Wednesday, June 20, 2018

ക്രൈംബ്രാഞ്ച് ഓഫീസിലിരിക്കുന്ന പുണ്യവാനായ ഫാദർ പീലിയാനിക്കലിന്റെ

17,177 Views
Roy Mathew

വാഴ്ത്തപ്പെട്ട പീലി പിതാവേ, അങ്ങയുടെ നാമം പരിശുദ്ധമാകട്ടെ!

".നിങ്ങൾ ഭൂമിയുടെ അറ്റത്തോളം പോയി എന്റെ വചനം ഘോഷിപ്പിൻ " - യേശുവിന്റെ ഈ ആഹ്വാനം കേട്ട് ഉടനെ വെള്ളക്കുപ്പായമിട്ടോണ്ട് കുട്ടനാട്ട് കാരോട് തട്ടിപ്പിന്റെ സുവിശേഷം ഘോഷി ക്കാനെത്തിയ ഫാദർ തോമസ് പീലിയാനിക്കലിനെ ഒടുവിൽ ക്രൈം ബ്രാഞ്ച് തട്ടി അകത്താക്കി.
കുട്ടനാട്ടിലെ കൃഷിക്കാരെ ഉദ്ധരിക്കാൻ സീറോ മലബാർ കത്തോലിക്കാ സഭയുടെ ചങ്ങനാശ്ശേരി അതിരൂപതയിൽ നിന്ന് കെട്ടിയിറക്കിയ കർഷക മിശിഹ ആയിരുന്നു പീലിയാനിക്കൽ - കുപ്പായമിട്ട കായങ്കുളം കൊച്ചുണ്ണി. കുറഞ്ഞോര് കാലം കൊണ്ട് കുട്ടനാട്ടിലെ കൃഷിയെക്കുറിച്ചുള്ള എന്തിനു മേതിനും പീലിയുടെ സാന്നിധ്യം ഒഴിച്ചുകൂടാനാവില്ലായിരുന്നു. രാഷ്ടീയ നേതാക്കൾ ഇയാൾക്കു മുന്നിൽ ഓഛാനിച്ചു നിന്നു -
ഹരിത വിപ്ലവത്തിന്റെ പിതാവും കുട്ടനാട്ടുകാ രനുമായ എം എസ് സ്വാമിനാഥനേക്കാൾ വലിയ ആളാണ് താനെന്ന് മട്ടിൽ പീലി ഞെളിയാൻ തുടങ്ങി. കുട്ടനാട്ടിലെ കൃഷിയേയും കർഷകരേയും രക്ഷിക്കാൻ സ്വാമി നാഥൻ കൊ
ണ്ടുവന്ന കുട്ടനാട് പാക്കേജിനെ തുരങ്കം വെച്ച തൊരപ്പനായിരുന്നു ഇയാൾ. 

കുട്ടനാട്ടിലെ പലരുടെയും പേരില്‍ വിവിധ സ്വാശ്രയ സംഘങ്ങളുണ്ടാക്കി വ്യാജ രേഖ ചമച്ച് ആലപ്പുഴയിലെ വിവിധ ബാങ്കുകളില്‍ നിന്ന് 150 കോടിയിൽപരം രൂപ കാര്‍ഷിക വായ്പയായി തട്ടിയെടുത്തെന്നാണ് കേസിന് ആധാരം. ചോദ്യം ചെയ്യാനാണ് ഫാ.തോമസ് പീലിയാനിക്കലിനെ കസ്റ്റഡിയിലെടുത്തതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. 12 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് വിവിധ പോലീസ് സ്‌റ്റേഷനുകളിലായി അദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ക്രൈംബ്രാഞ്ചിന്റെ ജില്ലാ ഓഫീസിലാണ് ഇയാളെ ചൊവാഴ്ച്ച വൈകുന്നേരം കൊണ്ടുവന്നത്.തോമസ് പീലിയാനിക്കലിനെ കൂടാതെ കാവാലം സ്വദേശിയും വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗവുമായ എന്‍സിപി നേതാവ് അഡ്വ.റോജോ ജോസഫ്, കുട്ടനാട് വികസന സമിതി ഓഫീസ് ജീവനക്കാരിയായ ത്രേസ്യാമ്മ എന്നിവരും പ്രതികളാണ്‌ - കുട്ടനാട് വികസന സമിതി എന്ന പേരിൽ ഇയാളുണ്ടാക്കിയ സംഘടന കൊണ്ട് വികസിച്ചത് ഇങ്ങേരും സിൽബന്ധികളും പിന്നെ പീലിയുടെ സർവാധികാരിയായ ത്ര്യേസ്യാമ്മ ചേടത്തിയും. കർഷകരെ ഉദ്ധരിക്കാനെന്ന പേരിൽ കത്തോലിക്ക സഭ ഉണ്ടാക്കിയ ഉഡായിപ്പ് സംഘമായിരുന്നു ഇത്. കണ്ണിൽ ചോരയില്ലാതെ പാവപ്പെട്ട കൃഷിക്കാരെ പറ്റിച്ച ഈ തട്ടിപ്പുകാരന്റെ ചെയ്തികളിൽ നിന്ന് സഭയ്ക്ക് ഒഴിഞ്ഞു നിൽക്കാനാവുമോ - ? കുട്ടനാട് വികസന സമിതി പോലെ കത്തോലിക്ക സഭ കൃഷിക്കാരെ ഒരു വഴിക്കാക്കിയ മറ്റൊരു സംഘടന യാണ് ഇൻഫാം. ഇൻ ഫാമിന്റെ വയനാട്ടിലെ നടത്തിപ്പുകാരനായിരുന്ന ഫാദർ റോബിൻ വടക്കുംചേരി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ ജയിലിൽ കിടക്കയാണ്. ഇൻ ഫാമിനെക്കുറിച്ചൊന്നും ഇപ്പോൾ കേൾക്കാനുമില്ല. കാലാകാലങ്ങമിൽ വിശ്വാസ സമൂഹത്തെ കൊള്ളയടിക്കാൻ തട്ടിക്കുട്ടുന്ന ഇമ്മാതിരി സംഘടനകളെ കുറിച്ച് ഒരന്വേഷണവും നടക്കാറില്ല. കഴിഞ്ഞ 5 / 6 മാസം മുമ്പ് ഏഷ്യാനെറ്റ് ന്യൂസ് ആലപ്പുഴ ലേഖകൻ ടിവി പ്രസാദാണ് പീലിയുടെ തട്ടിപ്പ് പുറത്തു കൊണ്ടുവന്നത്. പോലീസ് പതിവുപോലെ ഒത്തു കളിച്ച് കേസന്വേഷണം നീട്ടികൊണ്ടു പോകയായിരുന്നു.ഇദ്ദേഹത്തിനെതിരെ ഇത്ര ഗുരുതരമായ ആരോപണം വന്നിട്ടും കത്തോലിക്ക സഭ ഇതേക്കുറിച്ച് അന്വേഷിക്കാനോ നടപടി എടുക്കാനോ തയ്യാറായിട്ടില്ല. പതിവു പോലെ കുപ്പായത്തിനുള്ളിലെ ക്രിമിനലിനെ സഹായിക്കുന്ന തരത്തിലുള്ള ഒത്താശകൾ സഭ ചെയ്തു കൊടുത്തു. സ്ത്രീ പീഡനവും സാമ്പത്തിക തട്ടിപ്പും ക്രൈസ്തവ സഭകൾക്കുള്ളിൽ ഒരു കുറ്റ കൃത്യമായി പോലും പരിഗണിക്കുന്നില്ല. അതു കൊണ്ട് തന്നെ ഫാദർ പീലി മരണാനന്തരം കൃഷിക്കാരുടെ " സഹന പിതാവായി " വാഴ്ത്തപ്പെടും. അത്ഭുതങ്ങൾ വെളിപ്പെടും. പീലിയുടെ കബറിടത്തിലും കുട്ടനാട് വികസന സമിതി ആപ്പീസിലുമൊക്കെ മാലാഖമാർ പ്രത്യക്ഷപ്പെടും - വീണ്ടും കത്തോലിക്ക സഭ പത്തു പുത്തൻ വാരാനുള്ള മാർഗങ്ങൾ കണ്ടു പിടിക്കും.


കുപ്രസിദ്ധമായ മാടത്തരുവി മറിയക്കുട്ടി കൊലക്കേസ് പ്രതിയായിരുന്ന ഫാദർ ബെനഡിക്ട് ഓണം കുളം ഇപ്പോൾ സഹനദാസൻ എന്ന പേരിൽ അറിയപ്പെടുകയാണ്. അങ്ങേരുടെ കല്ലറയ്ക്കൂ മുന്നിൽ പ്രാർത്ഥനയും കച്ചവടവും പൊടിപൊടിക്കുന്നു. മാടത്തരുവിയെ സഭ പുണ്യ ഭൂമിയായി ഉടനെ പ്രഖ്യാപിച്ചേക്കും. ഓണം കുളം വക അത്ഭുതങ്ങൾ ഉടനെ വന്നു തുടങ്ങും. പത്തു കിലോയുള്ള ഗർഭാശയ മുഴ മറിയാമ്മ എന്ന സ്ത്രീയുടെ വയറ്റിൽ നിന്നിറങ്ങി നടന്ന് കോട്ടയം ഭാഗത്തേക്ക് പോയെന്നൊക്കെ നാളെ കേൾക്കാം. കർത്താവെ സ്തോത്രം! കർഷകരുടെ മിശിഹയും വാഴ്ത്തപ്പെട്ടവനുമായ പീലി പിതാവേ ഈ ആത്മാവിനു വേണ്ടി പ്രാർത്ഥിക്കേണമേ -* ക്രൈംബ്രാഞ്ച് ഓഫീസിലിരിക്കുന്ന പുണ്യവാനായ ഫാദർ പീലിയാനിക്കലിന്റെ വീഡിയോ *

No comments:

Post a Comment