95 95 0 Google +0 0
വത്തിക്കാന്‍ :ക്രിസ്മസ് ദിനത്തില്‍ അര്‍ദ്ധ നഗ്നയായി ഉണ്ണിയേശുവിന്റെ രൂപം തട്ടിപ്പറിക്കാന്‍ ശ്രമിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വത്തിക്കാനിലെ സെന്റ് പീറ്റേര്‍സ് സ്‌ക്വയറിലാണ് ഈ അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്. പോപ്പ് ഫ്രാന്‍സിസ് വിശ്വാസികള്‍ക്ക് ക്രിസ്മസ് ദിന സന്ദേശം നല്‍കാന്‍ പള്ളിയിലെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് യുവതി ഉണ്ണിയേശുവിന്റെ രൂപം തട്ടിപ്പറിച്ച് ഓടുവാന്‍ ശ്രമിച്ചത്.
വത്തിക്കാനിലെ വനിതാ വിമോചന സംഘടനയിലെ പ്രവര്‍ത്തകയാണ് യുവതി. ‘ഗോഡ് ഈസ് വുമണ്‍’ എന്ന മുദ്രാവാക്യം തന്റെ പുറം ഭാഗത്ത് എഴുതിയാണ് യുവതി പുല്‍ക്കൂടിനടുത്തേക്ക് ഓടിയത്. ക്രിസ്മസ് ദിവസം രാവിലെ ഈ സംഘടനയുടെ ഭാഗമായി വത്തിക്കാനിലെ ദേവാലയ പരിസരത്തേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
സമൂഹത്തിലെ പുരുഷാധിപത്യ പ്രവണതകള്‍ക്കെതിരെ സമരം ചെയ്യുന്ന ഉക്രൈന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വനിതാ വിമോചന സംഘടനയുടെ പ്രവര്‍ത്തകരാണ് ഇവര്‍. ഈ പ്രതിഷേധത്തിനിടയില്‍ നിന്നാണ് ഒരു യുവതി പൊലീസ് ഒരുക്കിയ വിലക്കുകള്‍ മറികടന്ന് ഈ നീക്കം നടത്തിയത്. അപ്രതീക്ഷിതമായ നീക്കത്തില്‍ പൊലീസ് ഒരു നിമിച്ചം പകച്ച് പോയെങ്കിലും ഉണ്ണിയേശുവിന്റെ രൂപം തട്ടിയെടുക്കാനുള്ള യുവതിയുടെ നീക്കത്തെ പരാജയപ്പെടുത്താന്‍ സുരക്ഷാ ഭടന്‍മാര്‍ക്ക് സാധിച്ചു.
യുവതിയെ വത്തിക്കാന്‍ പൊലീസ് അറസ്റ്റ് ചെയ്തു കസ്റ്റഡിയിലെടുത്തു. 2014 ലും ഇതുപോലെ ഒരു യുവതി ക്രിസ്മസ് ദിനത്തില്‍ ഉണ്ണിയേശുവിന്റെ രൂപം തട്ടിപ്പറിക്കാന്‍ ശ്രമിച്ചിരുന്നു. അന്നും പൊലീസ് ഈ നീക്കത്തെ പരാജയപ്പെടുത്തി
No comments:
Post a Comment