Sunday, May 31, 2020

      വെള്ളയാംകുടി പള്ളിയിലെ അവിഹിതം-നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് ഓപ്പൺചർച്ച് മൂവ്‌മെന്റ് കട്ടപ്പന. ഡി.വൈ.എസ്പിക്ക് പരാതിനൽകി.


കഴിഞ്ഞ ഏതാനും ആഴ്ചകളായി കട്ടപ്പന വെള്ളയാംകുടി കത്തോലിക്കാ പള്ളി വികാരിയായിരുന്ന ഫാ. ജെയിംസ് മംഗലശ്ശേരിയും പള്ളിയിലെ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ഒരു വീട്ടമ്മയും തമ്മിൽ കിടപ്പറ പങ്കിടുന്ന ഫോട്ടോകൾ എന്നരീതിയിൽ സാമൂഹിക മാധ്യമങ്ങൾ വഴി വൻ തോതിൽ പ്രചരിക്കുകയുണ്ടായി .അതിൽ വീഡിയോദൃശ്യങ്ങളും ഉണ്ടെന്ന് കേൾക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വ്യക്തമായ അന്വേഷണങ്ങൾ നടത്താതെ ഇടുക്കി രൂപത അദ്ദേഹത്തെ തൽസ്ഥാനത്തുനിന്നും നീക്കം ചെയ്യുകയും ചെയ്തിരിക്കുന്നു.
പ്രസ്തുത ചിത്രങ്ങൾ ഫാ. ജെയിംസിന്റെ മൊബൈൽ ഫോൺ കേടായതിനെ തുടർന്ന് നന്നാക്കുവാനായി കടയിൽ നൽകിയപ്പോൾ അദ്ദേഹത്തിന്റെ ഫോണിൽനിന്നും കിട്ടിയ സെൽഫി ചിത്രങ്ങളാണെന്ന വൻ പ്രചാരണത്തോടെയാണ് പ്രചരിച്ചുതുടങ്ങിയത്.എന്നാൽ കടയുടമ ഇതു നിഷേധിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ സാമൂഹിക മാധ്യമങ്ങൾക്കു പുറമേ ഓൺ ലൈൻ മാധ്യമങ്ങളും ചില പത്രങ്ങളും ഏറ്റുപിടിച്ചതോടെ ഭൂരിപക്ഷം ജനങ്ങളും ഏറെക്കുറെ അതു വിശ്വസിച്ചമട്ടാണ്.
ഇതിനിടയിൽ ആരോപണ വിധേയയായ  സ്ത്രീയുടെ ഭർത്താവ് കട്ടപ്പന  കല്ലുകുന്ന് സ്വദേശി മനോജ് തന്റെ ഭാര്യയും ഈ പുരോഹിതനുമായുള്ള കിടപ്പറ ചിത്രങ്ങളും വീഡിയോകളും മോർഫു ചെയ്തതാണെന്നും (അതായത് കൃത്രിമമായി ഉണ്ടാക്കിയത്) ഇതിൽ സത്യമില്ലെന്നും ഇതുസംബന്ധിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയുമാണ്.
ഇൗ സംഭവം സംബന്ധിച്ച് ഞങ്ങളുടെ അന്വേഷണത്തിൽ ലഭ്യമായ വിവരങ്ങളുടേയും ചിത്രങ്ങളുടേയും അടിസ്ഥാനത്തിൽ മനസ്സിലാക്കുവാൻ കഴിയുന്നത് ഇങ്ങനെയാണ്. ഫാ. ജെയിസ്  മറ്റുള്ളവരോട് പ്രത്യേകിച്ച് സ്ത്രീകളോടും കുട്ടികളോടും വളരെ മാന്യമായി പെരുമാറുന്ന വ്യക്തിയും ക്രൈസ്തവതയിൽ ഊന്നി ജീവിക്കുന്ന പ്രതിഭാശാലിയായ ഒരു വ്യക്തിയുമാണെന്ന അഭിപ്രായമാണ് ബഹു ഭൂരിപക്ഷം ഇടവക്കാർക്കും മറ്റു നാട്ടുകാർക്കുമുള്ളത്. അതുപോലെ അദ്ദേഹം ഇടുക്കി രൂപതാ മെത്രാൻ സ്ഥാനത്തേയ്ക്ക് രണ്ടാം സ്ഥാനക്കാരനായിരുന്നു എന്നും മനസ്സിലാകുന്നു. ആരോപണവിധേയയായ മനോജിന്റെ ഭാര്യയാകട്ടെ വളരെ നല്ല സ്വഭാവത്തിന്റെ ഉടമയായ ഒരു വീട്ടമ്മയാണെന്നാണ് അറിയുവാൻ കഴിഞ്ഞത്.  പൊതു സമൂഹത്തിന്റെ മുന്നിൽ ഇവർ രണ്ടുപേരും ഇന്ന് നിസ്സഹായരായി, അപമാനിതരായി നിൽക്കുകയാണ്. 

പ്രസ്തുത സംഭവുമായി ബന്ധപ്പെട്ട്  പുറത്തുവന്ന ചിത്രങ്ങൾ സെൽഫിയായി എടുത്തതല്ലെന്നും മൂന്നാമത് ഒരാൾ പകർത്തിയതാണെന്നും കാണുവാൻ കഴിയും. ഒപ്പം മനോജിന്റെ ആരോപണത്തിൽ സത്യമുണ്ടോയെന്നും കരുതേണ്ടിയിരിക്കുന്നു. ഫോട്ടോകൾ സൂഷ്മമായി പരിശോധിച്ചാൽ ഈ പുരോഹിതൻ അബോധാവസ്ഥയിലോ അർദ്ധ അബോധാവസ്ഥയിലോ നിദ്രയിലോ ഉള്ള സ്ഥിതിപോലെയാണ് തോന്നുന്നത്. ആരോപണ വിധേയയായ വീട്ടമ്മ എല്ലാറ്റിനും മുൻകൈഎടുക്കുന്ന രീതിയിലുള്ള ചിത്രങ്ങളാണ് കൂടുതലും.  ഇരുവരും തമ്മിൽ ചേരുന്ന ഭാഗം രണ്ടു ഫോട്ടോകൾ കൂട്ടിച്ചേർത്തതുപോലെ തോന്നിക്കുന്നു. ഇതിൽ നിന്നും ഈ വ്യക്തികൾക്കെതിരെ ആരെങ്കിലും കൃത്യമായ ഗൂഡാലോചന നടത്തിയിട്ടുണ്ടോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. കൂട്ടിച്ചേർക്കലുകൾ അല്ലെങ്കിൽ ചിത്രങ്ങൾ പകർത്തിയ മൂന്നാമനെ കണ്ടെത്തി പുറത്തുകൊണ്ടുവരണം. ഞായറാഴ്ചകളിൽ മാത്രം അൻപതിനായിരത്തിനും മുക്കാൽ ലക്ഷത്തിനുമിടയിൽ വരവുള്ള ഈ പള്ളിയിൽനിന്നും വൻ തുക കണക്കിൽ പെടുത്താതെ തട്ടിയെടുത്തിട്ടുണ്ടെന്നും ഇതിൽ ഈ പുരോഹിതന് വലിയ എതിർപ്പുണ്ടായിരുന്നതായും കേൾക്കുന്നു. പള്ളിയിലെ പണമിടപാടുകളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണം.
ചിത്രങ്ങളും വീഡിയോയും മോർഫിംഗാണെന്ന് മനോജ് കൃത്യമായി  പറഞ്ഞിരിക്കുന്നതും സംശയത്തിനിടനൽകുന്നതാണ്. അതിൽ ചിലത് മനോജിന്റെ തന്നെ കിടപ്പുമുറി ഫോട്ടോ ആണെന്നും സംശയിക്കേണ്ടിയിരിക്കുന്നു.ഇക്കാര്യത്തിൽ മനോജിന്റെ അഭിപ്രായം വ്യക്തമാക്കണം.  ഏതുതരത്തിൽ നോക്കിയാലും ഈ സംഭവത്തിൽ വലിയ ഗൂഡാലോചനയും ദുരൂഹതകളും നിലനിൽക്കുന്നു. ഇതെല്ലാം പണാപഹരണത്തിനുവേണ്ടിയായിരുന്നോയെന്ന് അന്വേഷിക്കണം.ഈ സംഭവം പൊതുസമൂഹത്തിന്റെ പണവും വിശ്വാസവും തകർക്കപ്പെട്ടിട്ടുണ്ടെന്നതിൽ തർക്കമില്ല. കത്തോലിക്കാ സഭയിലെ ഒരംഗമായ ഞാനുൾപ്പടെ ലക്ഷക്കണക്കിന് കൃസ്ത്യാനികൾക്ക് താങ്ങാനാവാത്ത വേദനയും അപമാനവുമാണ് ഈ സംഭവം വരുത്തിവച്ചിരിക്കുന്നത്. ക്രിസ്തീയ വിശ്വാസത്തിനുതന്നെ ഒരു വെല്ലുവിളിയാണ്. രൂപതക്കുള്ളിലെ വിഭാഗീയതയും ഈ സംഭവത്തിൽ ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷണവിധേയമാക്കണം. വൈദികൻ കുറ്റക്കാരനെങ്കിൽ ഗുരുതരമായ കുറ്റകൃത്യവും വിശ്വാസവഞ്ചനയും സഭാനിയമലംഘനവുമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. അതിനാൽ ബന്ധപ്പെട്ട എല്ലാവരേയും ചേർത്ത് കേസ്സെടുത്ത് നിഷ്പക്ഷമായ അന്വേഷണം  ഉണ്ടാകണമെന്നും  കുറ്റക്കാരെ കണ്ടെത്തി പുറത്തുകൊണ്ടുവന്ന് മാതൃകാപരമായി  ശിക്ഷിക്കണമെന്നും നിരപരാധികൾക്ക് നീതി ലഭ്യമാക്കണമെന്നും  ആവശ്യപ്പെട്ടുകൊണ്ട് ഓപ്പൺചർച്ച് മൂവ്‌മെന്റ് കട്ടപ്പന ഡി.വൈ.എസ്പിക്ക് പരാതിനൽകി.

കട്ടപ്പന.
30-5-2020.




No comments:

Post a Comment