ശവ സംസ്കാരത്തിനു മാത്രമല്ല, വിവാഹം നടത്തി തരാനും പള്ളികൾ ബലമായി പതിനായിരങ്ങൾ വാങ്ങിക്കുന്നു,പണത്തിനായി വിശ്വാസവും കൂദാശയും വില്ക്കുന്നു- വീഡിയോ
കണ്ണൂർ: വിവാഹം നടത്തി തരുവാൻ കൈക്കൂലി വാങ്ങുന്ന കേരളത്തിലേ വിവിധ കത്തോലിക്കാ സഭകളുടെ വർഷങ്ങളായുള്ള വിശ്വാസ വിരുദ്ധ നീക്കം തുറന്ന് കാണിക്കുന്ന ഒരു വാർത്തയാണിത്. അഴിക്കൽ ഹോളീ മേരി പള്ളിയിൽ വിവാഹം നടത്തി തരുവാൻ ആവശ്യമായ അനുമതിക്കായി കാത്തു നില്ക്കുന്ന 3 കുടുംബങ്ങളുടെ വിവരങ്ങൾ ഉൾപ്പെട്ട വീഡിയോ ആണിത്. അതിൽ ഒരു യുവാവിന്റെ വിവാഹം ആശീർവദിക്കേണ്ട സമയം ആയിട്ടും വികാരി അച്ഛൻ കല്യാണത്തിനുള്ള അനുമതി പത്രം നല്കുന്നില്ല. കല്യാണ ചെറുക്കൻ അടക്കം പള്ളി മുറിക്ക് മുന്നിൽ കാത്തു കെട്ടി നില്ക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത്./പ്രവാസി ശബ്ദം വെബ് സ്പെഷ്യൽ
പണവും പിരിവും ചോദിച്ച് 10 മണിക്ക് നടക്കേണ്ട വിവാഹത്തിനു പോലും വരനേ പുറത്ത് നിർത്തി ബ്ളാക്ക്മെയിൽ ചെയ്യുന്ന വികാരി!..ഒരു ജീവിതത്തിലേ ഏറ്റവും മഹത്തായ വിവാഹം പോലും മുടങ്ങുന്ന വിധം വളരെ ക്രൂരമായ…പെരുമാറ്റം..തുറന്ന് സന്തോഷിക്കേണ്ട ദിവസത്തിൽ വധൂവരന്മാർക്ക് മാനസീക പീഢനങ്ങൾ നല്കുന്നത് ശരിയോ?
കത്തോലിക്കാ പള്ളികളിലേ ഏറ്റവും വലിയ ശാപവും ദുരന്തവുമായി മാറുകയാണ് വൈദീകരുടെ പണത്തിനോടുള്ള അത്യാർത്തി.കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിൽ സാമൂഹ്യ പ്രവർത്തകൻ കൂടിയായ ഒരാളുടെ ശവ സംകാരത്തിനു വികാരി അച്ഛൻ മുൾമുനയിൽ നിർത്തി വാങ്ങിയത് 50000.00 രൂപ. 1ലക്ഷമായിരുന്നു ആവശ്യപ്പെട്ടത്. പള്ളികളിൽ വിശ്വാസികൾക്ക് ലഭിക്കേണ്ട കൂദാശകൾ പണം വാങ്ങി നല്കുന്നത് പതിറ്റാണ്ടുകളായി നിലനില്ക്കുന്ന ഒരു ആചാരമായാണ് കേരളത്തിൽ കാണുന്നത്. ഇതുമൂലം ഇതിനേ അംഗീകരിക്കാത്ത പുതിയ തലമുറ വൻ തോതിൽ വിവാഹം മുതലുള്ള കൂദാശകൾ പള്ളികളിൽ വേണ്ടെന്ന് വയ്ക്കുകയും രജിസ്റ്റർ മാര്യേജിലേക്ക് നിങ്ങുകയും ചെയ്യുന്നു.നാസ്തിക ചിന്തയും, യുക്തി വാദവും കത്തോലിക്കാ യുവാക്കളിൽ വേരുറപ്പിക്കുന്നു. പട്ടക്കാർക്ക് വിശ്വാസം മുടിഞ്ഞാലും പണംവും അധികാരവും ലൈംഗീകതയും എന്ന ശൈലി കത്തോലിക്കാ സഭയിൽ വൻ മൂല്യ ച്യുതിക്ക് കാരണമാകുന്നു.,
മാത്രമല്ല പള്ളികളിലേ വിവാഹത്തിന് വിവാഹ സർട്ടിഫികറ്റ് സർക്കാരും രജിസ്റ്റർ ഓഫീസുകളും നല്കാറില്ല. ഇതുമൂലം പള്ളികളിലേ വിവാഹത്തിന്റെ നിയമ സാധുതക്കായി പലപ്പോഴും തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്ത് സർട്ടിഫികറ്റ് വാങ്ങിക്കുകയോ, രജിട്രാർ ഓഫീസിലൊ രജിസ്റ്റർ ചെയ്യുകയോ ആണ് മിക്ക വിശ്വാസികളും ഇപ്പോൾ നടത്തുന്നത്. പള്ളികളിൽ നടത്തുന്ന വിവാഹ കുത്തി പിരിവുകളും ചടങ്ങുകളുടെ ചിലവും താങ്ങാനാവാത്ത വിശ്വാസികൾ ധാരാളം. പെൺ മക്കളേ ബാങ്ക് ലോൺ എടുത്ത് വിവാഹം നാത്തുമ്പോഴും പള്ളിയിൽ സംഭാവന 25000.00- 100000.00 വരെ തുക ബലമായി വാങ്ങിക്കുന്നു. പണം കൊടുക്കാത്തവരേ വിവാഹത്തിന് കുറി നല്കാതെ ബുദ്ധിമുട്ടിക്കുക, ചടങ്ങുകൾക്ക് പള്ളി വിട്ടു നല്കാതിരിക്കുക, വിവാഹ ചടങ്ങുകൾ നീട്ടുക, പള്ളി പ്രസംഗത്തിൽ പൊതുജന മദ്ധ്യേ അപമാനിക്കുക തുടങ്ങിയ ഹീനമായ പ്രവർത്തികൾ വ്യാപകമായും സർവ സാധാരണമായും അരങ്ങേറുന്നു.
ഇപ്പോൾ പുറത്തുവന്ന വീഡിയോയിൽ
പിരിവും പണവും ചോദിച്ച് വിവാഹത്തിനും ശവമടക്കിനും അനുമതി നിഷേധിക്കുന്നത് തടയണം പരിശുദ്ധമായ കുർബാനയിൽ പോലും വ്യക്തികളേ അധിക്ഷേപിക്കുന്നു. ഈ വൈദീകർ പിരിവും പണവും നല്കാത്തവരേ കുർബാന മദ്ധ്യേ ആക്ഷേപിക്കുന്നു. ഇത് ശരിയോ..വീഡിയോയിൽ സ്ത്രീകളും മറ്റും പള്ളിമുറിയിൽ കാത്തിരിക്കുകയാണ്. പിരിവുകൾ ലഭിച്ചില്ലെങ്കിൽ സാധാരണക്കാരുടെ വിവാഹവും, മരണ ചടങ്ങും തടയാമോ? പൗരോഹിത്യത്തിനേക്കാൾ വലിയ കൂദാശയായ വിവാഹത്തിനാണ് അനുമതി പണം ചോദിച്ച് നിഷേധിക്കുന്നത്. വൈദീകരുടെ നെറികേടുകളും മറ്റും കണ്ട് മടുത്തു. കെ.സി.വൈ.എം പോലുള്ള യുവജന പ്രസ്ഥാനങ്ങൾ രംഗത്തുവരണം. വൈദീകരുടെ അധികാരത്തോടും പണത്തിനോടും ഉള്ള ആർത്ത് അവസാനിപ്പിക്കണം. വിപ്ളവം ഒരിക്കലും പഴുത്ത ആപ്പിൾ പോലെ കിട്ടില്ല. അത് എറിഞ്ഞിടുക തന്നെ വേണം.
കത്തോലിക്കാ സഭയിലേ പണക്കൊതി ഇങ്ങിനെ
മരിച്ചടക്കിന് പണം, വികാരി മുതൽ കപ്യാർ മുതൽ കുട്ടി കപ്യാർ വരെ പടി
വക്കീലുമാർ കേസിനും പണം വാങ്ങുന്ന പോലെ തന്നെ..ഉള്ളവനിൽ നിന്നും ചൂഴ്ന്നെടുക്കും..ഇല്ലാത്തവനിൽ നിന്നും വിരട്ടി പിരിക്കും
പണം വാങ്ങാതെ..സംഭാവന വാങ്ങാതെ കല്യാണങ്ങൾ നടത്തില്ല, കല്യാണ കുറിക്ക് പണം. വിശ്വാസിയുടെ പണം കൊണ്ട് ഉണ്ടാക്കിയ പള്ളി ഹാളിലും, മൈക്ക് മുതൽ, കറന്റ്, എല്ലാത്തിനും വാടക, വീഡിയോക്കും ക്യാമറക്കും പള്ളിക്കുള്ളിൽ കയറ്റാൻ 1000 രൂപ മുതൽ 2500 രൂപ വരെ കടത്തു ഫീസ്,ചറ്റങ്ങിനിടയിൽ കറന്റ് പോയാൽ വിശ്വാസി വാങ്ങിവയ്ച്ച ജനറേറ്റർ ഓൺ ചെയ്യുന്നതിനു വാടക
കർദ്ദിനാൾ പറഞ്ഞിട്ടും പെരുനാളുകൾക്ക് കുത്തി പിരിവ്. ഓരോ വീട്ടുകാർക്കും വികാരി ഓരോ സ്ളാബ് നിശ്ചയിച്ച് രസീത് നല്കും. ആ രസീതിലേ പണം കൊടുത്തില്ലേൽ പള്ളിയിൽ വിളിച്ചു പറഞ്ഞ് പരിഹസിക്കും. 10 ലക്ഷം പെരുനാളിന് പിരിച്ചാൽ… കർദീനാൾ പറഞ്ഞു ആഢംബരം വേണ്ടാ എന്നും അതിനാൽ 4ലക്ഷം ചിലവാക്കിയാൽ മതിയെന്നും പിന്നെ തീരുമാനം. ബാക്കി 6ലക്ഷം പിരിച്ചത് ബാക്കി!.
ലോണെടുത്തും, കടം വാങ്ങിച്ചു പെണ്മക്കളേ കെട്ടിക്കുമ്പൊൾ അതൊന്നും പറഞ്ഞിട്ട് കാര്യമില്ല 25000 മുതൽ 1ലക്ഷം വരെ പള്ളിക്ക് പിരിവ്
വിദേശത്ത് ജോലി കിട്ടിയാൽ പള്ളിക്ക് ആദ്യ മാസത്തേ വരുമാനം വേണം എന്ന് പള്ളിയിൽ സ്ഥിരമായ അനൗൺസ്മെന്റ്
പള്ളിക്ക് കുറി, ചിട്ടി, ഉണ്ണി പിറന്നാലും പണം, ഉല്പന്ന പിരിവ്, സീസണിൽ റബ്ബർ ഷീറ്റ് പിരിവ്,
സ്കൂൾ കെട്ടിടം കെട്ടാൽ വൻ പിരിവ്..നിയമനത്തിനു 25 മുതൽ 40 ലക്ഷം വരെ കോഴയും വാങ്ങിക്കും
പ്രവാസികൾ എപ്പോൾ നാട്ടിൽ ചെന്നാലും വികാരി അച്ഛനേ പോയി കാണണം. ചെന്നില്ലേൽ അയൽ വാസികളേ കൊണ്ട് പറയിപ്പിച്ച് വരുത്തിക്കും. വികാരിക്ക് ചെല്ലുമ്പോൾ ഗുരു ദക്ഷിണ. കൂടാതെ പള്ളിക്ക് ഒരു സംഭാവനയും
ആദ്യ കുർബാന, മാമോദീസക്കും പള്ളി സംഭാവനയോ, വൈദീകന് ഗുരു ദക്ഷിണയോ വസൂലാക്കും
കുർബാന മുതൽ എല്ലാ കൂദാശകൾക്കും ചടങ്ങുകൾക്കും നിജപ്പെടുത്തിയ ഫിസ്സ് .
നിയമ എത്ര വിശ്വാസികൾക്ക് അറിയാം? കൃത്യമായി അറിഞ്ഞിരിക്കുക
ഇതിനു പണം വേണ്ട. നിങ്ങൾ പള്ളിയുടെ രജിസ്റ്ററിൽ പേരുണ്ടായാൽ മാത്രം മതി. നിങ്ങൾക്ക് മരിച്ചടക്ക്, വിവാഹം, മാമോദീസ, ആദ്യ കുർബാന, വീട് വെഞ്ചരിക്കൽ എല്ലാം വിശ്വാസപരമായി സൗജന്യമായി അർഹതയുണ്ടായിരിക്കും. ആയത് നിങ്ങളുടെ സിവിൽ അവകാശമാണ്. ആയത് നിഷേധിക്കാൻ പള്ളി വികാരി പോയിട്ട് മാർപ്പാപ്പക്ക് പോലും അവകാശമില്ല. അത്ര വലുതും മഹത്തായതുമായ അവകാശമാണ് വിശ്വാസപരമായി നിങ്ങൾക്ക് ഉള്ളത്. ഇതു നിഷേധിക്കുകയാണെങ്കിൽ സിവിൽ കോടതിയിൽ ഏതൊരു വിശ്വാസിക്കും വികാരിക്കും, ബന്ധപ്പെട്ട മെത്രാനും എതിരായി ഹരജി നല്കാവുന്നതാണ്. സൗജന്യമായി ലഭിക്കേണ്ട വിശാസപമായ ആചാരങ്ങളും കൂദാശകളും ആണ് വൈദീകർ ലക്ഷകണക്കിന് തുക വാങ്ങി വില്പന നടത്തുന്നത്. വിശാസികൾ ഇതു മൂലം പൊറുതി മുട്ടുകയാണ്
No comments:
Post a Comment