Skip to content
Tuesday, December 05, 2017
A Online News Channel
പലരും എ പ്ലസ് വാങ്ങി പാസായപ്പോള്‍ വട്ടപ്പൂജ്യം വാങ്ങിയ ഒരാള്‍ ; ആ പലരും ജോലിക്കായി അലയുമ്പോള്‍ കോടീശ്വരനായ അതേ ഒരാള്‍
സ്വന്തമായി അചഞ്ചലമായ ഒരു ലക്ഷ്യവും അതിലേക്കെത്താൻ വിട്ടുവീഴ്ചകളില്ലാത്ത ശ്രമവും ഉണ്ടെങ്കിൽ മനുഷ്യൻ കീഴടക്കാൻ കഴിയാത്ത ഒന്നും തന്നെ ലോകത്തിലില്ല എന്ന സത്യം ഒരിക്കൽ കൂടി വെളിപ്പെടുകയാണ് ഒരു 23 കാരനിലൂടെ .
ഇത് തൃഷ്‌നീത് , എല്ലാവരും സ്കൂൾ പരീക്ഷ ജയിക്കുന്ന ഇക്കാലത്ത് സ്കൂളിന് അപമാനമായി എട്ടാം ക്ലാസ് തോറ്റ് വിദ്യാലയത്തിൽനിന്നും പുറത്താക്കപ്പെട്ട കുട്ടി. ആക്ഷേപങ്ങളുടെയും പരിഹാസങ്ങളുടെയും അവഗണനയുടെയും സമീപനങ്ങൾക്ക് സ്വജീവിതംകൊണ്ട് ചുട്ട മറുപടി കൊടുത്ത യുവാവ്, 23 വയസ്സിനുള്ളിൽ കോടീശ്വരനായ തൃഷ്‌നീത് ഇന്ന് റിലയന്‍സ് പോലുള്ള കമ്പനികളേയും സ്വന്തം ഉപഭോക്താവാക്കാന്‍ സാധിച്ച ടാക് സെക്യൂരിറ്റി സൊല്യൂഷന്‍സ് എന്ന കമ്പനിയുടെ ഉടമ ആണ്.
ഒരു ബില്യണ്‍ ഡോളറിന്റെ സൈബര്‍ സുരക്ഷാ സ്ഥാപനം ആരംഭിക്കുക എന്നതാണ് തൃഷ്‌നീതിന്റെ നിലവിലുള്ള സ്വപ്നം .തൃഷ്‌നീതിന്റെ ജീവിത വിജയ കഥയെ ഹ്യൂമന്‍സ് ഓഫ് ബോംബെ ഫേസ്ബുക്ക് പേജ് വിവരിക്കുന്നുണ്ട് .അതിൽ കുഞ്ഞു തൃഷ്‌നീതിനെ കുറിച്ചും എഴുതിയിട്ടുണ്ട് .ചെറുതായിരിക്കുമ്പോൾ തന്നെ കളിപ്പാട്ടങ്ങൾ കൊണ്ട് കളിക്കുന്നതിനേക്കാൾ തൃഷ്‌നീതിന് താല്പര്യം അവ തുറന്നു എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അറിയുവാൻ ആയിരുന്നു എന്ന് ഇതിൽ കുറിച്ചിട്ടുണ്ട്.
വീട്ടിൽ ഒരു കമ്പ്യൂട്ടർ വാങ്ങിയതോടെയാണ് തൃഷ്‌നീതിന്റെ ജീവിതത്തിൽ പല മാറ്റങ്ങളും വന്നു തുടങ്ങിയത് . കംപ്യൂട്ടറിലെയും ഇന്റർനെറ്റിലെയും സാങ്കേതിക വിദ്യാഭ്യാസത്തിൽ ആവേശഭരിതനായി മാറിയ തൃഷ്‌നീത്. മകൻ കമ്പ്യൂട്ടറിൽ ഒരുപാട് സമയം ചിലവഴിക്കുന്നത് കണ്ടു ആശങ്കയിലായി തൃഷ്‌നീതിന്റെ രക്ഷിതാക്കൾ കമ്പ്യൂട്ടർ പാസ്സ്‌വേർഡ് ഉപയോഗിച്ച് പൂട്ടി . ദിവസങ്ങൾക്കകം തന്നെ തൃഷ്‌നീത് പാസ്വേഡ് കണ്ടെത്തി ആ പൂട്ട് തുറന്നു.
അതായിരുന്നു തൃഷ്‌നീതിന്റെ ആദ്യ ഹാക്കിങ് അനുഭവം .ഇതറിഞ്ഞ തൃഷ്‌നീതിന്റെ പിതാവ് മകന്റെ ചെയ്തിയിൽ കുപിതനാകുകയോ ശകാരിക്കുകയോ അല്ല ചെയ്തത് പകരം തൃഷ്‌നീതിന് സ്വന്തമായി ഒരു കമ്പ്യൂട്ടർ വാങ്ങി നൽകി അദ്ദേഹം .മകന്റെ കഴിവിലുള്ള വിശ്വാസവും ആ കഴിവിനെ വിപുലപ്പെടുത്താനുള്ള സാഹചര്യം ഒരുക്കുക എന്ന തീരുമാനവും ആ പിതാവെടുത്തപ്പോൾ അവിടെ എട്ടാം ക്ലാസ് തോറ്റ ഒരു കുട്ടിയുടെ ഭാവി മാറിമറിയുകയായിരുന്നു
ഈ പിന്തുണയാണ് തൃഷ്‌നീതിന് വളരുവാനുള്ള വേദി തുറന്നു കൊടുത്തത്. കമ്പ്യൂട്ടറുകളിലെ സോഫ്റ്റ്‌വെയർ കുഴപ്പങ്ങളും മറ്റും പരിഹരിച്ചിരുന്ന തൃഷ്‌നീത് മെല്ലെ എത്തിക്കല്‍ ഹാക്കിംങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അതിലൂടെ ലഭിച്ച ചെറിയ തുകകൾ സ്വരുക്കൂട്ടി വെച്ചാണ് തന്റെ കമ്പനി ഈ ചെറുപ്പക്കാരൻ ആരംഭിച്ചത് .പത്തൊമ്പതാം വയസിൽ ആണ് ടാക് സെക്യൂരിറ്റി സൊല്യൂഷന്‍സ് തൃഷ്‌നീത് ആരംഭിക്കുന്നത്.
പഞ്ചാബ് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ഐടി ഉപദേഷ്ടാവാണ് തൃഷ്‌നീത് .സിബിഐയിലേയും ക്രൈം ബ്രാഞ്ചിലേയും ഉദ്യോഗസ്ഥര്‍ക്ക് സൈബര്‍ സുരക്ഷ സംബന്ധിച്ച ക്ലാസുകള്‍ എടുക്കുന്നു ഈ ഇരുപത്തിമൂന്നുകാരൻ . തന്റെ ഇഷ്ടങ്ങൾക്കു പിറകെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം നൽകിയ ,തന്നിൽ വിശ്വാസം അർപ്പിച്ച മാതാപിതാക്കൾക്കാണ് തൃഷ്‌നീത് തന്റെ വിജയങ്ങൾ സമർപ്പിക്കുന്നത്.
പ്രചോദനമായ ഈ വാര്‍ത്ത ഷെയര്‍ ചെയ്ത് സുഹൃത്തുക്കളിലും എത്തിക്കൂ…
No comments:
Post a Comment