Thursday, October 5, 2017

ഏലക്കാ വിളവെടുപ്പിന് യന്ത്രം വികസിപ്പിക്കണം. ഓപ്പൺ ചർച്ച് മൂവ്‌മെന്റ്. -വിളവെടുക്കുവാൻകഴിയാതെ കർഷകർക്ക് കോടികളുടെ നഷ്ടം. -കർഷക വിരുദ്ധ നടപടികളുമായി പ്രവർത്തിക്കുന്ന സ്‌പൈസസ്സ് ബോർഡ് പിരിച്ചുവിടണം.

ഏലം വിലയിടിവും വർദ്ധിച്ച കൂലിച്ചിലവും വളങ്ങളുടേയും കീടനശിനികളുടേയും വൻ വിലവർദ്ധനവും മൂലം ഏലം കർഷകർ കൃഷി മുന്നേട്ടു കൊണ്ടു പോകുവാൻ കഴിയാതെ ആത്മഹത്യയുടെ വക്കിലാണ്. ജീ.എസ്സ് .ടി നിലവിൽ വന്നപ്പോൾ വില വർദ്ധിക്കുമെന്നാണ് കർഷകർ കരുതിയത് എന്നാൽ 35 വർഷം മുൻപ് ഏലത്തിനു ലഭിച്ചിരുന്ന വിലയാണ് കർഷകർക്കിന്നും ലഭിക്കുന്നത്. ലാഭം മൂഴുവൻ കച്ചവടക്കാരും ഉദ്ദ്യേഗസ്ഥരും തട്ടിയെടുക്കുന്നു.  ഇതിനു പ്രധാന കാരണക്കാർ സ്‌പൈസസ്സ് ബോർഡാണ്.

 വർഷത്തിൽ പ്രധാനമായും രണ്ട് വിളവെടുപ്പാണ് ഏലത്തിനുള്ളത്. എല്ലായിടത്തും വിളവെടുപ്പ് ഒരേ സമയം എത്തുന്നതിനാൽ  ഈ കാലയളവിൽ തോഴിലാളികൾ കൂടുതലായി വേണ്ടിവരും . കേരളത്തിൽ നാമമാത്രമായ ആളുകളേ ഈ മേഖലയിൽ തോഴിലാളികളായിട്ടുള്ളു . പ്രധാനമായും തമിഴ്‌നാട്ടിൽ നിന്നുള്ള തോഴിലാളികളാണ് ഏലം വിളവെടുപ്പിന് എത്തിയിരുന്നത് . തമിഴ്‌നാട്ടിൽ തോഴിലവസരങ്ങൾ കൂടിയതും കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം കുടിയതിന്റെയും ഫലമായി അവിടെനിന്നുള്ള വരവും അറുപതു ശതമാനം കുറഞ്ഞു. ഹിന്ദി ഭാഷ സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ ഏലം വിളവെടുപ്പ് അറിയില്ലാത്തവരുമാണ്. ഈ സാഹചര്യത്തിൽ വിളഞ്ഞ ഏലക്കാ പറിച്ചെടുക്കുവാൻ കഴിയാതെ കർഷകർ നെട്ടോട്ടമോടുകയാണ്. ഉല്പാദനത്തിന്റെ നാല്പതുശതമാനത്തോളം വിളവെടുക്കുവാൻ  കഴിയാതെ നശിച്ചുപോവുകയാണ്. ഇതുവഴി രാജ്യത്തിന് കോടികളുടെ നഷ്ടമണ് ഒരോവർഷവുമണ്ടാകുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി ഇതു തുടരുകയാണ്. മുന്നോട്ടുള്ള വർഷങ്ങളിൽ സ്ഥിതി വളരെയധികം ഗുരുതരമാകും . തണൽ മരങ്ങൾക്കടിയിൽ കൃഷിചെയ്യാവുന്ന ഏക വിള ഏലമാണ്. വെസ്റ്റേൺ ഗാട്ടിന്റെ പച്ചപ്പ് പിടിച്ചുനിർത്തുന്നത് ഏലകൃഷിയാണ്. ഈ കൃഷിയുടെ നാശം പരിസ്ഥിതിയുടെ തകർച്ചകൂടിയാണ്. രാജ്യത്തെ ഒരു ലക്ഷം ഹെക്ടറിൽ നിന്നും പതിനായിരം മുതൽ ഇരുപതിനായിരം മെട്രിക് ടൗൺ വരെ ഉല്പാദനം ലഭിക്കുന്നു. ഇടുക്കി ജില്ലയിലാണ് ഏറ്റവും കുടുതൽ ഉല്പാദനം. ഒൻപതിനായിരം മെട്രിക് ടൗണ്ണോളം വരും . ലോകത്തിൽ ഏറ്റവും ഗുഗനിലവാരമുള്ള ഏലം കേരളത്തിന്റേതാണ്. ഇന്ത്യയെ പിന്നിലാക്കി ഗോട്ടിമാല ഏലത്തിന്റെ ലോക വിവണി കൈക്കലാക്കി വരുകയാണ്. നമ്മുടെ കയറ്റുമതി ഇല്ലാതാക്കിയും ഇവിടുത്തെ കർഷകരെ പലവിധത്തിൽ നശിപ്പിച്ചും സ്‌പൈസസ്സ് ബോർഡ് അവർക്കുവേണ്ട സഹായം ചെയ്യുന്നുമുണ്ട്.  നമുക്കിത് അപകടകരമാണ്.

ഏലത്തിന്റെ വികസനം ,ഗവേഷണം, വിപണനം തുടങ്ങിയ മഴുവൻ കാര്യങ്ങളും സ്‌പൈസസ്സ് ബോർഡിന്റെ നിയന്ത്രണത്തിലാണ് നടക്കുന്നത്. ഇവരുടെ വരവോടെയാണ് ഏലം മേഖല നാശത്തിലേയ്ക്ക് കൂപ്പുകുത്തിയത്. കർഷകരുടെ പേരിൽ ചെയർമാൻ ഉൾപ്പെടെയുള്ള ഉദ്ദ്യേഗസ്ഥർ ശംമ്പളവും വിദേശയാത്രയുമുൾപ്പെടെയുള്ള ഇനങ്ങളിൽ കോടികൾ ഒരോവർഷവും തട്ടിയെടുക്കുന്നു. ഏലം വിളവെടുപ്പിനുള്ള ഒരു യന്ത്രം പോലും രൂപകല്പനചയ്യുന്നതിന് അവർ തയ്യാറാകുന്നില്ല. ഇത്തരം കാര്യങ്ങൾക്കായി എത്ര പണം വേണമെങ്കിലും ചിലവഴിക്കാമെന്നിരിക്കെ ഇവരുടെ അനങ്ങാപ്പാറനയം കർഷകരോടു മാത്രമല്ല രാജ്യത്തോടു തന്നെയുള്ളവെല്ലുവിളിയാണ്. പ്രധാനമന്ത്രി അടിയന്തിരമായി ഈ വിഷയത്തിതൽ ഇടപെട്ട് ബോർഡ് പിരിച്ചുവിടണം. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ അനാവശ്യമായി ചിലവാക്കുന്ന തുകയുടെ ലക്ഷത്തിലോന്ന് ഉപയോഗിച്ച് ഇത്തരം യന്ത്രങ്ങൾ വികസിപ്പിച്ചെടുക്കണം. 
നമ്മുടെ ഐ. ഐ.ടി കൾ ഉൾപ്പടെ നിരവധി സ്ഥാപനങ്ങൾ ഇത്തരം യന്ത്രങ്ങൾ രൂപകല്പന ചെയ്യുവാൻ കഴിവുള്ളവരാണ്. അതിനും പുറമെ വിദേശരാജ്യങ്ങളിൽ ടെക്‌നേളജി ലഭ്യവുമാണ്. ഇവയിലേതെങ്കിലും അടിയന്തിരമായി പ്രയോചനപ്പെടുത്തി. ആവശ്യമായ ഏലം വിളവെടുപ്പ് യന്ത്രങ്ങൾ അടിയന്തിരമായി വിപണിയിൽ ഇറക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാവണമെന്ന് ഓപ്പൺ ചർച്ച് മൂവ്‌മെൻ്‌റ ആവശ്യപ്പെടുകയാണ്. ഇതിനു കഴിയാതെവന്നാൽ പ്രേജക്ടിനാവശ്യമായ ഫണ്ട് അനുവദിച്ചുതന്നാൽ ഈ ദൗത്യം ഏറ്റെടുക്കുവാൻ സംഘടന തയ്യാറാണ്.

 സംസ്ഥാന പ്രസിഡന്റ് റെജി ഞള്ളാനിയുടെ അദ്ധ്യക്ഷതയിൽ കട്ടപ്പനയിൽ ചെർന്ന യോഗത്തിൽ ശ്രീ. എം.എൽ ആഗസ്തി, ശ്രീ ജോസഫ് കേശാങ്കൽ ശ്രീ. രാരിച്ചൻ ,ശ്രീ . ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു.

                                                                 റെജി ഞള്ളാനി ,സംസ്ഥാന പ്രസിഡന്റ്


                                                                                                 ഓപ്പൺ ചർച്ച് മൂവ്‌മെൻ്‌റ

                                                                                                                         ഫോൺ. 9447105070.

No comments:

Post a Comment