Monday, March 12, 2018

മാനന്തവാടി രൂപതയുടെ760 ഏക്കർ തോട്ടം ചുളുവിലയ്ക്ക് വിറ്റു



മാനന്തവാടി രൂപതയുടെ760 ഏക്കർ തോട്ടം ചുളുവിലയ്ക്ക് വിറ്റു, തട്ടിപ്പും സ്ത്രീ പീഢനവും ചോദ്യം ചെയ്ത വിശ്വാസിയുടെ കുംബസാര രഹസ്യം പരസ്യപ്പെടുത്തി ക്രൂരത..

 2193  2091  4 Google +6  4
മാനന്തവാടി: മാനന്തവാടി രൂപതയില്‍ കോടികളുടെ ഭൂമി കുംഭകോണം. ഇടപാടില്‍ കമ്മീഷനായി ബിഷപ്പിനും കൂട്ടാളിയായ വൈദികനും കിട്ടിയത് കോടികള്‍. കര്‍ദ്ദിനാള്‍ നടത്തിയ ഭൂമി കുഭകോണത്തിന്റെ പിന്നാലെയാണ് സീറോ മലബാര്‍ സഭയെ പിടിച്ചുലയ്ക്കുന്ന മറ്റൊരു വന്‍ സാമ്പത്തിക തിരിമറി നടന്നിരിക്കുന്നത്. 760 ഏക്കർ തോട്ടം ആണ്‌ വിറ്റു തുലച്ചത്. 300 ഏക്കറിനു രേഖയില്ലായിരുന്നു.
ഇടനിലക്കാരനായ വൈദീകന്‍ കമ്മീഷനായി കൈപറ്റിയത് 3 കോടി രൂപയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പണത്തിന്റെ രേഖകൾ
ആവശ്യപ്പെട്ട് അല്‍മായ സംഘടനകള്‍ ശക്തമായി രംഗത്തെത്തി. വിശ്വാസികളുടെ പണവും, പള്ളി സമ്പത്തും വിറ്റു മുടിച്ചവര്‍ അത് തിരികെ വെച്ചില്ലെങ്കില്‍ പ്രക്ഷോഭം തെരുവില്‍ ഉണ്ടാകും എന്നും അല്‍മായ കൂട്ടായ്മകളും അവരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളും മെത്രാന്‍ ജോസ് പൊരുന്നേടത്തിനു മുന്നറിയിപ്പ് നല്‍കി./ exclusive report by പ്രകാശൻ പുതിയേരി
ഇതിനിടെ വൈദികന്റെ സാമ്പത്തിക തട്ടിപ്പ് പുറത്തുവിട്ട വിശ്വാസിയുടെ കുമ്പസാര രഹസ്യം പുറത്തുവിട്ട് ക്രൂരമായ പ്രതികാരവും ബ്ലാക്ക് മെയിലിംങും മാനന്തവാടി രൂപതയില്‍ നടന്നു. സഭയിലെ സാമ്പത്തിക തട്ടിപ്പ് ചോദ്യം ചെയ്ത വിശ്വാസിയെ ഞായറാഴ്ച്ച കുര്‍ബാനയില്‍ നിരീശ്വര വാദിയായി പ്രഖ്യാപിച്ചു. മാനന്തവാടി രൂപതയിലെ മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടം ആണ് ഇതിനു നിര്‍ദ്ദേശം നല്‍കിയത്. കുമ്പസാര രഹസ്യം ഇടവക വികാരി പുറത്താക്കിയത് സംബന്ധിച്ച് മാനന്തവാടി രൂപത മെത്രാന്‍ ജോസ് പൊരുന്നേടത്തിനു പരാതി നല്‍കി. എന്നാല്‍ അദ്ദേഹം ഇത് ചവറ്റുകുട്ടയില്‍ ഇടുകയാണ് ചെയ്തത്. വൈദികര്‍ക്കെതിരേ ശബ്ദിച്ചാല്‍ നിന്റെ എല്ലാ രഹസ്യവും പുറത്താകും എന്നും ഭീഷണിപ്പെടുത്തിയത്രേ. സാക്ഷാൽ ക്രിസ്തു പോലും കയറാൻ ഭയക്കുന്ന സ്ഥാപനമാവുകയാണ്‌ ഫാ റോബിന്റെയും മറ്റ് നിരവധി വൈദീകരുടേയും ബലാൽസംഗം അടക്കം പുറത്തുവന്ന് മാനന്തവാടി രൂപത. രൂപതയിലേ അനാശാശ്യം, പണം തട്ടിപ്പ് എന്നിവയിൽ ഇതേ ബിഷപ്പിനേ പുറത്താക്കാൻ മുമ്പ് തീരുമാനിച്ചതായിരുന്നു. കത്തോല്ക്കാ സഭയുടെ ചാനലായ ജീവൻ ടി.വി ബിഷപ്പ് ഒഴിവായ വിവരം പുറത്തുവിട്ടതുമാണ്‌. എന്നാൽ താൻ രാജിവയ്ക്കില്ലെന്ന് പരസ്യമായി പറഞ്ഞ് അധികാരത്തിൽ തുടരുകയായിരുന്നു മാർ ജോസ് പൊരുന്നേടം ചെയ്തത്. അധികാരത്തിൽ തുടരാൻ അന്ന് കർദ്ദിനാളിന്റെ കാലു പിടിക്കുകയായിരുന്നു ഇയാൾ.
മാത്രമല്ല ഫാ. റോബിൽ പീഢിപ്പിച്ച പെൺകുട്ടിയുടെ വിവരങ്ങൾ എല്ലാം മുൻ കൂട്ടി ഈ മെത്രാൻ അറിഞ്ഞിരുന്നു. വൈദീകന്റെ പീഢനം അരമനയിൽ പരാതിയായി പറഞ്ഞിട്ടും മെത്രാൻ കണ്ണടച്ചു. ഈ സമയം പെൺകുട്ടി 6 മാസം ഗർഭിണിയും ആയിരുന്നു. കർദിനാൾ മുഖ്യമന്ത്രിയുമായി സംസാരിച്ച് ബിഷപ്പിനേ പോക്സോ കേസിൽ നിന്നും ഒഴിവാക്കി എടുക്കുകയായിരുന്നു.
മംഗലാപുരത്ത് ബല്‍ത്തങ്ങാടിയില്‍ കോടികള്‍ വിലയുള്ള തോട്ടം വില്‍പന നടത്തിയിട്ട് ഏറെ നാളായില്ല. മാനന്തവാടി രൂപതാ മത്രാന്‍ ഈ ഈയിടെ കര്‍ണ്ണാടകത്തില്‍ ബല്‍ത്താങ്ങാടിയിലുള്ള 760 ഏക്കര്‍ തോട്ടമാണ് വിറ്റത്. രേഖയിലുള്ളത്460 ഏക്കറാണെങ്കിലും മൊത്തത്തില്‍760 ഏക്കര്‍ ഭൂമി വരും. ഇത് കപ്പല്‍ ജോയി എന്ന വന്‍ ധനാഢ്യന്‍ ആണ് വാങ്ങിച്ചത്. ഇടനിലക്കാരനായ ഫാ. ജോര്‍ജ്ജ് മൈലാടൂര്‍ എന്നയാള്‍ക്ക് 3 കോടി കമ്മീഷന്‍ കൊടുത്തു എന്നാണ് ഇതുമായി ബന്ധപ്പെട്ട ടെലിഫോണ്‍ റെക്കോഡുകള്‍. വളരെ ലാഭത്തില്‍ ഭൂമി ലഭിച്ച കപ്പല്‍ ജോയി എന്നയാള്‍ മാനന്തവാടി സ്വദേശിയാണ്. ഇദ്ദേഹത്തിനു 4ഓളം കപ്പലുകള്‍ ഉണ്ട്. മാത്രമല്ല മാനന്തവാടിക്കടുത്ത് ഇയാള്‍ 7000 ചതുരശ്ര അടിയില്‍ കൊട്ടാര വീടും ഉണ്ടാക്കുന്നു. മാനന്തവാടി രൂപതാ കത്തീഡ്രല്‍ പള്ളി താന്‍ സൗജന്യമായി നിര്‍മ്മിച്ചുതരാം എന്ന് ഇയാള്‍ ഓഫര്‍ നല്‍കിയെങ്കിലും ആരുടെയും ഔദാര്യം വേണ്ടാ എന്നു പറഞ്ഞ് വിശ്വാസികള്‍ നിരസിക്കുകയായിരുന്നു.
രൂപതയിലെ ഭൂമി ഇടപാട് അന്വഷണ വിധേയമാക്കണം.
കേരളത്തിലെ കത്തോലിക്ക സഭ ഒരു വലിയ പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ഭൂമി വില്‍പനയുടെ പേരില്‍ സീറോ മലബാര്‍ സഭയില്‍ കര്‍ദ്ദിനാളിന്റെ നേതൃത്ത്വത്തില്‍ ഒരു വിഭാഗവും വൈദീകരുടെ നേതൃത്ത്വത്തില്‍ മറ്റൊരു വിഭാഗവും വാക്ക് പോരാട്ടം തുടങ്ങിയിട്ട് നാളേറെയായി. ഇപ്പോള്‍ ഇരു വിഭാഗമായി തിരിഞ്ഞു സംഘര്‍ഷത്തില്‍ എത്തി നില്‍ക്കുന്നു. വിശ്വാസസമൂഹത്തെ വഞ്ചിച്ച് യേശു ക്രിസ്തുവിന്റെ പേരില്‍ കാട്ടികൂട്ടുന്ന വന്‍ തട്ടിപ്പ് നാം കാണാതെ പോകരുത്. പ്രതികരിച്ചേ മതിയാകൂ. മാനന്തവാടി രൂപതയിലേ ഭൂമി തട്ടിപ്പും കോടികള്‍ വിഴുങ്ങിയതും അന്വേഷിക്കണം എന്ന് വിശ്വാസികള്‍ ആവശ്യപ്പെടുന്നു.
കൂടാതെ ബംഗളൂരു സിറ്റിയില്‍ കോടികള്‍ വിലയുള്ള രണ്ട് ഏക്കര്‍ ഭൂമി വില്‍പന നടത്തിയിട്ടുണ്ട്. ബംഗളൂരുവില്‍ വിറ്റത് ശത കോടികളുടെ സ്വത്താണ്. ഈ പണം എവിടെ പോയി? പണത്തിന്റെ കണക്ക് പറഞ്ഞില്ലേല്‍ സമരം ആയിരിക്കും കാണുക എന്നും വിശ്വാസികള്‍ പറയുന്നു. വാടസ്ആപ്പ് വഴി കൂട്ടായ്മ രൂപപ്പെടുന്നു. ഈ ഭൂമിയെല്ലാം വിശ്വാസസമൂഹത്തിന്റെ പണം ഉപയോഗിച്ച് വാങ്ങിയതാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ആ ഭൂമി വില്പന നടത്തിയെന്നും പണം എന്തു ചെയ്തുവെന്നും അറിയാനുള്ള അവകാശം ഓരോ സഭാംഗത്തിനും ഉണ്ട്. ഇതൊന്നും ചോദ്യം ചെയ്യാന്‍ പാടില്ലായെന്നാണ് രൂപത കേന്ദ്രത്തിന്റെ നിലപാട് . ചോദ്യം ചെയ്യുന്നവരുടെ കുമ്പസാര രഹസ്യം വരെ പരസ്യപ്പെടുത്തി കടുത്ത മത ദ്രോഹ പ്രവര്‍ത്തികളാണ് മാനന്തവാടി മെത്രാനും കൂട്ടാളികളും ചെയ്യുന്നത്.

No comments:

Post a Comment