Friday, March 2, 2018

ഫാദർ സേവ്യറിനെ കുത്തിക്കൊന്ന സംഭവത്തിൽ സാദുവും ദൈവഭക്തനും കപ്യാരുമായിരുന്ന ശ്രീ ജോണിയെങ്ങനെ കുറ്റക്കാരനാകും.


 എല്ലാദിവസവും ഭക്തിയോടെ മലയാറ്റൂർ മലകയറി പ്രാർത്ഥിച്ചിരുന്ന ജോണിയെ ഈ സാഹചര്യത്തിലേയ്ക്ക്  തള്ളിവിട്ടവരല്ലെ കുറ്റക്കാർ. 

       ഈ വിഷയത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. 

ക്രിസ്ത്യൻ സഭകളും  പള്ളിയുൾപ്പടെയുള്ള സ്ഥാപനങ്ങളും കാരുണ്യപ്രവർത്തനത്തിനും ആത്മിയ ശുശ്രൂഷകൾക്കുമാണെന്നാണ് പുറത്തെയ്ക്ക് പറയുന്നതെങ്കിലും അവയെല്ലാം ഇന്ന് വൻ ലാഭം കൊയ്യുന്ന കച്ചവടസ്ഥാപനങ്ങളും രാഷ്ടീയ ഉപചാപങ്ങളുടെ മേടകളുമായി മാറിയിരിക്കുകയാണെന്ന സത്യം എല്ലാവരും തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. 

ഫാദർ സേവ്യർ തേലക്കാട്ടിനെ കുത്തിക്കൊലപ്പെടുത്തിയ ശ്രീ ജോണി 18 വയസ്സുമുതൽ മലയാറ്റൂർ പള്ളിയിലെ കപ്യാരാണ് .സൽസ്വഭാവിയും തികഞ്ഞ ദൈവഭക്തനും പ്രത്യേകിച്ച് തോമാശ്ലീഹയുടെ പരമഭക്തനുമായിരുന്ന കപ്യാർ ജോണി മദ്യപാനിയായിരുന്നെന്ന കഥമെനഞ്ഞതിന്റെ പിന്നിലെ ഗൂഡാലോചന ആരുടേതാണ്. രഹസ്യമെന്താണ്. കപ്യാർ മദ്യപാനിയായതിനാൽ അദ്ദേഹത്തെ പിരിച്ചുവിട്ടുവെന്നാണ് അച്ചൻ പറഞ്ഞന്യായം .നല്ല ഒന്നാന്തരം മദ്യപാനികളായിട്ടുള്ള വൈദീകരെ സഭയെന്താണ് പിരിച്ചുവിടാത്തത് .  സഭയുടെ കോടിക്കണക്കിനു രൂപ മോഷ്ടിച്ചതായോ അമ്മമാരെയോ കുഞ്ഞുങ്ങളെയോ പീഡിപ്പിച്ചതായോ തട്ടിക്കെണ്ടുപോയതായോ സഭയുടെ സ്ഥലങ്ങൾ വിറ്റ് കോടികൾ അടിച്ചുമാറ്റിയെന്ന പരാതിയോന്നും കപ്യാർ ജോണിയുടെ പേരിൽ കേട്ടില്ല. ഇതെല്ലാം ചെയ്തിട്ടുള്ള വൈദീകർക്ക് പരമാവതി ഒരു സ്ഥലംമാറ്റം മാത്രമാണ് കിട്ടുന്നത്. ഇരട്ട നീതിയല്ലെയിവിടെ.

കപ്യാരെ ആനുകൂല്യങ്ങളൊന്നും കൊടുക്കാതെ ദ്രേഹിച്ച്  പുറത്താക്കിയാൽ പത്ര-ടി.വി. മാധ്യമങ്ങൾക്ക് മിണ്ടാട്ടമില്ല. വൈദീകർക്കും കന്യാസ്ത്രീകൾക്കും ജലദോഷപനി വന്നാൽ അത് മുൻ പേജു വാർത്തയുമാണ്. അഭയ ഉൾപ്പെടെ എത്രയോ കന്യാസ്ത്രീകൾ അടുത്തകാലത്തായി ദൂരൂഹ സഹചര്യത്തിൽ മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ട്. അവയെല്ലാം മൂടിവയ്ക്കുന്നതിന് പാവപ്പെട്ട വിശ്വാസികളുടെ എത്രയോ കോടികളാണ് ചിലവോഴിക്കുന്നത്. ജോണിയെന്ന കപ്യാർ വിശേഷദിവസങ്ങളിൽ നാലുതവണവരെ മലയാറ്റൂർ മല കയറുമായിരുന്നു എന്നാണ് അറിയുന്നത്. പതിനെട്ടാം വയസ്സുമുതൽ കപ്യാരുപണി ചെയ്യുന്ന ജോണിയുടെ വീട്ടിൽ ഇന്നും കൊടുംപട്ടിണിയാണ് . എന്നാൽ പട്ടിണി കുടുബങ്ങളിൽ നിന്നും വരുന്ന വൈദീകരുടെ വീടുകളിലെ സാമ്പത്തിക വളർച്ച അതിവേഗത്തിലാകുന്നതെങ്ങനെയാണെന്ന് ആരും അന്വേഷിക്കാറില്ല.
 ജോണിയെ പുറത്താക്കുന്നതുവരെ അയാൾ മദ്യപാനിയല്ലെന്നവിവരമാണ് കിട്ടുന്നത്. പട്ടിണിയിലും സന്തോഷത്തോടെ ജീവിച്ചുവന്ന കപ്യാരുടെ കുടുംബത്തിൽ കരിനിഴൽ വീഴത്തക്കവിധത്തിലുള്ള ഏതെങ്കിലും  ഇടപെടൽ അച്ചന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നുവോ എന്നകാര്യം വ്യക്തമായും സുതാര്യമായും അന്വേഷിക്കണം.ഒപ്പം മരണമടഞ്ഞ ഫാദർ സേവ്യറിന്റെയും ജോണിയുടേയും മുൻകാല പ്രവർത്തനങ്ങളും അന്വേഷണവിധേയമാക്കേണ്ടത് അത്യാവശ്യമാണ് .

 കപ്യാർ പണിയിൽനിന്നും പിരിച്ചുവിട്ടതുമാത്രമാണോ 
അച്ചനോട് ജോണിക്കുള്ള വൈരാഗ്യം എന്നും പരിശോധിക്കപ്പെടണം.കാരണം ഈ ജോലിയില്ലെങ്കിൽ മറ്റോരു ജോലി ചെയ്യാമെന്നിരിക്കെ ഒരാളെ കൊല്ലുവാൻ മാത്രം വൈരാഗ്യം ഇക്കാര്യത്തിൽ ഉണ്ടാവുമോ എന്നകാര്യം യുക്തിക്ക് നിരക്കാത്തതാണ്.  
നടന്നത് ഒരു ദാരുണ സംഭവമാണെന്നകാര്യത്തിൽ തർക്കമില്ല. പക്ഷേ അതിലേയ്ക്കു നയിച്ച സംഭവങ്ങൾ പരിശോധിക്കപ്പെടണം. സംഭവസ്ഥലത്തുവച്ച് ജോണിക്കു പറയുവാനുണ്ടയിരുന്ന കാര്യം രണ്ടു മിനിട്ടു നേരം പോലും കേൾക്കുവാൻ നിൽക്കാതെ ഫാദർ സേവ്യർ അശാന്തനായി തിടുക്കത്തിൽ പോയത് എന്തിനാണ്. ശാന്തമായി കേൾക്കുവാൻ ഈ വൈദികൻ തയ്യാറായിരുന്നുവെങ്കിൽ ഒരുപക്ഷേ ഈ ദുരന്തം ഒഴിവാക്കാമായിരുന്നില്ലെ. കോടികളുടെ സാമ്പത്തിക വെട്ടിപ്പു നടത്തുന്ന സഭയിൽനിന്നും ഒരു പാപപ്പെട്ട കപ്യാരുടെ സേവനകാലം പരിഗണിച്ച് ജീവിക്കുവാൻ  അൽപം സാമ്പത്തികം നൽകിയിരുന്നുവെങ്കിൽ ഒരു പക്ഷേ ഈ അപകടം ഒഴിവാക്കാമായിരുന്നുവോ, സാമ്പത്തികത്തിനപ്പുറം എന്താണ് ജോണിയെ വേദനിപ്പിച്ചത്.   
കപ്യാരുമാർക്കും സഭയുടെ സ്ഥാപനങ്ങളിൽ തുശ്ച വേതനത്തിന് പണിയെടുക്കുന്ന മറ്റുള്ളവർക്കും പാവപ്പെട്ട നേഴ്‌സുമാർക്കുമൊക്കെ മാന്യമായ ശംബളവും ആനുകൂല്യങ്ങളും നൽകുവാൻ സഭ എന്തുകെണ്ടാണ് തയ്യാറാകാത്തത് .ഇതിനെതിരെ നാട്ടുകാരുടെ യോജിച്ചുള്ള പ്രക്ഷോഭം ആവശ്യമാണ്. 

ഈ വിഷയം എല്ലാവരുടെയൂം കണ്ണുതുറപ്പിക്കണം. കപ്യാരുമാർക്ക് മാന്യമായ ശംബളവും സർവീസ് ആനുകൂല്യങ്ങളും നൽകണം. സഭയുടെ സ്വത്തുക്കളെല്ലാം വിശ്വാസികൾ നൽകുന്നതാണ് ഏതെങ്കിലും പുരോഹിതർ സ്വന്തം വീടുകളിൽനിന്നും എടുത്തുനൽകുന്നതല്ലല്ലോ. പിന്നെന്തിന് പാവങ്ങളെ കുത്തിപ്പിഴിയണം. സഭക്കുവേണ്ടി ഒരുജീവിതകാലം മുഴുവൻ മാറ്റിവച്ച ശ്രീ ജോണിയെ സഭയിന്ന് ഒരു കൊലയാളിയാക്കിമാറ്റിയിരിക്കുന്നു .ആ കുടുംബത്തെ അനാധമാക്കിയിരിക്കുന്നു.  കണ്ണീർകയത്തിലാക്കിയിരിക്കുന്നു ,ഈ കുടുംബമിന്ന് അപമാനിതരായിരിക്കുന്നു, ഈ കുടുംബത്തെ കൊടും പട്ടിണിയിലേയ്ക്ക് തള്ളിവിട്ടിരിക്കുന്നു. ജോണിയെ കൊലയാളിയാക്കിയതിന്റെ ഉത്തരവദിത്വത്തിൽനിന്നും ആർക്കും ഒഴിഞ്ഞുനിൽക്കുവാൻ കഴിയില്ല. വിശ്വാസികളുടെ  ആത്മീയ ശുശ്രൂഷാജോലിക്കാരായി അവർ ശംബളംനൽകി കൂലിക്കു നിയമിച്ചിരിക്കുന്ന കൂലിക്കാരാണ്  പുരോഹിതൻ. അവനെ വീട്ടുടമസ്ഥന്റ കസേരയിൽ കയറ്റി പ്രതിഷ്ടിച്ചതിന് എല്ലാവരും ഉത്തരവാദികളാണ്, ഇതാണ് ഇതിനെല്ലാം കരണമായിത്തീരുന്നതും . 

വിശുദ്ധ ബൈബിളിലെ , മലാക്കി പ്രവാചകന്റെ പുസ്തകവും ,മത്തായി ആറിന്റെ അഞ്ചും,ഹെബ്രായർ പത്തും അല്ലങ്കിൽ പത്തിന്റെ പതിനോന്നുമുതൽ പതിനഞ്ചുവരെയെങ്കിലും വായിക്കുവാൻ സമയം കണ്ടെത്താതെ യേശുവിനെതിരെ എത്രദിവസങ്ങൾ വേണമെങ്കിലും പള്ളിയിലും ധ്യാനകേന്ദ്രങ്ങളിലും ചിലവോഴിക്കുകയും കുരിശുമലകളും തീർത്ഥാടന പള്ളികളും കയറിയിറങ്ങി  പണിയെടുക്കുന്ന പണംകർത്താവിന്റെ പേരിൽ പള്ളിയിൽ നിക്ഷേപിക്കുകയും ചെയ്യുന്ന നമ്മൾ ഓരോരുത്തരുമാണ് രാജകീയ പൗരോഹിത്യം വളർത്തുന്നതും ജോണിയേപ്പൊലെയുള്ള പരമസാദുക്കളായിട്ടുള്ള പാവങ്ങളെ ഇത്തരം സാഹചര്യത്തിലേയ്ക്ക് തള്ളിവിടുന്നതും അഭയയെപ്പൊലുളള കന്യാസ്ത്രീകളെ സൃഷ്ടിക്കുന്നതും. എല്ലാദിവസവും മലയാറ്റുർ മലകയറി പ്രാർത്ഥിക്കുകയും വിശുദ്ധ ജീവിതം നയിക്കുകയും  ചെയ്തിരുന്ന ജോണിയുടെ അതിദാരുണമായ ഈ സാഹചര്യത്തിൽ അദ്ദേഹത്തിനേയും അദ്ദേഹത്തിന്റെ ദുഖിതരായ കുടുംബാഗംങ്ങളെയും ആശ്വസിപ്പിക്കുന്നതിനും സഹായിക്കുന്നതിനും എല്ലാവർക്കും ബാധ്യതയും കടമയുമുണ്ടെന്ന കാര്യം മറക്കാതിരിക്കുക. അതോടോപ്പം മരണമടഞ്ഞ ഫാദർ സേവ്യറിനോടും കുടുംബാഗംങ്ങളോടുമുള്ള അനുശോചനം ഓപ്പൺ ചർച്ച് മൂവ്‌മെന്റ് അറിയിക്കുകയും ചെയ്യുന്നു.
നമ്മുടെ സഭകളിൽ നാളെകളിലെങ്കിലും സേവ്യറുമാരും ജോണിമാരും ഉണ്ടാവാതിരക്കുവാൻ കത്തോലിക്കാ സഭയിൽ നവീകരണം ഉണ്ടാവണം ഒരു ഉടച്ചുവാർക്കൽ ഉണ്ടാകണം. ഈ ലക്ഷ്യത്തിനായി  നമുക്കൊരുമിച്ചു  പോരാടാം. കഴിഞ്ഞ കാലങ്ങളിലെ അനുഭവങ്ങൾ നോക്കിയാൽ ഈ വിഷയത്തിൽ സത്യസന്തമായ അന്വേഷണം നടക്കുവാൻ ഇടയില്ല. സത്യം പുറത്തുവരുവാൻ സോഷ്യൽ മീഡിയായുടെ ശക്തിമാത്രമാണ് ഇപ്പോൾ പ്രതീക്ഷക്കു വകനൽകുന്നത.് അതിനാൽ ഈ വിഷയവുമായി ബന്ധപ്പെട്ട് സത്യസന്തമായി ലഭിക്കുന്ന വിവങ്ങൾ പരമാവധി ഷെയർ ചെയ്യുക 
അഭിവാദനങ്ങളോടെ 

                                                                        റെജി ഞള്ളാനി
                                                                                    ചെയർമാൻ ,
                                                                                            ഓപ്പൺ ചർച്ച്മൂവ്‌മെൻ്‌

No comments:

Post a Comment