Saturday, December 9, 2017

കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുറിയാനി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ സുറിയാനി (വിവക്ഷകൾ) എന്ന താൾ കാണുക.സുറിയാനി (വിവക്ഷകൾ)
കേരളത്തിലെ ആദ്യകാല ക്രിസ്ത്യാനികളെ മാർതോമാ നസ്രാണികൾ എന്നു വിളിച്ചു വന്നിരുന്നു. 16ആം നൂറ്റാണ്ടിൽ എത്തിയ ലത്തീൻ മിഷനറിമാരാണ് അവരെ സുറിയാനി കൃസ്ത്യാനികൾ എന്നു വിളിച്ചത്. ഭാരതത്തിനു പ്രത്യേകിച്ച് ദക്ഷിണേന്ത്യയ്ക്ക് വിദേശരാജ്യങ്ങളുമായി സഹസ്രാബ്ദങ്ങളുടെ വ്യാപാരബന്ധമാണുണ്ടായിരുന്നത്. പേർഷ്യയുമായും, ഈജിപ്തുമായും, ഗ്രീസുമായും പിന്നീട് റോമുമായും വ്യാപാരബന്ധം നിലനിന്നിരുന്നു. കേരളത്തിന്റെ യഹൂദബന്ധങ്ങൾക്ക് സോളമന്റെ കാലത്തോളം പഴക്കമുണ്ട് (ബി.സി 10 ആം നൂറ്റാണ്ട്). ബാബിലോണിലെ പ്രവാസകാലത്തോടനുബന്ധിച്ച് യഹൂദരുടെ ഭാഷ ഹീബ്രുവിൽ നിന്നും അറമായയിലേയ്ക്ക് മാറുകയും ചെയ്തു. ഇവിടെ ഭരണത്തിനായി നിയോഗിക്കപ്പെട്ടു. വ്യാപാര ബന്ധത്തിന്റെ പശ്ചാത്തലത്തിൽ ഒട്ടേറെ അറമായ സംസാരിയ്ക്കുന്ന യഹൂദർ കേരളത്തിൽ കുടിയേറിപ്പാർത്തു. ഈശോ മിശിഹായുടെ ശിഷ്യനായ തോമാ അവരുടെ അടുത്തേയ്ക്കാണ് ക്രി.വ 52 ഇൽ എത്തുന്നത്. അവരിൽ അനേകം പേർ ക്രിസ്തു മതം സ്വീകരിച്ചു. അവർ തങ്ങളുടെ ആരാധാനാ ഭാഷയായി അറമായ നിലനിർത്തി. ക്രി.വ ഏഴാം നൂറ്റാണ്ടിൽ പൗരസ്ത്യ സുറിയാനി പാത്രികർക്കീസ് തന്റെ കീഴിലുള്ള പ്രദേശങ്ങളിലെ കുർബാനക്രമങ്ങളെ ഏകീകരിച്ചതോടെ ഇന്ത്യയിലും പേർഷ്യയിലും സ്റ്റെസിഫോണിലും ഒരേ കുർബാനക്രമങ്ങൾക്ക് ഐക്യരൂപം കൈവന്നു.
ഈശോ മിശിഹായുടേയും അനുയായികളുടെയും ഭാഷയായിരുന്ന മധ്യകാല അറമായയുടെ ഒരു പ്രാദേശിക വകഭേദമായിരുന്നു ക്രിസ്ത്യൻ അറമായ അഥവാ സുറിയാനി. അക്കാലത്ത് അത് ഒരു രാജ്യന്തര വാണിജ്യത്തിന്റെ ഭാഷ കൂടിയായിരുന്നു.
Reading Problems? Click here

മാർ തോമാ നസ്രാണികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരള ക്രൈസ്തവരിലെ ഒരു വിഭാഗമാണ് മാർ തോമാ നസ്രാണികൾ അഥവാ നസ്രാണി മാപ്പിളമാർ അഥവാ സുറിയാനി ക്രിസ്ത്യാനികൾ. കേരളത്തിൽ സുവിശേഷപ്രചരണം നടത്തി എന്നു കരുതപ്പെടുന്ന[1] ക്രിസ്തുശിഷ്യനായ തോമായാൽ സ്ഥാപിതമായ ക്രൈസ്തവസമൂഹമാണ് തങ്ങളുടേതെന്നു വിശ്വസിക്കുന്ന[2] ഇവർ കേരളത്തിലെ മൊത്തം ക്രൈസ്തവരുടെ 80% വരും.[1] ആരാധനാഭാഷയായി സുറിയാനിഉപയോഗിച്ചിരുന്നതിനാൽ കേരളത്തിൽ ഇവരെ സുറിയാനി ക്രിസ്ത്യാനികൾ എന്നു മാത്രവും വിളിക്കാറുണ്ട്. കേരളത്തിലെ സാമൂഹ്യ-രാഷ്ട്രീയ മണ്ഡലങ്ങളിൽ ശക്തമായ സ്ഥാനം വഹിക്കുന്ന[3] ഇവരെ ഒരു മേൽജാതിയായിട്ടാണ് ഹൈന്ദവർ പരിഗണിച്ചിരുന്നത്[4][5][6][7][8]യൂറോപ്യന്മാരുടെ വരവ് വരെ കേരളത്തിലെ വ്യാപാരമേഖലയിൽ പ്രകടമായ സ്വാധീനം ചെലുത്തിയിരുന്ന[9] ഇവർക്ക് രാജാക്കന്മാരിൽ നിന്ന് പല പ്രത്യേകാവകാശങ്ങളും അധികാരങ്ങളും ലഭിച്ചിരുന്നു. പതിനേഴാം നൂറ്റാണ്ട് വരെ ഒരേ വിശ്വാസവും ഒരേ സഭയുമായി കഴിഞ്ഞിരുന്ന ഇവർ ഇപ്പോൾ ഒൻപത് വ്യത്യസ്ത സഭകളിലായി ചിതറിക്കിടക്കുന്നു.

പേരിനു പിന്നിൽ[തിരുത്തുക]

മാർ തോമാ നസ്രാണികളിലെ വിവിധ വിഭാഗങ്ങൾ
നസ്രാണി മാപ്പിളമാർ എന്നും ഇവരെ വിളിക്കാറുണ്ട്. മലയാളത്തിലെ ആദ്യത്തെ നിഘണ്ടു നിർമ്മിച്ച ഹെർമൻ ഗുണ്ടർട്ടിന്റെ അഭിപ്രായ പ്രകാരം മാപ്പിള എന്ന പദം കേരളത്തിലേക്ക് കുടിയേറിയ പശ്ചിമേഷ്യയിലെ സെമെറ്റിക് വംശജർക്ക് (യഹൂദർ, അറബികൾ തുടങ്ങി ശേമിന്റെ വംശപരമ്പരയിൽ പെട്ടവർക്ക്) പൊതുവായി പറയുന്നതാണ്. കേരളത്തിലെ ജാതിവ്യവസ്ഥയിൽ സവർണരായി ഗണിയ്ക്കപ്പെട്ടിരുന്ന നസ്രാണികൾക്ക് ചേരമാൻ പെരുമാൾ മാപ്പിളമാർ എന്ന പദവി കല്പിച്ചു് കൊടുത്തിട്ടുള്ളതായും വിശ്വസിക്കപ്പെടുന്നു.[10][11][12] 17-ആം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഡച്ചുകാരാണ് ആദ്യമായി ഇവരെ സുറിയാനി ക്രിസ്ത്യാനികൾ എന്നു വിളിച്ചത്.[13] അതുവരെ മലങ്കര മാർ തോമാ നസ്രാണി സമുദായമെന്നായിരുന്നു വിളിച്ചു് വന്നിരുന്നത്. ഉദയംപേരൂർ സുന്നഹദോസിന്റെ കാനോനകളിൽ മലങ്കര മാർ തോമാ നസ്രാണി ഇടവക എന്നു് പരാമർശിച്ചിരിയ്ക്കുന്നു.

സഭകൾ[തിരുത്തുക]

ഒറ്റ സമുദായമായി കഴിഞ്ഞിരുന്ന മാർ തോമാ നസ്രാണികൾ കൂനൻ കുരിശു സത്യത്തിനു ശേഷം 1657-63 കാലത്താണു് ആദ്യമായി പിളർന്നതു്. ഇപ്പോൾ ഇവർ സിറോ മലബാർ സഭമലങ്കര ഓർത്തഡോക്സ് സുറിയാനി സഭയാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭമാർത്തോമ്മാ സുറിയാനി സഭസീറോ മലങ്കര കത്തോലിക്കാ സഭകൽദായ സുറിയാനി സഭസ്വതന്ത്ര സുറിയാനി സഭസെന്റ് തോമസ് ഇവാഞ്ചലിക്കൽ സഭസി.എസ്.ഐ.സഭയുടെ മദ്ധ്യകേരള ഇടവക എന്നിവകളിലായി ചിതറിക്കിടക്കുന്നു.
Reading Problems? Click here

ക്രിസ്തുമതം കേരളത്തിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാറ്റൂർ സീറോ മലബാർ കത്തോലിക്കാ പള്ളിയുടെ മദ്ബഹ
ക്രിസ്തുസന്ദേശം കേരളത്തിൽ ആദ്യമെത്തിയത് പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരുവനായിരുന്ന തോമാശ്ലീഹവഴിയാണെന്ന വിശ്വാസം പ്രബലമാണ്. അതനുസരിച്ച് പൊതുവർഷം 52-ൽ കേരളത്തിലെത്തിയ അദ്ദേഹം ഇവിടെ ദേവാലയങ്ങൾ സ്ഥാപിച്ചതായും വിശ്വസിക്കപ്പെടുന്നു[1]. പിൽക്കാലങ്ങളിലും നിരവധി ക്രിസ്തീയ വേദപ്രചാരകർ കേരളത്തിലെത്തി മതപ്രചരണം നടത്തുകയും അനേകർ ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തു. വിദേശത്തുനിന്ന് ക്രിസ്തുമതവിശ്വാസികൾ ഇവിടേയ്ക്ക് കുടിയേറിയതിന് ചരിത്രരേഖകൾ ഉണ്ട്. കേരളത്തിലെ ആദ്യകാല ക്രിസ്ത്യാനികളായ ഇവരെ നസ്രാണികൾ അഥവാ സുറിയാനി ക്രിസ്ത്യാനികൾ അഥവാ മാർത്തോമാ ക്രിസ്ത്യാനികൾ എന്ന് പൊതുവെ അറിയപ്പെട്ടിരുന്നു. കേരളത്തിലെ ഈ ആദ്യകാല ക്രൈസ്തവ സമൂഹം പൗരസ്ത്യ സുറിയാനിഭാഷയും പാരമ്പര്യങ്ങളുമുള്ളവരായിരുന്നു. വാസ്കോ ഡ ഗാമ 1498-ൽ കേരളത്തിലെത്തുന്നതു വരെ ഇവർ പൊതുവേ ഏകയോഗക്ഷേമരായി കഴിയുകയായിരുന്നു. പോർട്ടുഗീസുകാർ ലത്തീൻ ആരാധനാക്രമങ്ങളും ഭാഷയും അടിച്ചേൽ‍പ്പിക്കാൻ ശ്രമിച്ചപ്പോൾ എതിർത്ത സുറിയാനി ക്രിസ്ത്യാനികൾ തന്നെ പിന്നീട് രണ്ടു ചേരിയായി തിരിഞ്ഞു. 1503-ലാണ്‌ ഇന്ത്യയിലെ ആദ്യത്തെ ലത്തീൻ കത്തോലിക്ക പള്ളി പണിതത്[1]
നവീകരണത്തെ തുടർന്ന് കത്തോലിക്കാ സഭയിൽ നിന്ന് വേർപെട്ട് യൂറോപ്പിൽ രൂപം കൊണ്ട പ്രൊട്ടസ്റ്റൻറ് പ്രസ്ഥാനങ്ങളിലെ മിഷണറിമാർ ക്രമേണ കേരളത്തിലുമെത്തി പ്രൊട്ടസ്റ്റൻറ് വിശ്വാസം പ്രചരിപ്പിച്ചു. കേരളത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ വളർച്ചയ്ക്ക് മിഷണറിമാർ നൽകിയ സംഭാവനകൾനിരവധിയാണ്. അവർ സ്ഥാപിച്ച അനേക വിദ്യാലയങ്ങളും ആതുരാലയങ്ങളും ഇന്നും കേരളത്തിൽ നിലനിൽക്കുന്നുണ്ട്. കേരളത്തിൽ അന്ന് നില നിന്നിരുന്ന ജാതിവ്യവസ്ഥയുടെയും തൊട്ടുകൂടായ്മയുടെയും ദുരിതം അനുഭവിച്ചിരുന്ന അനേകർ ക്രിസ്തുമതം സ്വീകരിച്ചു. അവർണ്ണ സമുദായങ്ങളിൽനിന്ന് ക്രിസ്തുമതം സ്വീകരിച്ചവർ പരിവർത്തിത ക്രൈസ്തവർ എന്ന് അറിയപ്പെടുന്നു.
St.Thomas Chrisitians Malayalam.png

ഐതിഹ്യം[തിരുത്തുക]

തോമാശ്ലീഹ ക്രി. വ. 54-ൽ സ്ഥാപിച്ചതായി കരുതപ്പെടുന്ന നിരണം പള്ളി
ക്രിസ്തുവർഷം 52-ൽ ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പസ്തൊലന്മാരിലൊരുവനായ തോമാശ്ലീഹാ കേരളത്തിലെത്തിയെന്ന് പരക്കെ വിശ്വാസമുണ്ട്. മലബാറിലെ മുസ്സിരിസ്സിലാണു (കൊടുങ്ങല്ലൂർ) അദ്ദേഹം കപ്പലിറങ്ങിയതായി പറയപ്പെടുന്നത്. തെക്കെ ഇൻഡ്യയിൽ സ്ഥിതി ചെയ്യുന്ന മലബാർ ‍ഇന്നത്തെ കേരളത്തെക്കാൾ വലുതും കേരളത്തിൻറെ വടക്കുഭാഗത്തു ഇന്നു മലബാർ എന്ന വിശേഷിക്കപ്പെടുന്ന ഭൂവിഭാഗത്തിൽ നിന്ന് വ്യത്യസ്തവുമായിരുന്നു.
ക്രിസ്തുവർഷം ആരംഭിക്കുന്നതിനു മുമ്പേ മധ്യപൂർവ്വ രാജ്യങ്ങളുമായി വാണിജ്യബന്ധം സ്ഥാപിച്ചതിൽ ഖ്യാതി നേടിയിരുന്നു മലബാർ. മലബാറിൻറെ തീരപ്രദേശങ്ങളിൽ ജൂത കോളനികളുണ്ടായിരുന്നുഇസ്ലാം മതത്തിൻറെ ആവിർഭാവത്തിനു മുമ്പ് വരെ ഇവരുടെ വാണിജ്യഭാഷ, യേശു സംസാരിച്ചിരുന്ന 'അറമായ' ഭാഷ ആയിരുന്നു[അവലംബം ആവശ്യമാണ്].
മുസ്സരിസ്സ്(കൊടുങ്ങല്ലൂർ), പാലയൂർ(ചാവക്കാട്), കൊക്കമംഗലം, പരവൂർ(കോട്ടക്കാവ്), നിരണം, കൊല്ലം, നിലയ്ക്കൽ ‍(ചായൽ) തുടങ്ങിയ സ്ഥലങ്ങളിൽ തോമാശ്ലീഹാ സുവിശേഷ പ്രചരണം നടത്തിയതിന്റെ ഫലമായി രൂപമെടുത്തതായി കരുതപ്പെടുന്ന വിശ്വാസിസമൂഹങ്ങളുടെ പിന്മുറക്കാരാണ് തങ്ങളെന്നാണ് കേരളത്തിലെ ക്രിസ്ത്യാനികളുടെ പരമ്പരാഗതവിശ്വാസം. ഒടുവിൽ പ്രവർത്തിച്ച സ്ഥലമായ തമിഴ്നാട്ടിലെ മൈലപ്പൂരിൽ വച്ച് ക്രിസ്തുവർഷം 72-ൽ അദ്ദേഹം രക്തസാക്ഷിയായി എന്നതും ഈ വിശ്വാസത്തിന്റെ ഭാഗമാണ്. തോമാശ്ലീഹയുടേതായി കരുതപ്പെടുന്ന കബറിടം മൈലാപ്പൂരിൽ ഇപ്പോഴുണ്ടെങ്കിലും അവിടുത്തെ ഭൗതികാവശിഷ്ടം സിറിയയിലെ എഡേസായിലേയ്ക്കും അവിടെ നിന്നും ഇറ്റലിയിലെ ഓർത്തൊണയിലേക്കും കൊണ്ടു പോയതായി വിശ്വസിക്കപ്പെടുന്നു. തോമാശ്ലീഹാ സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്ന പള്ളികൾ ഏഴരപ്പള്ളികൾ എന്നറിയപ്പെടുന്നു.

കേരളത്തിലെ ക്രൈസ്തവ സഭകൾ[തിരുത്തുക]

മാരാമൺ കൺവെൻഷൻ
കേരളത്തിലെ മുഖ്യധാരക്രൈസ്തവ സഭകൾ പ്രധാനമായും അഞ്ച് വിഭാഗങ്ങളിൽ പെടുന്നു.
  1. കത്തോലിക്കാ സഭകൾ
  2. ഓർത്തഡോക്സ് സഭകൾ‍
  3. ഇതര സുറിയാനി സഭകൾ
  4. പ്രൊട്ടസ്റ്റൻറ് സഭകൾ
  5. അൾട്രാപ്രൊട്ടസ്റ്റന്റ് സ്വയശീർഷക സഭകൾ

കത്തോലിക്കാ സഭകൾ[തിരുത്തുക]

റോമിലെ മാർപ്പാപ്പ പരമാധ്യക്ഷനായ കത്തോലിക്കാ സഭയുടെ മൂന്ന് വ്യക്തിസഭകൾ കേരളത്തിൽ പ്രവർത്തിക്കുന്നു.

സുറിയാനി പാരമ്പര്യത്തിലുള്ള കത്തോലിക്കാ സഭകൾ[തിരുത്തുക]

ലത്തീൻ പാരമ്പര്യത്തിലുള്ള കത്തോലിക്കാ സഭ[തിരുത്തുക]

ഓർത്തഡോക്സ് സഭകൾ[തിരുത്തുക]

ഓറിയന്റൽ ഓർത്തഡോക്സ് സഭാകുടുംബത്തിൽ ഉൾപ്പെടുന്ന രണ്ട് സഭകൾ കേരളത്തിലുണ്ട്
1912 വരെ ഈ സഭകൾ ഒന്നായി നിലനിന്നിരുന്നു. 1912-ൽ ഉണ്ടായ ഭിന്നിപ്പിൽ അന്നത്തെ മലങ്കര മെത്രാപ്പോലീത്തയായിരുന്ന വട്ടശ്ശേരിൽ മാർ ദിവാന്നാസ്യോസിനെ അനുകൂലിച്ചവർ 'മെത്രാൻ കക്ഷി' എന്നും അന്ത്യോഖ്യയിലെ പാത്രിയാർക്കീസ് ബാവയെ അനുകൂലിച്ചവർ 'ബാവാ കക്ഷി' എന്ന പേരിലും അറിയപ്പെട്ടു. ഇവരെ യഥാക്രമം 'കാതോലിക്കോസ് കക്ഷി' എന്നും 'പാത്രിയാർക്കീസ് കക്ഷി' എന്നും വിവക്ഷിച്ചിരുന്നു.[2] 1958-ൽ ഇരു വിഭാഗങ്ങളും വീണ്ടും ഒന്നായെങ്കിലും 1975 വരേയെ ഈ ഐക്യം നീണ്ട് നിന്നുള്ളൂ. ഇപ്പോൾ ഇവരിൽ ആദ്യവിഭാഗം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ എന്ന പേരിൽ സ്വതന്ത്ര സഭയായും മറുവിഭാഗം യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ എന്ന പേരിൽ ഇന്ത്യയിലെ പ്രാദേശിക തലവനു കീഴിൽ സുറിയാനി ഓർത്തഡോക്സ് സഭയുടെ അവിഭാജ്യ ഘടകമായും നിലകൊള്ളുന്നു.

സുറിയാനി പാരമ്പര്യത്തിലുള്ള മറ്റ് സഭകൾ[തിരുത്തുക]

പ്രൊട്ടസ്റ്റൻറ് സഭകൾ[തിരുത്തുക]

കത്തോലിക്കാ-ഓർത്തഡോക്സ്-പൗരസ്ത്യ സഭകളിൽ പെടാത്ത സഭകളെ പ്രൊട്ടസ്റ്റൻറ് വിഭാഗത്തിലാണ് പൊതുവേ പെടുത്തിയിരിക്കുന്നത്.

അൾട്രാപ്രൊട്ടസ്റ്റന്റ് സ്വയശീർഷക സഭകൾ[തിരുത്തുക]

മറ്റ് ക്രിസ്തീയ വിഭാഗങ്ങൾ[തിരുത്തുക]

മുഖ്യധാര ക്രൈസ്തവസഭകളിൽ പെടാത്ത ക്രിസ്തീയ വിഭാഗങ്ങളും കേരളത്തിലുണ്ട്.

No comments:

Post a Comment