Sunday, January 14, 2018

കടത്തിൽ മുങ്ങി താഴുന്ന കത്തോലിക്കാ സഭ, ഭാരം വിശ്വാസികളുടെ തലയിലേക്ക്


കടത്തിൽ മുങ്ങി താഴുന്ന കത്തോലിക്കാ സഭ, ഭാരം വിശ്വാസികളുടെ തലയിലേക്ക്


കൊല്ലം: കൊല്ലം രൂപതയിലേ സാമ്പത്തിക തിരിമറികളും കടബാധ്യതയുമാണിപ്പോൾ പുറത്തുവരുന്നത്. 70 കോടിയോളം രൂപയുടെ കടബാധ്യത.കൃത്യമായി പറഞ്ഞാൽ 50 കോടി ബാങ്ക് ലോൺ, 10 കോടി വിവിധ സ്ഥാപനങ്ങളിൽനിന്നും കടം വാങ്ങിയതും കൊടുക്കാനുള്ളതും, 2 കോടി വ്യക്തികളിൽ നിന്നും കടം വാങ്ങിച്ചത്. അടുത്തായി നടത്തിയ ഒരു പരിപാടിയിൽ കേദ്രസർക്കാരിൽ നിന്നും 30 കോടി ഗ്രാന്റ് കിട്ടാൻ 8 കോടി മുൻ കൂർ കമ്മീഷനായി ചിലവിട്ടത്..ഇങ്ങിനെ പോകുന്നു കണക്കുകൾ. 30 കോടി ബി.ജെ.പി സർക്കാർ ഗ്രാന്റ് കിട്ടിയില്ലേൽ ആ ചിലവിട്ട 8 കോടിയും കടത്തിലേക്ക് കുന്നു കൂട്ടിവയ്ക്കും. ഈ രൂപതക്കാർ ഇങ്ങിനെ  തല മറന്ന് പണം തിന്നും ചിലവിട്ട് , ആർത്ത് മദിച്ച് പോയാൽ അവസാനം എന്തു ചെയ്യും..വിശ്വാസികളുടെ തലയിൽ ഇരിക്കും. വിശ്വാസികൾ കടം വീട്ടിയില്ലെങ്കിൽ രൂപതയുടെ സ്വത്തുക്കൾ വിറ്റ് കടം വീട്ടും..വില്പനയിലും 75% തുക വില്ക്കുന്ന മെത്രാന്മാർ അടിച്ചുമാറ്റി രജിസ്റ്റർ ചെയ്യുന്ന മുദ്രപത്രത്തിലേ വില മാത്രം സഭയുടെ പെട്ടിയിൽ ഇടും. അത്ര തന്നെ..അപ്പോൾ കടം കുന്നു കൂട്ടിയാലേ സ്വത്തുക്കൾ വില്ക്കാൻ പറ്റു. എറണാകുളത്ത് കർദിനാൾ കാട്ടിയ മാതൃക ഇപ്പോൾ ചുരുക്കം ചില രൂപതയിലേക്കും പടരുന്നു. നാട്ടിലേ എല്ലാ പള്ളിയും, ഭൂമിയും, സഭയുടെ ആസ്തിയും, ഓരോ തരി മണ്ണും അതാത് രൂപതകളിലേ മെത്രാന്റെ പേരിൽ ആണ്‌ പ്രമാണവും, ഉടമസ്ഥതയും. വിശ്വാസികൾ ഏഴ് അയലത്തു പോലും ഇല്ല.
കൊല്ലത്തേ രൂപതയുടെ കടവും, കണക്കുകളും കൃത്യമായി പുറത്തു കൊണ്ടുവന്നത് സാമൂഹ്യ പ്രവർത്തകനും വിശ്വാസിയുമായ അഡ്വ ബോറീസ് പോളാണ്‌. മുമ്പ് അദ്ദേഹം ചില ഫേസ് ബുക്ക് പോസ്റ്റുകൾ ഇതുമായി ബന്ധപ്പെട്ട് ഇട്ടപ്പോൾ അദ്ദേഹത്തേ സഭാ വിരോധിയായും, സംഘപരിവാർ കാരനായും കൊല്ലം ബിഷപ്പും , കൂടാളികളും ചിത്രീകരിച്ചിരുന്നു. താൻ സത്യ വിശ്വാസിയാണെന്നും സഘിയും മുടിയനായ പുത്രനും ആരാണെന്നും കൊല്ലം മെത്രാൻ ബിഷപ്പ് സ്റ്റാൻലിന്റെ  ചിത്രം ചൂണ്ടിക്കാട്ടി അഡ്വ ബോറീസ് പോൾ ചോദിക്കുന്നു. സഭയിലേ കൊള്ളരുതായ്മകളും തെറ്റുകളും പുറത്തു കൊണ്ടുവരുന്നവരേ ഒതുക്കാനും, അവർ ഉന്നയിക്കുന്ന കാര്യങ്ങൾ ഒറ്റയടിക്ക് തെറ്റിദ്ധരിപ്പിക്കാനും സഭാ നേതാക്കളും ചില കടുത്ത കള്ള ഭക്തരും കണ്ടെത്തുന്ന മാർഗവും കുറുക്കു വഴിയുമാണ്‌ താറടിക്കലും ഇത്തരത്തിൽ അപമാനിക്കലും. എന്നാൽ സോഷ്യൽ മീഡിയ വളർന്നതോടെ വിശ്വാസികളും പ്രചരണങ്ങൾ ഏറ്റെടുക്കുകയാണ്‌.
കേരളത്തിലേ കത്തോലിക്കാ സഭ കടത്തിൽ മുങ്ങി താഴുന്നു. ഒഴുകി എത്തുന്ന കോടികണക്കിനു രൂപയും, ആസ്തിയും, ബിസിനസ് ലാഭവും എല്ലാം രൂപതകൾ സ്വയം വിഴുങ്ങി മുന്നോട്ട് പോകുമ്പോൾ സഭ സാമ്പത്തികമായി തകരുന്നു. എറണാകുളം രൂപതയിലേ 100 കോടിയുടെ കടവും, അത് വീട്ടാൽ 100 കോടിയുടെ ഭൂമി ഇടപാടും ഒക്കെ വിവാദമായിരുന്നു. വെറും 9 കോടി രൂപ വാങ്ങി 36 ആധാരങ്ങൾ ഒപ്പിട്ട് നല്കിയപ്പോൾ ബാക്കി പണം കിട്ടിയില്ല എന്നാണ്‌ സഭയുടെ വലിയ പിതാവ്‌ കർദിനാൾ ആലഞ്ചേരി പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് മെത്രാൻ സിനഡ് കർദിനാൾ കുറ്റക്കാരനെന്ന് കണ്ടെത്തുകയും നടപടി സ്വീകരിക്കുകയും അധികാരങ്ങൾ വെട്ടികുറച്ച് കടുത്ത നടപടിയും സ്വീകരിച്ചിരുന്നു.
കേരളത്തിലേ കത്തോലിക്കാ സഭയുടെ പുറം തോട് കണ്ടാൽ അതി സമ്പന്നമാണ്‌. വിദേശത്തുനിന്നും സ്വദേശത്തുനിന്നും കോടികണക്കിനു രൂപയുടെ സഭാവനയും, നേർച്ച പണവും, നിർബന്ധിത പിരിവുകളും..ആയിരക്കണക്കിന്‌ ഏക്കർ ഭൂമിയും തോട്ടങ്ങളും. കണ്ണഞ്ചിപ്പിക്കുന്ന കോടികളുടെ കൂറ്റൻ കെട്ടിട സമുച്ചയവും അതിൽ ബിസിനസ് മാളുകളും പണം കുമിയുന്ന വിദ്യാഭ്യാസ മെഡിക്കൽ കോളേജ് മുതൽ സ്ഥാപനങ്ങളും..എന്നാൽ ഇതെല്ലാം പുറത്തു നിന്നും നോക്കുമ്പോൾ. ഉള്ളിൽ പണപെട്ടിയെല്ലാം കാലിയാണ്‌ എന്നു മാത്രമല്ല കീശയെല്ലാം കീറി കടം മൂടി കുത്തുപാളയുടുത്തു നില്ക്കുന്നു. രൂപതകളുടെ ഭരണം എന്നത് ഇപ്പോൾ ശത കോടികൾ കൂട്ടി കിഴിക്കുകയും കണക്കുകൾ ഒപ്പിക്കുകയും , കോടികൾ എണ്ണി കൂട്ടുകയും ചെയ്യുന്ന ധനകാര്യ ജോലിയായി മാറി. വിശ്വാസവും, ദൈവീകതയും വിശ്വാസികൾക്ക്. രൂപതകളിൽ രൂപയുടെ മാത്രം അടക്കം പറച്ചിലും പണം തിരിമറിയും തകൃതി. കൊല്ലം രൂപത ഇതിനകം വിറ്റു മുടിച്ചത് ധാരാളം സ്വത്തുക്കൾ ഉണ്ടെന്നും ആധാരങ്ങളുടെ കണക്കെടുക്കൽ പോലും ബുദ്ധിമുട്ടാണെന്നും ബോറീസ് ആരോപിക്കുന്നു.
അഡ്വ ബോറീസ് പോൾ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചത്
കൊല്ലം രൂപത കോടികളുടെ കടക്കെണിയിൽ –
മുടിയനായ പുത്രൻ ആര്? സഭ എന്നത് ബിഷപ്പും പുരോഹിതരും മാത്രം അടങ്ങുന്ന ഒരു സംഗതിയെന്ന തെറ്റിദ്ധാരണയുള്ള ചിലർ എന്നെ സഭാവിരോധിയായി വിശേഷിപ്പിക്കുന്നു!യഥാർത്ഥ സഭ അൽമായർ കൂടി അടങ്ങുന്നതാണെന്ന് അവർ ദയവായി മനസ്സിലാക്കുക!
ഇനി യഥാർത്ഥ സഭാവിരോധിയെ ഞാൻ തുറന്ന് കാട്ടാം…..സമ്പന്നവും ഭൂസ്വത്തുക്കൾ അസാധാരണമാം വിധം സ്വന്തമായുള്ളതുമായിരുന്നു കൊല്ലം രൂപത.ഇന്ന് കൊല്ലം ബിഷപ്പ് സ്റ്റാൻലി റോമൻ വരുത്തി വച്ചിരിക്കുന്ന കടബാധ്യത എത്രയെന്ന് കേട്ടാൽ, കുഞ്ഞാടുകളേ, നിങ്ങൾ ഞെട്ടരുത്….ബാങ്ക് ലോൺ ഇനത്തിൽ 50 കോടിയിൽപരം! സ്ഥാപനങ്ങളിൽ നിന്നുള്ള ലോണിനത്തിൽ 10 കോടിയിൽപരം!
വ്യക്തികളിൽ നിന്നുള്ള ലോൺ ഇനത്തിൽ 2 കോടിയോളം! ഇതെല്ലാം ഒരു എഞ്ചിനീയറിംഗ് കോളജിന്റെ പേരിൽ ആണെന്ന് കൂടി അറിയുക. ഈ കോളജ് മുഖേന രക്ഷപ്പെട്ട ഒരു മത്സൃത്തൊഴിലാളി കുടുംബം നമ്മുടെ നാട്ടിൽ കാണില്ല!
സഭയുടെ വസ്തുക്കൾ വിറ്റ് എത്ര വിലയാധാരങ്ങൾ രജിസ്റ്റർ ചെയ്തു എന്ന് എണ്ണിപ്പറയാൻ എളുപ്പമല്ല. വില്പനകളുടെ വിശദാംശം ആർക്കും അറിയില്ല! വൈദീകർക്ക് പോലും! ഇനി മറ്റൊരു രഹസ്യം! മുങ്ങിത്താഴുന്ന കപ്പലായ ആ ബിഷപ്പ് ജെറോം ഇൻസ്റ്റിട്ട്യൂട്ടിന്റെ പേരിൽ 30 കോടിയുടെ ഗ്രാന്റ് കേന്ദ്ര സർക്കാരിൽ നിന്ന് കിട്ടാൻ ബി.ജെ.പി നേതാക്കളുമായി രൂപതയ്ക്ക് വേണ്ടി ചിലർ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്.
8 കോടി രൂപ കമ്മീഷൻ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് പിന്നാമ്പുറ സംസാരം കൊല്ലത്ത് കേട്ട് തുടങ്ങി. ബിഷപ്പിന്റെ ഇപ്പോഴത്തെ ബി.ജെ.പി സ്നേഹം പരസ്യമാണ്.കേന്ദ്രത്തിന്റെ തൊഴിൽ മേള കൊല്ലത്ത് സംഘടിപ്പിച്ചത് മേൽ പറഞ്ഞ കടം കേറി മുടിഞ്ഞു കൊണ്ടിരിക്കുന്ന സ്ഥാപനത്തിൽ! ഉദ്ഘാടനം ബിഷപ്പിന് സമയമില്ലാത്തതിനാൽ വലംകൈ ആയ പുരോഹിതൻ! ഇതൊന്നും ശ്രദ്ധിക്കാതെ ചില കത്തോലിക്കാ സഖാക്കൾ എന്റെ പോസ്റ്റുകളിൽ കാവി തിരക്കി സമയം കളയുന്നു! 80 കോടിയോളം രൂപ കടം ഉണ്ടാക്കി സഭയെ നന്നാക്കിയ  ബിഷപ്പ് സ്റ്റാൻലിയാണോ ഞാനാണോ സഭാ വിരോധി ?!രണ്ട് തുട്ടടിക്കാൻ സഭയെ കേന്ദ്ര സർക്കാരിന് പണയം വെക്കുന്ന ബിഷപ്പ് സ്റ്റാൻലിയാണോ ഞാനാണോ സംഘി 

No comments:

Post a Comment