ഒരു വിശദീകരണക്കുറിപ്പ് ! ==≠=================='വൻ വക്ര മെത്രാൻ...' എന്ന പോസ്റ്റ് ചില വിമർശനങ്ങൾക്കും സംശയങ്ങൾക്കും ഇടയാക്കി. അവഹേളനമാണോ ആക്രമണമാണോ അതോ അബദ്ധമാണോ എന്നൊക്കെയാണ് സംശയങ്ങൾ. എന്നാൽ ഇതൊന്നുമല്ല അത് എന്നാണ് ഉത്തരം. വ്യക്തിയുടെ സവിശേഷതയും സംഭവത്തിൻ്റെ പ്രത്യേകതയും മലയാളത്തിൻ്റെ പ്രാധാന്യവും പരിഗണിച്ച് Major Arch Bishop എന്നതിനെ ഭാഷാന്തരം ചെയ്തതാണത്! Major എന്നതിനെ വൻ എന്നല്ലാതെ എങ്ങനെ പറയും!! Arch എന്നതിന് വക്രം എന്നതിനെക്കാൾ ഉചിതമായ മറ്റൊരു പദമില്ല! Bishop മെത്രാനാണെന്നത് സുവിദിതമാണല്ലോ! (പുരാണത്തിൽ പ്രതിപാദിക്കുന്ന ഉഗ്രപ്രതാപിയായ മഹർഷി അഷ്ടാവക്രനെ അനുസ്മരിച്ചുപോയി എന്നത് വാസ്തവമാണ്!)
No comments:
Post a Comment