കത്തോലിക്കാ സഭാ ആസ്ഥാനമായ എറണാകുളം-അങ്കമാലി അതിരുപതയിൽ നടന്ന കോടികളുടെ ഭൂമി കുംഭകോണം അന്വേഷിക്കാൻ നിയോഗിച്ച കമ്മിഷൻ ഇടക്കാല റിപ്പോർട്ടു നൽകി. തുടർന്ന് 90% പുരോഹിതരും കൂട്ടത്തോടെ സഭാ ആസ്ഥാനത്തെത്തി. ചർ ച്ച നടത്തി. ഉന്നത കേന്ദ്രത്തിലേയ്ക്ക് പരാതി അയക്കണമെന്ന് ചില പുരോഹിതർ ആവശ്യപ്പെട്ടുവെങ്കിലും കമ്മീഷന്റെ അന്തിമ റിപ്പോർട്ടു വരെ കാത്തിരിക്കുവാനാണ് ആലഞ്ചേരി പിതാവിന്റെ നിർദ്ദേശം .കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പിതാവ് പറഞ്ഞു.
പഴയ കാലത്ത് കാരണവന്മാർ പിടിയരിയിട്ടും ആദ്യഫലലേലങ്ങളിലൂടെയും നേർച്ച കാഴ്ചകൾ വച്ചും ലഭിച്ച പണം മുടക്കി വാങ്ങിയതും അലക്‌സിയൻ ബ്രദേഴ്‌സ് ജീവകാരുണ്യ പ്രവർത്തനത്തിനു മാത്രമായി നൽകിയ തൃക്കാക്കരെയിലെ കൊല്ലംകുടിമുകളിലുള്ള ഒരേക്കർ സ്ഥലവും ചേർത്തുള്ള സ്ഥലങ്ങളാണ് വിറ്റുമുടിച്ചത്. മറ്റു പലസ്ഥലങ്ങളുടെയും ഇടപാടുകളും നടന്നിട്ടുണ്ടെങ്കിലും കാക്കനാട് ഭാരതമാതാ കോളേജിനടുത്തുള്ള 60 സെന്റ് ,ഇവിടെത്തന്നെയുള്ള് നൈപുണ്യ സ്‌കൂളിനടുത്തുള്ള 69 സെന്റ്. മരടിലുള്ള 54 സെന്റ്, കാക്കനാട് നിലംപതിഞ്ഞമുകൾ ഭാഗത്തുള്ള 20 സെന്റ് , തൃക്കാക്കരെയള്ള 1 ഏക്കർ സ്ഥലം എന്നീ സ്ഥലങ്ങളാണ് ഇപ്പോൾ അന്വേഷണ പരിധിയിൽപെടുന്നത്. ആറു പേരടങ്ങിയ കമ്മീഷൻ സ്ഥലമിടപാടിന്റെ വിവിധ വശങ്ങളും ഇടനിലക്കാരുടെ പങ്കിനേക്കുറിച്ചും അന്വേഷിക്കും. ഒപ്പം ആലഞ്ചേരി പിതാവിന് ഈ ഇടപാടിൽ ആരോടെങ്കിലും പ്രത്യേക താത്പര്യമുണ്ടോയെന്നും അദേഹത്തിന്റ തീരുമാനങ്ങളേയും ബ്രോക്കർമാരുടെ അവിഹിത ഇടപെടലിനേക്കുറിച്ചും അന്വേഷിക്കും.
ഔദ്ദ്യോഗിക കണക്കുപ്രകാരം 45 കോടി വന്നെങ്കിലും 9 കോടിയുടെ കണക്കുമാത്രമാണിപ്പോഴുള്ളത്.ഈ സ്ഥലങ്ങളുടെ വില 100 കോടിക്കുമുകളിലാണെന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുണ്ട്. ബാക്കി പണം ആരെല്ലാം വീതിച്ചുവെന്ന് വ്യക്തമല്ല. കൂടാതെ വിവിധ ഇനങ്ങളിലായി കോടികളുടെ വരുമാനമുള്ള രൂപത 90 കോടി കടമായും കാണിക്കുന്നു. ഈ പണമെല്ലാം എവിടെ പോയി ,ആരുകൊണ്ടു പോയി എന്ന് ആർക്കുമറിയില്ല. ആലഞ്ചേരി പിതാവിനെതിരെ കുറെ വൈദികർ പ്രതിഷേധവുമായി സഭാ ആസ്ഥാനത്ത് എത്തിയിട്ടുണ്ട്.
ആരോഗ്യ പരമായ കാരണം പറഞ്ഞ് പൂർണ്ണ ആരോഗ്യവാനായ പിതാവ് രാജിവയ്ക്കണമെന്ന അഭിപ്രായം ശക്തമാക്കിയിരിക്കുകയാണിവർ . ഉടൻ തന്നെ രാജിയുണ്ടാവുമെന്ന സൂചനയാണ് പുറത്തുവരുന്നത്. അദ്ദേഹത്തെ അടുത്തറിയുന്നവർക്ക് ഇത് തിരച്ചടിയാകും. പിതാവ് പണാപഹരണം നടത്തുകയില്ലെന്ന് മറ്റുള്ളവരെപ്പൊലെ എതിർ വിഭാഗവും വിശ്വസിക്കുകയും സമ്മതിക്കുകയും ചെയ്യുന്നുണ്ട്. ഇതു സംബന്ധിച്ച പരാതി റോമിലേയ്ക്ക് പോയിട്ടുണ്ടെന്നും അവിടുന്നുള്ള തീരുമാനം കാത്തിരിക്കണമെന്നും ഒരു പക്ഷത്തിനഭിപ്രായമുണ്ട്. ഈ ഇടപാടുകൾക്ക് ചുക്കാൻ പിടിച്ച പ്രൊക്യുരേറ്റർ ഉൾപ്പെടെയുള്ള സഹപ്രവർത്തകരുടെ താത്പര്യങ്ങളും അന്വേഷിക്കും.
സഭാതല അന്വേഷണം കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു പറയുമ്പോഴും വിശ്വാസ സമൂഹത്തിന് ഇതിൽ ഒട്ടും വിശ്വാസമില്ല. ആരോഗ്യപരമായ കാര്യങ്ങൾ പറഞ്ഞ് പിതാവിനേക്കൊണ്ട് രാജി വപ്പിച്ച് എതിർ ഗ്രൂപ്പിന്റ ഒരാൾ ഈ സ്ഥാനത്തെത്തുമെന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ലെന്ന വിശ്വാസമാണ് വിശ്വാസികൾക്കും അത്മായ സംഘടനകൾക്കുമുള്ളത് . അതുകൊണ്ട്തന്നെ സാമ്പത്തിക ക്രമക്കേടുകളും ഗൂഡാലോചനയും പുറത്തുവരണമെങ്കിൽ സർക്കാർ തലത്തിലും നിയമപരമായ ഇടപെടലും ആവശ്യമാണെന്ന ചിന്തയിലാണ് ജനങ്ങളും ആത്മായ സംഘടനകളും.
സഭക്കു പുറത്തുള്ള സർക്കാർ അന്വേഷണം ഉണ്ടാകുന്നില്ലെങ്കിൽ നിയമപരമായ നടപടികളുമായി മുന്നോട്ടു പോകുവാനാണ് സംഘടനയുടെ തീരുമാനമെന്ന് കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനമായ ഓപ്പൺ ചർച്ച് മൂവ്‌മെന്റ് ചെയർമാൻ റെജി ഞള്ളാനി അറിയിച്ചു. സഭാതല അന്വേഷണവും സർക്കാർ അന്വേഷണവുമാണ് ഓപ്പൺ ചർച്ച്മൂവ്‌മെന്റ് ആവശ്യപ്പെട്ടതെന്നും സഭാതല അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും, സർക്കാരിനുണ്ടായ നികുതിനഷ്ടം സഭപരിഹരിക്കണമെന്നും റെജി ഞള്ളാനി പറഞ്ഞു. ജനുവരി 31 നു മുൻപ് കമ്മീഷൻ റിപ്പോർട്ടു സമർപ്പിക്കണം .ഇതുവരെയുള്ള ദിവസങ്ങൾ സഭയെയും വിശ്വാസികളെയും സംബന്ധിച്ച് വളരെയധികം നിർണ്ണായകമാണ്. സാധുവും ആത്മിയ ചൈതന്യവുമുള്ള അഭിവന്ദ്യവിതാവിന്റെ രക്തത്തിനു വേണ്ടി ദാഹിക്കുന്നവരെ സഭയും സമൂഹവും തിരിച്ചറിയണം.ഗൂഡാലോചന പുറത്തുവരണം. പിതാവിനെ സമീപിക്കുന്നവരോട് പ്രാർത്ഥിക്കണമെന്നു മാത്രമാണ് അദ്ദേഹം പറയുന്നത്.
സ്‌പെഷ്യൽ റിപ്പോർട്ടർ
ഫോർ ദി പ്യൂപ്പിൾ

No comments:
Post a Comment