എല്ലാവരും പറയുന്നു ലോകത്തുള്ള സാകേല നസ്രാണികളുടെയും പാപം സ്വയം ഏറ്റെടുത്താണ് അങ്ങ് കുരിശിൽ മരിച്ചതെന്ന്. അപ്പോൾ ഞാൻ ചെയ്തുകൂട്ടുന്ന പാപങ്ങളും അങ്ങ് ചുമക്കുമോ ??
യേശു ചിരിച്ചു. എന്നിട്ടു പറഞ്ഞു എടാ ചങ്ങാതീ എന്നെ എന്തിനാണ് കുരിശിൽ തറച്ചതെന്നു നിനക്ക് ശരിക്കും അറിയാമല്ലോ പിന്നെന്തിനാണ് ഇത്തരം വിഡ്ഢി ചോദ്യങ്ങൾ ചോദിക്കുന്നത് ??എന്തായാലും നീ ചോദിച്ചതല്ലേ പറഞ്ഞേക്കാം. ഇന്നത്തെപോലെ അന്നും പള്ളികളിൽ മുതലാളിമാരായ പ്രമാണിമാരും പുരോഹിതൻമ്മാരും ആണ് ഭരണം നടത്തിയിരുന്നത്. അനങ്ങാകള്ളൻമ്മാരായ അവർ സുഭിക്ഷമായി തിന്നും കുടിച്ചും ജീവിച്ചിരുന്നത് അവിടത്തെ പാവങ്ങളെ പാപത്തിന്റെയും അതുവഴി കിട്ടുന്ന ദൈവകോപത്തിന്റെയും പേര് പറഞ്ഞു ഭീഷണിപ്പെടുത്തി അതിന്റെ പരിഹാരത്തിനായി എടുത്താൽ പൊങ്ങാത്ത തരത്തിൽ പിരിവു നടത്തിയും ആയിരുന്നു.സാധാരണക്കാരായ ജനത്തിന്റെ അദ്ധ്വാനത്തിന്റെ ഭൂരിഭാഗവും അങ്ങനെ അവർ തട്ടിയെടുത്തു. അവരുടെ ജീവിതം കഷ്ടത്തിലായ സമയത്താണ് ഞാൻ എന്റെ പുതിയ സുവിശേഷവുമായി അവിടെ ചെന്നത്.
പണവും കുറുപ്രാവുകളും മൃഗങ്ങളെയും തുടങ്ങി അപ്പം ഉണ്ടാക്കാനുള്ള മാവുവരെ കൊടുത്താണ് ആണ് ജനങ്ങൾ പാപം തീർത്തിരുന്നത്
പാപം അങ്ങിനെ പണമോ ലാവ്‍കീക വസ്തുക്കളോ കൊടുത്ത് മോചിപ്പിക്കേണ്ട ഒന്നല്ല എന്നുള്ള എന്റെ വാക്കുകൾ അവിടത്തെ സാധാരണക്കാരായ ജനങ്ങളെ വല്ലാതെ സ്വാധീനിച്ചു. അവർ എന്റെ വാക്കുകളിൽ സത്യം കണ്ടതുകൊണ്ടു ജനം എന്റെ കൂടെ കൂടി. അതോടെ പള്ളികളിലെ വരുമാനം കുറഞ്ഞു. വരുമാനം കുറഞ്ഞതോടെ പ്രാന്ത് പിടിച്ച അവർ എന്നെ കൊല്ലാൻ നോക്കി. എന്റെ ശിഷ്യരിൽ ചിലരെ പണം കൊടുത്ത് സ്വാധീനിച്ചു എനിക്കെതിരാക്കി .അവിടത്തെ സാധാരണക്കാരായ ജനങ്ങൾക്ക് ഒരിക്കലും എന്നെ സപ്പോർട്ട് ചെയ്യാനുള്ള കഴിവോ ധൈര്യമോ ഉണ്ടായിരുന്നില്ല. അങ്ങിനെ നാട് നന്നാക്കാൻ ശ്രമിച്ച ഞാൻ എന്റെ കൂടെ നടന്നവരിൽ ഒരുത്തൻറെ പോലും സപ്പോർട്ടില്ലാതെ വളരെ ദാരുണമായി മുതലാളി വർഗ്ഗത്തിന് മുന്നിൽ കീഴടങ്ങി. ഇനി ഒരിക്കലും ഒരാളും എന്നെപോലെ അവരുടെ മുന്നിൽ തലയുയർത്താതിരിക്കാൻ അവർ ജനത്തിന്റെ മുന്നിലിട്ട് മൃഗീയമായി പീഡിപ്പിച്ചു കൊല്ലാക്കൊല ചെയ്തു കുരിശിൽ തറച്ചു കൊന്നു.
എന്റെ കുരിശുമരണത്തിനു ശേഷം കുറെയേറെ വർഷങ്ങൾ കഴിഞ്ഞു ചിലർ എന്റെ ജീവിത കഥ പെരുപ്പിച്ചെഴുതി ഞാൻ കുരിശിൽ മരിച്ചത് ജനങ്ങളുടെ പാപം മോചിക്കാനാണെന്നും പറഞ്ഞു ചോരയൊലിപ്പിക്കുന്ന എന്റെ രൂപങ്ങൾ ഉണ്ടാക്കി വീണ്ടും പുതിയ പറ്റിപ്പിനുള്ള തന്ത്രങ്ങൾ മെനഞ്ഞു. ഇന്ന് പള്ളികളുടെ മുന്നിൽ കാണുന്ന വിലവിവര പട്ടിക അതിന്റെ ഭാഗമാണ് .മനുഷ്യന്റെ കൈപ്പണിയായ ഒരു ആലയത്തിലും ഞാൻ വസിക്കുന്നില്ല എന്ന് പറഞ്ഞിട്ടും കോടികൾ മുടക്കി ആലയങ്ങൾ പണിയുന്നു. കൊല്ലം തോറും കൂടുതൽ വിശുദ്ധരെ ഉണ്ടാക്കി അവരുടെ പേരിൽ പുതിയ പുതിയ ഭണ്ടാരങ്ങളും നേർച്ചകളും പിരിവുകളും നടത്തുന്നു. മറ്റൊരു കൂട്ടർ എന്റെ പേരും പറഞ്ഞു മൈക്കും വച്ചുകെട്ടി രോഗശാന്തിയെന്നും ധ്യാനമെന്നും പറഞ്ഞു ജനങ്ങളെ പറ്റിക്കുന്നു .
അന്നും ഇന്നും ജനത്തിന്റെ അവസ്ഥക്ക് ഒരു മാറ്റവും ഇല്ല.
ഞാൻ കുരിശിൽ മരിച്ചെന്നു വച്ച് ഒരുത്തന്റെയും ഒരു പാപവും മോചിക്കാൻ പോകുന്നില്ല. അവനവൻ ചെയ്യുന്ന പാപത്തിന്റെ ഫലം സ്വയം അനുഭവിക്കേണ്ടിവരും.
വീണ്ടും കാണുമ്പോൾ കൂടുതൽ പറയാം എന്ന് പറഞ്ഞു യേശു വിടവാങ്ങി ഏതോ ചേരികളിലേക്കു പോയി ..
( തീർത്താൽ തീരാത്ത കടപ്പാട് ഇത് അയച്ച് തന്ന വാട്ട്സ്ആപ്പ് സുഹൃത്തിന്)
No comments:
Post a Comment