Friday, November 3, 2017

വൈദികൻ ജീവനൊടുക്കി.


 9284  9125  17 Google +4  2
കൊല്ലം: വൃക്കരോഗത്താൽ വലഞ്ഞ വൈദീകൻ ചികില്‍സക്ക് പണമില്ലാതെ ആത്മഹത്യ ചെയ്തത് വിവിധ ക്രൈസ്തവ സഭകളേ ഞെട്ടിപ്പിച്ചു. കൊട്ടാരക്കര പുനലൂര്‍ ഭദ്രാസനത്തില്‍ പെട്ട വടകോട് തലവൂര്‍ ഓര്‍ത്തഡോക്സ് സഭ വൈദികനാണ് തൂങ്ങി മരിച്ചത്. പാലനിരപ്പ് മാര്‍ ബസേലിയോസ് ഗ്രിഗോറിയോസ് പള്ളി വികാരി സി.ഡി.തോമസാണ് മരിച്ചത്. 49 വയസായിരുന്നു.
സഹായത്തിനായി ആരും ഇല്ലാതെ ഫാ തോമസ് കഷ്ടപെടുകയായിരുന്നു. വൈദീകന്റെ സഭയിലും പള്ളിയിലും അനാവശ്യത്തിനും ആഢംബരത്തിനും ഒരു കുറവും ഇല്ല. തിരുമേനിമാരുടെ സഞ്ചാരത്തിന്‌ അത്യാഢംബര കാറും, നേർച്ച പണം എടുത്ത് അടിച്ചു പൊളിയും ഒക്കെ നടത്തുമ്പോഴാണ്‌ ദൈവ വേലയ്ക്ക് ഇറങ്ങിയ വൈദീകന്‌ ദാരുണാന്ത്യം.രണ്ടുവൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ഡയാലിസിസ് നടത്തിയാണ്. ജീവന്‍ നിലനിര്‍ത്തിയിരുന്നത്.വൃക്ക മാറ്റി വയ്ക്കലായിരുന്നു അച്ചന്റെ രോഗശാന്തിക്കുള്ള ഏക പരിഹാര മാര്‍ഗം.
വൃക്ക മാറ്റാൻ ചികില്‍സാ സഹായത്തിനായി പിരിവു നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടും തർക്കങ്ങൾ ഉണ്ടായിരുന്നു. കുടുംബ വഴക്കാണ്‌ ആത്മഹത്യക്ക് പ്രേരിപ്പിച്ചത് എന്ന് സഭ അധികൃതർ. എന്നാൽ കുന്നിക്കോട് പൊലീസ് പോലീസ് പറയുന്നു..വൃക്കരോഗം മൂലമുള്ള മാനസിക വിഷമത്തെ തുടര്‍ന്നാണ് വൈദികന്‍ ആത്മഹത്യ ചെയ്തതെന്ന്. വൈദികന്റെ ചികില്‍സയ്ക്ക് ആവശ്യമായ സഹായം ചെയ്യാന്‍ സഭ തയ്യാറായില്ല എന്ന തരത്തിലുള്ള പ്രചാരണവും വാട്സാപ്പുകളില്‍ സജീവമാണ്. വൃക്കരോഗിയായ വൈദികനെ ചികില്‍സിക്കാനുള്ള ചില കൂട്ടായ്മകളെ സഭയിലെ തന്നെ ചിലര്‍ തകിടം മറിച്ചുവെന്ന സൂചനയാണ് ഈ പോസ്റ്റുകളിലുള്ളത്.
സോഷ്യൽ മീഡിയയിൽ വൈദീകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഇറങ്ങിയ പോസ്റ്റ് ഇങ്ങിനെ:
‘പ്രിയപ്പെട്ട ഓര്‍ത്തഡോക്സുകാരെ..ഞാനും ഓര്‍ത്തഡോക്സ്കാരന്‍ ആണ്. ബട് ഇതു എല്ലാരും വായിക്കണം…സഭയിലെ വൈദികരുടെയും അവരുടെ കൊച്ചമ്മമാരുടെയും വരെ ജന്മദിനങ്ങള്‍ പല സഭ സ്നേഹികള്‍ എന്നു സ്വയം പറയുന്നവര്‍ എഫ്ബി യില്‍ ഇടും..എന്നാല്‍ ഇതു ഇടില്ല…കാരണം..വേദനയോടെ പറയട്ടെ..ഓര്‍ത്തഡോക്സ് സഭയിലെ ഒരു വൈദികന്‍ ഇന്ന് വേദന സഹിക്കാന്‍ വയ്യാതെ ആത്മഹത്യ ചെയ്തു…കൊല്ലം ഭദ്രാസനത്തിലെ ഒരു വൈദികന്‍…
ഓര്‍ത്തഡോക്സ് സഭയിലെ ഈ വൈദികനെ സഹായിക്കണം എന്ന് സഭയുടെ ഗായക സംഘമായ ശ്രുതിയുടെ സമര്‍ശുഭഹോ എന്ന ഗ്രൂപ്പില്‍ പോസ്റ്റിടുകകയും അതിനെ ഞങ്ങള്‍ സപ്പോര്‍ട്ട് ചെയ്യുകയും ഞങ്ങളെ ഗ്രൂപ്പില്‍ ആ ഗ്രൂപ്പില്‍ നിന്നും പുറത്താക്കി.. ഒരു വലിയ പുള്ളി..അതും ശ്രുതിയുടെ താന്‍ ആണ് വലിയവന്‍ എന്നു ചിന്തിക്കുന്ന ഒരു വൈദികന്റെ ഒത്താശയോടെ…..പക്ഷെ ഞങ്ങള്‍ സംസാരിച്ചതു ഞങ്ങള്‍ക്ക് വേണ്ടി അല്ല.. ഒരു പാവം വൈദികന് വേണ്ടി…വേദന സഹിക്കാന്‍ അല്പം കരുതല്‍…അതിനുള്ള സാമ്ബത്തികം.. പക്ഷെ സഭ സ്നേഹികള്‍…ചില അച്ചന്മാര്‍ സമ്മതിക്കില്ല….ഇപ്പോള്‍ ഞാന്‍ ദുഃഖിക്കുന്നു..ഈ സഭയിലെ ഒരു അംഗം എന്ന നിലക്ക്….കിഡ്നി പ്രോബ്ലെം ആയ ഒരു വൈദികനെ ചികില്‍സിക്കാന്‍ പൈസ ഇല്ലേ ഈ സഭക്ക്..വേദന സഹിക്കാന്‍ ,ചികില്‍സിക്കാന്‍ പൈസ ഇല്ലാതെ ഒരു വൈദികന്‍ ആത്മഹത്യ ചെയുക…..ചങ്കൂറ്റം ഉള്ളവര്‍ ഷെയര്‍ ചെയൂ ഇതു…..അറിയട്ടെ ലോകം മുഴുവന്‍..മാറട്ടെ ഈ ചിന്താഗതികള്‍…’

No comments:

Post a Comment