Tuesday, November 14, 2017

ഏലം -കുരുമുളക് കർഷക സമ്മേളനം ഞായറാഴ്ച 1.30-ന് കട്ടപ്പനയിൽ സ്ഥലം-വിമല സിൽക്ക്ഹൗസ് ഓഡിറ്റോറിയം സെൻട്രൽ ജംഗ്ഷൻ കട്ടപ്പന.



ബഹുമാന്യരേ,

കർഷകരിന്ന് വലിയ പ്രതിസന്ധിയിലാണ്.ഏലം, കുരുമുളക്, കാപ്പി, തേയില തുടങ്ങിയ കാർഷിക വിളകളുടെ വില താങ്ങാനാവാത്തവിധം ഇടിഞ്ഞിരിക്കുകയാണ് .രൂക്ഷമായ തൊഴിലാളിക്ഷാമം കൂനിൻമേൽ കുരുവെന്നപോലെയായിരിക്കുന്നു. രാഷ്ട്രീയ -മത സംഘടനകളുടെ കർഷക സംഘടനകൾ ഉണ്ടെങ്കിലും അവയൊന്നും ഫലപ്രദമായി ഇടപെടുന്നില്ലന്നെതാണ് സത്യം. കർഷകരുടേതായ ഒരു സംഘടന ഇല്ലാത്തതും കുറവുതന്നെ . എല്ലാ കർഷകസംഘടനകളോടും സർക്കാരുകളോടും ചേർന്നു നിന്നുകൊണ്ട് കർഷകരുടെ ആവശ്യങ്ങൾക്കായി നിലയുറപ്പിക്കുന്നതിനായി കർഷകർ സ്വമേധയ രൂപീകരിച്ചിരിക്കുന്ന സ്വതന്ത്ര കർഷക ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച ഉച്ചതിരിഞ്ഞ് 1.30-ന് കട്ടപ്പന സെൻട്രൽ  ജംഗ്ഷനിലുള്ള വിമല സിൽക്കു ഹൗസ് ഓഡിറ്റോറിയത്തിൽ വച്ച് കർഷകസമ്മേളനം നടക്കുകയാണ്.
ഏലം -കുരുമുളക് തുടങ്ങിയ കാർഷിക വിളകളുടെ വിലയിടിവു തടയുന്നതിനും മാർക്കറ്റിങ്ങിനും ഗവേഷണത്തിനുമായി ഉത്തരവാദപ്പെട്ട സ്‌പൈസസ് ബോർഡും കൃഷിവകുപ്പും കർഷകർക്കായി ഒന്നും ചെയ്യുന്നില്ല. എന്നാൽ കർഷകരുടെ പേരിൽ കോടിക്കണക്കിനു രൂപയാണ് അവർ ധൂർത്തടിക്കുന്നതും ,ശമ്പളവും മറ്റാനുകൂല്യങ്ങളും കൈപ്പറ്റുന്നതും .കർഷക വിരുദ്ധ നടപടികളുമായി മുന്നോട്ടു പോകുന്ന  സ്‌പൈസസ് ബോർഡ് അടിയന്തിരമായി പിരിച്ചുവിടണം. തൊഴിലാളികളെ കിട്ടാനില്ലാതായതോടെ നാല്പതു ശതമാനത്തോളം ഏലക്ക വിളവെടുക്കുവാൻ കഴിയാതെ നഷ്ടപ്പെട്ടു. ഇതുവഴി കോടിക്കണക്കിനു രൂപയാണ് കർഷകർക്ക് നഷ്ടമായത് .100കിലോ ഏലക്കായ്ക്ക് 1 കിലോ കായ് സാമ്പിളായി നൽകേണ്ടി വരുന്നത് യാതോരു നീതീകരണവുമില്ലാത്ത ക്രൂരമായ നടപടിയാണ്. സാമ്പിൾ സംവിധാനം എടുത്തുകളയണം.
  . ഈ വർഷം വൻതോതിൽ കൂലിവർദ്ധിച്ചു. ജീ. എസ്സ്.ടി നിലവിൽ വന്നതിനാൽ വൻ തോതിൽ വിലവർദ്ധിക്കേണ്ട ഏലത്തിന് കഴിഞ്ഞ ഒന്നരമാസത്തിനുള്ളിൽ 600 രുപവരെ വിലയിടിക്കുകയാണുണ്ടായത്. വില 500 രൂപക്കു താഴെവരുമെന്ന സൂചനയാണിപ്പോൾ ലഭിക്കുന്നത്. കുരുമുളകിന്റെ വില 700-ൽ നിന്നും 400-ലേയ്ക്ക് താണു . ഏലക്കായ് എടുക്കുന്നതിനുള്ള യന്ത്രം രൂപകല്പന ചെയ്ത് കർഷകർക്കുനൽകുവാൻ സർക്കാർ അടിയന്തിരനടപടിസ്വീകരിക്കണം. ഉല്പാദനചിലവിന്റെ അടിസ്ഥാനത്തിൽ തറവില നിശ്ചയിക്കണം ,പരമ്പരാഗത രീതിവിട്ട്  ഹൈടെക് ഫാമിങിന് തുടക്കം കുറിക്കുകയും മെക്കനൈസേഷൻ നടപ്പാക്കുകയും ചെയ്യണം. 
     ഇവിടുത്തെ 90%  ആളുകളും കാർഷികമേഖലയെ ആശ്രയിച്ചാണ് കഴിയുന്നത് .ഈ മേഖലയിലെ തളർച്ചയും വളർച്ചയും ഇവിടുത്തെ കച്ചവടക്കാരേയും നിർമ്മാണ മേഖലയേയും വിദ്യാഭ്യാസ മേഖലയേയും മറ്റ് അനുബന്ധ മേഖലയേയും നേരിട്ടു ബാധിക്കുമെന്നതിനാൽ ഈ വിഷയം എല്ലാവരുടേയും വിഷയമാണ്. ഇവിടെ കർഷകരും വ്യാപാരി വ്യവസായി സമൂഹവും, സാമൂഹിക രാഷ്ട്രിയ സാംസ്‌കാരിക സംഘടനകളും കൈകോർത്ത് മുന്നേറണം .ഇതിന്റെ ജയപരാജയങ്ങൾ  നമ്മുടേയും വരും തലമുറയുടേയും  നിലനിൽപ്പിന്റെയും കൂടി വിഷയമാണ്. അതിജീവനത്തിനുള്ള പോരാട്ടമാണ് നമ്മൾ നടത്തുന്നത്.
 കർഷകരുടെ മേൽപറഞ്ഞ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി വലിയ പ്രക്ഷോഭ പരിപാടികൾ തന്നെ ആവശ്യമായി വന്നിരിക്കുകയാണ്.  നമ്മുടെ നാടിന്റെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനും ഭാവി പരിപാടികൾക്ക് രൂപം നൽകുന്നതിനുമായി  കൂടുന്ന കർഷകസമ്മേളനത്തിൽ മുഴുവൻ കർഷകരും വ്യാപാരി വ്യവസായി സമൂഹവും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. സമ്മേളനത്തിൽ പ്രാദേശിക യൂണിറ്റുകളുടെ രൂപീകരണത്തിനു പുറമേ കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾ സംബന്ധിച്ച്  ആയിരക്കണക്കിന് കർഷകർ അവരുടെ ആധാർ കാർഡു നമ്പരോടുകൂടിയ ഒപ്പുകൾ ശേഖരിച്ച് ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കും, മുഖ്യമന്ത്രിക്കും നിവേദനങ്ങൾ സമർപ്പിക്കുന്നതാണ്. സമ്മേളനത്തിൽ പങ്കെടുക്കുവാനെത്തുന്നവർ അവരവരുടെ ആധാർ നമ്പരുകൾകുടി കൊണ്ടുവരണമെന്ന് അഭ്യർത്ഥിക്കുന്നു.
കാർഷിക മേഖലയിലെ സമഗ്ര സംഭാവനകൾക്ക് ദേശീയ പുരസ്‌കാരം ലഭിച്ച ശ്രീ. റെജി ഞള്ളാനിയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം സ്വതന്ത്ര കർഷക ഫെഡറേഷൻ പ്രസിഡന്റും മുൻ കട്ടപ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ   ശ്രീ . പി. സി. മാത്യു ഉദ്ഘാടനം ചെയ്യും. ശ്രീ . ബന്നി പെരുമ്പള്ളി മുഖ്യ പ്രഭാക്ഷണം നടത്തും. ശ്രീ. ജോസഫ് കോശാങ്കൽ ,എം . എൽ .ആഗസ്തി ,ജോസ് കവിയിൽ, ജോർജ്ജ് പുത്തുർ,ശ്രീ മനോജ് പി. സി.,  സ്‌കറിയാച്ചൻ പ്ലാത്തോട്ടം, രാരിച്ചൻ ,വർഗീസ് വലിയമണ്ണൂർ, അഗസ്റ്റിൻമാഷ്, അഗസ്റ്റിൻ ഓ.ജെ ,ജോസഫ് അത്യാലിൽ ,ജോസ് ജോസഫ് കാഞ്ഞിരത്തിനാൽ, ബേബി കുന്നുംപുറത്ത്, ശ്രീ. തോമസ് ശൗര്യാംകുഴി ,കെ.ജെ. ജോസഫ് പെരുവന്താനം തുടങ്ങിയവർ സംസാരിക്കുന്നതാണ്. പ്രസ്തുത കർഷക സമ്മേളനത്തിലേയ്ക്ക് എല്ലാവരേയും ഒരിക്കൽകൂടി സ്വാഗതം ചെയ്യുകയാണ്. 
                                                                                                  സെക്രട്ടറി ,
കട്ടപ്പന
 13.11.17                                                                   സ്വതന്ത്ര കർഷക ഫെഡറേഷൻ

No comments:

Post a Comment