Friday, March 9, 2018

വിമത പുരോഹിതർ പുറത്തേയ്ക്ക് -ഇന്ത്യൻ കാതോലിക്കാ സഭ തുടങ്ങും

വിമത വിഭാഗത്തെ പുറത്താക്കാൻ മാർപ്പാപ്പയുടെ അനുമതി

സിറോമലബാർ കത്തോലിക്കാ സഭക്കെതിരെ നിരന്തരം സഭാ വിരുദ്ധ പ്രവർത്തനം നടത്തുന്ന റിബൽ മെത്രാന്മാരെയും വൈദികരെയും സഭയിൽ നിന്നും പുറത്താക്കണം എന്ന സിനഡിന്റെ ആവശ്യം മാർപാപ്പ പരിഗണിച്ചു. ആവശ്യമെങ്കിൽ സ്വയാധികാര സഭയുടെ അധികാരം സഭക്ക് ഉപയോഗിക്കാം എന്നാണ് ഇന്ന് രാവിലെ രേഖാമൂലം സഭാ കേന്ദ്രത്തിൽ അറിയിപ്പ് ലഭിച്ചത്. സഭാ തലവനെയും സിൻഡിനെയും ബഹിഷ്കരിക്കുന്നതായുള്ള എറണാകുളം -അങ്കമാലി വൈദിക സമിതിയുടെ പത്രകുറിപ്പാണ് കടുത്ത തീരുമാനത്തിലേക്ക് കത്തോലിക്കാ സഭയെ നയിച്ചത്.  ഉക്രൈൻ കത്തോലിക്കാ സഭ,  സിറിയൻ സഭ എന്നിവടങ്ങളിലും സമാന പ്രശ്നങ്ങൾ ഉണ്ടായപ്പോൾ വിമതരെ പുറത്താക്കുക ആണുണ്ടായത്. ഇന്ത്യയിലെ സഭാ പ്രശ്നങ്ങൾ പഠിക്കാൻ വത്തിക്കാൻ നേരിട്ട് നിയമിച്ച സമിതിയുടെ റിപ്പോർട്ട് അടിസ്ഥാനത്തിലും ആണ് തീരുമാനം.

ഇതിന്റെ പുന്തുടർച്ച എന്നോണം വിമത മെത്രാന്മാർക്കും,  വൈദികർക്കും സിനഡ് കാരണം കാണിക്കൽ നോട്ടീസ് നൽകും. പറഞ്ഞിരിക്കുന്ന സമയത്തിനുള്ളിൽ മറുപടി നൽകിയില്ല എങ്കിൽ,  കടുത്ത നടപടികൾ ഉണ്ടാകുമെന്നു വ്യക്തമാക്കുന്നു.


എന്നാൽ മാപ്പു സാക്ഷി ആയി സഭയിൽ വീണ്ടും തുടരുവാൻ ആഗ്രഹം ഉള്ളവരെ അനുവദിക്കണം എന്നും പ്രത്യേക നിർദേശം ഉണ്ട്.
എന്നാൽ ഒരു വിധേനയും തീരുമാനത്തെ അംഗീകരിക്കില്ല എന്നാണ് വിമത വിഭാഗം പറയുന്നത്. പുറത്താക്കിയാൽ ഇന്ത്യൻ കാതോലിക്കാ സഭ ഉണ്ടാക്കും. വത്തിക്കാനിൽ പിടിപാടുള്ള ആർച് ബിഷൊപ്പ് ഭരണികുളങ്ങര വഴി നീക്കങ്ങൾ നടത്തും. ഹിന്ദു ആചാര പ്രകാരമുള്ള ഇന്ത്യൻ കുർബാന ക്രമം ആവും ഇവർ പിന്തുടരുക.  കാവി വസ്ത്രം,  ഇരുന്നു കൊണ്ട് കുർബാന,  രോഗശാന്തി ഇവ പ്രധാനം ആണ്. കൂടാതെ സ്ത്രീകൾക്കും കാർമ്മികൻ ആവാം എന്ന നിയമവും ഇവർ കൊണ്ടുവന്നേക്കും.


  റെജി ഞള്ളാനി,



കടപ്പാട്.കേരളന്യൂസ് .കോം.


No comments:

Post a Comment