Monday, March 12, 2018

പ്രവാസി ശബ്ദം ഇനിയും എഴുതും




പ്രവാസി ശബ്ദം ഇനിയും എഴുതും ഇങ്ങിനെ തന്നെ, മാനന്തവാടി രൂപതയ്ക്ക് മറുപടി

 1903  1879  2 Google +2  2
പ്രിയ വായനക്കാരെ ഞാൻ ഫിജോ ഹാരിഷ് .  വളരെ അപൂർവ്വമായി മാത്രം ചില വാർത്തകളുടെ അവലോകങ്ങളും സത്യാവസ്ഥകളും പങ്കുവയ്ക്കുന്നതിനായാണ് പ്രതികരണകുറിപ്പുകൾ തയ്യാറാകാറുള്ളു . എന്നാൽ പത്രാധിപ എന്ന നിലക്ക് പ്രവാസിശബ്‌ദത്തിനെതിരെ ഉയരുന്ന ചില ആരോപണങ്ങൾക്ക് ശക്തവും വസ്തു നിഷ്ടവുമായ   പ്രതികരണം എന്നിൽ നിന്ന് അനിവാര്യമായിരിക്കുകയാണ് .
നിങ്ങൾക്കേവർക്കും അറിയും പോലെ മുഖം നോക്കാതെ പദവി നോക്കാതെ വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെ ഹിന്ദു  മുസ്ലിം ക്രിസ്ത്യൻ  എന്ന വേർതിരിവില്ലാതെ ഈ മതങ്ങളുടെയോ മതസംഘടനകളുടെയോ മേലധികാരികൾക്കും അതിനുള്ളിലെ ജീർണ്ണതകൾക്കുമെതിരെ  അടിമത്വവും ഭീരുത്വവുമില്ലാത്ത ജിഹ്വയോടേ നന്മക്കെങ്കിൽ നന്മക്കു അനുകൂലമായതും തിന്മയെങ്കിൽ തിന്മക്കെതിരെയും ആഞ്ഞടിക്കുന്ന തൂലികയേന്തിയവരാണ് ഞങ്ങൾ .  നമ്മുടെ നാടിനൊരവസ്ഥയുണ്ട് .
പണ്ടാരാണ്ടോ പറഞ്ഞ പോലെ “”പട്ടി ഒട്ടു തിന്നുകേമില്ല പശുവിനെ കൊണ്ട് തീറ്റിക്കുവേമില്ല”” എന്ന  അവസ്ഥ… മാനന്തവാടി രൂപതക്കെതിരേ വാർത്തകൾ നൽകിയെന്ന പേരിൽ  കുറെ പേര്  കാടിളകി വരുന്നുണ്ട് പ്രവാസി ശബ്ദത്തിനു നേരെ . ക്രിസ്ത്യാനിയുടെ പേരുള്ള ചീഫ് എഡിറ്റർ ഫിജോ  ജോസഫ് എന്ന ഫിജോ ഹാരിഷും മാനേജിങ് എഡിറ്റർ വിൻസ് മാത്യുവും സ്വസമുദായത്തിലെ ചില ജീർണ്ണതകളെ സമൂഹമധ്യത്തിൽ തുറന്നു കാണിച്ചത്  കൊണ്ടാണ് ഈ പ്രതിഷേധം.
എന്റെ മതത്തിൽ നടക്കുന്ന വൃത്തികേടുകൾ മറ്റൊരുത്തൻ വിളിച്ചു പറഞ്ഞാൽ അത് വർഗീയത …..ഞാൻ വിളിച്ചുപറഞ്ഞാൽ അത് നിഷേധം …ചുരുക്കത്തിൽ അതിനകത്തു നടക്കുന്ന തോന്ന്യാസങ്ങൾ തൊണ്ട തൊടാതെ വിഴുങ്ങി ഒരു മൂലയ്ക്കിരുന്നോണം എന്ന തത്വം അംഗീകരിച്ചു കൊടുത്തേക്കുക ….. ഒരു സിമിത്തേരി കുഴിക് വേണ്ടി ഈ ജീര്ണതയെ പൊതിഞ്ഞു പിടിക്കാൻ മാത്രം ഹൃദയ വിശാലത ഒന്നും എനിക്കില്ല …..അത് കൊണ്ടു ജീർണ്ണതകളെ എതിർക്കുന്ന ഒരു നിഷേധി  ആയി തന്നെ ഞാൻ   തുടരും ……ഒരാൾ ചെയ്ത തെറ്റിന് പുരോഹിത വർഗ്ഗത്തെ മുഴുവൻ പറയണമോ എന്ന ചോദ്യത്തിനൊരു മറുചോദ്യം ….ഇത് ഒന്നല്ലല്ലോ ..അഭയകേസുമുതൽ ഇങ്ങോട്ടുള്ള കാലഘട്ടത്തിലേക്ക് നിങ്ങളൊന്നു സൂക്ഷിച്ചു നോക്കു എത്രയെണ്ണമായി , ഇതിനൊരവസാനം വേണ്ടായെന്നാണോ ??
ഒരാളെ എങ്കിലും സഭ മാതൃകാപരമായി ശിക്ഷിച്ചാൽ ഇതിനൊരവസാനം വരും   …അത് ചെയ്യാതെ കാര്യം പറയുന്നവന്റെ മെക്കിട്ടു കേറിയിട്ടെന്തു കാര്യം?  അടക്കാനുള്ള കുഴി പള്ളിപ്പറമ്പില് വെണ്ടച്ചോ…. ഞാൻ മരിച്ചാൽ   മലമുകളിലോ കടലിലോ കളഞ്ഞേക്കാൻ ഞാനൊരു കുറിപ്പെഴുതി വച്ചിട്ടുണ്ട് … കഴുകനോ  മീനോ തിന്നോട്ടെ എന്നാലും ഇതൊക്കെ കണ്ടു മടുത്തു മിണ്ടാതിരിക്കാൻ വയ്യ ..  2017 മാർച്ച് മാസത്തിലാണ് കേരളമനസാക്ഷിയെ   ഞെട്ടിച്ചു വികാരിയച്ചൻ വേദപുസ്തകത്തിനു   പകരം പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക്   ഗർഭം നൽകി നാണക്കേടിന്റെ മുൾകിരീടം സഭക്ക് മേൽ അണിയിച്ച അതിദാരുണ സംഭവമുണ്ടായത്  .
കൊട്ടിയൂർ പീഡനത്തിലെ പ്രതി റോബിനും പെൺകുട്ടി പ്രസവിച്ച വിവരം രഹസ്യമാക്കി വച്ച ക്രിസ്തീയ മാനേജ്‌മെന്റ് ആശുപത്രിക്കും , കുഞ്ഞിനെ ഒളിപ്പിച് കടത്തിയ കന്യാസ്ത്രീമാർക്കും കുട്ടിയെ രഹസ്യമായി ഏറ്റുവാങ്ങിയ അനാഥാലയത്തിനും ഒക്കെ എതിരായി അന്ന് ഞാൻ ഒരു വിഡിയോ അപ്ലോഡ് ചെയ്തിരുന്നു  …. അതിൽ എഡോ പൊട്ടൻ പാതിരി തനിക്കൊരു കോണ്ടമിട്ടു കൂടായിരുന്നോ എന്ന് ചോദിച്ചത് ചിലർ മഹാ അപരാധമായി ഉയർത്തിപിടിക്കുന്നുണ്ട് . ഒരല്പം വിവേകത്തോടെ ചിന്തിച്ചാൽ അന്നത്തെ എന്റെ ആ ചോദ്യത്തിന്റെ അർഥം കേൾക്കുന്നവർക്ക്  മനസിലാകും . കുറച്ചു മിനിറ്റുകളുടെ സുഖത്തിനു വേണ്ടി പൗരോഹിത്യം മറന്ന റോബിൻ ഒരു കുഞ്ഞിനെകൂടി ഈ ഭൂമിയിൽ അപമാനത്തിന്റെ കയ്പുനീർ ഏറ്റുവാങ്ങാൻ ഉരുവാക്കി   അതിനെയാണ് അന്ന്ഞാൻ വിമർശിച്ചത്  .
ആ പെൺകുട്ടി ഗർഭിണിയായ വിവരം ഫാ.റോബിനോട് പറയുന്നതിനും മുമ്പേ മാനന്തവാടി അരമനയിൽ ചെന്നാണ്‌ മാതാപിതാക്കളും പെൺകുട്ടിയും പറഞ്ഞത്. കാരണം റോബിനേ നേരിട്ട് അറിയിച്ചാൽ ചിലപ്പോൾ ജീവഹാനി ഉണ്ടാകും എന്ന് അവർ ഭയന്നിരിക്കാം..ഗർഭത്തിന്റെ 6മാസം ഈ വിവരം അറിഞ്ഞിട്ടും രൂപത ആ വൈദീകനേ കർത്താവിന്റെ രക്തവും മാംസവും എടുത്ത് വിശുദ്ധ കുർബാന ചെല്ലാൻ അൾത്താരയിലേക്ക് വിടുകയായിരുന്നു.ഈ ചെയ്തി ശരിയോ ഇത് തെറ്റോ?
പുരോഹിതൻ ആയിരിക്കെ ഇത്തരം പ്രവർത്തികളിൽ ഏർപെടുന്നവർക്കെതിരെ സഭ ഒരിക്കൽ എങ്കിലും ശ്കതമായ ഒരു നിലപാട് സ്വീകരിച്ചിരുന്നുവെങ്കിൽ ലഭിക്കാവുന്ന ശിക്ഷയെ ഓർത്തു തെറ്റ് ചെയ്യാൻ പ്രേരണയുള്ളവർ പിന്തിരിയുമായിരുന്നു .  അച്ഛന്റെ അവിഹിതത്തിന് ഉണ്ടായ  കുഞ്ഞിനേയുമായി നെട്ടോട്ടം ഓടിയ കന്യാസ്ത്രീകളെ കൂട്ടിക്കൊടുപ്പുകാരെന്നല്ലാതെ കർത്താവിന്റെ നല്ല മണവാട്ടികൾ എന്ന്  വിളിക്കണമോ?.
ക്രിസ്ത്യാനി ആയി ജനിച്ചത് കൊണ്ടോ മാമോദീസ വെള്ളം തലയിൽ വീണതുകൊണ്ടോ ഇത്തരം ജീർണതകൾ കണ്ടു മിണ്ടാതിരിക്കാൻ എനിക്ക് മനസില്ല .    തെമ്മാടിത്തരത്തിൽ നിന്ന് മുഖം രക്ഷിക്കാൻ വെമ്പി നിൽക്കുന്ന  മാരകപാപം ചെയ്ത വൈദീകരേയും വൈദീക വൃത്തിയേ വ്യഭിചരിച്ചവരേയും പുകഴ്ത്തിപ്പറയാൻ എനിക്ക് മനസില്ല .   നീ നിനക്കുള്ളതെല്ലാം വിട്ടു എന്നെ അനുഗമിക് എന്ന് പറഞ്ഞപ്പോൾ യേശുക്രിസ്തു പോലും ഓർത്തുകാണില്ല.    കോടികളുടെ ഭൂമി കുംഭകോണം നടത്തി സ്വയം നാറുന്ന ബിഷപ്പുമാരും വൈദീകരും ഇടക്ക് വല്ലപ്പോഴും വേദപുസ്തകം ഒന്ന് മനസിരുത്തി വായിക്കണം .
ബെൻസിലും പോർഷെയിലും ആസനം വച്ച് സഞ്ചരിക്കുന്ന ആഡംബര കൊട്ടാരങ്ങളിൽ നടക്കുന്ന നിങ്ങൾ ഒരിക്കലെങ്കിലുമോർക്കണം കഴുതപ്പുറത്തു സഞ്ചരിച്ച കർത്താവിന്റെ ലാളിത്യത്തെ കുറിച്ച് . ചൂതാട്ടവും കച്ചവടവും കൊണ്ട് ദേവാലയങ്കണം മലിനമാക്കിയവരെ ചാട്ടവാറിനടിച്ച യേശുവിന്റെ കപട ഭക്തർ ആധുനികകാലത്തു   ദേവാലയത്തെ തന്നെ കച്ചവടമാക്കുന്ന വിരോധാഭാസത്തിനു സാക്ഷ്യം വഹിക്കേണ്ടി വരുന്നു. കർത്താവിനെ അഭിമുഖീകരിക്കാൻ മടിച്ചു മരത്തിനുമേൽ കയറിയൊളിച്ച കുള്ളൻ സഖായിയുടെ കഥ വായിച്ചിട്ടെങ്കിലും ചുങ്കപ്പിരിവ് നടത്തുന്ന  നവ അപ്പസ്തോലർ ഒന്ന് നന്നായെങ്കിൽ…..!
കുമ്പസാര രഹസ്യത്തെ കച്ചവടം ചെയ്യുന്ന കുതിരക്കച്ചവടക്കാർ ആയി മാറുകയാണ് ചില വൈദീകർ . കുമ്പസാര രഹസ്യം കൊണ്ട് ബ്ലാക്മെയില് ചെയ്തു കുടുംബം തകർക്കുന്ന പുരോഹിതർ എത്ര അശ്ലീലമാണ് . മാനന്തവാടി രൂപതയിൽ വിശ്വാസിയുടെ കുമ്പസാര രഹസ്യം ചോർന്നതു തന്നെയാണ് . അത് തെളിയിക്കാൻ പ്രവാസി ശബ്‌ദം തയ്യാറാണ് . നിയമപരമായി ഈ ആരോപണത്തെ മാനന്തവാടി രൂപത നേരിടണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് . കാരണം പരാതിക്കാരനും തെളിവും സാക്ഷി യും ഞങ്ങൾക്കൊപ്പം ഭദ്രമായുണ്ട് .രൂപത ഈ വിഷയത്തിൽ സ്വീകരിച്ച് നടപടികളുടെ രേഖകൾ ഉണ്ട്. ഇതിൽ കൂടുതൽ എന്ത് വേണം.. കോടതിയിലും എന്റെ കർത്താവിന്റെ തിരുസന്നിധിയിലും?…  തെളിയിക്കണം എന്ന് നിങ്ങൾ ആഗ്രഹിച്ചാൽ… ഉറച്ച പിന്തുണയുമായി ഏതു കോടതിയിലും തെളിവുകളുടെ വെളിച്ചം പേറുന്ന ആ വിളക്കുമായി ഞങ്ങളെത്താം  .
പുരോഹിതന്മാരെ കുറിച്ച്പറയുമ്പോൾ എല്ലാരേം അടച്ചാക്ഷേപിച്ചില്ലെങ്കിലും ഒരു ചെറിയ അനുഭവം പങ്കു വൈകാതെ വയ്യ .9 വര്ഷങ്ങള്ക്കു മുൻപ് ആലപ്പുഴ ലത്തീൻ രൂപതയുടെ സുവർണ്ണ ജൂബിലി സുവനീയർ തയ്യാറാക്കുന്ന കാലം , മുഖരേഖ മാസികയുടെ സ്ഥാപകൻ ആയിരുന്ന അന്നത്തെ ചാത്തനാട് തിരുക്കുടുംബ ദേവാലയത്തിന്റെ വികാരിയായിരുന്ന ഫാദർ വിജയ് ഐസക്കിനാണ് സുവനീയറിന്റെ ചുമതല .അതിലേക്കു ആലപ്പുഴ രൂപതക് കീഴിലുള്ള ഇടവകകളുടെ   ചരിത്രമെഴുതുന്ന ജോലി അദ്ദേഹം എന്നെ ഏല്പിച്ചു . അതിന്റെ ആവശ്യത്തിലേക്കു ആയി രൂപതയിലെ എല്ലാ പള്ളികളിലും ഞാൻ പോയി . ഒന്നൊഴികെ എല്ലായിടത്തെയും വികാരിയച്ചന്മാർ ദൈവത്തിന്റെ പ്രതിരൂപങ്ങൾ തന്നെയായിരുന്നു . പക്ഷെ ഒരു ഇടവക ഇന്നും അതെന്നോർക്കുമ്പോൾ ഒരു തരം അറപ്പും വെറുപ്പുമാണ് . ഒരുപ്പാട്‌ കഷ്ട്ടപെട്ടും അലഞ്ഞു തിരിഞ്ഞു വഴിതെറ്റി നടന്നുമൊക്കെയാണ് ഞാനാ പള്ളിയിലെത്തിയത്
. കൊടും വെയിലിൽ നടന്നു വിയർത്തു എത്തിയപ്പോ അച്ഛൻ ഉച്ചയുറക്കത്തിലാണെന്നു കാര്യകാരൻ പറഞ്ഞു . മേടക്കു മുൻപിലെ ബെഞ്ചിലെ ഒന്നരമണിക്കൂർ   കാത്തിരിപ്പ് . ഒടുവിൽ അച്ഛന്റെ ഉറക്കമൊക്കെ കഴിഞ്ഞു ഓഫീസ്മുറിയിലേക്കു ചെല്ലാൻ കാര്യക്കാരൻ വന്നു പറയുമ്പോ ആകെ മടുത്തു പോയിരുന്നു .   ഓഫീസ്മുറിയിലേക്കു കയറിച്ചെന്നു.. തികച്ചും നിഷ്കളങ്ക മുഖഭാവമുള്ള ഇടയൻ . ഒരു  ഗ്ളാസ് വെള്ളം ചോദിച്ചപ്പോ    ശാന്തമായി ഭാവഭേദം ഇല്ലാതെ     വെള്ളം എടുത്തു തന്നപ്പോൾ പ്രത്യേകിച്ചൊന്നും  തോന്നിയില്ല .  പക്ഷെ  അറിയാത്ത  മട്ടിൽ വിരലുകളിൽ  തോണ്ടിയപ്പോൾ  വല്ലായ്ക   തോന്നിയെങ്കിലും  അറിയാതെ  പറ്റിയതായിരിക്കുമെന്നു  മനസ് കൊണ്ട് കരുതി  .
പിന്നീട്  ഇടവകയെ  കുറിച്ചുള്ള നോട്ടുകൾ   അച്ഛൻ പറയുന്നത് കേട്ട്  ഞാൻ  എഴുതി  തുടങ്ങിയപ്പോൾ  ആണ്  അച്ഛന്റെ കയ്യിലിരിപ്പ്  ശരിക്കു പ്രകടമായത് . ഒരു മേശക്കിരുവശം മുഖാമുഖം ഇരിക്കുമ്പോൾ ആണ് അച്ഛന്റെ കാലുകൾ ആണ് അടക്കമില്ലാതെ ചലിച്ചതു . സാരിയുടുത്തിരിക്കുന്ന എന്റെ കാലിൽ ചവിട്ടിയപ്പോൾ കരുതി അതും അബദ്ധമെന്നു . മുഖത്തേക്ക് നോക്കിയപ്പോൾ മുൻപിൽ തുറന്നു വച്ചിരിക്കുന്ന ഏതോ പുസ്തകം നോക്കി ഒന്നുമറിയാത്ത മട്ടിലിരിക്കുന്ന അയാളെ കണ്ടപ്പോൾ അറിയാതെ പറ്റിയ അബദ്ധത്തില് ദൈവത്തിന്റെ അഭിഷിക്തനെ തെറ്റിധരിച്ചതിൽ വിഷമം  തോന്നി .
വീണ്ടും  നോട്ടുകൾ എഴുതിത്തുടങ്ങിയപ്പോൾ അയാളുടെ കാൽപാദങ്ങൾ സഞ്ചരിച്ചു തുടങ്ങി . എന്റെ കണങ്കാൽ കടന്നു കാൽ വിരലുകളുടെ സഞ്ചാരപാദ തെറ്റിയെന്ന് കൃത്യമായി ബോധ്യപ്പെട്ടപ്പോൾ എഴുത്തു അവിടെ നിർത്തി . അയാളുടെ മുൻപിൽ വച്ച് തന്നെ വിജയ് അച്ഛന്റെ ഫോണിലേക്ക് വിളിച്ചു ഇവിടുത്തെ എഴുത്തു നിർത്തുവാണെന്നു പറഞ്ഞു ഇറങ്ങിപ്പോന്നു .
പക്ഷെ ഒരു ഇടവക വികാരിക്കെതിരെ കാലില് തോണ്ടിയെന്നു പറഞ്ഞു പൊയാലുണ്ടാകുന്ന ഭവിഷ്യത്തുകൾ ഓർത്തപ്പോ അന്നത്തെ പ്രതികരണശേഷി മടക്കി ബാഗിൽ വയ്‌ക്കേണ്ടി വന്നു . വിജയ് അച്ഛനോട് നടന്ന കാര്യങ്ങൾ പറഞ്ഞപ്പോൾ അദ്ദേഹം ആ അച്ഛനെ വിളിച്ചു ശക്തമായ ഭാഷയിൽ ശാസിച്ചു . നമ്മിൽ ഒരാളുടെ മരണം വരെ നിനക്കുണ്ടായ ഈ മോശം അനുഭവം പുറത്തു പോകരുതെന്ന വിജയ് അച്ഛന്റെ അപേക്ഷ… ഇന്ന് വിജയ് അച്ഛൻ ജീവനോടെ ഇല്ല .
സ്ത്രീശരീരത്തെ കാണുമ്പോൾ ലിംഗോദ്ധാരണം സംഭവിക്കുന്ന , ആത്മനിയന്ത്രണമില്ലാത്ത പാതിരിമാർ സഭാവസ്ത്രം ഊരി പുറത്തു പോകണം . ഒരു മതവിഭാഗത്തേയും വിശ്വാസികളെയും പ്രതിക്കൂട്ടിലാക്കുന്ന ഇത്തരം പ്രവർത്തികൾ അവസാനിപ്പിക്കാൻ നാം തന്നെ മുന്നിട്ടിറങ്ങണം . ആത്മനിയന്ത്രണമില്ലാത്തവനൊന്നും പൗരോഹിത്യം സ്വീകരിക്കരുത് . ഇവനെ പ്പോലുള്ളവനെയൊക്കെ സംരക്ഷിക്കുന്ന സഭാവക്താക്കളേ…… നിങ്ങൾ തല കീഴെ കുരിശിൽ തൂങ്ങുന്നതാണ് ഇതിനേക്കാൾ നല്ലത്.
ഇതെഴുതി നിർത്തുമ്പോൾ ഒന്നുകൂടി പറയാതെ വയ്യ  ഫിജോ ജോസഫ് എന്ന ഞാൻ ഒരു മുസൽമാനെ വിവാഹം ചെയ്തത് കൊണ്ടാണ് ഇങ്ങിനെ എഴുതുന്നത് ഒരു  കിംവദന്തി പരക്കുന്നുണ്ട് . അത്തരം പ്രചാരങ്ങൾക്കു പിന്നിലെ കടൽക്കിഴവന്മാർ  വേദപുസ്തകം ഒരിക്കലെങ്കിലും തുറക്കുക . എന്നിട്ടിപ്രകാരം വായിക്കുക “”അവിശ്വാസിയായ ഭർത്താവു വിശ്വാസി ആയ ഭാര്യ  നിമിത്തം രക്ഷിക്കപ്പെട്ടിരിക്കും “”അന്യസമുദായത്തിലെ പരുഷനെ വിവാഹം ചെയ്തത് കൊണ്ട്  മഹറോൻ  ചൊല്ലാൻ കാത്തിരിക്കുന്നവരോടൊന്നു പറയട്ടെ…
പാപിനിയായ സ്ത്രീയുടെ കണ്ണീരുകൊണ്ടു കാല്കഴുകിയപ്പോൾ പാപമോചനം കൊടുത്ത കർത്താവാണെന്റെ വഴികാട്ടി . അല്ലാതെ തരം കിട്ടിയാൽ കുഞ്ഞാടിന് കുട്ടിയെ നൽകുന്ന കപട ഇടയന്മാരല്ല .  ഇതൊരു താക്കീതോ വെല്ലുവിളിയോ ആയി കാണുകയാണെങ്കിൽ കണ്ടോളു . പ്രവാസി ശബ്‌ദം ഇനിയും എഴുതും ഇതുപോലെ തന്നെ . ധീരനു മരണം ഒരിക്കലേ ഉള്ളു . കോടതിയും കേസും സത്യത്തിനും നീതിക്കും വേണ്ടി ആണെങ്കിൽ അതിനു വേണ്ടി സമയം ചിലവഴിക്കാൻ ഞങ്ങൾ തയ്യാറാണ്.

No comments:

Post a Comment