Friday, February 22, 2019

തിരുവസ്ത്രം ഉപേക്ഷിച്ച വൈദികർ നീതിക്കുവേണ്ടി വീണ്ടും തിരുവസ്ത്രമണിഞ്ഞ് വിശുദ്ധകുർബാന അർപ്പിച്ചു. ഒപ്പൺചർച്ച് മൂവ്‌മെന്റ് സഭാചരിത്രത്തിന്റെ ഭാഗമായി. അറിയുക.












2019- ജനുവരി 11-ന് ഓപ്പൺ ചർച്ചു മുവ്‌മെന്റിന്റെ നേതൃത്വത്തിൽ തിരുവസ്ത്രമുപേക്ഷിച്ച വൈദികർ നീതിക്കുവേണ്ടി തിരുവസ്ത്രമണിഞ്ഞ് വിശ്വാസികൾക്കായി പരിശുദ്ധകുർബാന അർപ്പിച്ചു. തിരുവനന്തപുരത്തെ ബാലരാമപുരം പള്ളിയിലാണ് ചരിത്രസംഭവമുണ്ടായത്. കഴിഞ്ഞ പത്തുമാസമായി ഈ ദേവലയത്തിന് മെത്രാൻ വിലക്കേർപ്പെടുത്തി  അടച്ചിട്ടിരിക്കുകയായിരുന്നു


ഈ സംഭവം  ആഗോള കത്തോലിക്കാസഭയിൽ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്. ഇത് വലിയ ചർച്ചകൾക്കു തുടക്കം കുറിച്ചിരിക്കുന്നു. ഇന്ത്യയിലെ രൂപതകളിൽമാത്രമല്ല അങ്ങ് റോമിന്റെ അകത്തളങ്ങളിൽ വരെ ചൂടുപിടിച്ച ചർച്ചകൾക്കും വിവാദങ്ങൾക്കും  തിരികൊളുത്തിക്കഴിഞ്ഞു ഈ സംഭവം.  തിരുവനന്തപുരം ബാലരാമപുരം വിശുദ്ധ സെബാസ്ത്യാനോസ് ദേവാലയത്തിൽ നടന്ന ഈ സംഭവം ആഗോള കത്തോലിക്കാ സഭയിൽ വലിയ മാറ്റത്തിനും നവീകരണത്തിനും ഇടയാക്കുമെന്നതിൽ യാതോരു സംശയവുമില്ല.
തിരുവനന്തപുരം ബാലരാമപുരം വിശുദ്ധ സെബാസ്ത്യാനോസ് ദേവാലയത്തിലെ ആത്മീയ ശുശ്രൂഷകൾ നടത്തുവാനുള്ള ഉത്തരവാദിത്വം തിരുവനന്തപുരം രുപതക്കും പിന്നീട് നെയ്യാറ്റിൻകര രുപതക്കുമാണ്. ഇവിടുത്തെ മൂവായിരത്തിലധികം വരുന്ന വിശ്വാസികൾക്ക് രൂപത ഇടക്കിടക്ക് ആത്മീയ ശുശ്രൂഷകൾ നിഷേധിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയുക.  ?

തിരുവിതാംകൂറിന്റെ തലസ്ഥാനമായ പത്മനാഭപുരത്തേക്കുള്ള പ്രധാന പാതയുടെ ഇടത്താവളമായിരുന്നു ബാലരാമപുരം.ആൾതാമസം കുറവുള്ള ഈസ്ഥലത്ത് 18-ാം നൂറ്റണ്ടിൽ  കളളന്മാരുടേയും പിടിച്ചുപറിക്കാരുടേയും ശല്യം അനുദിനം വർധിച്ചുവന്നിരുന്നു.ആൾതാമസമുണ്ടായാൽ ഇവരുടെ ശല്യം അവസാനിക്കുമെന്നുകരുതിയ തിരുവിതാകൂർ രാജാവ് 1851-ൽ മണലിക്കര(കളിയിക്കാവിള) നിന്നും മുക്കുവരേയും വള്ളിയൂരിൽനിന്നും ശാലിയാരേയും കോട്ടാറിൽ നിന്നും വണികരെയും വെള്ളാളചെട്ടിമാരെ ശുചിന്ദ്രത്തിൽനിന്നും മുസ്ലീങ്ങളെ കുളച്ചൽ നിന്നും കൊണ്ടുവന്ന് താമാസിപ്പിച്ചു. അവർക്ക് ഭൂമിയുൾപ്പെടെ മറ്റുസൗകര്യങ്ങളും ചെയ്തുകൊടുത്തു. ഇതിലെ ചില വ്യക്തികൾ അഞ്ചേക്കറോളംവരുന്ന ഭൂമി തങ്ങളുടെ മുക്കുവസമുദായത്തിനായി മാറ്റിവച്ചു. അതിനുള്ളിൽ ഒരു പ്രാർത്ഥനാലയവും കുരിശടിയും  അവർ പണിതു. മുക്കുവ സമുദായത്തിൽ താമസിക്കുവാൻ വീടുകളില്ലാതിരുന്ന ധാരാളം പേരുണ്ടായിരുന്നു അവി
ടെ.   പൂർവ്വികരായിരുന്ന കുറേആളുകൾ ചേർന്ന് മേൽപറഞ്ഞ സ്ഥലത്തോടുചേർന്ന് പിന്നീട് കുറേസ്ഥലങ്ങൾ സമുദായത്തിന്റെ പേരിൽ വാങ്ങുകയും (അതിപ്പോൾ 18 ഏക്കറോളം വരുന്നു). സ്വന്തമായി വിടില്ലാത്തവരെ അവിടെ താമസിക്കുവാൻ അനുവദിക്കുകയും ചെയ്തു. ഇപ്പോൾ 500-ൽപരം കുടുംബങ്ങൾ ഈ സമുദായ സ്ഥലത്താണ്  താമസിക്കുന്നത്. 750തോളം കുടുംബങ്ങളിൽനിന്നായി 5000-ത്തോളം  മുക്കുവ  ലത്തീൻ ആളുകളുമുണ്ട് ഈ ഇടവകപ്പള്ളിയിൽ. മുൻപ് പൂർവ്വീകർ ആരംഭിച്ച ഈ സ്ഥലത്തെ പ്രാർത്ഥനാലയമാണ് ഇന്നത്തെ വിശുദ്ധ സെബാസ്ത്യാനോസ് ദേവാലയം .  സമുദായത്തിന്റെ ഈ സ്ഥലത്ത് പള്ളിക്കുപുറമേ അരയേക്കറോളംവരുന്ന സ്ഥലത്ത് ശ്മശാനവുമുണ്ട.് ഇതിനും പുറമേ പള്ളിക്കൂടം ,കല്യാണമണ്ഡപം, മറ്റു കടകൾ എന്നിവ സമുദായത്തിന് സ്വന്തമായുണ്ട് . ഇതെല്ലാം തന്നെ ഈ മുക്കുവ ലത്തീൻ സമുദായ അംഗങ്ങൾ  പട്ടിണികിടന്നും കഠിനാധ്വാനം ചെയ്തും വിയർപ്പൊഴുക്കി ചില്ലിക്കാശുകൾ സ്വരൂപിച്ച് കാലങ്ങൾകൊണ്ട് ഉണ്ടാക്കിയതാണ്. ഇതിൽ ഒരു ചില്ലിക്കാശുപോലും കത്തോലിക്കാ സഭക്കോ വൈദീകർക്കോ മറ്റാർക്കെങ്കിലുമോ മുടക്കില്ലാത്തതാണ്.പട്ടണത്തിന്റെ ഒത്തനടുവിൽ സ്ഥിതിചെയ്യുന്ന ഈ സ്വത്തുക്കൾക്കിന്ന് നൂറുകോടിക്കുമേൽ വിലമതിക്കുവാനാകും. 

പൂർണ്ണമായും സ്വതന്ത്രമായുണ്ടായിരുന്ന ഈ ദേവാലയത്തിൽ ആദ്യകാലങ്ങളിൽ ബെൽജിയംകാരായ വൈദികരാണ് ആത്മീയ ശുശ്രൂഷകൾ  നൽകിയിരുന്നത്. പിന്നീട് തിരുവനന്തപുരം രുപതയുടെ കീഴിലും  നെയ്യാറ്റിൻകര രൂപതയുടെ കീഴിലുമായി ഇവിടം . ഈ ദേവലയത്തിൽ ആത്മിയ ശുശ്രൂഷക്കായി എത്തുന്ന വൈദീകർക്ക് പ്രതിമാസം 2200 രുപ അലവൻസായും കുർബാനഒന്നിന് 200 രുപയും മറ്റു നേർച്ചപ്പണവും കിട്ടുന്നു. ഇതെല്ലാംകൂടി ശരാശരി നാൽപതിനായിരത്തിനും അൻപതിനായിരത്തിനും ഇടയിൽ ഒരു മാസം ലഭിക്കുന്നു. ഇതിനും പുറമേ ഓരോ കുടുംബത്തിന്റേയും വരുമാനത്തിന്റെ 5% (രണ്ടുലക്ഷത്തിനും മുന്നുലക്ഷത്തിനുമിടയിൽ) വർഷം തോറും ഗുണ്ടാപ്പിരിവെന്നപോലെ രൂപതയിലേയ്ക്കടക്കുന്നു. ഇതിനും പുറമേ രൂപത നിർദ്ദേശിക്കുന്ന പിരിവുകൾ വേറെയും നൽകണം.

ഇത്രയുമെല്ലാം ലഭിച്ചിട്ടും മെത്രാന്മാരുടെ അത്യാർത്തി കുടിക്കുടിവരികയും സ്ഥലവും പള്ളിയും ശ്മശാനമുമെല്ലാം രൂപതക്ക് സ്വന്തമാണെന്നുകാട്ടി തിരുവനന്തപുരം മെത്രാൻ ജേക്കബ്ബ് അച്ചാരുപറമ്പിൽ. ഓ.എസ്സ്. 252/88-ാം നമ്പരായി തിരുവന്തപുരം പ്രിൻസിപ്പൽ സബ് കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഇതിനും പുറമേ കുർബാന മുടക്കുക, വിവാഹം നടത്തിക്കൊടുക്കാതിരിക്കുക, പള്ളിപ്പെരുനാളിന് അനുവാദം നൽകാതിരിക്കുക, മൃതസംസ്‌കാര ശുശ്രൂഷകൾ നടത്തിക്കൊടുക്കാതിരിക്കുക തുടങ്ങിയ അതിക്രൂരമായ നടപടികൾ മെത്രാൻ സ്വീകരിക്കുക പതിവായിരുന്നു.  
ഈ കേസ്സിൽ മെത്രാൻ പരാജയപ്പെട്ടെന്നുമാത്രമല്ല  കോടതിചിലവ് ലത്തീൻ മുക്കുവ സമുദായത്തിന് നൽകണമെന്നും വിധിയായി. 
പിന്നീട് നെയ്യാറ്റിൻകര മെത്രാൻ വിൻസന്റ് സാമുവൽ പള്ളിയുടേയും സ്ഥലത്തിന്റെയും ശ്മശാനത്തിന്റെയും ഫിനാൻസു കമ്മറ്റിയുടേയും  മേൽ പിടിമുറുക്കുകയായിരുന്നു. ഇടവകവിശ്വാസികൾക്ക് കൂദാശകർമ്മങ്ങളിൽ വിലക്കേർപ്പെടുത്തി പീഡിപ്പിക്കുക പതിവായി. അവസാനം സ്വത്തുക്കൾ മുഴുവനും മെത്രാനു കിട്ടുന്നതുവരെ പള്ളിക്കും കൂദാശാകർമ്മങ്ങൾക്കും വിലക്കേർപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ പത്തുമാസമായി ആത്മിയ ശുശ്രൂഷകളില്ലാതെ പള്ളി അടഞ്ഞുകിടന്നു. ഈ കാലയളവിൽ പതിനെട്ടോളം പേർ മരണമടഞ്ഞു. ഇവരുടെ മൃതസംസ്‌കാരശുശ്രൂഷകൾ വളരെ കിലോമീറ്ററുകൾ ദുരത്തുള്ള മറ്റുപള്ളികളിൽ ബോഡി കോണ്ടുപോയി ഒപ്പീസ് ചൊല്ലി തിരികൊണ്ടുവന്ന് സ്വന്തം പള്ളിസെമിത്തേരിയിൽ അടക്കേണ്ടിവന്നു. ഇതിൽ രണ്ടുപേർക്ക് യാതോരുവിധ പ്രാർത്ഥനകളുമില്ലാതെ നായ്ക്കളെ മറവുചെയ്യുന്നതുപോലെ സംസ്‌കരിക്കേണ്ടിവന്നു. രണ്ടുവർഷമായി ആദ്യകുർബാനസ്വീകരണത്തിനായി തയ്യാറായിനിൽക്കുന്ന 28 കുട്ടികൾക്ക് അതിന് അനുവാദം കിട്ടിയിട്ടില്ല. മൂന്നുപേർ സ്ഥൈര്യലേപനത്തിനും ഒരാൾ വിവാഹത്തിനും കാത്തുനിൽക്കുന്നു. ഇതിനെല്ലാമുപരി ഇവരുടെയെല്ലാം ഹൃദയത്തിലും ഭവനങ്ങളിലും നിത്യജീവിതത്തിലുടനീളം നിറഞ്ഞുനിൽക്കുന്ന വിശുദ്ധന്റെ തിരുനാളും മെത്രാൻ വിലക്കുകയും സമീപ പള്ളികളിൽ പരസ്യമായി വിലക്ക് അറിയിക്കുകയുംചെയ്തു. അതിക്രൂരമായ നടപടിയാണ് മെത്രാന്മാർ വിശ്വസികൾക്കുമേൽ സ്വീകരിച്ചത്.
ഒന്നാലോചിച്ചുനോക്കൂ, സഭാനേതൃത്വം കാലങ്ങൾകൊണ്ട് പാവപ്പെട്ട വിശ്വാസസമൂഹത്തിന്റെ മേൽ അടിച്ചേൽപ്പിച്ച വിശ്വാസങ്ങളും അന്തവിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ടാനങ്ങളും കൊണ്ടുള്ള വേലിക്കെട്ടുകൾ തീർത്ത്, ചങ്ങലക്കിട്ടുപൂട്ടി അതിനുള്ളിൻ തീകൊളുത്തിയാൽ ആ പാവങ്ങൾക്ക് അതിൽ വെന്തു വെണ്ണീറാകുകയല്ലാതെ മറ്റെന്താണ് മാർഗ്ഗം. അവരുടെ കിടപ്പാടം കിട്ടിയാലേ തൃപ്തിവരുകയുള്ളുവെന്ന മെത്രാന്മാരുടെ ക്രൂരമായ നിലപാട് ആർക്കാണ് അംഗീകരിക്കുവാൻ കഴിയുക. വിശുദ്ധന്റെ തിരുനാളാഘോഷിക്കാത്ത ജീവിതത്തേക്കുറിച്ച് നിസ്സഹയരായ ഈ പാവംജനതക്ക് ചിന്തിക്കുവാൻ പോലും കഴിയില്ല. ഇതിനായി പല ദേവാലയങ്ങളിലേയും സഭകളിലേയും വൈദീകരെ അവർ തിരഞ്ഞു നടന്നു മെത്രാന്റെ വിലക്കുള്ള പള്ളിയിൽ വരുവാൻ ആരും തയ്യാറായില്ല. ഹൃദയം നുറുങ്ങിയ ബാലരാമപുരം ഇടവകക്കാർ  അവസാനം  കത്തോലിക്കാ സഭാ നവികരണപ്രസ്ഥാനമായ ഓപ്പൺ ചർച്ച്മുവ്‌മെന്റിനെ സമീപിക്കുകയായിരുന്നു. 
സഭാനേതൃത്വത്തിന്റെ അതിക്രൂരമായ നടപടികളെക്കുറിച്ച് ചെയർമാൻ റെജി ഞള്ളാനിയുടെ അധ്യക്ഷതയിൽ കമ്മറ്റികൂടി അതീവ ഗൗരവമുള്ള ഈ വിഷയം ചർച്ചചെയ്തു. സഭക്കുള്ളിലെ അനീതികൾക്കെതിരെ സന്ധിയില്ലാസമരംനടത്തി പോരാട്ടവീര്യവുമായി മനം മടുത്ത് തിരുവസ്ത്രം ഉപേക്ഷിച്ചു പുറത്തുപോന്ന, വിവാഹിതരായി മാതൃകാപരമായ കുടുംബജീവിതം നയിക്കുന്ന ഫാദർ ജോസഫ് പള്ളത്ത് , ഫാദർ ജോൺ , ഫാദർ ജെയിം എന്നിവർ ഓപ്പൺ ചർച്ച് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ ഈ സാധുജനങ്ങളുടെ വേദനയിൽ പങ്കുചേർന്ന്‌കൊണ്ട്  നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ പങ്കാളികളാകുകയായിരുന്നു.  നീതിക്കുവേണ്ടിയുള്ള പേരാട്ടത്തിനിടയിൽ  ഒരിക്കൽ  ഉപേക്ഷേിക്കേണ്ടിവന്ന കർത്താവിൽ മുദ്രിതമായ തിരുവസ്ത്രങ്ങളണിഞ്ഞ് അതീവ ഭയഭക്തിബഹുമാനത്തോടെ ദിനംപ്രതി നാലും അഞ്ചും  ദിവ്യബലികൾ അവർ ബാലരാമപുരം പള്ളിയിൽ വിശ്വാസികൾക്കുവേണ്ടി അർപ്പിക്കുകയും പരിശുദ്ധകുർബാന നൽകുകയും ചെയ്തുകൊണ്ട്  പത്തുദിവസം നീണ്ടുനിന്ന വിശുദ്ധന്റെ തിരുനാൾ കർമ്മങ്ങൾ ഭക്തിപൂർവ്വം നടത്തിക്കൊടുത്തു. ഇടവക വിശ്വാസികളെ സംബന്ധിച്ച ്മരുഭൂമിയിൽ പെയ്തിറങ്ങിയ മഴയുടെ അനുഭവമായിരുന്നു. സ്വർഗ്ഗീയനുഭൂതിയുടെ നിമിഷങ്ങളായിരുന്നു അവർക്ക് കടന്നുപോയ പത്തുദിവസങ്ങൾ. 

ഈ സംഭവം സഭയുടെ അകത്തളങ്ങളിൽ ചൂടുപിടിച്ച പലതരം ചർച്ചകൾ ഇക്കാര്യത്തിൽ നടക്കുന്നു.സഭാനേതൃത്വം വിശ്വസികളോട് ഇത്രയധികം ക്രൂരത കാട്ടേണ്ടിയിരുന്നില്ലെന്ന അഭിപ്രായം പലകോണുകളിൽനിന്നും ഉയർന്നുകഴിഞ്ഞു. കത്തോലിക്കാ സഭയിൽനിന്നും തിരുവസ്ത്രം ഉപേക്ഷിച്ച് കുടുംബജീവിതം നയിക്കുന്നവർക്കും സമൂഹത്തെ ലഭിച്ചാൽ മറ്റു വൈദീകരരെപ്പൊലെ കൂദാശാ കർമ്മങ്ങൾ ചെയ്യാം. കാരണം വൈദീക പട്ടം ലഭിച്ചയാൾ അദ്ദേഹത്തിന്റെ മരണം വരെ പുരോഹിതനാണ്. ഒരുമെത്രാൻ ഒരു വൈദികനെ വേണ്ടെന്നുവയ്ക്കുകയോ വൈദീകൻ മെത്രാനെ വേണ്ടെന്നു വയ്ക്കുകയോ ചെയ്താൽ രൂപതക്കുള്ളിലെ ക്ലെർജി സ്റ്റാറ്റസ് മാത്രമേ അദ്ദേഹത്തിനു നഷ്ടമാകുന്നുള്ളു. പൗരോഹിത്യം നഷ്ടമാകുന്നില്ല.
വിവാഹം കഴിച്ച വൈദികരേയും നേരിട്ട് അംഗീകരിക്കുന്ന കാര്യം പരിഗണിക്കാവുന്നതേയുളളുവെന്നാണ് കഴിഞ്ഞ ദിവസം പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പ പറഞ്ഞത,് ഇത് ലോകം കേട്ടതാണ്. കത്തോലിക്കാസഭയിലെതന്നെ ചില സഭകളിലും യാക്കോബായ സി.എസ്സ്.ഐ. ഓർത്തഡക്‌സ് പോലുള്ള സഭകളിലെ വൈദീകർ വിവാഹം കഴിച്ച് കുടുംബജീവിതം നയിക്കുന്നവരാണ് .ഇവരർപ്പിക്കുന്ന കുർബാനയിൽ കോടിക്കണക്കിനു വിശ്വാസികൾ പങ്കെടുക്കുന്നുമുണ്ട്. വി. ബൈബിളിൽ ഒന്ന് തിമേത്തിയോസ് മൂന്നിൽ വളരെ വ്യക്തമായി പറയുന്നു പുരോഹിതൻ വിവാഹിതനായിരിക്കണമെന്ന്. അമേരിക്കയിലെ മാറോനൈറ്റ് കത്തോലിക്കാസഭയിലെ വിവാഹിതനായ  വിസാം അക്കീക്കിയെന്ന ഡീക്കനെ വൈദികനാക്കാൻ ഫ്രാൻസീസ് മാർപ്പാപ്പ അനുവാദംനൽകുകയും 2014 ഫെബ്രൂവരി 27-ന് തിരുപ്പട്ട ശുശ്രൂഷ നടക്കുകയും ചെയ്തു.

വിവാഹം കഴിച്ച പുരോഹിതരിൽ നിന്നും സ്ത്രീകളേയും കുട്ടികളേയും പീഡിപ്പിച്ച സംഭവങ്ങൾ അത്യപൂർവമായേ ഉണ്ടാകാറുള്ളു എന്നാൽ അവിവാഹിതരായ പുരോഹിതരുടേയും മെത്രാന്മാരുടേയും പേരിൽ പതിനായിരക്കണക്കിന് ഇരകളോടാണ് മാർപ്പാപ്പമാർ കാലാകാലങ്ങളിൽ മാപ്പുചോദിക്കുന്നത്. മ്ലേശ്ചതകളിൽ പരിലസിക്കുന്ന പതിനായിരക്കണക്കിന് അവിവാഹിതരായ പുരോഹിതർ പരിശുദ്ധ ബലിപീഠം അശുദ്ധമാക്കുകയാണ്. ഇവരുടെ ബലികളിൽ പങ്കെടുക്കുന്ന വിശ്വാസികളും അതുവഴി പാപികളായിമാറുന്നു. 
കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് തിരുവസ്ത്രമുപേക്ഷിച്ചവർ വീണ്ടുമതണിയുന്നത്. അതും സഭാനേതൃത്വത്തിന്റെ കിരാത നടപടിയിൽ പ്രതിക്ഷേധിച്ചുകൊണ്ട്. 
പത്തുദിവസത്തിനുള്ളിൽ ദിവ്യബലിക്കിടെ പരിശുദ്ധ കുർബാന സ്വീകരിച്ചവർ പതിനാറായിരത്തിനടുത്തുവരും.മെത്രാന്മാരുടെ ശക്തമായ വിലക്കുണ്ടായിരുന്നിട്ടും നാട്ടിലും പുറത്തുനിന്നുമായി ഇരുപത്തയ്യായിരത്തിലധികം ആളുകൾ തിരുനാളിൽ പങ്കുകൊണ്ടു. സഭാനേതൃത്വത്തിനെതിരെയുള്ള വിശ്വാസികളുടെ അവിശ്വാസം കൂടിയാണ് ഇവിടെ കണ്ടത്. 
സഭയിൽ നടക്കുന്ന അനീതികൾക്കെതിരെയുള്ള വിശ്വാസികളുടെ നിശബ്ദമായ പ്രതിക്ഷേധമാണിവിടെ അലയടിച്ചത്.  

വിശ്വാസികൾക്ക് നിരന്തരമായി ആത്മിയ ശുശ്രൂഷനൽകുവാനുള്ള ലക്ഷ്യവും ഉത്തരവാദിത്വവും സംഘടനക്കില്ല. ഇതിന്റെ പേരിൽ ഒരുവിശ്വാസിപോലും പീഡിപ്പിക്കപ്പെടരുതെന്ന ലക്ഷ്യമാണ് സംഘടനക്കുള്ളത്.സ്വത്തിന്റെ പേരിലുള്ള വിലപേശൽ സഭാനേതൃത്വം അവസാനിപ്പിക്കണം ആ പാവങ്ങളുടെ കിടപ്പാടം വിശ്വാസത്തിന്റെ മറവിൽ തട്ടിയെടുക്കരുത്.  ബാലരാമപുരം പള്ളിയിൽ അടിയന്തിരമായി അത്മിയ ശുശ്രൂഷനൽകുവാൻ നെയ്യാറ്റിൻകര രൂപത തയ്യാറാകണമെന്ന് ഓപ്പൺ ചർച്ച് മൂവ്‌മെൻ്‌റ ആവശ്യപ്പെടുകയാണ്. സഭാനേതൃത്വം ഇതിനു തയ്യാറാകാതെ വന്നാൽ ഈ വിഷയം സംഘടനാപരമായി കൈകാര്യം ചെയ്യുവാനാണ് തീരുമാനം .കത്തോലിക്കാ സഭക്കുള്ളിൽ നീതി നിക്ഷേധിക്കപ്പെടുന്ന ഇരകളുടെ  പക്ഷത്തായിരിക്കും സംഘടനയെന്നും നിലകൊള്ളുക. 
ആവശ്യഘട്ടങ്ങളിൽ മൃതസംസ്‌കാര ശുശ്രൂഷയുൾപ്പടെയുള്ള ആത്മിയ ശുശ്രൂഷനൽകുന്നതിനും സംഘടന സജ്ജമാണെന്ന് ചെയർമാൻ റെജി ഞള്ളാനി, ഫാദർ ജോസഫ് പള്ളത്ത് എന്നിവർ പറഞ്ഞു. 



                                                                                         റെജി ഞള്ളാനി ,
                                                                                            ചെയർമാൻ .
                                                                            ഓപ്പൺ ചർച്ച് മൂവ്‌മെന്റ്.
                                                                                       ഫോൺ. 9447105070.


കത്തോലിക്കാ സഭാ നവീകരണരംഗത്ത് ചരിത്രമായി -  നിശബ്ദവിപ്ലവമായി ഓപ്പൺ ചർച്ച് മുവ്‌മെന്റ്. സഭാനേതൃത്വത്തിന്റെ അനീതിയുണ്ടായാൽ അടിയന്തിരഘട്ടങ്ങളിൽ മൃതസംസ്‌കാരശുശ്രൂഷയുൾപ്പെടെയുള്ള ആത്മീയ ശുശ്രൂഷകൾ നൽകുവാൻ സംഘടന തയ്യാറെന്ന് ചെയർമാൻ റെജി ഞള്ളാനി, ഫാദർ ജോസഫ് പള്ളത്ത്, ഫാദർ ജെയിം എന്നിവർ.




ക്രിസ്തീയ സഭകളുടെ ആരംഭം മുതൽ മാറ്റങ്ങൾക്കും നവീകരണങ്ങൾക്കും വളർച്ചക്കും തളർച്ചക്കും വിധേയമായിക്കൊണ്ടിരിക്കുന്ന കത്തോലിക്കാസഭയിൽ ഇന്ന് അനീതികളുടേയും ചുഷണത്തിന്റേയും ഭീഷണിയുടേയും  ലൈംഗീക അരാജകത്വത്തിന്റേയും വാർത്തകളാണ് വാർത്താമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നതും പൊതുസമൂഹം ചർച്ചചെയ്യുന്നതും. ധാരാളം വൈദീകരും എന്തിന് മെത്രാൻ പോലും സ്ത്രീകളേയും കുട്ടികളേയും കന്യാസ്ത്രീകളേയും പീഡിപ്പിച്ചതിനും കൊലപാതകങ്ങൾ നടത്തിയതിനും സ്വവർഗ്ഗരതികൾക്ക് സെമിനാരിക്കുട്ടികളേയും മറ്റുകുട്ടികളേയും ഇരകളാക്കിയതിനും പോലീസ് അറസ്റ്റുചെയ്ത് ജയിലിൽ അടക്കുന്നു. കോടികൾമുടക്കിയും ഇരകളെ ഭീഷണിപ്പെടുത്തിയും പതിനായിരക്കണക്കിന് ഇത്തരം സംഭവങ്ങൾ പുറംലോകം അറിയാതെ ഒതുക്കിത്തീർക്കുന്നു. പള്ളിപണികളുടേയും കോമേഴ്‌സ്യൽ കെട്ടിടങ്ങളുടേയും ആശുപത്രികൾ സ്‌കൂളുകൾ-കോളേജുകൾ തുടങ്ങിയ സ്ഥാപനങ്ങളുടെ നിർമ്മണത്തിലും നടത്തിപ്പിലും ദശലക്ഷകോടികളുടെ അഴിമതിനടക്കുന്നു. ന്യൂനപക്ഷ പരിരക്ഷയുടേയും ജീവകാരുണ്യ പ്രവർത്തനത്തിന്റേയും പേരിൽ വിദേശത്തുനിന്നും സർക്കാരിൽനിന്നും പൊതുസമൂഹത്തിൽനിന്നും കോടാനുകോടികൾ ക്രിസ്തീയ സഭകളിലേയ്ക്ക് ഒഴുകിയെത്തുന്നു. റോമിന്റെ ഭരണഘടനയായ കാനോനിക നിയമം ഇന്ത്യയിലും നടപ്പാക്കി ഒരു സമാന്തര സർക്കാർ സംവിധാനം രാജ്യത്ത് സഭാനേതൃത്വം നടപ്പാക്കിയിരിക്കുന്നു. ഇത്തരം പേഴ്‌സണൽ ലോസ് രാജ്യത്തിന്റെ സിവിൽ ലോയ്ക്ക് ( ഇന്ത്യൻ ഭരണഘടനക്കു )കീഴിലാണെങ്കിലും മാറിമാറിവരുന്ന കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ഒത്താശയോടെ നമ്മുടെ ഭരണഘടനക്കു മുകളിൽ കാനോനികനിയമം പ്രവർത്തിക്കുന്നു. രാജ്യത്തെ പ്രധാന മതവിഭാഗങ്ങൾക്ക് സർക്കാരിന്റെ ഏറെക്കുറെ നിയന്ത്രണത്തിനായി ദേവസ്വംബോർഡ്, വഖത്ത് ബോർഡ് ഗുരുദ്വാരബോർഡുകളുമൊക്കെയുണ്ട്. ക്രിസ്ത്യൻ മതവിഭാഗത്തിന്റെ സാമ്പത്തിക സ്രോതസിനേക്കുറിച്ചോ സമ്പത്തിനേക്കുറിച്ചോ സർക്കാരുകൾക്കോ സഭയിലെ വിശ്വാസികൾക്കോ യാതോരു അറിവുമില്ല. കുറെ മെത്രാന്മാരുടേയും വൈദീകരുടേയും കന്യാസ്ത്രീകളുടേയും അവരുടെ ചില ബിനാമികളുടേയും കൈകളിലായി കണക്കറ്റ സമ്പത്ത് കേന്ദ്രികരിച്ചിരിക്കുന്നു. ഇത്തരം കണക്കറ്റ ധനവും സ്വാധീനമവുമുള്ളതുകൊണ്ട് സ്വന്തം വിശ്വാസികളെ ആത്മിയമായും ഭൗതീകമായും ഭീഷണിപ്പെടുത്തിയും അമർച്ചചെയ്തും ഇല്ലാതാക്കിയും സഭാനേതൃത്വം മുന്നോട്ടുപോകുന്നു. വോട്ടുബാങ്കും ധനവും കാട്ടി സർക്കാരുകളേയും രാഷ്ട്രീയക്കാരേയും പൊതുപ്രവർത്തകരേയും മെത്രാന്മാരുടെ നിലക്കുനിർത്തുവാൻ അവർക്കു കഴിയുന്നു. ക്രിസ്തീയ വിശ്വാസികളാകട്ടെ അവരവരുടെ മനോധർമ്മം അനുസരിച്ചാണ് വോട്ടുചെയ്യുന്നത് എന്നസത്യം രാഷ്ട്രീയ നേതൃത്വങ്ങൾക്ക് നാളിതുവരെ തിരിച്ചറിയുവാനും കഴിഞ്ഞിട്ടില്ല. 

മേൽപറഞ്ഞതെല്ലാം സൂചിപ്പിച്ചത് സഭക്കുള്ളിലെ അനീതികളെ എതിർക്കുന്നവിശ്വാസികളേയും പൊതുപ്രവർത്തകരേയും ഒതുക്കുന്നതിനും ഇല്ലാതാക്കുന്നതിനും മെത്രാന്മാർക്ക് എങ്ങനെയാണ് സാധിക്കുന്നത് എന്നു കാണിക്കുവാനാണ്. 
സഭക്കുള്ളിലെ അനീതികൾ ചൂണ്ടിക്കാണിക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്ന വിശ്വാസികൾക്കുമേൽ ദൈവത്തിന്റേയും സ്വർഗ്ഗത്തിന്റെയും മോക്ഷത്തിന്റേയും അച്ചടക്കത്തിന്റേയുമൊക്കെ പേരിൽ കാലാകാലങ്ങളായി അടിച്ചേൽപ്പിച്ചിട്ടുള്ള അന്തവിശ്വാസങ്ങളുടേയും ആചാരാനുഷ്ഠാനങ്ങളുടേയും കൂദാശാ കർമ്മങ്ങളുടേയും പേരിൽ വിലക്കേർപ്പെടുത്തിയും സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തിയും  കള്ളക്കേസ്സുകളിൽ കുടുക്കിയും ഇരകളെ കൊന്നുതള്ളിയും, വൈദീകരുടെ ഉപഗ്രഹങ്ങളായ വിശ്വാസികളേയും ഗുണ്ടകളേയും ഉപയോഗിച്ച് കൈകാര്യം ചെയ്തും ഒതുക്കുകയാണ് ചെയ്യുന്നത്. ഇതിൽ കന്യാസ്ത്രീകളും കുട്ടികളും സഭാനവീകരണപ്രവർത്തകരും പൗരോഹിത്യം വിട്ടു പുറത്തുവന്നതും അകത്തുള്ളതുമായ നല്ല ആത്മിയ ചൈതന്യമുള്ള വൈദികരും കന്യാസ്ത്രീകളുമൊക്കെ മെത്രാന്മാരുടെ ലിസ്റ്റിൽ പെടുന്നു. ഇവിടെയാണ് സഭയിൽ നീതിനിക്ഷേധിച്ചവർക്കും പുറംതള്ളപ്പെട്ടവർക്കും നിരാശ്രയർക്കും ചെറുതരിവെട്ടമായി ,  കൈത്താങ്ങായി കത്തോലിക്കാ സഭാനവീകരണപ്രസ്ഥാനമായ ഒപ്പൺ ചർച്ച് മൂവ്‌മെൻ്‌റി നിശബ്ദവിപ്ലവം അരങ്ങേറുന്നത്. 

Reji Njallani Chairman
,Openchurchmovement
9447105070












6

No comments:

Post a Comment