കത്തോലിക്കാ പുരോഹിതനെ വിശ്വാസി കുത്തിക്കൊന്നു.
മലയാറ്റൂർ പള്ളിയിലെ പുരോഹിതനായ സേവ്യർ തേലക്കാടാണ് ജോണിയെന്ന വിശ്വാസിയുടെ കുത്തേറ്റ് മരിച്ചത്.മദ്യപാനികളായ പുരോഹിതരും കർത്താവിന്റെപണം കൊള്ളയടിക്കുന്നവരും,പെൺകുഞ്ഞുങ്ങളെയും പാവങ്ങളെയും ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നപുരോഹിതർ എന്നും സഭക്ക് അപമാനമാണെന്നകാര്യം മറക്കരുത്. ഒപ്പം ഇതുപോലുള്ള ജോണിമാരുടെ കഞ്ഞികുടിമുട്ടിച്ച് അവരെ കൊലക്കളത്തിലേയ്ക്ക് തള്ളിവിട്ടവരാണോ കൊല്ലപ്പെട്ടവരേണോ, ആരാണ് ശരിയായ കുറ്റവാളിയെന്ന് സമൂഹം വിലയിരുത്തണം.ഗതിമുട്ടിയ ഒരു പാവം മനുഷ്യന് ചെയ്യേണ്ടിവന്ന സംഭവംമാത്രമായേ വിവേഗമുള്ളവർക്ക് ഇതിനെ കാണുവാൻ കഴിയു. ആദർശ ശുദ്ധിയോടെ നല്ല സന്തോഷകരമായ കുടുംബജീവിതം നയിച്ചിരുന്ന ജോണിയുടെ നിഷ്‌കളങ്കയായ മകൾക്ക് അരുതാത്തത് എന്തെങ്കിലും എവിടെങ്കിലും വച്ച് സംഭവിച്ചിരുന്നുവോ. മരിച്ച സേവ്യർ തേലക്കാട്ടച്ചനോട് ജോണിക്ക് പ്രതികാരം തോന്നുവാൻ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടായിരുന്നുവോ, ഈ നിലയിൽ ഉള്ള അന്വേഷണവും വേണ്ടതല്ലേ. സാമൂഹിക മാധ്യമങ്ങളിലൂടെ ജോണിക്ക് വലിയതോതിൽ സഹതാപ പിൻതുണ കിട്ടുന്നത് എന്തുകൊണ്ട്. തുടങ്ങിയ നിരവധി ചോദ്യങ്ങൾക്ക് വരും നാളുകളിൽ ഉത്തരം കണ്ടെത്തെണ്ടതുണ്ട്.
No comments:
Post a Comment