Monday, March 12, 2018

സഭയുടെ രഹസ്യങ്ങൾ



ആഡംബര കാറുകളിൽ മുതൽ മുൻ മെത്രാൻമാരുടെ മരണത്തിൽ വരെ ദുരൂഹത, ആലഞ്ചേരിക്കെതിരായ അന്വേഷണം സഭയുടെ രഹസ്യങ്ങൾ പുറത്താക്കുമെന്ന ഭയത്തിൽ സിനഡ്

 1090  1071  0 Google +0  0
കൊച്ചി:ഭൂമി വിവാദത്തിൽ കർദിനാൾ മാർ ആലഞ്ചേരിയേ കേസിൽ നിന്നും ഒഴിവാക്കാൻ അവസാന ഘട്ട ശ്രമത്തിൽ സിനഡിന്റെ ഏജന്റുമാർ സംസ്ഥാന സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നു. കേസിൽ മുഖ്യമന്ത്രിയുടെ തീരുമാനം കാത്തിരുന്ന ഡി.ജി.പിക്ക് ഇനിയും യാതൊരു നിർദ്ദേശവും ലഭിച്ചില്ല. അന്വേഷണം ശരിയായ രീതിയിൽ നടന്നാൽ സിനഡും, കർദിനാളും പലതും ഭയപ്പെടുന്നതായി പറയുന്നു. കർദിനാളിനേ രക്ഷിക്കാൻ ശ്രമിക്കുന്ന നീക്കങ്ങൾ പല വിധത്തിലാണ്‌. വത്തിക്കാനിൽ സമ്മർദ്ദം ചെലുത്തി വിമതരേ പുറത്താക്കുക, അല്ലേൽ സിനഡ് ചേർന്ന് വിമത വിഭാഗത്തേ പുറത്താക്കുക..അതായത് സഭ തകർന്നാലും കർദിനാൾ രക്ഷപെടണം എന്ന രീതിയിലാണ്‌ നീക്കങ്ങൾ. സുപ്രീം കോടതിയിൽ അപ്പീൽ നല്കുന്നത് ഇന്ന് തീരുമാനം ആകും. കർദിനാളിന്റെ പേരിൽ ഒരു എഫ്.ഐ.ആർ വീഴാതിരിക്കാൻ എല്ലാ നീക്കവും നടക്കുന്നു.
ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞ് അന്വേഷണത്തെ നേരിടണമെന്നാണ് വൈദിക സമിതിയിലെ ഒരു വിഭാഗവും സഭാ വിശ്വാസികളും കത്തോലിക്ക സഭാ നവീകരണ പ്രസ്ഥാനങ്ങളും ഒരേപോലെ ആവശ്യപ്പെടുന്നത്. എന്നാൽ ആലഞ്ചേരിക്ക് തെറ്റ് സംഭവിച്ചിട്ടില്ലെന്ന ഉറച്ച നിലപാടിലാണ് സഭാ സിനഡ്. കേസ് നടത്തിപ്പിലെ പാളിച്ചകളും എടയന്ത്രത്തിന്‍റെ ഉൾക്കളികളുമാണ് ഹൈക്കോടതി പരാമർശത്തിനു കാരണമെന്നുമാണ് സഭാ സിനഡ് കണ്ടെത്തിയത്. ഈ വിവരങ്ങളാണ് സിനഡ് വത്തിക്കാന്‍റെ ശ്രദ്ധയിൽപെടുത്തിരിയിരിക്കുന്നതും. എന്നാൽ സഭയുടെ പൊതുമുതലായ ഭൂമി വിൽപനയിലൂടെ ആലഞ്ചേരി കോടികളുടെ നഷ്ടം വരുത്തിവയ്ക്കുകയും ഇതിലൂടെ സാമ്പത്തിക നേട്ടം സ്വയം ഉണ്ടാക്കുകയും ചെയ്തെന്നു കോടതി പ്രഥമ ദൃഷ്ട്യാ തന്നെ കണ്ടെത്തിയിരുന്നു. ഇക്കാര്യം മറച്ചു വച്ച് ആലഞ്ചേരിയെ സംരക്ഷിക്കാൻ സിനഡ് ഒറ്റക്കെട്ടായി നിൽക്കുന്നതിനു പിന്നിൽ സഭാ അധ്യക്ഷൻമാരുടെ ഇടപാടുകൾ തന്നെയാണെന്നാണ് വൈദിക സമിതി ആരോപിക്കുന്നത്.
സഭാധ്യക്ഷൻ ആലഞ്ചേരിയുടെ ഭൂമി ഇടപാടുകളും ബിനാമി സ്വത്ത് ഇടപാടുകളും അന്വേഷണം നേരിട്ടാൽ കുടുങ്ങുന്നത് ആലഞ്ചേരി മാത്രമായിരിക്കില്ല. മെത്രാൻ പദവിയുടെ മറവിൽ കോടികളുടെ ബിനാമി ഇടപാടുകളും ഭൂമി ഇടപാടുകളും നടത്തുന്ന മറ്റുമെത്രാൻമാരെ സംബന്ധിക്കുന്ന വിവരങ്ങളും പുറത്തേക്ക് വരും. ഇതാണ് ആലഞ്ചേരിയെ സംരക്ഷിക്കാനുള്ള ഏകപക്ഷീയ തീരുമാനത്തിനു പിന്നിൽ. കത്തോലിക്ക സഭയിൽ മെത്രാൻ സ്ഥാനത്തിനായി   മുടക്കുന്നത് കോടികണക്കിന്‌ രൂപയാണ്‌. പണം മാത്രമല്ല അനുകൂല വോട്ടിങ്ങിനായി എന്തു ചെയ്യാനും മടിയില്ല.
ആഡംബര ജീവിതം നയിക്കുന്ന മെത്രാൻ സമൂഹത്തിലെ ഏറെ പേരും വഴി വിട്ട മാർഗങ്ങളിലൂടെയാണ് പണം സമ്പാദിക്കുന്നത്. ഇതിന്‍റെ വിഹിതം കൃത്യമായി വീതം വയ്ക്കുന്നതിനാൽ തന്നെ ഇവർക്കിടയിൽ തർക്കങ്ങളും കുറവാണ്. ആലഞ്ചേരിയെ സംരക്ഷിക്കാൻ മെത്രാൻ സമിതിയും സിനഡും തുനിഞ്ഞിറങ്ങിയതും ഇതേ സ്വരച്ചേർച്ചയിലാണ്. തന്നെയുമല്ല, കേരളത്തിലെ കത്തോലിക്ക സഭയിൽ കഴിഞ്ഞ ഇരുപതു വർഷമായി നടക്കുന്ന ഭൂമി ഇടപാടുകൾ അന്വേഷണ പരിധിയിൽ വരുന്നതിനെ മെത്രാൻ സമിതി ഭയപ്പെടുന്നുണ്ട്. മുൻ പിതാക്കൻമാരുടെ മരണവുമായി വരെ ഭൂമി ഇടപാടുകൾക്ക് ബന്ധമുണ്ടെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഇത്തരം ഘട്ടങ്ങളിലേക്ക് സഭയെ എത്തിക്കാതിരിക്കാനാണ് ആലഞ്ചേരിക്കെതിരെ മെത്രാൻ സമൂഹവും സിനഡും ഒറ്റക്കെട്ടാകുന്നത്

No comments:

Post a Comment