Album യുക്തിലോകം - മാനവീകലോകം
ജോസഫ് ഇടമറുക്
[ 7 September 1934 – 29 June 2006 ]
[ 7 September 1934 – 29 June 2006 ]
ഇടുക്കി ജില്ലയിലുള്ള ഒരു യാഥാസ്തിക കത്തോലിക്കാ കുടുംബത്തിൽ 1934-ൽ ജനിച്ചു. പിന്നീട് കുടുംബം യാക്കോബായ സഭയിലേക്ക് മാറി. ചെറുപ്പത്തിലേ സുവിശേഷ പ്രസംഗകനും മതാദ്ധ്യാപകനും ആയിരുന്ന അദ്ദേഹം പത്തൊമ്പതാമത്തെ വയസിൽ ‘ക്രിസ്തു ഒരു മനുഷ്യൻ‘ എന്ന പുസ്തകം എഴുതിയതിനെത്തുടർന്ന് സഭയിൽ നിന്ന് പുറത്താക്കപ്പെട്ടു. പിന്നീട് ഈഴവ സമുദായത്തിൽ ജനിച്ച സോളിയെ 1954-ൽ വിവാഹം കഴിച്ചതോടുകൂടി ബന്ധുക്കളും മറ്റും അദ്ദേഹത്തെ വീട്ടിൽ നിന്നും പുറത്താക്കി.
1956-ൽ കോട്ടയം കേന്ദ്രമാക്കി യുക്തിവാദസംഘം രൂപവത്കരിക്കുന്നതിന് മുൻകൈയ്യെടുത്തു. കേരള യുക്തിവാദി സംഘത്തിന്റെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും, കേരള മിശ്രവിവാഹ സംഘം ജനറൽ സെക്രട്ടറി, ദില്ലി യുക്തിവാദി സംഘം പ്രസിഡണ്ട്, ലോക നാസ്തിക സംഘം വൈസ് പ്രസിഡണ്ട്, ഇന്ത്യൻ യുക്തിവാദി സംഘം വൈസ്പ്രസിഡണ്ട്, റാഷണലിസ്റ്റ് ഇന്റർനാഷണലിന്റെ ഓണററി അസോസിയേറ്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. 1978-ലെ അന്താരാഷ്ട്ര എതീസ്റ്റ് അവാർഡ് ഇദ്ദേഹത്തിനു ലഭിച്ചു.
യുക്തിലോകം - മാനവീകലോകം
No comments:
Post a Comment