Wednesday, March 7, 2018

സിസ്റ്റർ അഭയ കോൺവെന്റിൽ നിന്നും രാത്രിയിൽ കാറ്റത്ത് പറന്നുവന്ന് കിണറ്റിൽ വീണതാണ്. അതിന് ഫാദർ പൂതൃക്കയും ഫാ. കോട്ടൂരന്മാരും , അറിവില്ലാത്ത ചിലർ അഭിസാരിണികളെന്ന് വിളിക്കുന്ന, വിശുദ്ധജീവിതം നയിക്കുന്ന കുറെ സിസ്റ്റർ സ്റ്റെഫിമാരുമെക്കെ എങ്ങനെയാണ് കുറ്റക്കാരാവുക.

. കഴിഞ്ഞയിടെതന്നെ 18ലധികം കന്യാസ്ത്രികൾ ഇങ്ങനെ കാറ്റടിച്ചും മഴനനഞ്ഞും വെയിലുകൊണ്ടും ദാഹിച്ചപ്പോൾ വെള്ളം കുടിച്ചും മരിച്ചുപോയിട്ടുണ്ട്. അതിനെങ്ങനെ മുകളിൽ പറഞ്ഞവർ കുറ്റക്കാരാകും 26 കോല്ലം കൊണ്ട്  30 കോടിക്കുമുകളിൽ അഭയാക്കേസിൽ ചിലവിട്ടെന്ന് ചില കുരുത്തംകെട്ടവർ പറയുന്നത് ശുദ്ധ കള്ളത്തരമാണ്. തെളിവു നശിപ്പിച്ചും പോസ്റ്റുമാർട്ടം റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടും അന്വേഷണ റിപ്പോർട്ടുതിരുത്തിയും പുതിയത് എഴുതിചേർത്തും പലരും വൻതുക കൈപ്പററിയെന്ന് ഇവർ പറയുന്നു. ഇതിനുവേണ്ടി വിദേശത്തുള്ള കുഞ്ഞാടുകൾ കനത്ത സംഭാവന നൽകിയിട്ടുണ്ടെന്ന് ഇതിലോരുകൂട്ടരും  അല്ല ഇവിടുത്തെ കുഞ്ഞാടുകളുടെ നേർച്ചപണമാണ്  ഈ 30 കോടിയെന്ന് മറുകൂട്ടരും പറയുന്നു. ദൈവത്തിനുവേണ്ടിയുള്ള കൂടതൽ പണം സോത്രക്കഴ്ച്ചയായോ മറ്റിനങ്ങളിലോ പള്ളിയിൽ എത്തിക്കുവാൻ ഇതിനായി കർത്തവ് പ്രത്യേകം തിരഞ്ഞെടുത്ത അഭിഷിക്തർ പറയുകയും കർത്താവിനുവേണ്ടി കൂടുതൽ പിരിവുകൾ തുടങ്ങുകയും ചെയ്ത സാഹചര്യത്തിൽ ഈ അസൂയാലുക്കൾ പറയുന്നതോന്നും വിശ്വസിക്കരുത്.
ശവം കണ്ടപ്പോൾതന്നെ ഓടിവന്ന് കഴിയുന്നിടത്തോളം തെളിവുനശിപ്പിച്ച്് സഹായിച്ചുതന്ന മഹാമനസ്‌കനും നീതിമാനുമായ അഗസ്‌ററ്യനെന്നോമറ്റോ പേരുള്ള ഏതോ ഒരു പോലിസുകാരന്റെ ജീവൻ അഭയയുടെ അത്മാവ് തട്ടിയെടുത്തെന്നും, ഏതോ ഒരു മെത്രാനെ അത്ഭുതകരമായി മരണകിടക്കയിലേയ്ക്ക്തള്ളിയിട്ട് നരകിപ്പിച്ച് വയറുവീർത്തും ശരിരം മൂഴുവൻ നീരുപൊങ്ങിയും നരകിച്ചാണ് മരിച്ചതെന്നും, 26 കൊല്ലമായി ഈ കേസ് നിട്ടിക്കോണ്ടുപോയി ചിലരെയൊക്കെ കഷ്ടപ്പെടുത്തുന്നതും  അഭയയുടെ ആത്മാവാണെന്നും ഈ മൂന്നും സംഭവങ്ങൾ്ക്കും ശക്തമായതെളിവുണ്ടെന്നും ഇതെല്ലാം സഭക്കാവശ്യമായ അത്ഭു്തപ്രവൃത്തിയായിക്കണ്ടുകൊണ്ട് സിസ്റ്റർ അഭയയെ കത്തോലിക്കാ സഭയുടെ വിശുദ്ധയായി പ്രക്യാപിക്കണമെന്നും അല്ലാത്ത പക്ഷം സഭയും സഭയിലെകുടുംബങ്ങളുമൊക്കെ ഒന്നാകെ നശിക്കുന്നത് കാണാമെന്നും അതിനുള്ള തെളിവുകൾ കണ്ടു തുടങ്ങിയെന്നും ഈ അസൂയാലുക്കൾ പറഞ്ഞുപരത്തുന്നുണ്ട്. കർത്താവിന്റെ മണവാട്ടിമാരിൽ ചിലരൊക്കെ വേണ്ടാത്ത പീഡനം സഹിക്കുന്നുണ്ടെന്നും അവരുടെ പീഡിതദാസി പുണ്യവതിയായി അഭയയെ പ്രക്യാപിക്കണമെന്നുമാണ് ഈ മണ്ടന്മാർ പറയുന്നത്. എറണാകുളം ഭൂമിയിടപാടു എറണാകുളമായതും  മലായറ്റൂരിൽ ഒരു വിശുദ്ധനച്ചൻ കപ്യാരുടെ കുത്തുകൊണ്ട് ചത്തുപോയതുംഉൾപ്പെടെ നിരവതിസംഭവങ്ങൾ ഇവർ ചൂണ്ടിക്കാണിക്കുന്നു. ഇതോന്നു ആരും വിശ്വസിക്കരുതെന്നേ എനിക്കുപറയുവാനുള്ളു. ഇതെല്ലാം കേട്ട് ആർക്കെങ്കിലും അസൂയലുക്കൾ പറയുന്നത് ശരിയാണെന്നങ്ങാനും തോന്നിയാൽ ഉടൻ തന്നെ കുറ്റം ഏറ്റു പറഞ്ഞ്  ഏതെങ്കിലും പൂതൃക്കമാരോട് കുംമ്പസാരിച്ചാൽ അപ്പോഴൊ മറ്റെപ്പോഴെങ്കിലുമോ പാപമോചനം കിട്ടുന്നതാണ്. 
അഭയയുടെ മരണം സംബന്ധിച്ച് കാറ്റിനെ ബന്ധപ്പെട്ടവർ വിചാരണ ചെയ്യുകയും കാറ്റ് കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. അസൂയാലുക്കൾ പറയുന്നത് ഈ തെളിവിന്റെ അടിസ്ഥാനത്തിൽ തള്ളിക്കളയണം . പോരെങ്കിൽ കർത്താവിന്റെ മാണവാട്ടിമാർ  അല്ലെങ്കിൽ ഭാര്യമാരായിരിക്കുന്നവരെക്കുറിച്ചും അഭിഷിക്തരായാവരെയും അപമാനിക്കുവാനല്ലെ ഈകള്ളകേസ്സ് - ഇവർ അഭിശബ്തരാണ് അല്ലെങ്കിൽ ശപിക്കപ്പെട്ടവരാണെന്നും ഇവരുടെ കൈകളിൽനിന്നും ഒരുകാഴ്ചകളും സ്വീകരിക്കില്ലെന്നും ഇവരനുഗ്രഹിക്കുന്നവരെയും കർത്താവ് ശപിക്കുമെന്നും മറ്റും വിശുദ്ധ ബൈബിളിൽമലാക്കി പ്രവാചകന്റെ പുസ്തകത്തിലോമറ്റോ പറഞ്ഞിട്ടുണ്ടെന്ന് ചില മണ്ടൻ കുബുദ്ധികൾ പറഞ്ഞുനടക്കുന്നത് കാര്യമാക്കേണ്ടതില്ല. അബദ്ധം പറ്റി ബൈബിൾ വായിക്കാനിടയായാൽ ഉടൻതന്നെ പശ്ചാതപിച്ച് ഏതെങ്കിലും കോട്ടുരാന്മാരോടോ റോബിന്മാരോടോ കുംമ്പസാരിച്ച് കുറ്റം ഏറ്റുപറഞ്ഞാൽ ആശ്വാസം ലഭിക്കുന്നതാണ്.


No comments:

Post a Comment