Saturday, March 10, 2018

കർബാനക്ക് പണം വേണ്ട


Vatican

കുർബാനയ്ക്ക് ആരും പണം അടയ്ക്കേണ്ട ക്രിസ്തുവിന്റെ ബലി സൗജന്യം: ഫ്രാൻസിസ് പാപ്പാ



വത്തിക്കാന്‍ സിറ്റി: വിശുദ്ധ ബലിക്കായി ആരും പണമടക്കേണ്ട, ദിവ്യബലി യേശുവിന്റെ ബലിയാണ് ​അത് സൗജന്യമാണ്. ആർക്കെങ്കിലും അതിന് കാണിക്ക നൽകാൻ താല്പര്യമുണ്ടെങ്കിൽ അതു ചെയ്യുക. ബാഹ്യമായ മറ്റു ചിലവുകളെ ദിവ്യബലിയുമായി ഉൾച്ചേർക്കുവാൻ പാടില്ല. പക്ഷേ, ഒരിക്കലും കുർബാനയ്ക്ക് കപ്പം കൊടുക്കേണ്ട.
എല്ലാ ബുധനാഴ്ചകളിലെയും പതിവ് പൊതുദർശന വേളയിൽ വിശ്വാസികളെ പഠിപ്പിക്കുമ്പോഴാണ് മാർപാപ്പ ഇത് പറഞ്ഞത്.
ഏതാനും ആഴ്ചകളായി
ദിവ്യബലിയെ പറ്റി പഠിപ്പിച്ച് വരികയായിരുന്നു. അതിന്റെ തുടർച്ചയായാണ്‌ ദിവ്യബലിയിലെ ദിവ്യകാരുണ്യ പ്രാർത്ഥനയെ പറ്റിയും പഠിപ്പിച്ചത്.
ദിവ്യബലിയുടെ കേന്ദ്രമായ ഈ പ്രാർത്ഥന മെല്ലെ മെല്ലെ നമ്മുടെ ജീവിതത്തെ തന്നെ ബലി ആക്കുവാൻ നമ്മെ​ഓർമിപ്പിക്കുന്നു. ക്രിസ്തുവിന്റെ തിരുശരീരവും തിരുരക്തവും ആകുന്ന അപ്പത്തിന്റെയും വീഞ്ഞിന്റെയും സമർപ്പണം വഴി നാം കുരിശിലെ അനുരഞ്ജന ബലിയുമായി ഒന്നാകുന്നു. ക്രിസ്തുവിന്റെ മരണ- ഉത്‌ഥാന ​രഹസ്യങ്ങളുടെ അനുസ്മരണ വഴി ദിവ്യകാരുണ്യ പ്രാർത്ഥന നമ്മെ പരിശുദ്ധാത്മാവിൽ ക്രിസ്തുവിന്റെ മൗതിക ശരീരത്തിലെ പരസ്പരം കൂട്ടായ്മയിലും, ക്രിസ്തുവിന്റെ അനന്തമായ പിതാവിനോടുള്ള പുകഴ്ചയുടെയും​മാദ്ധ്യസ്ഥതയിലും പങ്കു കാരാക്കുന്നു.
അങ്ങനെ ഓരോ ദിവസവും വിശ്വാസികൾ മുഴുവനായി ഈ വിശ്വാസ രഹസ്യത്തിൽ പ്രവേശിക്കുന്നത് വഴി പാപ പരിഹാരത്തിനും മാനവകുലത്തിന്റെ ഐക്യത്തിനും സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു.
​അതുവഴി​ പതിയെപ്പതിയെ നമ്മുടെ ജീവിതം മുഴുവൻ ഒരു ബലിയായി മാറാൻ ദിവ്യകാരുണ്യ പ്രാർത്ഥന നമ്മെ പഠിപ്പിക്കുന്നു.
ക്രിസ്തുശിഷ്യനിൽനിന്ന് ഒരിക്കലും നഷ്ടമാകാൻ പാടില്ലാത്ത  മൂന്ന് മനോഭാവങ്ങൾ:
ഏത് സാഹചര്യത്തിലും എപ്പോഴും നന്ദി അർപ്പിക്ക​ൽ,​ നമ്മുടെ ജീവിതം മറ്റുള്ളവർക്ക് ഒരു സ്നേഹ സമ്മാനമാക്കൽ,
സഭയുമായും മറ്റുള്ളവരുമായും സ്ഥായിയായ കൂട്ടായ്മ രൂപപ്പെടുത്തൽ​എന്നിവയാണെന്നും ഓർമ്മപ്പെടുത്തി​കൊണ്ടാണ് പാപ്പാ തന്റെ  പ്രബോധനം അവസാനിപ്പിച്ചത്. ​
വിവർത്തനം: അനുരാജ്, റോം.

1 comment:

  1. അല്ലേലും ദിവ്യബലി എന്നതു ക്രിസ്തു ഒരുക്കിയ സദ്യ ആണെന്നല്ലേ, ഒരു സദ്യ എപ്പോഴും ഫ്രീ ആയിരിക്കും.

    കുർബാനക്ക് പണം കൊടുക്കുന്നതും നേർച്ച ഇടുന്നതുമൊക്കെ ആ സദ്യയുടെ ചെലവിലേക്കും പാജകക്കാരനുള്ള (ഇവിടെ വികാരി) പാരിദോഷികം+ മറ്റു ചെലവുകളിലേക്ക്.... ഒകെ ആയി #നമ്മുടെ വക ഒരു ഓഹരി കൊടുക്കുവല്ലേ??

    അതായത് ഒരു #വിവാഹ സദ്യക്ക് പോയാൽ Free/ഓസിന് കഴിച്ചു പോരുന്നതും, കഴിച്ചു കഴിഞ്ഞു സദ്യ ഒരുക്കിയ സ്ഥലത്തെ (പള്ളി/ഇടവക) #ചെലവിലേക്ക് (വിവാഹ സദ്യ ഒരുക്കുന്നതിന് സാധനം വാങ്ങിയതും പാചക കാരനും മുതൽ, ജനറേറ്റർ, സൗണ്ട്, ലൈറ്റ് പോലുള്ള മറ്റുള്ളവയുടെയോ ചെലവ് അതു കുർബാനയിൽ ആകുമ്പോൾ പൂവ്, തിരി,ഓസ്തി,വീഞ്ഞ്, ജനറേറ്റർ ഡീസൽ....etc) #സഹായമായി #കവർ കൊടുത്ത് പോകുകയോ അല്ലേൽ മുഴുവൻ/ഭാഗികമായ കാര്യങ്ങളുടെ ചെലവ് ഏറ്റെടുക്കുന്നതും (Eg:ആവശ്യകര്യത്തിനും,ഉപകാര സ്മരണക്കും, മരിച്ചവരുടെ ശാന്തിക്കും... ഒക്കെ കുർബാന പണം കൊടുത്ത് ഒരു മുഴുവൻ കുർബാന ഏല്പിക്കുന്നതും...) ഒക്കെ ഓരോരുത്തരുടെയും #വ്യക്തിപരമായ ഇഷ്ടം മാത്രം.

    പിന്നെ എവിടെ എങ്കിലും ദിവ്യബലിയിൽ പങ്കെടുക്കാനും തിരുവോസ്തി സ്വീകരിക്കാനും ഇത്ര രൂപ വേണം എന്ന് ചോദിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ??

    എന്നാൽ സ്വന്തം വ്യക്തിപരമായ ആവശ്യത്തിനു കുർബാന/ദിവ്യബലി ഏല്പിക്കുമ്പോൾ അതിന് കുർബാന പണം ആ വ്യക്തിപരമായ കുർബാന #ഏൽപിക്കുന്ന വ്യക്തികളിൽ നിന്നു #മാത്രം ഈടാക്കുന്നത് കണ്ടിട്ടുണ്ട്. അപ്പോഴും ആ കുര്ബാനായിൽ പങ്കെടുക്കുന്നവർക്ക് കുർബാന #ഫ്രീ ആയി തന്നെ അല്ലെ ലഭിക്കുന്നത്??

    NB: ചിലർക്ക് പൊതുവായ ദിവ്യബലി പോര, സ്വന്തമായി വ്യക്തിപരമായ ആവശ്യങ്ങൾക്കായി തന്നെ ഒരു കുർബാന വേണം താനും #എന്നാൽ അതിന്റെ ചെലവിലേക് ഒരു ഓഹരി ആയി നയാ പൈസ മുടക്കാനും പറ്റില്ല☺️☺️☺️ അവർക്ക് പൊക്കി പിടിച്ച് നടക്കാൻ പറ്റിയ പോസ്റ്റ് ആണ് മാർപാപ്പയുടെ ഈ വാക്കുകൾ.

    ReplyDelete