സീറോ മലബാർ സഭയുടെ ഭരണ സിരാ കേന്ദ്രമായ കൂരിയ എറണാകുളം - അങ്കമാലി അതിരൂപതയിൽപ്പെട്ട കാക്കനാട് സ്ഥിതി ചെയ്യുന്നത് കാരണം സഭയുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലെല്ലാം എറണാകുളം - അങ്കമാലി അതിരൂപതയുടെ അനൗദ്യോഗിക സ്വാധീനം ഉണ്ടായിട്ടുളളതായി കാണുവാൻ കഴിയും.
1. ഭക്തസംഘടനകളെ വളരാൻ അനുവദിക്കാതെ ഒതുക്കി നിറുത്തുന്നു. ഒരു സംഘടനയിലും തിരഞ്ഞെടുപ്പ് വരുത്താതെ നോമിനേഷനിലൂടെ തങ്ങൾക്കിഷ്ടപ്പെട്ടവരെ സംഘടനകളുടെ നേതൃത്വത്തിൽ അവരോധിച്ച് തങ്ങളുടെ രഹസ്യ അജണ്ട അവരിലൂടെ നടപ്പിൽ വരുത്തുക.
2. എറണാകുളം - അങ്കമാലി അതിരൂപത വിഭജിച്ച് എറണാകുളവും, അങ്കമാലിയും രണ്ട് രൂപതകളാക്കുന്നതിനും. അങ്കമാലി മേജർ ആർച്ചുബിഷപ്പിന് നൽകി, എറണാകുളം തങ്ങൾക്കിഷ്ടപ്പെട്ട ബിഷപ്പിന് നൽകുക. കുറവിലങ്ങാട് കേന്ദ്രമായി പുതിയ രൂപത രൂപീകരിച്ച്, പാല രൂപതയിലെയും, ചങ്ങനാശേരി രൂപതയിലെയും, എറണാകുളം രൂപതയിലെയും ചില പള്ളികൾ കുറവിലങ്ങാട് രൂപതയിലാക്കുക. രാഷ്ട്രീയ പാര്‍ട്ടികളുടേത് പോലെ പുതിയ ഉയർന്ന തസ്തികകൾ സൃഷ്ടിച്ച് പുതിയ ബിഷപ്പുമാരെ അവരോധിക്കുക. ഇങ്ങനെയുളള ആലോചനകൾ ആത്മീയതെയെക്കാളുപരി അധികാരത്തോടുളള അടങ്ങാത്ത അഭിനിവേശം എറണാകുളം - അങ്കമാലി അതിരൂപതയിലെ ചില വൈദികരെ വിറളി പിടിപ്പിക്കുന്നു. (ആവശ്യമെങ്കിൽ ഇതെല്ലാം കൂടിയാലോചനകൾക്കു ശേഷം എറണാകുളം രൂപതയുടെ പിതാവായി മാർ ജോസ് പുത്തൻവീട്ടിലും, അങ്കമാലി അതിരൂപതയുടെ പിതാവായി മേജർ ആർച്ചുബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരിയും, കുറവിലങ്ങാട് രൂപതയുടെ പിതാവായി മാർ സെബാസ്റ്റ്യൻ എടയന്ത്രത്തും സ്ഥാനം ഏറ്റെടുത്ത് പരിഹാരം കാണുകയുമാകാം.)
3. എറണാകുളം - അങ്കമാലി അതിരൂപതയിലെ ചില വൈദികർ പ്രത്യേകതയുളളവരാണ്. ആത്മീയത വിട്ട് ഭൗതികതയിൽ ആനന്ദം കണ്ടെത്തുക, ഗുണ്ടായിസം, തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുളള സൗഹൃദം, ചില രാഷ്ട്രീയ കക്ഷികളുമായി അതിരു കവിഞ്ഞ ബന്ധങ്ങൾ, വിശ്വാസികളെ മേൽപ്പറഞ്ഞ രാഷ്ട്രീയ പാര്‍ട്ടികളുടെ തൊഴുത്തിൽ കെട്ടിയിട്ട് അവരുടെ ഇംഗിതമനുസരിച്ച് പ്രവര്‍ത്തിക്കുവാൻ പ്രേരിപ്പിക്കുക, തങ്ങളുടെ രഹസ്യ അജണ്ട നടപ്പിലാക്കാൻ വിശ്വാസികളെ ഉപയോഗിക്കുക. എന്നിങ്ങനെ പോകുന്നു പട്ടിക.
4. ഇടപ്പള്ളി പള്ളിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുളള പല സംഭവങ്ങളും വിശ്വാസികൾക്ക് അറിവുള്ളത് തന്നെയാണ്. എന്നിട്ടും ഒരു വിശ്വാസി പോലും ഇതിനെതിരെ പ്രതികരിക്കുന്നതിന് തയ്യാറായിട്ടില്ല. ഇറ്റലിയിൽ നിന്നും പള്ളിയിലേക്ക് വാങ്ങി കപ്പലിൽ കയറ്റിയ ഇറ്റാലിയൻ മാർബിൾ ഇതു വരെയും പള്ളിയിൽ എത്തിയിട്ടില്ല. പള്ളി നിർമ്മാണത്തിന് വന്ന ചിലവുകൾ ഒരു രീതിയിലും പൊരുത്തപ്പെടുന്നതല്ല. ഇതൊന്നും ചോദ്യം ചെയ്യുന്നതിന് സഭാംഗങ്ങൾ ആരും തയ്യാറായിട്ടില്ല. ഇതിനെല്ലാത്തിനും പുറമെയാണ് ഇടപ്പള്ളി ബൈപ്പാസിലുളള പള്ളി വക ഒരേക്കറോളം വസ്തു ഇടവകക്കാർ പോലുമറിയാതെ കച്ചവടം ചെയ്തത്. 75 കോടിയോളം വിലയുള്ള വസ്തു വിറ്റത് കേവലം 5 കോടി രൂപയ്ക്കാണെന്ന് കേൾക്കുന്നു. ആര് എങ്ങിനെ കൊടുത്തു എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യം.
5. 100 കോടി രൂപ വായ്പയെടുത്ത ലിസ്സി ആശുപത്രി ഈ തുക എന്തു ചെയ്തു എന്ന് ഇന്നും അറിയില്ല. വായ്പയെടുത്ത ഉടനെ ലിസ്സി ആശുപത്രിയുടെ അക്കൗണ്ട് വിഭാഗത്തില്‍ വർഷങ്ങളായി ജോലി പരിചയമുള്ള എല്ലാവരെയും പിരിച്ചുവിട്ട് പുതിയ ആളുകളെ നിയമിച്ചു. പള്ളികൾ പണിത് ധൂർത്തടിച്ച് കടം കയറിയ ചില വൈദികർക്ക് സമ്മാനമായി ഈ വായ്പയെടുത്ത തുകയിൽ നിന്നും 20 ലക്ഷം രൂപ വീതം നൽകി അവരെ കൂടെ നിർത്തി. എന്നു വച്ചാൽ ചൊൽപടിക്ക് നിൽക്കുന്ന വൈദികർക്ക് പ്രത്യേക പരിഗണന, സാമ്പത്തിക സഹായം, വെട്ടിപ്പിന് കൂട്ടു നിൽക്കുക... ഇങ്ങനെ പല സമ്മാനങ്ങളും.
6. എറണാകുളം ജില്ലയിൽ സഭയുമായി ബന്ധപ്പെട്ട ചിലരുടെ പക്കൽ കള്ളപ്പണം 400 കോടി രൂപയുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. നിരോധിച്ച 500, 1000 നോട്ടുകൾ ഉൾപ്പെടുന്ന ഇതിനെക്കുറിച്ച് അന്വേഷിച്ചാൽ ഇപ്പോൾ ഉണ്ടായിട്ടുളള പ്രതിസന്ധിയുടെ യഥാര്‍ത്ഥ ചുരുളറിയാൻ സാധിക്കും. നോട്ടു നിരോധനത്തിൽ വന്ന നഷ്ടവും അതിൽ വന്ന ബുദ്ധിമുട്ടുകളുമാണ് ഇപ്പോൾ ഉണ്ടായ സംഭവങ്ങൾ ഇത്രമാത്രം ഗൗരവമുള്ളതായി മാറുവാൻ കാരണമായി വിലയിരുത്തുന്നത്.
(ഇവിടെ പ്രതിപാദിച്ചിരിക്കുന്നത് എറണാകുളം - അങ്കമാലി അതിരൂപതയിൽ നടക്കുന്നതിൻ്റെ 10% മാത്രം. പുറത്തറിയാത്ത എത്രയോ രഹസ്യങ്ങൾ ഇനിയുമുണ്ടാകാം.) ഇങ്ങനെയുളള അജപാലകരുളള സഭയെയാണോ നമ്മൾ വിശ്വസിച്ച് കൂടെ നിൽക്കുന്നത്?

No comments:
Post a Comment