Thursday, March 1, 2018

സ: കെ എൻ വാസു ഉള്ളിൽ നൊമ്പരമാവുകയാണ്.

സ: കെ എൻ വാസു ഉള്ളിൽ നൊമ്പരമാവുകയാണ്. നാളെ വീണ്ടും ആ പാർട്ടി ആഫീസിലെത്തണം. വാസു ചേട്ടൻ ബാക്കിയാക്കിയ ആ കസേര എങ്ങനെ അഭിമുഖീകരിക്കും. 2011 ൽ ആഫീസിലേക്ക് ആദ്യമെത്തുമ്പോൾ സ്വാഗതം ചെയ്തത് ആ കൊമ്പൻമീശയാണ്, സ്വഭാവത്തിന് ഒട്ടും ചേരാത്തമീശ. സിപിഐ ആഫീസിലെ കുട്ടിപ്പട്ടാളത്തിന് വാസുചേട്ടൻ ചാച്ചനായിരുന്നു. കഥകളും വിപ്ലവഗാനങ്ങളുമായ് ശരിക്കും അവരെ നയിച്ചത് അദ്ദേഹമായിരുന്നു. പാർട്ടിപ്രവർത്തകർ എന്നതിലുപരി മക്കളോടുള്ളകരുതലായിരുന്നു അദ്ദേഹത്തിന് ഞങ്ങളോട്. രണ്ടുദിവസം തുടർച്ചയായ് കോടതിയിൽ പോവാതിരുന്നാൽ ശാസിക്കുന്ന, സഖാക്കളിലാരോടെങ്കിലും പിണങ്ങിയാൽ ഇണങ്ങുവോളം വേദനിക്കുന്ന ആ സ്നേഹസാന്നിധ്യമില്ലാത്ത കട്ടപ്പന ആഫീസ് നാളെ എന്നെ കാത്തിരിക്കുന്നു. ആരൊക്കെ പൊരുതിവീണാലും മുന്നോട്ടുപോകണമെന്ന കമ്മ്യൂണിസ്റ്റ് രണധീരതയുമായ് പ്രിയസഖാവേ ഞങ്ങൾ അങ്ങയുടെ സ്വപ്നങ്ങളെ പിൻതുടരും. നിറഞ്ഞസ്നേഹത്തിന്റെ നിത്യവസന്തം തീർത്ത ആ ഓർമകൾ ഞങ്ങൾക്ക്് കരുത്താകും.

No comments:

Post a Comment