ഫൈസ് തയ്യില്‍
നമ്മുടെ രാജ്യം 67ാം റിപ്പബ്ളിക് ദിനത്തിലത്തെിനില്‍ക്കുന്നു. രാഷ്ട്രം സ്വാതന്ത്ര്യത്തിലേക്ക് പൂര്‍ണമായി പരിവര്‍ത്തനം ചെയ്ത ദിവസമാണ് റിപ്പബ്ളിക് ദിനമായി നമ്മള്‍ ആഘോഷിക്കുന്നത്. 1947 ആഗസ്റ്റ് 15ന് ഇന്ത്യ ബ്രിട്ടീഷുകാരില്‍നിന്ന് സ്വാതന്ത്ര്യം നേടിയെങ്കിലും പൂര്‍ണാര്‍ഥത്തില്‍ സ്വതന്ത്രരാജ്യമായത് ഭരണഘടന പ്രാബല്യത്തില്‍ വന്നതോടെയാണ്. 1935ലെ ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ ആക്ടായിരുന്നു പിന്തുടര്‍ന്നിരുന്നത്. 1929ല്‍ ലാഹോറില്‍ ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ അധ്യക്ഷതയില്‍ നടന്ന കോണ്‍ഗ്രസ് യോഗത്തില്‍ പൂര്‍ണസ്വരാജിനു വേണ്ടിയുള്ള പ്രമേയം അവതരിപ്പിക്കുകയും എല്ലാ വര്‍ഷവും ജനുവരി 26ന് രാജ്യമൊട്ടാകെ സ്വാതന്ത്ര്യദിനം ആചരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. 1947 ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനമായതോടെയാണ് ജനുവരി 26 റിപ്പബ്ളിക് ദിനമായി തെരഞ്ഞെടുത്തത്. 1950ലാണ് ഭരണഘടന നിലവില്‍ വന്നത്.
ഒരു രാജ്യത്തെ പരമോന്നത നിയമസംഹിതയാണ് ഭരണഘടന, രാജ്യത്തിന്‍െറ പ്രാഥമിക നിയമസംഹിത. നിയമസംവിധാനങ്ങളും സംഹിതയുമില്ലാതെ ഒരു രാജ്യത്തിനും മുന്നോട്ടുപോവാനാവില്ല. ഓരോ വര്‍ഷവും റിപ്പബ്ളിക് ദിനം ഓര്‍മപ്പെടുത്തുന്നത് ഭരണഘടനയുടെയും ഭരണഘടനയിലെ മൂല്യങ്ങളുടെയും സംരക്ഷണമാണ്. മതനിരപേക്ഷതക്കു നേരെ ഉയരുന്ന വെല്ലുവിളികള്‍, സാംസ്കാരിക വൈജാത്യങ്ങള്‍ തകര്‍ക്കാനുള്ള ശ്രമങ്ങള്‍, വര്‍ഗീയ-വിഭാഗീയ ചിന്തകള്‍, ശക്തി പ്രാപിക്കുന്ന ഭീകരവാദം തുടങ്ങിയവ ഇപ്പോള്‍ നമ്മുടെ ഭരണഘടന നേരിടുന്ന വെല്ലുവിളികളാണ്. മതേതരത്വം, ജനാധിപത്യം, സോഷ്യലിസം തുടങ്ങി ഭരണഘടന മുന്നോട്ടുവെക്കുന്ന പ്രധാന മൂല്യങ്ങളും ഇന്ന് ആശങ്കജനകമായ അവസ്ഥയിലൂടെയാണ് കടന്നുപോവുന്നത്. അതുകൊണ്ട് നമ്മുടെ ഭരണഘടനയെ സംരക്ഷിക്കാനുള്ള പ്രതിജ്ഞയാകട്ടെ, നാമോരോരുത്തരും റിപ്പബ്ളിക് ദിനത്തില്‍ കൈക്കൊള്ളേണ്ടത്.

രാഷ്ട്രത്തലവന്മാര്‍ തെരഞ്ഞെടുക്കപ്പെടുകയും പരമാധികാരം ജനങ്ങളില്‍ നിക്ഷിപ്തമായിരിക്കുകയും ചെയ്യുന്ന രാജ്യങ്ങളെയാണ് റിപ്പബ്ളിക് എന്നു പറയുന്നത്. തെരഞ്ഞെടുക്കപ്പെട്ട തലവനൊപ്പം ജനഹിതമനുസരിച്ച് പ്രധാനമന്ത്രിയടങ്ങുന്ന മന്ത്രിസഭയും ഭരണഘടനയുടെ ചട്ടക്കൂടിനകത്തുനിന്ന് ജനാധിപത്യ റിപ്പബ്ളിക്കുകളില്‍ ഭരണം സാധ്യമാക്കുന്നു. റിപ്പബ്ളിക് രാജ്യങ്ങള്‍ക്കുള്ള ഏറ്റവും നല്ല ഉദാഹരണം ഇന്ത്യതന്നെയാണ്.
റിപ്പബ്ളിക് എന്ന വാക്കിനര്‍ഥം ജനക്ഷേമ രാഷ്ട്രം എന്നായിരുന്നു. അമേരിക്ക, ഫ്രാന്‍സ് എന്നിവിടങ്ങളിലെ വിപ്ളവത്തോടെ ആ അര്‍ഥം മാറി ജനങ്ങളാണ് റിപ്പബ്ളിക്കിലെ പരമാധികാരികള്‍ എന്നായി. ‘റെസ് പബ്ളിക’ എന്ന ലാറ്റിന്‍ വാക്കില്‍നിന്നാണ് റിപ്പബ്ളിക് എന്ന വാക്കുണ്ടാവുന്നത്. പൊതുകാര്യം എന്നാണ് ഈ വാക്കിന്‍െറ അര്‍ഥം. ബി.സി 15ാം നൂറ്റാണ്ടില്‍ ഫലസ്തീനില്‍ ഉണ്ടായിരുന്ന ഹീബ്രു വംശജരുടെ കോണ്‍ഫെഡറേഷനാണ് ലോകത്ത് ആദ്യമായുണ്ടായ റിപ്പബ്ളിക്കന്‍ രാജ്യമെന്ന് കരുതുന്നു. ബി.സി എട്ടാം നൂറ്റാണ്ടില്‍ റോമിലും ഗ്രീക്കിലും ഉണ്ടായിരുന്ന നഗര രാഷ്ട്രങ്ങളും റിപ്പബ്ളിക്കിന്‍െറ മാതൃകയിലായിരുന്നു. ഗ്രീക്ക് തത്ത്വചിന്തകനായിരുന്ന പ്ളാറ്റോ തന്‍െറ രാഷ്ട്രസങ്കല്‍പങ്ങള്‍ എഴുതിയത് ദ റിപ്പബ്ളിക് എന്ന കൃതിയിലൂടെയാണ്. ഒരുതരം അടിമത്തം അംഗീകരിച്ച രാഷ്ട്ര സങ്കല്‍പമായിരുന്നു പ്ളാറ്റോയുടെ റിപ്പബ്ളിക്കിന്‍െറ ആശയം. എല്ലാ ജനങ്ങള്‍ക്കും വോട്ടവകാശവും സ്വാതന്ത്ര്യവും ലഭിച്ച ഒന്നായി ആധുനിക റിപ്പബ്ളിക്കുകള്‍ വളര്‍ന്നുവന്നത് നൂറ്റാണ്ടുകള്‍ക്കു ശേഷമാണ്.

ഭരണഘടനാ ആശയങ്ങള്‍
കടമെടുത്ത രാജ്യങ്ങള്‍
ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയാണ് ഇന്ത്യയിലേത്. ഒരുപാട് രാജ്യങ്ങളില്‍നിന്നുള്ള ഭരണഘടനയിലെ അംശങ്ങള്‍ ഇന്ത്യന്‍ ഭരണഘടന കടമെടുത്തിട്ടുണ്ട്. അവയില്‍ ചിലത് ഇതാ:
•ബ്രിട്ടന്‍- നിയമവാഴ്ച, ഏകപൗരത്വ വ്യവസ്ഥ, നിയമനിര്‍മാണം, സ്പീക്കറുടെ നിയമനവും സ്പീക്കറുടെ ചുമതലകളും, സിവില്‍ സര്‍വിസ്
•യു.എസ്.എ-ഭരണഘടന ആമുഖം, സ്വതന്ത്ര നീതിന്യായ വ്യവസ്ഥ, മൗലികാവകാശങ്ങള്‍, സുപ്രീംകോടതി, ഹൈകോടതി ജഡ്ജിമാരെ ഇംപീച് ചെയ്യല്‍, പ്രസിഡന്‍റ്, എക്സിക്യൂട്ടിവ് തലവന്‍, ജുഡീഷ്യല്‍ റിവ്യൂ.
•അയര്‍ലന്‍ഡ്- നിര്‍ദേശക തത്ത്വങ്ങള്‍, പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്
•ജര്‍മനി- അടിയന്തരാവസ്ഥ
•ആസ്ട്രേലിയ- കണ്‍കറന്‍റ് ലിസ്റ്റ്
•ദക്ഷിണാഫ്രിക്ക- ഭരണഘടനാ ഭേദഗതി
•ഫ്രാന്‍സ്- സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം
•സോവിയറ്റ് യൂനിയന്‍- ആസൂത്രണം, മൗലിക കര്‍ത്തവ്യങ്ങള്‍
•കാനഡ- കേന്ദ്രത്തിന്‍െറയും സംസ്ഥാനത്തിന്‍െറയും അധികാരവിഭജനം

ഭരണഘടന അസംബ്ളി
ഇന്ത്യയില്‍ ആദ്യമായി ഭരണഘടന അസംബ്ളി (Constituent Assembly) എന്ന ആശയം മുന്നോട്ടുവെച്ചത് പ്രശസ്ത ഇടതുപക്ഷ ചിന്തകനായ എം.എന്‍. റോയി ആണ്. 1927ല്‍ ‘ഇന്ത്യന്‍ പാട്രിയറ്റ്’ എന്ന പത്രത്തിലാണ് അദ്ദേഹം ഈ ആശയം പങ്കുവെച്ചത്. പിന്നീട് 1934, 36, 39 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്‍െറ സമ്മേളനങ്ങളിലും ഭരണഘടന അസംബ്ളിക്കായി ആവശ്യമുന്നയിക്കുകയുണ്ടായി. എന്നാല്‍, ബ്രിട്ടീഷ് ഭരണകൂടം സമ്മതം മൂളിയില്ല. ഒടുവില്‍ ഈ ആവശ്യം പരിഗണിച്ചത് 1940ലാണ്. അതിന്‍െറ ഭാഗമായി 1942 മാര്‍ച്ചില്‍ ഇതിനായി ക്രിപ്സ് മിഷന്‍ നിലവില്‍വരുകയും ചെയ്തു. എന്നാല്‍, ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ഇത് നിരസിച്ചു.
ഒടുവില്‍ 1946 ജൂലൈയില്‍ കാബിനറ്റ് മിഷന്‍ മുന്നോട്ടുവെച്ച ചര്‍ച്ചകളോടെ ഭരണഘടന അസംബ്ളി എന്ന ആശയം നിലവില്‍വന്നു. 1946 ഡിസംബര്‍ ആറിനാണ് ഭരണഘടന അസംബ്ളി നിലവില്‍വന്നത്. വിവിധ പ്രവിശ്യകളില്‍ നിലവിലുണ്ടായിരുന്ന നിയമനിര്‍മാണസഭകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരടക്കം 389 പേര്‍ അടങ്ങുന്നതായിരുന്നു സഭ. ഡോ. സച്ചിദാനന്ദന്‍ സിന്‍ഹയായിരുന്നു ആദ്യസഭയുടെ താല്‍ക്കാലിക അധ്യക്ഷന്‍. പിന്നീട് ഡോ. രാജേന്ദ്രപ്രസാദ് സ്ഥിരം അധ്യക്ഷനായി. ജവഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ വല്ലഭ ഭായി പട്ടേല്‍, മൗലാന അബുല്‍കലാം ആസാദ്, ഡോ. ശ്യാമപ്രസാദ് മുഖര്‍ജി, ഡോ. ബി.ആര്‍. അംബേദ്കര്‍, സരോജിനി നായിഡു, ഡോ. കെ.എം. മുന്‍ഷി, ഡോ. എസ്. രാധാകൃഷ്ണന്‍, വിജയലക്ഷ്മി പണ്ഡിറ്റ്, അല്ലാഡി കൃഷ്ണസ്വാമി എന്നിവര്‍ അംഗങ്ങളില്‍ പെടുന്നു. രണ്ടു വര്‍ഷവും 11 മാസവും 18 ദിവസവും നീണ്ട അധ്വാനത്തിനുശേഷമായിരുന്നു ഭരണഘടനയുടെ പിറവി. 165 ദിവസം സമ്മേളിച്ചാണ് സഭ ദൗത്യം പൂര്‍ത്തിയാക്കിയത്.
1947 ആഗസ്റ്റ് 29ന് ഭരണഘടന നിര്‍മാണത്തിന്‍െറ അന്തിമഘട്ടത്തിലേക്ക് കടന്നു. ഇതിനായി ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പിയായ ഡോ. ബി.ആര്‍. അംബേദ്കറുടെ നേതൃത്വത്തില്‍ ഏഴംഗ ഡ്രാഫ്റ്റിങ് സമിതി നിലവില്‍വന്നു. കെ.എം. മുന്‍ഷി, അല്ലാഡി കൃഷ്ണസ്വാമി അയ്യര്‍, എന്‍. ഗോപാലസ്വാമി അയ്യങ്കാര്‍, ബി.എല്‍. മിത്തര്‍, ഡോ. ഡി.പി. കേദാന്‍, മുഹമ്മദ് സാദുല്ല തുടങ്ങിയവരൊക്കെ ഇതില്‍ അംഗങ്ങളായി. ഭരണഘടന ഉപദേഷ്ടാവായി സര്‍ ബെനഗല്‍ നര്‍സിങ് റാവുവിനെയും തെരഞ്ഞെടുത്തു. സമിതിയില്‍ എന്‍. മാധവറാവു, ടി.ടി. കൃഷ്ണമാചാരി എന്നിവര്‍ പിന്നീട് പകരക്കാരായി. 1949 നവംബര്‍ 26ന് ഇവര്‍ തയാറാക്കിയ കരട് ഭരണഘടനക്ക് ഭരണഘടനാസമിതി അംഗീകാരം നല്‍കുകയും രണ്ടു മാസം കഴിഞ്ഞ്, 1950 ജനുവരി 26ന് നിലവില്‍വരുകയും ചെയ്തു. ഇത് ഇന്ത്യയെ സ്വതന്ത്ര പരമാധികാര ജനാധിപത്യ രാജ്യമായി പ്രഖ്യാപിച്ചു. 1950 ജനുവരി 24ന് ഭരണഘടന നിര്‍മാണസഭ അവസാനമായി സമ്മേളിച്ചു. ഡോ. രാജേന്ദ്രപ്രസാദിനെ സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രസിഡന്‍റായും തെരഞ്ഞെടുത്തു.

ഡോ. ബി.ആര്‍.
അംബേദ്കര്‍
1891 ഏപ്രില്‍ 14ന് ബോംബെ പ്രസിഡന്‍സിയില്‍ പെട്ട ബറോഡയിലാണ് രാജ്യത്തെ ഏറ്റവും പുരോഗമനകാരിയായ ചിന്തകരില്‍ ഒരാളായ അംബേദ്കര്‍ ജനിച്ചത്. ഇന്ത്യയിലെ ആദ്യത്തെ നിയമമന്ത്രിയും ഭരണഘടനയുടെ ശില്‍പിയുമാണ് അദ്ദേഹം. മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഒരേയൊരു ഇന്ത്യക്കാരനാണ് അംബേദ്കര്‍. 1956 ഡിസംബര്‍ ആറിന് അന്തരിച്ചു.

ഭരണഘടനയുടെ ആമുഖം
നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യയുടെ മുദ്രാവാക്യത്തിന് നിയമവും കരുത്തും സംരക്ഷണവും നല്‍കുന്നതായിരുന്നു അംബേദ്കറുടെ നേതൃത്വത്തില്‍ സൃഷ്ടിക്കപ്പെട്ട ഭരണഘടന.
ഇന്ത്യന്‍ റിപ്പബ്ളിക്കിന്‍െറ ലക്ഷ്യങ്ങള്‍ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയാണ്. ഭരണഘടനയുടെ ആത്മാവ് എന്നറിയപ്പെടുന്നത് ഭരണഘടനയുടെ ആമുഖമാണ് (Preamble). 1946 ഡിസംബര്‍ 13ന് നെഹ്റു അവതരിപ്പിച്ച ഭരണഘടനയുടെ ലക്ഷ്യങ്ങള്‍ എന്ന പ്രമേയമാണ് ആമുഖമായി മാറിയത്. 1950ല്‍ പാസാക്കിയ ഭരണഘടനയുടെ ആമുഖത്തില്‍ ഇന്ത്യ ‘പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ രാജ്യമാണെ’ന്ന് (India is Sovereign Democratic Republic) പറയുന്നു. അന്ന് പാസാക്കിയ ഭരണഘടനയില്‍ 395 ആര്‍ട്ടിക്കിളുകളും എട്ട് ഷെഡ്യൂളുകളുമായിരുന്നു ഉണ്ടായിരുന്നത്.
1976ല്‍ ആമുഖം ഭേദഗതി ചെയ്ത് അതില്‍ ‘സോഷ്യലിസ്റ്റ് മതേതരത്വം’ എന്നുകൂടി ചേര്‍ത്തു. ഇതോടെ ഇന്ത്യ ‘India is Sovereign Socialist Secular Democratic Republic’ എന്നായി മാറി. ഇപ്പോള്‍ ഭരണഘടനയില്‍ 395 ആര്‍ട്ടിക്കിളുകളും 12 ഷെഡ്യൂളുകളുമുണ്ട്.

ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യങ്ങള്‍
ആര്‍ട്ടിക്ക്ള്‍ 19ല്‍ ആറ് അടിസ്ഥാനപരമായ സ്വാതന്ത്ര്യങ്ങളാണ് പൗരന്മാര്‍ക്ക് ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നത്.
1. അഭിപ്രായപ്രകടന സ്വാതന്ത്ര്യം.
2. സമ്മേളനം കൂടാനുള്ള സ്വാതന്ത്ര്യം.
3. സംഘടനകള്‍ രൂപവത്കരിക്കാനുള്ള സ്വാതന്ത്ര്യം.
4. ഇന്ത്യയില്‍ എവിടെയും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം.
5. ഇന്ത്യയില്‍ എവിടെയും വസിക്കാനുള്ള സ്വാതന്ത്ര്യം.
6. തൊഴില്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം.

മൗലികാവകാശങ്ങള്‍
1. ആര്‍ട്ടിക്ക്ള്‍ 14- 18
സമത്വത്തിനുള്ള അവകാശം.
2. ആര്‍ട്ടിക്ക്ള്‍ 19- 22
സ്വാതന്ത്ര്യത്തിനുള്ള അവകാശം.
3. ആര്‍ട്ടിക്ക്ള്‍ 23- 24
ചൂഷണത്തിനെതിരായ അവകാശം.
4. ആര്‍ട്ടിക്ക്ള്‍ 25-28
മതസ്വാതന്ത്ര്യത്തിനുള്ള അവകാശം.
5. ആര്‍ട്ടിക്ക്ള്‍ 29- 30
സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം.
6. ആര്‍ട്ടിക്ക്ള്‍ 32- 35
ഭരണഘടനാപരമായ പരിഹാരങ്ങള്‍ക്കുള്ള അവകാശം.

No comments:
Post a Comment