Monday, June 11, 2018

മെത്രാന്മാരും വൈദികരും യേശുവിലും പരിശുദ്ധകുർബാനയിലും വിശ്വസിക്കുന്നില്ലന്നതിന് ഇതിൽ കൂടുതൽ തെളിവ് എന്തിന്.




താമരശേരി രൂപത ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍

BREAKING NEWS: ദൈവം രക്ഷിക്കില്ല; ശാസ്ത്രത്തില്‍ വിശ്വസിക്കൂ;  നിപയില്‍ നിന്ന് രക്ഷപെടാന്‍ കുര്‍ബാന കയ്യില്‍ സ്വീകരിക്കാന്‍ വിശ്വാസികളോട് താമരശേരി ബിഷപ്പ്


About The Author

രാജു ഇമ്മാനുവല്‍
നിപ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വിശ്വാസികള്‍ക്ക് നാവില്‍ നല്‍കിയിരുന്ന വിശുദ്ധ കുര്‍ബാന കൈകളില്‍ സ്വീകരിക്കണമെന്ന് താമരശേരി രൂപത ബിഷപ്പ്  മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. നിപ വൈറസ് പടരുന്ന സാഹചര്യത്തില്‍ മാമോദീസ,വിവാഹം,വീട് വെഞ്ചരിപ്പ് തുടങ്ങിയ ചടങ്ങുകള്‍ മാറ്റി വയ്ക്കാന്‍ വിശ്വാസികള്‍ തയാറാകണമെന്നും ബിഷപ്പിന്‍റെ ഇടയലേഖനം. സാധാരണയായി സിറോ മലബാര്‍ കത്തോലിക്ക സഭയില്‍ വിശ്വാസികള്‍ക്ക് വിശുദ്ധ കുര്‍ബാന നല്‍കുന്നത് നാവിലാണ്. പകര്‍ച്ച വ്യാധി കൂടുതല്‍ വ്യാപിക്കുന്നതിനെ പ്രതിരോധിക്കുവാനായി സര്‍ക്കാരും ജില്ലാ ഭരണകൂടവും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് ബിഷപ്പ് ഇത്തരം ഒരു കത്ത് രൂപതയിലെ എല്ലാ ഇടവകകളിലേക്കും അയച്ചിരിക്കുന്നത്.

മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍
ജനങ്ങള്‍ ഭീതിയിലാണ്. അവര്‍ക്ക് എന്തു ചെയ്യണം എന്നറിയാത്ത ഒരവസ്ഥയുണ്ട്. വായുവിലൂടെയും സ്പര്‍ശനത്തിലൂടെയും പകരുന്നതു കൊണ്ടാണ് ഇത്തരം ഒരു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തയ്യാറായതെന്ന് ബിഷപ്പ് ഇഞ്ചനാനിയില്‍ ന്യൂസ് സ്കൂപ് ‍ ഡോട്ട് കോമിനോട് പറഞ്ഞു. കുടുംബകൂട്ടായ്മകള്‍,മതബോധന ക്ലാസുകള്‍, ആവശ്യമില്ലാത്ത യാത്രകള്‍ ,സമ്മേളനങ്ങള്‍, ആഘോഷങ്ങള്‍ എന്നിവ പൂര്‍ണമായി ഒഴിവാക്കണമെന്ന് ഇടയലേഖനത്തില്‍ വ്യക്തമാക്കുന്നു. സര്‍ക്കാരിന്‍റെയും ആരോഗ്യപ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും വിട്ടുവീഴ്ചയില്ലാതെ പാലിക്കുവാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും അദ്ദേഹത്തിന്‍റെ കത്തില്‍ വ്യക്തമാക്കുന്നു.

No comments:

Post a Comment