ഒത്തു കളിച്ച് കേസന്വേഷണം നീട്ടികൊണ്ടു പോകയായിരുന്നു.ഇദ്ദേഹത്തിനെതിരെ ഇത്ര ഗുരുതരമായ ആരോപണം വന്നിട്ടും കത്തോലിക്ക സഭ ഇതേക്കുറിച്ച് അന്വേഷിക്കാനോ നടപടി എടുക്കാനോ തയ്യാറായിട്ടില്ല. പതിവു പോലെ കുപ്പായത്തിനുള്ളിലെ ക്രിമിനലിനെ സഹായിക്കുന്ന തരത്തിലുള്ള ഒത്താശകൾ സഭ ചെയ്തു കൊടുത്തു. സ്ത്രീ പീഡനവും സാമ്പത്തിക തട്ടിപ്പും ക്രൈസ്തവ സഭകൾക്കുള്ളിൽ ഒരു കുറ്റ കൃത്യമായി പോലും പരിഗണിക്കുന്നില്ല. അതു കൊണ്ട് തന്നെ ഫാദർ പീലി മരണാനന്തരം കൃഷിക്കാരുടെ " സഹന പിതാവായി " വാഴ്ത്തപ്പെടും. അത്ഭുതങ്ങൾ വെളിപ്പെടും. പീലിയുടെ കബറിടത്തിലും കുട്ടനാട് വികസന സമിതി ആപ്പീസിലുമൊക്കെ മാലാഖമാർ പ്രത്യക്ഷപ്പെടും - വീണ്ടും കത്തോലിക്ക സഭ പത്തു പുത്തൻ വാരാനുള്ള മാർഗങ്ങൾ കണ്ടു പിടിക്കും.


കുപ്രസിദ്ധമായ മാടത്തരുവി മറിയക്കുട്ടി കൊലക്കേസ് പ്രതിയായിരുന്ന ഫാദർ ബെനഡിക്ട് ഓണം കുളം ഇപ്പോൾ സഹനദാസൻ എന്ന പേരിൽ അറിയപ്പെടുകയാണ്. അങ്ങേരുടെ കല്ലറയ്ക്കൂ മുന്നിൽ പ്രാർത്ഥനയും കച്ചവടവും പൊടിപൊടിക്കുന്നു. മാടത്തരുവിയെ സഭ പുണ്യ ഭൂമിയായി ഉടനെ പ്രഖ്യാപിച്ചേക്കും. ഓണം കുളം വക അത്ഭുതങ്ങൾ ഉടനെ വന്നു തുടങ്ങും. പത്തു കിലോയുള്ള ഗർഭാശയ മുഴ മറിയാമ്മ എന്ന സ്ത്രീയുടെ വയറ്റിൽ നിന്നിറങ്ങി നടന്ന് കോട്ടയം ഭാഗത്തേക്ക് പോയെന്നൊക്കെ നാളെ കേൾക്കാം. കർത്താവെ സ്തോത്രം! കർഷകരുടെ മിശിഹയും വാഴ്ത്തപ്പെട്ടവനുമായ പീലി പിതാവേ ഈ ആത്മാവിനു വേണ്ടി പ്രാർത്ഥിക്കേണമേ -* ക്രൈംബ്രാഞ്ച് ഓഫീസിലിരിക്കുന്ന പുണ്യവാനായ ഫാദർ പീലിയാനിക്കലിന്റെ വീഡിയോ *


Monday, June 11, 2018

മെത്രാന്മാരും വൈദികരും യേശുവിലും പരിശുദ്ധകുർബാനയിലും വിശ്വസിക്കുന്നില്ലന്നതിന് ഇതിൽ കൂടുതൽ തെളിവ് എന്തിന്.




താമരശേരി രൂപത ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍

BREAKING NEWS: ദൈവം രക്ഷിക്കില്ല; ശാസ്ത്രത്തില്‍ വിശ്വസിക്കൂ;  നിപയില്‍ നിന്ന് രക്ഷപെടാന്‍ കുര്‍ബാന കയ്യില്‍ സ്വീകരിക്കാന്‍ വിശ്വാസികളോട് താമരശേരി ബിഷപ്പ്


About The Author

രാജു ഇമ്മാനുവല്‍
നിപ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വിശ്വാസികള്‍ക്ക് നാവില്‍ നല്‍കിയിരുന്ന വിശുദ്ധ കുര്‍ബാന കൈകളില്‍ സ്വീകരിക്കണമെന്ന് താമരശേരി രൂപത ബിഷപ്പ്  മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. നിപ വൈറസ് പടരുന്ന സാഹചര്യത്തില്‍ മാമോദീസ,വിവാഹം,വീട് വെഞ്ചരിപ്പ് തുടങ്ങിയ ചടങ്ങുകള്‍ മാറ്റി വയ്ക്കാന്‍ വിശ്വാസികള്‍ തയാറാകണമെന്നും ബിഷപ്പിന്‍റെ ഇടയലേഖനം. സാധാരണയായി സിറോ മലബാര്‍ കത്തോലിക്ക സഭയില്‍ വിശ്വാസികള്‍ക്ക് വിശുദ്ധ കുര്‍ബാന നല്‍കുന്നത് നാവിലാണ്. പകര്‍ച്ച വ്യാധി കൂടുതല്‍ വ്യാപിക്കുന്നതിനെ പ്രതിരോധിക്കുവാനായി സര്‍ക്കാരും ജില്ലാ ഭരണകൂടവും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് ബിഷപ്പ് ഇത്തരം ഒരു കത്ത് രൂപതയിലെ എല്ലാ ഇടവകകളിലേക്കും അയച്ചിരിക്കുന്നത്.

മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍
ജനങ്ങള്‍ ഭീതിയിലാണ്. അവര്‍ക്ക് എന്തു ചെയ്യണം എന്നറിയാത്ത ഒരവസ്ഥയുണ്ട്. വായുവിലൂടെയും സ്പര്‍ശനത്തിലൂടെയും പകരുന്നതു കൊണ്ടാണ് ഇത്തരം ഒരു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തയ്യാറായതെന്ന് ബിഷപ്പ് ഇഞ്ചനാനിയില്‍ ന്യൂസ് സ്കൂപ് ‍ ഡോട്ട് കോമിനോട് പറഞ്ഞു. കുടുംബകൂട്ടായ്മകള്‍,മതബോധന ക്ലാസുകള്‍, ആവശ്യമില്ലാത്ത യാത്രകള്‍ ,സമ്മേളനങ്ങള്‍, ആഘോഷങ്ങള്‍ എന്നിവ പൂര്‍ണമായി ഒഴിവാക്കണമെന്ന് ഇടയലേഖനത്തില്‍ വ്യക്തമാക്കുന്നു. സര്‍ക്കാരിന്‍റെയും ആരോഗ്യപ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും വിട്ടുവീഴ്ചയില്ലാതെ പാലിക്കുവാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും അദ്ദേഹത്തിന്‍റെ കത്തില്‍ വ്യക്തമാക്കുന്നു.

കോടികളും സ്വണ്ണവും വൈദികർ കട്ടോണ്ടുപോയി. കോടതിക്കേസ്സും സമരവുമായി കൊരട്ടിപ്പള്ളി വിശ്വാസികൾ- പള്ളി അടച്ചുപൂട്ടി.


Tuesday, June 5, 2018

പരിശുദ്ധ കുർബാനയെ അവഹേളിച്ച മെത്രാന്മാരേയും വൈദികരേയും സഭയിൽ നിന്നും പുറത്താക്കണം . പരിശുദ്ധ കുർബാന നാവിൽതന്നെ നൽകണം.ഓപ്പൺ ചർച്ച് മൂവ്‌മെന്റ്. സഭാവിരുദ്ധരും അവിശ്വാസികളുമായ ഈ മെത്രാന്മാരേയും വൈദികരേയും പുറത്താക്കണമെന്നാവശ്യപ്പെട്ട് ഓപ്പൺ ചർച്ച്മൂവ്‌മെന്റ് പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പാക്ക് ഉടൻ പരാതിനൽകും.

പരിശുദ്ധ കുർബാനയെ  അവഹേളിച്ച മെത്രാന്മാരേയും വൈദികരേയും സഭയിൽ നിന്നും പുറത്താക്കണം . പരിശുദ്ധ കുർബാന നാവിൽതന്നെ നൽകണം.ഓപ്പൺ ചർച്ച് മൂവ്‌മെന്റ്. 

സഭാവിരുദ്ധരും അവിശ്വാസികളുമായ ഈ മെത്രാന്മാരേയും വൈദികരേയും പുറത്താക്കണമെന്നാവശ്യപ്പെട്ട് ഓപ്പൺ ചർച്ച്മൂവ്‌മെന്റ് പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പാക്ക് ഉടൻ പരാതിനൽകും. 

നിപ വൈറസ് ബാധയുണ്ടാകുമെന്ന് പറഞ്ഞ് വിശ്വാസിയുടെ നാവിൽ നൽകേണ്ട പരിശുദ്ധ കുർബാന കൈയ്യിൽ നൽകിയാൽമതിയെന്നു തീരുമാനിച്ച മലബാർ പ്രദേശത്തെ മെത്രാന്മാരേയും വൈദികരേയും ഈ തീരുമാനത്തെ അനുകൂലിക്കുന്ന മറ്റു വൈദികരേയും അടിയന്തിരമായി  സഭയിൽ നിന്നും പുറത്താക്കണം. യേശുവിന്റെ തിരുശരീര രക്തങ്ങളാണ് പരിശുദ്ധകർബാനയെന്നു വിശ്വസിക്കുന്നവർ ഇവരുടെ കുർബാന അർപ്പണത്തിൽ പങ്കെടുക്കാതെയും പരിശുദ്ധകുർബാന കൈയ്യിൽ സ്വികരിക്കാതെയും മാറിനിൽക്കണമെന്ന് കത്തോലിക്കാ സഭാനവികരണപ്രസ്ഥാനമായ ഓപ്പൺചർച്ച്മൂവ്‌മെന്റ്  അഭ്യർത്ഥിക്കുകയാണ്. യേശുവിന്റെ തിരുശരീരരക്തങ്ങളായ പരിശുദ്ധ കുർബാനയിലും ദിവ്യകാരുണ്യത്തിലും വിശ്വാസമില്ലെങ്കിൽ പിന്നെ എന്തിനാണ് വ്യർത്ഥമായ ബലികൾ ഇവർ അർപ്പിക്കുന്നത് എന്ന് വ്യക്തമാക്കണം. വിശ്വാസികൾ ഇവരെ ഒറ്റപ്പെടുത്തണം.

പരിശുദ്ധ കുർബാനയെന്നാൽ കർത്താവായ യേശുക്രിസ്തുവിന്റെ തിരുശരീരരക്തമാണ്. മാറാരോഗങ്ങളേയും മാരകരോഗങ്ങളേയും നിമിഷങ്ങൾക്കുള്ളിൽ മാറ്റി അത്ഭുതരോഗശാന്തി നൽകുന്ന ദിവ്യ ഔഷധമാണ് പരിശുദ്ധകുർബാന. ആയിരക്കണക്കിനു മനുഷ്യരുടെ മുന്നിൽ വച്ച് അംഗവൈകല്യങ്ങളും ക്യാൻസർ പോലുളള രോഗങ്ങളും സുഖപ്പെടുന്നതും കുടുംബങ്ങളിൽ ശാന്തിയും സമാധാനവും വരുന്നതും മദ്യപാനം പുകവലി പോലുള്ള ശീലങ്ങൾ മാറ്റിത്തരുന്നതിനും യേശുവിന്റെ തിരുശരീരരക്തമായ പരിശുദ്ധ കുർബാനയെന്ന ദിവ്യകാരുണ്യത്തിന് കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പണസമ്പാദനത്തിനാണെങ്കിലും ഫാദർ സേവ്യർഖാൻ വട്ടായിയേപ്പോലുള്ള ധ്യാനഗുരുക്കൻമാർ ഇതെല്ലാം പറഞ്ഞുനടക്കുന്നുമുണ്ട്.യേശുവിനുകഴിയാത്തതായി ഒന്നുമില്ലെന്നാണല്ലോ സഭാ പുരോഹിതർ പഠിപ്പിച്ചിരിക്കുന്നത്.   ക്രിസ്ത്യാനികളെല്ലാവരും യേശുവിന്റെ ശക്തിയിലും ദിവ്യബലിയിലും ദിവ്യകാരുണ്യത്തിലും വിശ്വസിക്കുന്നു. ദൈവമറിയാതെ ഒന്നും സംഭവിക്കില്ലെന്നിരിക്കെ യേശുവിലും പരിശുദ്ധകുർബാനയിലും വിശ്വസിക്കാതെ  കേവലം ബലഹീനമായ നിപാ വൈറസിനെ ഭയന്ന് നിരീശ്വരവാദികളായ ഈ വൈദികർ പരിശുദ്ധകുർബാനയേയും ക്രിസ്തീയ മതവിശ്വാസത്തെയും തള്ളിപ്പറഞ്ഞിരിക്കുകയാണ്. വിശ്വാസസമൂഹം ഇവർക്ക് മാപ്പുനൽകില്ല.  
ഈ മെത്രാന്മാരും വൈദികരും പറയുന്നതാണ് ശരിയെങ്കിൽ പരിശുദ്ധകുർബാനക്കും ദിവ്യകാരുണ്യത്തിനും യാതോരു ശക്തിയുമില്ലെന്നും യേശുവുമായി ഇതിനു യാതോരു ബന്ധവുമില്ലെന്നും ഇതു വെറും ഗോതമ്പുകഷണം മാത്രമാണെന്നുമല്ലെ അർത്ഥം. 

അങ്ങെനെയെങ്കിൽ  ഇത്രയും നാളുകൾ ഇതിന്റെ പേരിൽ വലിയൊരു ജനസമൂഹത്തെ വൈദികർ വഞ്ചിച്ചതെന്തിന് . മനപൂർവ്വം കള്ളം പറഞ്ഞ് ദൈവത്തിന്റെ പേരിൽ ക്രിസ്തീയ സഭയിലെ പുരോഹിതരെല്ലാം ജനങ്ങളെ പറ്റിച്ചത് എന്തിന്. കോടികൾ പിരിച്ചെടുത്തതും ദശലക്ഷകോടികൾ പിരിവെടുത്ത് വൻ പള്ളികളും ചാപ്പലുകളും പണിതീർത്തതും എന്തിന്. ആഡംമ്പരജീവിതം നയിക്കുന്നതും ഇതിന്റെഭാഗമല്ലേ.
സഭാവിരുദ്ധരായ ഈ മെത്രാന്മാരേയും വൈദികരേയും പുറത്താക്കണമെന്നാവശ്യപ്പെട്ട് ഓപ്പൺ ചർ്ച്ച്മൂവ്‌മെന്റ് പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പാക്ക് ഉടൻ പരാതിനൽകും. 
ഇതുവരെയുള്ള സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ വിശ്വാസികൾ ചില തീരുമാനങ്ങളിൽ എത്തിച്ചേരേണ്ടിവരും .

കേവലം നിസ്സാരമായ നിപ വൈറസ് രോഗത്തെ പുരോഹിതർ ഭയക്കുന്നുവെങ്കിൽ അവർക്ക് ദൈവത്തിൽ വിശ്വാസമില്ല. അതിശക്തമായ കുർബാനക്ക് വളരെ ഉയരത്തിലാണ് നിപയെന്ന് അവർ വിശ്വസിക്കുന്നു. ഇവർ നിരീശ്വരവാദികളും അവിശ്വാസികളും അന്തവിശ്വാസികളും ചൂഷകരുമാണ്. ഇത്തരക്കാർ വിശ്വാസത്തെ തല്ലിക്കെടുത്തുന്നു. ഇവർക്ക് ദൈവജനത്തെ നയിക്കുവാൻ അവകാശമില്ല.
2.     മേൽപറഞ്ഞ  സഭാവിരുദ്ധന്മാരായ വൈദികരുടേയും മെത്രാൻമാരുടേയും മേൽ ശക്തമായ ശിക്ഷാനടപടികൾ ഉണ്ടാകണം .അല്ലാത്തപക്ഷം ഇവരേപ്പൊലെയാണ് മറ്റുള്ളവരും എന്നു കരുതേണ്ടിവരും . അങ്ങനെയെങ്കിൽ പരിശുദ്ധ കുർബാനയും ഈ അപ്പകഷണവും വെറും തട്ടിപ്പാണെന്ന് സാധാരണജനങ്ങൾ കരുതേണ്ടിവരും. 
3.നിപ വൈറസിനെ നിയന്ത്രണവിധേയമാക്കിയെന്ന് മുഖ്യമന്ത്രിയും ആരോഗ്യപ്രവർത്തകരും പറയുന്നു . ഇവരേക്കാൾ ശക്തികുറവാണ് പരിശുദ്ധകുർബാനക്ക് എന്നുപറഞ്ഞാൽ ക്രിസ്തീയ വിശ്വാസത്തിന്റെ അടിത്തറഎവിടെയാണെന്ന് സഭാനേതൃത്വം വ്യക്തമാക്കണം .ദൈവഭയവും വിശ്വാസവും ഇല്ലാത്ത ഇവരെപ്പോലുള്ളവർ വിശ്വാസസമൂഹത്തെ അന്തകാരത്തിലേയ്ക്കാണ് നയിക്കുന്നതെന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാകണം. ഇവരുടെ കുതന്ത്രങ്ങളിൽ വീഴാതെ ക്രിസ്ത്യാനികൾ വിശ്വാസത്തിൽ ഉറച്ചുനിന്ന് പരിശുദ്ധകുർബാന നാവിൽ സ്വീകരിക്കുകയും ദൈവശാപം വാങ്ങാതെ ഇത്തരക്കാരുടെ കുർബാന അർപ്പണത്തിൽ പങ്കെടുക്കുന്നതിൽനിന്നും വിട്ടുനിൽക്കണമെന്നും ഓപ്പൺ ചർച്ച്മൂവ്‌മെന്റ് അഭ്യർത്ഥിക്കുകയാണ്. 

റെജി ഞള്ളാനി
ചെയർമാൻ 
ഓപ്പൺ ചർച്ച് മൂവ്‌മെന്റ്.
9447105070.