Monday, December 18, 2017

്അഭിവന്ദ്യ ആലഞ്ചേരി പിതാവിനെ ചതിയിൽപ്പെടുത്തുവാനുള്ള ഏതു നീക്കത്തേയും വിശ്വാസികൾ ചെറുത്തു തോൽപ്പിക്കണം ഓപ്പൺ ചർച്ച് മൂവ്‌മെന്റ്.











എറണാകുളം -അങ്കമാലി അതിരൂപതയുടെ കീഴിലുള്ള കാക്കനാട്ടെ സീപോർട്ട് എയർപോർട്ട ് റോഡരുകിൽ 69 സെന്റ്, ഭാരത് മാതാ കോളേജിന്എതിർവശത്ത് 60 സെന്റ്, തൃക്കാക്കരയിൽ ഒരേക്കർ, മരടിൽ 54 സെന്റ് തുടങ്ങിയ സ്ഥലങ്ങൾ വിറ്റവകയിൽ 22കോടിയിലധികം തുക ലഭിക്കേണ്ടയിടത്ത്ആധാരത്തിൽ കണ്ട 9 കോടിയേ ലഭിച്ചുള്ളൂവെന്നും ബാക്കി തുക പിതാവ് തട്ടിയെടുത്തുവെന്നുമാണ്  വിമതർ ആരോപിക്കുന്നത് . ബാക്കി തുക ആലഞ്ചേരി പിതാവു തട്ടിയെടുത്തുവെന്നു തോന്നലുണ്ടാക്കത്തക്കവിധത്തിലുള്ള പ്രചാരണമാണ് ചില തൽപ്പരകക്ഷികൾ സോഷ്യൽ മീഡിയാകളിലൂടെ നടത്തിക്കൊണ്ടിരിക്കുന്നത്. സഭക്കുള്ളിലെ സത്യങ്ങൾ അറിയാവുന്ന ഇവർ സഭയെ നശിപ്പിക്കുന്നതിനും പിതാവിനെതിരെ വ്യക്തിഹത്യ നടത്തി തൽസ്ഥാനത്തുനിന്നു മാറ്റി അധികാരം പിടിക്കുന്നതിനുമുള്ള ശ്രമമായേ വിശ്വാസികൾക്ക് ഇതിനെ കാണുവാൻ കഴിയു. സഭയിൽ തെക്ക ്‌നിന്നും വടക്കുനിന്നുമുള്ള ശീതസമരം പണ്ടുമുതലേ നിലനിൽക്കുന്നുണ്ട്. തെക്കുനിന്നുള്ള ആലഞ്ചേരി പിതാവ് സഭാതലവനായപ്പോൾ മുതലുള്ള അപസ്വരങ്ങളുടെ ഭാഗമാണിത്.
കുറെ പുരോഹിതർ കൂട്ടത്തോടെഎത്തി പിതാവിനോട് രാജി ആവശ്യപ്പെട്ടെന്നും സോഷ്യൽ മീഡിയാകളിൽ കണ്ടു. ഇതിൽ നിന്നും ലക്ഷ്യം പണമോ സഭയുടെ സംരക്ഷണമോ അല്ലെന്നും മറിച്ചിടീലാണ് ലക്ഷ്യമെന്നും മനസ്സിലാക്കാം. ആരോപണം ഉന്നയിക്കുന്നവർക്ക് ധൈര്യമുണ്ടെങ്കിൽ പിതാവ്  പണം ദുരുപയോഗംചെയ്തതിന്റെ തെളിവുകൾ ഹാജരാക്കട്ടെ. ഇതൊരുവിധം നിലവാരമില്ലാത്ത പ്രവൃത്തിയാണ്.
കത്തോലിക്കാ സഭയുടെ പള്ളികളിലും രൂപതകളിലും വരുന്ന പണത്തിന്റെ ശരിയായ കണക്ക് പുറത്തു കാണിക്കാറില്ല. ആരോപണം ഉന്നയിക്കുന്നവരുടെ ബന്ധപ്പെട്ട പള്ളികളിലേയും രൂപതകളിലേയും കാലങ്ങളായി വിറ്റ സ്ഥലങ്ങളുടേയും പള്ളിപ്പിരിവുകളേയും സംബന്ധിച്ചുള്ള അന്വേഷണം ഉടൻ ആരംഭിക്കണം. കോട്ടപ്പുറമുൾപ്പടെയുള്ള ലത്തീൻ രൂപതകളിൽ വൻതോതിൽ ഇടപാടുകൾ നടന്നിട്ടുണ്ട്. സീറോമലബാർ സഭക്കു കീഴിലുള്ള മൂഴുവൻ രൂപതകളിലും മേൽപറഞ്ഞ ഇടപാടുകൾ നടന്നിട്ടുണ്ട്, നടക്കുന്നുമുണ്ട്. ആലഞ്ചേരിപിതാവിന്റെ മാത്രമല്ല എല്ലാ മെത്രാന്മാരുടെയും ഇടപാടുകൾ സി.ബി.ഐ. അന്വേഷിക്കട്ടെ. ആരുടെ ഭാഗത്തുനിന്നും  തെറ്റുണ്ടായാൽ അത് കണ്ടെത്തിനടപടിയുണ്ടാവണം .വ്യക്തിഹത്യചെയ്യുന്നതിനെ സംഘടന എതിർക്കുന്നു.
 ഇതെല്ലാം ചെയ്യുന്ന എതിർക്കക്ഷികൾക്കെതിരെ സഭാതലത്തിലും സർക്കാർ തലത്തിലും നടപടികൾ ഉണ്ടാവണമെന്നാവശ്യപ്പെട്ട് ഓപ്പൺ ചർച്ച് മൂവ്‌മെന്റ് മുഖ്യമന്ത്രിക്കും മാർപ്പാപ്പക്കും പരാതിനൽകുന്നതാണ്. 30-ഓളം വരുന്ന വിമത പുരോഹിതർ പിതാവിനെ ഭീക്ഷണിപ്പെടുത്തിയെന്നും തുടർന്നാണ് പിതാവിന് നെഞ്ചുവേദനയുണ്ടായി ആശുപത്രിയിലായതെന്നും പ്രചരിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ആവശ്യമായ അന്വേഷണംനടത്തി കൊലപാതകശ്രമത്തിന്  കേസ്സെടുത്ത് കുറ്റക്കാരെ ഉടൻ അറസ്റ്റു ചെയ്യണം.   
സഭയിലേയ്ക്കു ലഭിച്ച ഒരു ചില്ലിക്കാശുപോലും പിതാവ് ദുരുപയോഗം ചെയ്യില്ലെന്നും അതെല്ലാം സഭയുടെ വളർച്ചക്കുവേണ്ടി പ്രയോജനപ്പെടുത്തുമെന്നും വിശ്വസിക്കുന്ന വിശ്വാസസമൂഹമാണിവിടുള്ളത്.  ജനങ്ങൾ ഒറ്റക്കെട്ടായിനിന്ന് പിതാവിനു വേണ്ട പിൻതുണ നൽകുമെന്നാണ് ഞങ്ങളുടെ വിശ്വാസം.
 
സഭയിലെ മുഴുവൻ ആത്മായ സംഘടനകളും ഒറ്റക്കെട്ടായി രംഗത്തു വരണം. അഭിവന്ദ്യ ആലഞ്ചേരി പിതാവിനെതിരെ നടന്നിട്ടുള്ള ഗൂഡാലോചന പുറത്തുകൊണ്ടുവരുവാനുള്ള അന്വേഷണം റോമിന്റെ ഭാഗത്തുനിന്നും സർക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തിരമായി ഉണ്ടാകണമെന്ന് കത്തോലിക്കാസഭാ നവീകരണ പ്രസ്ഥാനമായ ഓപ്പൺ ചർച്ച് മൂവ്‌മെന്റ് ആവശ്യപ്പെടുന്നു. അഭിവന്ദ്യ പിതാവിനുള്ള പരസ്യ പിൻതുണ സംഘടന നൽകുകയാണ്.  ഈ വിഷയം സംബന്ധിച്ച് മാർപ്പാപ്പക്കു പരാതിയും നൽകും.അഭിവന്ദ്യ ആലംഞ്ചേരി പിതാവിന്റെ നേതൃത്വത്തിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന സീറോ മലബാർ സഭയെ തകർക്കുവാനുള്ള ഗൂഡാലോചനയുടെ ഭാഗമായി ഇതിനെകണ്ട് എല്ലാ വിശ്വാസികളും പരസ്യമായി രംഗത്തുവരണമെന്ന് ഓപ്പൺ് ചർച്ച് മൂവ്‌മെന്റ് അഭ്യർത്ഥിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രർത്ഥിക്കണമെന്നും
അഭ്യർത്ഥിക്കുന്നു. 


                                 ഓപ്പൺ ചർച്ച് മൂവ്‌മെന്റ്

   റെജി ഞള്ളാനി, സംസ്ഥാന ചെയർമാൻ
   ഫാ.ഡോ.ജെ.ജെ.പള്ളത്ത് വൈസ് ചെയർമാൻ.
   ജോസഫ് വെളുവിൽ -സെക്രട്ടറി
   എം എൽ അഗസ്തി .സംസ്ഥാനകമ്മിറ്റി അംഗം .              


No comments:

Post a Comment