മെത്രാൻസിനഡ് ആരംഭിച്ചു - ആലംഞ്ചേരി പിതാവ് രാജിവയ്ക്കുമോ?
അഭിവന്ദ്യ ആലംഞ്ചേരി പിതാവിനെതിരെനടക്കുന്ന ഗൂഡാലോചന തിരിച്ചറിയുക - ശക്തമായി പ്രതികരിക്കുക. ഷെയർ ചെയ്യുക. -ഓപ്പൺ ചർച്ച് മൂവ്‌മെന്റ്.
പിതാവിനെ സ്ഥാനഭ്രഷ്ടനാക്കുന്നതിനും അദ്ദേഹത്തിന്റെ ജീവൻ അപകടപ്പെടുത്തുന്നതിനുമായി ഇടയന്തിരത്തിൽ മെത്രാന്റെ നേതൃത്വത്തിലുള്ള ഒരുകൂട്ടം വൈദീകർ രംഗത്തുവന്നിരിക്കുകയാണ്. ലളിത ജീവിത്തിന്റെയും ആത്മീയ ചൈതന്യത്തിന്റെയും ഉടമയായ പിതാവിന്റെ നേതൃത്വത്തിൽ നമ്മുടെ സഭ വലിയ വളർച്ചയാണ് കൈവരിച്ചിരിക്കുന്നത് പ്രിസ്റ്റൺ. ബ്രിട്ടൺ, മെൽബൺ എന്നിവിടങ്ങളിൽ പുതിയ രൂപതകളൾ തുടങ്ങി. കഴിഞ്ഞ ദിവസം തെലുംങ്കാനയിലെ ഷംഷാബാദ് രുപതയും നിലവിൽ വന്നു.ലൈംഗീക കുറ്റകൃത്യങ്ങളും സാമ്പത്തിക ക്രമക്കേടുകളും നടത്തുന്ന പുരോഹിതർക്ക് ശക്തമായ താക്കീതാണ് അദ്ദഹം നൽകിയത് . ഇതാണ് പ്രബലരായ ശത്രൂക്കൾ പിതാവിനെ വേട്ടയാടുവാൻ ഒരു കാരണം.
സെബാസ്റ്റ്യൻ ഇടയന്ത്രത്തിൽ മെത്രാൻ ചെയർമാനായുള്ള ലിസി ആശുപത്രിക്കായി വാങ്ങിയ 54 കോടി രൂപയുടെ സ്ഥലമിടപാടിൽ കോടികൾ മറിഞ്ഞിട്ടുണ്ട്.ഇതുൾപ്പെടെ എല്ലാ രൂപതകളുടെയും സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും കഴിഞ്ഞ ഇരുപതു വർഷത്തെ സാമ്പതിത്തിക ഇടുപാടുകളെക്കുറിച്ചും സ്ഥലങ്ങളുടെ വാങ്ങൽ വിൽപ്പനകൾ സംമ്പന്തിച്ചും സർക്കാരും വിശ്വാസികളും അന്വേഷിച്ച് സത്യംപുറത്തു കൊണ്ടുവരണം .കാരണം ദുരുപയോഗം ചെയ്യപ്പെട്ടിട്ടുള്ള ഓരോ രൂപയും ഇവിടുത്തെ കത്തോലിക്കാ വിശ്വാസികളുടെ മാത്രമല്ല മറ്റു മതസമൂഹത്തിൽനിന്നുള്ളവരുടെതുമാണ് . 2009ൽ ജസ്റ്റീസ് വി ആർ കൃഷ്ണയ്യർ സമർപ്പിച്ച് ചർച്ചാക്ട് നിലവിൽ വരുത്തുവാൻ നമുക്കോരുമിച്ച് സർക്കാരിൽ സമ്മർദ്ദം ചെയുത്താം. അഭിവന്ദ്യ ആലംഞ്ചേരി പിതാവിന് പിൻതുണ നൽകാം.
റെജി ഞള്ളാനി ,
ചെയർമാൻ -ഓപ്പൺ ചർച്ച് മൂവ്‌മെന്റ്
No comments:
Post a Comment