Saturday, December 9, 2017

ഹോം » വിചാരം » 

സെന്റ്‌ തോമസിന്റെ വരവ്‌ അഥവാ ഒരു കെട്ടുകഥ

November 7, 2011
തൃശ്ശൂര്‍ ജില്ലയില്‍ ഗുരുവായൂരിന്‌ മൂന്ന്‌ കി.മീ. അപ്പുറം പാലയൂര്‍ ക്രൈസ്തവ ദേവാലയത്തില്‍ എഡി 52-ാ‍ംമാണ്ടില്‍ (1950 കൊല്ലം മുമ്പ്‌) തോമാശ്ലീഹ വന്നതായും ഭാരതത്തില്‍ ക്രിസ്തുമത പ്രചരണത്തിന്‌ തുടക്കം കുറിച്ചതായും പറയപ്പെടുന്നു. പാലയൂര്‍ പള്ളി സ്ഥിതി ചെയ്യുന്നിടം അക്കാലത്ത്‌ ഒരു ക്ഷേത്രമായിരുന്നെന്നും ക്ഷേത്രക്കുളത്തില്‍ തര്‍പ്പണം ചെയ്തിരുന്ന നമ്പൂതിരിമാര്‍ മുകളിലേക്ക്‌ തളിച്ച ജലം താഴെ വീഴുന്നതു കണ്ട്‌ തോമാശ്ലീഹ പരിഹസിച്ചെന്നും ഈശ്വര പ്രീത്യര്‍ത്ഥം മുകളിലേക്ക്‌ തെറിപ്പിച്ചുകൊണ്ട്‌ തര്‍പ്പണം ചെയ്യുന്ന ജലം അനുഗ്രഹ സാന്നിധ്യം മൂലം താഴെ പതിക്കില്ലല്ലോയെന്ന്‌ തോമാശ്ലീഹ വ്യക്തമാക്കിയെന്നുമാണ്‌ പ്രചരിപ്പിച്ചുവരുന്നത്‌.
“തോമാശ്ലീഹ ഇന്ത്യയില്‍ വന്നിട്ടുണ്ടെങ്കില്‍ നമ്പൂതിരിമാരെ മതം മാറ്റിയിട്ടില്ല. കാരണം അന്നു നമ്പൂതിരി കുലം ആവിര്‍ഭവിച്ചിട്ടില്ല. പാലയൂരിലെ നമ്പൂതിരിമാരെ മതം മാറ്റിക്കൊണ്ടാണ്‌ ഇന്ത്യയില്‍ ക്രിസ്തുമത പ്രചരണം ആരംഭിച്ചതെങ്കില്‍ തോമാശ്ലീഹ ഇന്ത്യയില്‍ വന്നിട്ടുമില്ല.”
മുന്നോക്ക വിഭാഗത്തില്‍പ്പെട്ട ബ്രാഹ്മണരാണ്‌ കേരളത്തില്‍ ആദ്യം ക്രിസ്തുമതം സ്വീകരിച്ചതെന്ന്‌ വരുത്തി പ്രചരണം നടത്തിയാല്‍ മുന്നോക്ക വിഭാഗങ്ങളില്‍നിന്നുള്ള എതിര്‍പ്പ്‌ കുറയുന്നതോടൊപ്പം അവരുടെ അംഗീകാരവും ലഭിക്കും. മറ്റുള്ളവരെ തന്റെ മതത്തിലേക്ക്‌ ആകര്‍ഷിക്കുകയും ചെയ്യാം. ഇതാണ്‌ ഒരു തന്ത്രം. എഡി 52 ല്‍ തമിഴ്‌നാട്ടിലെത്തിയ തോമാശ്ലീഹ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ എഡി 72 ല്‍ മതഭ്രാന്തരായ ബ്രാഹ്മണര്‍ തോമസ്സിനെ കുത്തിക്കൊന്നു എന്നാണ്‌ പ്രചരിപ്പിച്ചുവരുന്നത്‌. എത്താത്ത ഒരാളിനെ കുത്തിക്കൊന്നു എന്നുവരുത്തി തീര്‍ത്താല്‍ ഇതു കേള്‍ക്കുന്നവര്‍ക്ക്‌ കൂടുതല്‍ അനുകമ്പ ഉണ്ടാകുകയും അതുവഴി ക്രിസ്തുമതത്തിനോട്‌ ആഭിമുഖ്യം വരുമെന്നും മനസ്സിലാക്കിയ ‘അതിബുദ്ധിമാന്മാര്‍’ ഇറക്കി വിട്ട ‘തുറുപ്പുചീട്ടാ’ണ്‌ ഈ വധം.
പ്രശസ്ത ഇന്‍ഡോളജിസ്റ്റും ഇന്റര്‍നാഷണല്‍ ഫോറം ഫോര്‍ ഇന്ത്യന്‍ ഹെറിറ്റോളജിന്റെ കണ്‍വീനറുമായ മിഷേല്‍ ഡാനിനോയുടെ ഗവേഷണത്തില്‍ “ആക്ട്‌ ഓഫ്‌ തോമസ്‌” എന്ന പുസ്തകത്തില്‍ പറയുന്ന സ്ഥലം ഇന്ത്യയല്ലെന്നും വടക്കു-കിഴക്കന്‍ ഇറാനാണെന്നും അദ്ദേഹം കണ്ടെത്തി. ഭൂതകാലത്തെ മറക്കാനല്ല മറിച്ച്‌ നല്ല നാളേയ്ക്കായി ചരിത്രത്തില്‍നിന്ന്‌ പാഠം പഠിക്കാനാണ്‌ നാം തയ്യാറാക്കേണ്ടതെന്ന്‌ അദ്ദേഹം പ്രസ്താവിക്കുന്നു. ഇന്ത്യാചരിത്രത്തിലെ വിവാദങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയിലാണ്‌ അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്‌.
ഭാരതത്തിന്റെ മഹത്വം കേട്ടറിഞ്ഞ്‌ ഈ പ്രദേശം കണ്ടെത്താനായി സമുദ്രയാത്രയ്ക്കിറങ്ങിയ കൊളംബസ്‌ തെക്കേ അമേരിക്കയുടെ തെക്കുഭാഗത്താണ്‌ ചെന്നെത്തിയത്‌. പറഞ്ഞുകേട്ടതനുസരിച്ചുള്ള ആഡംബരങ്ങളും കൊട്ടാരങ്ങളും ക്ഷേത്രങ്ങളും മറ്റ്‌ സൗധങ്ങളും അവിടെ കണ്ടെത്താന്‍ കൊളംബസിന്‌ കഴിഞ്ഞില്ല. അര്‍ദ്ധനഗ്നരായ (ഉടുപ്പ്‌ ധരിക്കാത്ത) ചുവന്ന മനുഷ്യരെയാണ്‌ കൊളംബസിന്‌ അവിടെ കാണാന്‍ കഴിഞ്ഞത്‌. ഇന്ത്യക്കാരാണെന്ന്‌ തെറ്റിദ്ധരിച്ച്‌ അവരെ ‘റഡ്‌ ഇന്ത്യന്‍സ്‌’ എന്നും വിളിച്ചു. താന്‍ ചെന്നെത്തിയത്‌ ഇന്ത്യയില്‍ തന്നെ ആയിരുന്നുവെന്ന്‌ മരണംവരെ അദ്ദേഹം വിശ്വസിച്ചിരുന്നു. ഈ വിശ്വാസം മാറ്റാന്‍ കൊളംബസ്‌ തയ്യാറായിരുന്നുമില്ല. തോമാശ്ലീഹയുടെ കാര്യത്തിലും ഇതേ വിശ്വാസമാണ്‌ ക്രൈസ്തവര്‍ വച്ചുപുലര്‍ത്തുന്നത്‌. മാത്രമല്ല ക്രിസ്തുമത സംബന്ധമായ വിശ്വാസങ്ങള്‍ക്ക്‌ അസ്തിത്വം സ്ഥാപിക്കുന്നതിന്‌ ഇതുപോലെ നുണകള്‍ പറഞ്ഞുണ്ടാക്കി പ്രചരിപ്പിച്ച്‌ തലമുറകളോളം എത്തപ്പെട്ട്‌ ചരിത്രത്തില്‍ കയറിപ്പറ്റിയ ചരിത്രമാണ്‌ ക്രിസ്തുമതത്തിന്റേത്‌. ഉദാഹരണങ്ങള്‍ ഒട്ടനവധിയുണ്ട്‌. തോമാശ്ലീഹ ഭാരതത്തില്‍ വന്നിട്ടേയില്ലെന്ന്‌ റോമിലെ മാര്‍പാപ്പ ജോണ്‍ പോള്‍ രണ്ടാമന്‍ 2006 ല്‍ പ്രഖ്യാപിക്കുകയുണ്ടായല്ലോ!
ക്രിസ്തുവിന്റെ ജനനവുമായി ബന്ധപ്പെടുത്തിയാണ്‌ പാശ്ചാത്യര്‍ ക്രിസ്തുവര്‍ഷം കണക്കാക്കുന്നത്‌. ക്രിസ്തുവിന്റെ 32-ാ‍ം വയസിലാണ്‌ ക്രൂശീകരണം നടന്നതായി വിശ്വസിക്കപ്പെടുന്നത്‌. ആ കാലഘട്ടത്തില്‍ ക്രിസ്തുമതമെന്ന പേരില്‍ ഒരു മതമുണ്ടായിട്ടില്ല. ബൈബിളിലെ പുതിയനിയമം എഴുതപ്പെട്ടിട്ടുമില്ല. യഹൂദ മതഗ്രന്ഥമായ പഴയനിയമം മാത്രമേ അന്നു നിലവിലുണ്ടായിരുന്നുള്ളൂ.
യഹൂദ പൗരോഹിത്യത്തിനെതിരെയാണ്‌ യേശുക്രിസ്തു സംസാരിച്ചതും. അപ്പോഴത്തെ ശിഷ്യന്മാരില്‍ ആരുംതന്നെ രാജ്യാന്തര യാത്രയൊന്നും നടത്തിയിട്ടുമില്ല. യാത്ര നടത്താന്‍ പറ്റുന്ന അറിവുണ്ടായിരുന്നവരുമല്ല. ബൈബിള്‍ വാക്യങ്ങള്‍ തന്നെ അതിന്‌ തെളിവാണ്‌.
“പിന്നെ പിശാച്‌ അവനെ (യേശുവിനെ)ഏറ്റവും ഉയര്‍ന്നൊരു മലയില്‍ കൂട്ടിക്കൊണ്ടുപോയി ലോകത്തിലുള്ള സകല രാജ്യങ്ങളേയും അവയുടെ മഹത്വത്തേയും കാണിച്ചു” (മത്തായി 4:8,9)
“ഭൂമിയുടെ നടുവില്‍ ഞാന്‍ ഒരു വൃക്ഷം കണ്ടു. അത്‌ ഏറ്റവും ഉയരമുള്ളത്‌ ആയിരുന്നു. ആ വൃക്ഷം വളരെ വിലപ്പെട്ടു. അത്‌ ആകാശത്തോളം ഉയരമുള്ളതും സര്‍വഭൂമിയുടേയും അറ്റത്തോളം കാണാനാകുന്നതും ആയിരുന്നു.” (ദാനിയേല്‍ 4: 10, 12)
ഭൂമി മുഴുവനായും കാണാന്‍ കഴിയുന്ന വൃക്ഷം അവിടെയുണ്ടായിരുന്ന സ്ഥിതിക്ക്‌ അതിന്റെ മുകളില്‍ കയറിനിന്നാല്‍ മതിയല്ലോ? യേശുവിന്റെ കാലഘട്ടത്തില്‍ അതായത്‌ 2000 വര്‍ഷങ്ങള്‍ക്കുമിപ്പുറം ഇതായിരുന്നു ഇസ്രയേലിലേയും ജോര്‍ദാനിലേയും യേശു ശിഷ്യര്‍ക്ക്‌ ഭൂമിയെക്കുറിച്ചുള്ള വിജ്ഞാനം.
ആര്‍ച്ചല്‍ രാമചന്ദ്രന്‍


ജന്മഭൂമി: http://www.janmabhumidaily.com/news28763#ixzz50mzV716T

No comments:

Post a Comment