Friday, February 22, 2019

ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരായ കേസ് അട്ടിമറിച്ചതാര്? ട്വന്റിഫോര്‍ ബിഗ് ബ്രേക്കിംഗ്

ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരായ കേസ് അട്ടിമറിച്ചതാര്? ട്വന്റിഫോര്‍ ബിഗ് ബ്രേക്കിംഗ്

DIVINe
പത്തുവർഷത്തിനിടെ 974 ദുരൂഹമരണങ്ങൾ നടന്ന മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിനെതിരായ അന്വേഷണം അട്ടിമറിക്കപ്പെട്ടിരുന്നുവെന്ന് മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പത്മനാഭൻ നായർ ട്വന്റിഫോറിനോട് . കേസ് അന്വേഷിക്കാൻ ഉത്തരവിട്ട തനിക്ക് ഭീഷണിയും സമ്മർദ്ദവും ഉണ്ടായിരുന്നുവെന്നും പത്മനാഭൻ നായർ പറയുന്നു . 24 നടത്തിയ അന്വേഷത്തിൽ വെളിപ്പെട്ടത് ഞെട്ടിക്കുന്ന അട്ടിമറികളാണ് .
മുരിങ്ങൂർ ഡിവൈൻ റിട്രീറ്റ് സെന്റർ വാർത്തകളിൽ ഇടംപിടിക്കുന്നത് 2005 ജൂലൈ മാസത്തിലാണ്. ധ്യാന കേന്ദ്രത്തിന്റെ മുഖ്യ പുരോഹിതനും ചുമതലക്കാരനുമായിരുന്ന ഫാദർ മാത്യു തടത്തിലിനെതിരെ ഒരു യുവതി ഉന്നയിച്ച ലൈംഗീക ആരോപണമായിരുന്നു തുടക്കം. ഈ പരാതിയില്‍ യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഈ മൊഴി ചാലക്കുടി മജിസ്ട്രേറ്റിന് കൈമാറിയിരുന്നു. 2005 ആഗസ്റ്റ് 31ന് കൊരട്ടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.  2006 മാര്‍ച്ച് പത്തിനാണ്  ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പത്മനാഭൻ നായർ വിധി പറഞ്ഞത്. വിന്‍സണ്‍ എം പോളിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം എന്നായിരുന്നു ആ വിധി.
നാല് ഡോക്ടര്‍മാര്‍ അടങ്ങുന്ന 15അംഗ സംഘമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഫലപ്രദമായ അന്വേഷണമാണ് നടന്നത്. എന്നാല്‍ ഈ അന്വേഷണം പൂര്‍ത്തിയാക്കാനായില്ല. മരുന്ന് പരീക്ഷണവും 974ദുരൂഹ മരണങ്ങളുമെല്ലാം എഫ്ഐആറില്‍ ഉണ്ടായിരുന്നു. എന്നാല്‍ 2008മാര്‍ച്ച് 13ന് പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥരെ നിയമിച്ച ഹൈക്കോടതി വിധി റദ്ദ് ചെയ്തു. അതേ വര്‍ഷം ഏപ്രില്‍ നാലിന് അന്വേഷണ സംഘത്തെ മരവിപ്പിച്ച് ഹൈക്കോടതി വിധിയും വന്നു.
വധഭീഷണി വരെ ഈ വിഷയത്തില്‍ തനിക്ക് നേരിടേണ്ടി വന്നുവെന്ന് എ പത്മനാഭന്‍ പറയുന്നു. ഒരു പക്ഷേ ഈ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നുവെങ്കില്‍ ഇത് നടുക്കുന്ന പല വിവരങ്ങള്‍ക്കും കേരളം സാക്ഷിയായേനെയെന്ന് പത്മനാഭൻ നായർ പറയുന്നു. ഇതേ കേസില്‍ വിധി പറഞ്ഞ സുപ്രധാന ജഡ്ജിയുടേതാണ്  ഈ വെളിപ്പെടുത്തല്‍.

1 comment:

  1. പ്രവർത്തിക്കനുസരിച്ചുള്ള പ്രതിഫലം -

    ReplyDelete