Tuesday, November 14, 2017

സ്വതന്ത്ര കർഷക ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ഏലം -കുരുമുളക് കർഷക സമ്മേളനം ഞായറാഴ്ച 1.30-ന് കട്ടപ്പനയിൽ നടത്തപ്പെടുന്നു. സ്ഥലം-വിമല സിൽക്ക്ഹൗസ് ഓഡിറ്റോറിയം സെൻട്രൽ ജംങ്ഷൻ കട്ടപ്പന.


.ബഹുമാന്യരേ,

തൊഴിലാളി ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ഏലം -കുരുമുളക് വിളവെടുപ്പ് യന്ത്രങ്ങൾ  വികസിപ്പിച്ച് കർഷകർക്കുവിതരണം ചെയ്യുക, ഏലം-കുരുമുളക് വിലത്തകർച്ച തടഞ്ഞ് ന്യായവില ഉറപ്പുവരുത്തുക ,തറവില നിശ്ചയിക്കുക കാർഷിക മേഖലയിൽ മെക്കനൈസേഷൻ നടപ്പാക്കുക ,ഹൈടെക് ഫാമിങിനു തുടക്കം കുറിക്കുക, കർഷക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സ്‌പൈസസ്സ് ബോർഡ് പിരിച്ചുവിടുക,ജീ. എസ്, ടി നിലവിൽ വന്ന സാഹചര്യത്തിൽ ഏലത്തിന്റെ സാമ്പിൾ വ്യവസ്ഥയും ലേലവ്യവസ്ഥയും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്  സ്വതന്ത്ര കർഷക ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ഏലം -കുരുമുളക് കർഷക സമ്മേളനം ഞായറാഴ്ച 1.30-ന് കട്ടപ്പന സെൻട്രൽ ജംഗ്ഷനിലുള്ള വിമല സിൽക്ക്ഹൗസ് ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്നു. 

കാർഷിക മേഖലയിലെ സമഗ്ര സംഭാവനകൾക്ക് ദേശീയ പുരസ്‌കാരം ലഭിച്ച ശ്രീ. റെജി ഞള്ളാനിയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം സ്വതന്ത്ര കർഷക ഫെഡറേഷൻ പ്രസിഡന്റും മുൻ കട്ടപ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ   ശ്രീ . പി. സി. മാത്യു ഉദ്ഘാടനം ചെയ്യുന്നതാണ്.  ശ്രീ . ബെന്നി പെരുമ്പള്ളി മുഖ്യ പ്രഭാക്ഷണം നടത്തും. ശ്രീ. ജോസഫ് കോശാങ്കൽ ,എം . എൽ .ആഗസ്തി ,ജോസ് കവിയിൽ, ജോർജ്ജ് പുത്തൂർ, മനോജ് പുത്തൻ വീട്ടിൽ,  സ്‌കറിയാച്ചൻ പ്ലാത്തോട്ടം, മാതൃകാ കർഷകൻ ശ്രീ.രാരിച്ചൻ , വർഗീസ് വലിയമണ്ണൂർ, അഗസ്റ്റിൻമാഷ്, അഗസ്റ്റിൻ ഒരപ്പൂഴിക്കൽ, ജോസഫ് അത്യാലിൽ ,ജോസ് ജോസഫ് കാഞ്ഞിരത്തിനാൽ, ബേബി കുന്നുംപുറത്ത്, ശ്രീ. തോമസ് ശൗര്യാംകുഴി ,കെ.ജെ. ജോസഫ് പെരുവന്താനം തുടങ്ങിയവർ സംസാരിക്കുന്നതാണ്. കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾ സംബന്ധിച്ച്  ആയിരക്കണക്കിന് കർഷകർ അവരുടെ ആധാർ കാർഡു നമ്പരോടുകൂടിയ ഒപ്പുകൾ ശേഖരിച്ച് ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കും, മുഖ്യമന്ത്രിക്കും നിവേദനങ്ങൾ സമർപ്പിക്കുന്നതാണ്. സമ്മേളനത്തിൽ പങ്കെടുക്കുവാനെത്തുന്നവർ അവരവരുടെ ആധാർ നമ്പരുകൾകൂടി കൊണ്ടുവരണമെന്ന് സ്‌നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു. പ്രസ്തുത കർഷക സമ്മേളനത്തിലേയ്ക്ക് എല്ലാവിഭാഗം കർഷകരേയും വ്യാപാരി വ്യവസായിസുഹൃത്തുക്കളെയും  സ്വാഗതം ചെയ്യുകയാണ്, ക്ഷണിക്കുകയാണ്.  

 
                                  സ്‌നേഹപൂർവ്വം


                                                                                                  റെജി ഞള്ളാനി.
                                                                                                     സെക്രട്ടറി ,
                                                                              സ്വതന്ത്രകർഷകഫെഡറേഷൻ
കട്ടപ്പന                                                                     ഫോൺ . 9447105070, 9495526937.
 13.11.17                                                                                                 
                                                                          

No comments:

Post a Comment