കൊരട്ടിപള്ളി പണി; 4 കോടി രൂപയുടെ അഴിമതി, ഇടവകക്കാർ വികാരിയേ വളഞ്ഞു
കൊരട്ടി :കൊരട്ടി മുത്തിക്ക് വിശ്വാസികൾ നല്കിയ സ്വർണ്ണ വളകളും മാലകളും കാണാനില്ല. സ്വർണ്ണമാലക്ക് പകരം മുക്ക് പണ്ടം വയ്ച്ച് തിരിമറി നടത്തി. കേരളത്തിലാകമാനം വിശ്വാസികൾ ഉള്ള കൊരട്ടി മുത്തിയേ കബളിപ്പിച്ചതും സ്വർണ്ണം അടിച്ചുമാറ്റിയതും സൂക്ഷിപ്പുകാർ തന്നെയെന്ന് ഇടവകക്കാർ. മാത്രമല്ല പള്ളി പണി കഴിഞ്ഞപ്പോൾ 4 കോടി രൂപയുടെ കണക്കുകൾ ഇല്ല. അവിടെയും തിരിമറി. ഒടുവിൽ ഞായറാഴ്ച്ച വികാരിയേ ഇടവകക്കാർ തടഞ്ഞുവയ്ച്ചു. പള്ളിയില്‍ പരമ്പരാഗതമായി സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ പള്ളിക്ക് ഭൂമി വാങ്ങുന്നതിനടക്കമുള്ള കാര്യങ്ങള്‍ക്ക് വിറ്റതായി റിപ്പോര്‍ട്ടുണ്ട്. പാരീഷ് കൗണ്‍സിലുമായി ആലോചിക്കാതെ തന്നെ സ്വര്‍ണ്ണം വിറ്റതായാണ് കണ്ടെത്തിയത് . കൃത്യമായ എണ്ണവും തൂക്കവും നോക്കാതെയാണ് സ്വര്‍ണ്ണം വിറ്റതെന്നും കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ പള്ളിയധികൃതര്‍ക്ക് തഴിഞ്ഞിട്ടില്ലെന്നും സൂചനയുണ്ട്.
തിരുന്നാളിന് കൊരട്ടി മുത്തിയുടെ രൂപത്തിലണിയാന്‍ ഒരു വിശ്വാസി നല്‍കിയ 11 വളകളും കൊന്തമാലയും സൂക്ഷിച്ചിരുന്ന ലോക്കറില്‍ ഇപ്പോഴുള്ളത് സ്വര്‍ണ്ണമല്ലെന്നും പള്ളിയുടെ സ്വര്‍ണ്ണം വിറ്റ വകയില്‍ ലഭിച്ച തുക നേരാംവണ്ണം കണക്കില്‍ കാണിച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഏകദേശം ആറര കിലേഗ്രാം സ്വര്‍ണ്ണം വിറ്റിട്ടുണ്ട്. ഇതില്‍ 60 ലക്ഷം രൂപയുടെ കൃത്രിമമാണ് നടന്നിരിക്കുന്നത്.
ആശുപത്രിയില്‍ മരുന്ന് വിതരണം ചെയ്യുന്ന കമ്പനികള്‍ക്ക് നല്‍കാനുള്ള 82 ലക്ഷം രൂപയ്ക്ക് പുറമെ പള്ളി ഏറ്റെടുത്ത് നടപ്പിലാക്കിയ നിര്‍മ്മാണ പ്രവര്‍ത്തികളില്‍ നാലു കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വഴിച്ചാലില്‍ പള്ളിക്കായി സ്ഥലം വാങ്ങിയതിലും ക്രമക്കേട് കണ്ടെത്തി. ഇന്നലെ ചര്‍ച്ചക്കിടെയുണ്ടായ ബഹളത്തില്‍ വികാരി ഫാ.മാത്യു മണവാളനെ ഒരു വിഭാഗം വിശ്വാസികള്‍ തടഞ്ഞുവെക്കാനും ശ്രമിച്ചു.
No comments:
Post a Comment