Friday, February 22, 2019

വഴിമുട്ടിയ ബ്രഹ്മചര്യപൗരോഹിത്യവും വിശ്വാസസമൂഹവും ഫാദർ ഡോ.ജെ.ജെ.പള്ളത്ത്


Fr. Joseph pallath

ഇക്കഴിഞ്ഞ നാളുകൡ അടിക്കടി   ഉണ്ടായ പൗരോഹിത്യ ലൈംഗിക കുറ്റങ്ങളും സാമ്പത്തിക ക്രമക്കേടുകളും സാധാരണ വിശ്വാസികൾക്ക് താങ്ങാനാവുന്നതിനുമപ്പുറത്താണ്. പിടിക്കപ്പെട്ടവർ കുറ്റവാളികൾ, അല്ലാത്തവരൊക്കെ പുണ്യവാളന്മാർ എന്ന വളരെ ലാഘവമായ ഒരു സമീപനമാണ് സഭയുടെ ഔദ്യോഗിക പ്രഖ്യാപനങ്ങളിൽ നിന്നും മനസ്സിലാക്കാനാവുന്നത്. ഒരാത്മപരിശോധനക്കു നേതൃത്വം തയ്യാറാവാത്തതിനാൽ, ഒരു വിശ്വാസിയുടെ തലത്തിൽനിന്നുമുള്ള  വിശകലാനത്മക സമീപനമാണ് ഈ ലേഖനം.

 വൈവിദ്ധ്യമാർന്ന ലൈംഗികാവിഷ്‌ക്കാരവും അതനുസരിച്ചുള്ള ലൈംഗിക പെരുമാറ്റവും ജീവികൾക്ക് നൈസർഗ്ഗികമാണ്. ബഹുഭൂരിപക്ഷം സ്ത്രീപുരുഷന്മാർ എതിർലിംഗാവിഷ്‌ക്കാരമുള്ളവർ  (herosexuals) ആണെങ്കിലും 10%  സ്വലിംഗികൾ (homosexuals) ആണ്. ശാരീരികമായി ഒരു പൂർണ്ണപുരുഷനിൽ ഒരു സ്ത്രീ മനസ്സ്; അതുപോലെ, ഒരു പൂർണ്ണ സ്ത്രീയിൽ ഒരു പുരുഷമനസ്സും ഇതിനിണങ്ങുന്ന ലൈംഗികാവിഷ്‌ക്കാരവുമാണ് സ്വലിംഗാനുരാഗപ്രതിഭാസം. ഒരു നല്ല ശതമാനം സ്വലിംഗികൾക്കും ഇത് ജന്മസിദ്ധമാണ്. വളരെ കുറച്ചുപേർക്ക് വളർത്തുദോഷമായി ഇത് സംഭവിക്കുന്നു. ആൺകുട്ടിയെ പെൺകുട്ടിയെപ്പോലെയും പെൺകുട്ടിയെ ആൺകുട്ടിയെപ്പോലെയും വളർത്തിയാൽ അവർ സ്വലിംഗാനുരാഗികൾ ആവാൻസാദ്ധ്യതയുണ്ട്. ഒരേ ലിംഗത്തിൽ പെട്ട രണ്ട് കുട്ടികൾ മാത്രമുള്ള കേരളത്തിൽ ആരെയെങ്കിലും ഒരാളെ സ്വലിംഗിയായി വളർത്തുകയെന്നത് പല മാതാപിതാക്കളുടെയും ഒരു ദൗർലഭ്യമാണ്. അങ്ങനെ, ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, കേരളത്തിൽ സ്ത്രീപുരുഷ സ്വലിംഗരമികൾ (gay and lesbian) കൂടുതലാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

കുട്ടികളെ ജനിപ്പിക്കാൻ മാത്രം ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ കഴിവുള്ള ഇരുലിംഗാനുരാഗികൾ (bisexuals) മുതൽ എതിർലിംഗനഗ്നത കാണാൻപോലും അറപ്പുള്ള ലിംഗാതീശർ (transgenders) വരെയുള്ള ഏതാണ്ട് പതിനഞ്ചിലധികം വിഭാഗങ്ങളുള്ള സ്വലിംഗികൾക്ക് കുടുംബ ജീവിതം പൊതുവിൽ അസാദ്ധ്യമാണ്. (സാമൂഹികാഗീകാരത്തിന് വേണ്ടി വിവാഹിതരാവുന്ന സ്വലിംഗാനുരാഗികളാണ് വിവാഹ മോചിതരാവുന്നവരിലധികവും.) സ്വലിംഗികൾ അവരവരുടെ സമൂഹങ്ങളായി ജീവിച്ച്, തമ്മാമ്മിൽ ലൈംഗികാവശ്യങ്ങൾ നിറവേറുന്നവരാണ്. മിക്കവാറും ഇവരുടെ ലൈംഗികത 'പ്രകൃതിവിരുദ്ധ'മെന്ന് പറയാറുമുണ്ട്. ഭാരതത്തിൽ ഇത്തരം സമൂഹങ്ങൾ പൊതുവിൽ അറിയപ്പെട്ടിരുന്നത് 'ഹിജഡ'കൾ എന്നാണ്.
ഇതിന്റെ ക്രൈസ്തവാവിഷ്‌ക്കാരമാണ് ബ്രഹ്മചര്യപൗരോഹിത്യം പൊതുവിലും സന്യാസ സന്യാസിനി സമൂഹങ്ങൾ പ്രത്യേകിച്ചും. സ്വലിംഗികളെക്കുറിച്ച് വിശ്വാസസമൂഹത്തിന് ഒരറിവുമില്ലാത്തതിനാൽ, ഇവർ സഭയിലെ സ്ത്രീപുരുഷ ബ്രഹ്മചാരികൾ എന്നറിയപ്പെടുകയും എതിർലിംഗാവിഷ്‌ക്കാരമുള്ളവരെക്കവിഞ്ഞും പൗരുഷമുള്ളവരായി ആരാധിക്കപ്പെടുന്നവരുമാണ്. പണ്ടൊക്കെ, പൗരുഷത്തിന്റെ മാനദണ്ഡം കായബലമായിരുന്നെങ്കിൽ കൗശലക്കാരായ ബ്രഹ്മചരികൾ, ലൈംഗിക വേഴ്ചാകഴിവില്ലായ്മയെ പൗരുഷമായി പുനർനിർവ്വചിച്ച്, കുടുംബജീവിതം നയിക്കുന്ന യഥാർത്ഥ പുരുഷന്മാരെക്കവിഞ്ഞും പൗരുഷമുള്ളവരായി തലയുയർത്തി നിൽക്കുന്ന വിരോധാഭാസമാണിവിടെ. ഇക്കാര്യങ്ങൾ ആധുനിക അറിവുകളുടെ അടിസ്ഥാനത്തിൽ വേണ്ടത്ര വിശകലനം ചെയ്യപ്പെട്ടിട്ടില്ല.

കണക്കുകൂട്ടലിൽ  കുടുങ്ങി വിശ്വാസസമൂഹം
സ്വലിംഗരമി സവിശേഷ ഗുണങ്ങളാണ് (1) ധാരാളിത്വം (2)  താൽക്കാലികത (3)  ഇന്നിൽ ജീവിക്കാനുള്ള ത്വര. യാതൊരു നിയന്ത്രണങ്ങൾക്കും നിഷ്ഠകൾക്കും വഴങ്ങാതെ ഒഴുകി നടക്കുന്ന സ്വലിംഗരമി, നീണ്ട സെമിനാരി പരിശീലനത്തിനൊടുവിൽ ബ്രഹ്മചരിയായി പ്രഖ്യാപിക്കപ്പെടുമ്പോഴേക്കും കടുത്ത കൃത്യനിഷ്ഠയുടേയും കാർക്കശ്യത്തിന്റേയും വക്താവായി തീരുമ്പോൾ,  അയാളിലെ സവിശേഷഗുണങ്ങൾ ലജ്ജയുൽപാദന വിരുദ്ധമൂല്യങ്ങളായ: ധാരാളിത്വത്തിന് പകരം പഞ്ഞത്തരം, താൽക്കാലിതക്ക് പകരം ശാശ്വതത്വം, ഇന്നിൽ ജീവിക്കുന്നതിന് പകരം നാളെ ജീവിക്കുന്ന ഒരു ജീവിത ശൈലിയായി ഇത് രൂപാന്തരപ്പെട്ടു. ജന്മസിദ്ധമായ ആലസ്യത്തിന്റേയും ആർജ്ജിതമായ കൃത്യനിഷ്ഠയുടേയും ഇടയിൽ സ്വത്വം നഷ്ടപ്പെട്ട് ദിശാബോധമില്ലാതാവുമ്പോൾ തീർത്തും പ്രവചനാതീതമാവുന്നു പെരുമാറ്റം. പ്രകൃതി വിരുദ്ധുവും ക്രൈസ്തവ വിരുദ്ധവുമായ ഈ മൂല്യവ്യവസ്ഥ ലജ്ജ ഉൽപാദന മൂല്യങ്ങളായി. ഇത് സാമ്പത്തികമേഖലയിൽ മാത്രമല്ല, സാമൂഹികം ആത്മീയം രാഷ്ട്രീയം കലാ  സാഹിത്യം എന്നി സമസ്ത തലത്തിലേക്കും വ്യാപിച്ച് സർവ്വത്ര പഞ്ഞത്തരമായി മാറി. കേരള കത്തോലിക്കാ സഭയുടെ പാപ്പരത്വത്തിന് കാരണം ഈ വീക്ഷണത്തെ അപ്പാടെ വിഴുങ്ങിയത് തന്നെയാണ്.
ഇതിനെല്ലാം സ്വീകാര്യമായ മുഖം കൊടുക്കാൻ ആത്മീയതയെ കൂട്ടുപിടിക്കാറുണ്ട്. താപസ്സരായവർ കോപിക്കില്ല, ആക്രമിക്കില്ല, കടുത്ത നിലപാട് എടുക്കില്ലായെന്നൊക്കെയുള്ള ഒരുതരം സ്രൈണസമീപനം ആത്മീയതയായി അവതരിപ്പിക്കാറുണ്ട്. യേശുവിലൂടെ വിടർന്ന ആത്മീയത ഇതൊന്നുമായിരുന്നില്ലെന്ന് ഇവർ കൂടെകൂടെ മറക്കുന്നതായി കാണാം. ഒരു സ്വലിംഗരമി ബ്രഹ്മചാരി പുരോഹിതന്റെ ലജ്ജാപ്രസരണ കഴിവുകൾ അക്കമിട്ട് പറയാവുന്നതാണ്. അവയെല്ലാം ഇവർ നേതൃത്വം കൊടുക്കുന്ന സമൂഹത്തിലേക്ക് ഒരു പകർച്ചവ്യാധിയെന്നപോലെ പകർന്നുകിട്ടുന്നു.
1. ബ്രഹ്മചാരികൾ നേതൃത്വം കൊടുക്കുന്ന വിശ്വാസസമൂഹത്തിനും വ്യക്തികൾക്കും നട്ടെല്ലില്ലായ്മ ഒരു പൊതു രോഗമാണ്. പേടിപ്പിച്ചാൽ പേടിക്കുന്നവരാണ് ബ്രഹ്മചാരികൾ. കാപട്യം തന്നെ ജീവിതമാക്കിയവർക്ക് ലജ്ജിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. അതിനാൽ, അവർ പൊതുവിൽ ഭീരുക്കളാണ്. തീരുമാനമെടുക്കുവാനുള്ള കഴിവില്ലായ്മയും എടുത്ത തീരുമാനത്തിൽ ഉറച്ചുനിൽക്കുവാനുള്ള ചങ്കൂറ്റമില്ലായ്മയും ഇക്കൂട്ടരുടെ മുഖമുദ്രയാണ്. ജോസഫ് സാറിന്റെ കൈവെട്ടുകേസ് ഇതിന് ഉദാഹരണമാണ്.
2. ആത്മധൈര്യം മൊത്തത്തിൽ ബ്രഹ്മചര്യപൗരോഹിത്യങ്ങൾക്ക് കുറവാണ്. ലജ്ജയിൽ കുഴച്ചെടുത്ത ലാസ്യതയോടെ വ്യക്തികളിൽ നിന്നും പ്രശ്‌നങ്ങളിൽനിന്നും കഴിയുന്നത്ര ഒഴിഞ്ഞുമാറിശിങ്കിടികളെക്കൊണ്ട് കാര്യങ്ങൾ ചെയ്യിക്കുകയാണ് പതിവ്. ഇത് ഒരു ഔദ്യോഗിക തന്ത്രമായി ഇന്ന് മാറിയിരിക്കുകയാണ്. കാർഡിനൽ ഭൂമി കുംഭകോണവും മറ്റും ഇതിനുദാഹരണമാണ്.

3. ഈ നാണവും മറഞ്ഞിരിക്കലും ഒരു മാതൃകയായി വിശ്വാസികൾക്ക് നിരന്തരം ലഭിക്കുന്നതിനാൽ, അവരും നാണം കുണുങ്ങികളും ചമ്മുന്നവരുമാണ്. എത്ര വിദ്യാഭ്യാസം കിട്ടിയാലും സമൂഹത്തിന്റെ എത്ര ഉയർന്ന ശ്രേണിയിലെത്തിയാലും ഈ ചമ്മൽ മാറുകയില്ല. ബ്രഹ്മചര്യപൗരോഹിത്യം ഈ ചമ്മലിനെ മറികടക്കുന്നത് സമ്പത്തിന്റേയും സ്ഥാപനങ്ങളുടേയും സേവനങ്ങളുടേയും മറവിലാണ്. ഒരു വ്യക്തിയെന്ന നിലയിൽ ഇവർ ആരുമല്ല, സ്ഥാനങ്ങളുടെ അധികാരികൾ എന്ന നിലയിൽ മാത്രമാണ് ബഹുമാനിക്കപ്പെടുന്നത്. യഥാർത്ഥത്തിൽ സ്ഥാപനാധികാരികൾ എന്ന നിലയിൽ ഇവർ അംമ്പേ പരാജയവുമാണ്. സ്ഥലകാലവ്യക്തി വ്യത്യാസം മനസ്സിലാക്കാനുള്ള കഴിവില്ലാതെ എല്ലാവർക്കും ഒരേ നിയമം  അടിച്ചേൽപിക്കുന്നതിനാൽ, എല്ലാ നീതിബോധവും സമത്വബോധവും തകർത്തുകൊണ്ട് മറ്റുള്ളവരെ അവഹേളിക്കുന്നതിൽ ബ്രഹ്മചാരികളായ അധികാരികൾ മുമ്പിലാണ്. അറപ്പുളവാക്കുന്ന പി.സി.ജോർജ്ജ് ടൈപ്പ് അച്ചായന്മാരുടെ ജാഡയും ഹുങ്കും ഇവരിൽനിന്നും പകർന്നുകിട്ടിയതാണ്.

4. പുറമെ സ്രൈണസൗമ്യത കാണിക്കുന്ന സ്വവർഗ്ഗരമി അകമെ സ്വാർത്ഥ താൽപര്യങ്ങൾ നേടിയെടുക്കാൻ ഏതു ക്രൂരതയും ചെയ്യാനും മടിക്കാത്തവരാണ്. നമ്മുടെ സ്വലിംഗരമി ബ്രഹ്മചാരികളും ഇതിൽനിന്നും വ്യത്യസ്ഥരല്ല. അതിരൂക്ഷമായ ലജ്ജാശീലം കാരണം സ്വന്തം തെറ്റുകൾ വിശ്വാസ സമൂഹത്തിൽ മറച്ചുവെക്കാൻ എന്തു ക്രൂരത ചെയ്യാനും, പണവും സ്വാധീനവും കൊണ്ട് സത്യം മറച്ചുവെക്കാനും ശ്രമിക്കുന്നു. സിസ്റ്റർ അഭയ കേസും ഫാ. റോബിൻ വടക്കുംതലയുടെ ലൈംഗിക കേസും ഇതിന് ഉത്തമ ഉദാഹരണമാണ്.  ലജ്ജയെ ലജ്ജകൊണ്ട് തടയിടുന്ന അതിവിചിത്രമായ സാഹചര്യം.   ഇക്കാരണത്താൽ  വിശ്വാസസമൂഹം അന്യവൽക്കരിക്കപ്പെട്ട് ഇവരുടെ ശത്രു സമൂഹമായി മാറിയിരിക്കുന്നു. മാത്രമല്ല, സഭയുടെ സമ്പത്തും സ്ഥാപനങ്ങളും ബ്രഹ്ചര്യപൗരോഹിത്യം കൈയ്യാളുന്നതിനാൽ സഭയുടെ പതനങ്ങൾക്ക് വിശ്വാസസമൂഹത്തിന് ഉത്തരവാദിത്വമൊന്നുമില്ല. സഭാനേതാക്കൾ ഈ അടുത്തനാൾ ഉണ്ടാക്കിയ നാണക്കേടുകൾ ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത് കത്തോലിക്കാ വിശ്വാസസമൂഹമാണ്. 

5. മദ്ധ്യവർഗ്ഗമൂല്യമായ മിതത്വം, ജീവിതത്തിന്റെ സമസ്തമേഖലയിലും പിടിമുറുക്കിയതിനാൽ, ജീവിതം മൊത്തം ഒരു കണക്കുകൂട്ടൽ യജ്ഞമാണ്. ഒരു നല്ല ഭക്ഷണം കഴിക്കുമ്പോഴും മനസ്സിനിണങ്ങിയ സാധനങ്ങൾ വാങ്ങുമ്പോഴും കണക്കുകൂട്ടലാണ്; പ്രണയം വരെ വെറും കണക്കുകൂട്ടലായി മാറുന്നു. ഇത്തരം കണക്കുകൂട്ടി പ്രണയവും രതിയും കാരണം, മിടുക്കികളായ ക്രിസ്ത്യൻ പെണ്ണുങ്ങൾ മിതത്വ മൂല്യങ്ങളിൽ കുടുങ്ങാത്ത അന്യമതസ്ഥരെ തേടിപോകുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ മിശ്രവിവാഹം നടന്നിരുന്നത് സുറിയാനി പെൺകുട്ടികളും നായർ യുവാക്കളും തമ്മിലാണ്. അടുത്ത കാലത്തായി, മുസ്ലിം, ഈഴവ, തിയ്യ യുവാക്കളിലേക്കും ഈ പ്രവണത വ്യാപിച്ചിരിക്കുന്നു. മുസ്ലിം പുരുഷന്മാർ വിവാഹബന്ധം ഗൗരവമായി എടുക്കില്ലായെന്ന പൂർണ്ണ ബോധ്യമുണ്ടായിട്ടും പെൺകുട്ടികൾ അവരെ അന്വേഷിച്ച് പോകണമെങ്കിൽ ക്രിസ്തീയ സമൂഹത്തിലെ യുവാക്കളുടെ ലൈംഗിക, വൈകാരിക ഊഷരത എത്രമാത്രമാണെന്ന് ഊഹിക്കുകയേ വേണ്ടൂ. രതിയൊരു ശക്തമായ ലജ്ജാസ്രോതസ്സായി മാറ്റുകയെന്നത് ബ്രഹ്മചാരി പൗരോഹിത്യത്തിന്റെ പ്രത്യേകതയാണ്.

6. ആതുരസേവനവും സാമൂഹ്യപ്രവർത്തനവും ക്രിസ്തീയതയുടെ മുഖമുദ്രയായി ബിംബടിക്കുന്നുണ്ടെങ്കിലും അത് തിരിച്ചുവാങ്ങാത്ത ഔദാര്യമായി തരംതാഴുമ്പോൾ  മനുഷ്യനെ അപമാനിക്കുന്ന പ്രക്രിയയാവുന്നു. തിരിച്ചുകൊടുക്കുന്ന സമ്മാനമായി ആതുരസേവനത്തെ മാറ്റാനുള്ള ആത്മീയ ഔന്നത്യമൊന്നും ബ്രഹ്മചര്യ സമൂഹത്തിനില്ല. താന്താങ്ങളുടെ അപര്യാപ്തത മറച്ച് വെക്കാനുള്ള കവചമായി ആതുരസേവനം മാറുന്നതിനാൽ, അത് മനുഷ്യനെ സ്‌നേഹ സമ്പന്നരാക്കുന്നതിന് പകരം വിദ്വേഷികളാക്കുന്ന കാര്യം മനസ്സിലാക്കാതെ, ഈ അടുത്ത കാലത്തെ ഇവരുടെ വീഴ്ചകളെ ന്യായീകരിക്കാൻ കഴിഞ്ഞകാല സേവനം വച്ച് വിലപേശാനും തുടങ്ങിയിരിക്കുന്നു.
ഇതോെടാപ്പം സമ്പത്തും അധികാരവും സ്ഥാപനങ്ങളിലൂടെ കൈയടക്കിവെച്ചിരിക്കുന്നതിനാൽ, ഇവർ വിശ്വാസസമൂഹത്തിന് ചോദ്യം ചെയ്യാനാവാത്ത പ്രതാപികളായി തുടരുന്നു. അതിനാൽ, കേരളത്തിൽ ക്രിസ്തീയസമൂഹം പിന്നോക്കം പോയിരിക്കുന്നു. ചർച്ച് ആക്ട് നടപ്പാക്കൽ മാത്രമാണ് പ്രതിവിധി.

 സഭയിൽ അടിയന്തരമായി വരുത്തേണ്ടുന്ന മാറ്റങ്ങൾ

1. കത്തോലിക്കാസഭയിൽ ഇന്നുള്ള പുരോഹിതരിലും സന്യാസി സന്യസ്ഥരിലും 80%, നേരത്തെ കണ്ടതുപോലെ, വിവിധ വിഭാഗത്തിൽപ്പെട്ട സ്വലിംഗരമികളാണ്. നമ്മുടെ സിനിമകളിലെ പുരോഹിത കഥാപാത്രങ്ങളെ ശ്രദ്ധിച്ചാൽ ഇക്കാര്യം മനസ്സിലാവും. ഇവർ ലൈംഗിക സംതൃപ്തി  ഇവരുടെ കൂട്ടായ്മയിൽ കണ്ടെത്തുന്നു. ഇതിനെ 'പ്രകൃതിവിരുദ്ധ'മെന്ന് മനുഷ്യ ലൈംഗികപ്രകൃതി അറിയാത്തതിനാൽ പറയാറുണ്ട്. (ഇവരിൽ ഒരു വിഭാഗം ബാലലൈംഗികത ആസ്വദിക്കുന്നവരാണ്. ഇതിന്ന് വലിയ കുറ്റകൃത്യവുമാണ്) എതിർലിംഗികളായ 20% വരുന്ന ചെറുവിഭാഗമാണ്, കുമ്പസാരമുപയോഗിച്ചും മറ്റു മാർഗ്ഗങ്ങളിലൂടെയും സ്ത്രീ ലൈംഗികതയ്ക്ക് മുതിരുന്നവർ. ഇവർ മറ്റ് ക്രിസ്തീയ സഭകളിലെന്നപോലെ വിവാഹിതരായ പുരോഹിതരായാൽ പ്രശ്‌നം തീരും. ചുരുക്കത്തിൽ, പൗരോഹിത്യസന്യാസവും സന്യാസനി അന്തസ്സും സ്വലിംഗികൾക്കായി സംവരണം ചെയ്യണം. ഇടവക പൗരോഹിത്യം രണ്ടുകൂട്ടർക്കും സ്വീകരിക്കാം. പക്ഷേ, എതിർലിംഗികൾ നിർബ്ബന്ധമായും വിവാഹിതരായിരിക്കണം. അപ്പോൾ, സ്വലിംഗികളായ ഇടവക അച്ചന്മാർക്ക് യാഥാർത്ഥ്യബോധം കൈവന്ന് എളിമയുള്ളവരായി മാറും. അങ്ങനെ, പൗരോഹിത്യ അഹന്തയും അധികാരവും പിരിമിതപ്പെടുത്താനും വിശ്വാസസമൂഹത്തിന് ഇതര ക്രിസ്ത്യാനി സഭകളിലെന്നപോലെ മാന്യമായ സ്ഥാനം കൈവരിക്കാനും സാധിക്കും.

അഴുക്കിനോട് അറപ്പില്ലാത്ത ഒരുവിഭാഗം സ്വിലിംഗികൾ ഉണ്ട്. അവർക്ക് ഏറ്റവും ഇണങ്ങിയ മേഖലയാണ് ആതുരസേവനവും രോഗിശുശ്രൂഷയും. സ്വലിംഗസ്ത്രീസന്യസ്തരെ ഏറ്റവും നന്നായി ഉപയോഗിക്കാവുന്ന മേഖലയാണ് ആസ്പത്രികൾ, വൃദ്ധമന്ദിരങ്ങൾ, മനോവൈകല്യവന്നവർക്കുള്ള സദനങ്ങൾ, അംഗപരിമിതർക്കുള്ള സ്ഥാപനങ്ങൾ തുടങ്ങിയവ. ഇത്തരത്തിലുള്ള സന്യാസിനികൾക്ക് ഏറ്റവും വഴങ്ങുന്നതും കുടുംബിനികൾക്ക് ഒട്ടും ഇണങ്ങാത്തതുമാണ് നേഴ്‌സിങ്ങ് മേഖല. പ്രാർത്ഥനയ്ക്കും പരിപാടികൾക്കുമല്ലാതെ കാലികമായ പഠനഗവേഷണങ്ങൾക്ക് സമയമില്ലാത്ത സന്യാസിനികൾക്കും പൗരോഹിത്യത്തിനും കൊണ്ടുനടക്കാൻ പറ്റുന്ന മേഖലയാണോ വിദ്യാഭ്യാസമെന്നതും ചിന്തിക്കേണ്ടതാണ്. മനുഷ്യപ്രകൃതിയെക്കുറിച്ചു്  മേൽപ്പറഞ്ഞ ശാസ്ത്രീയ അറിവുകൾ സന്യസ്ത പുരോഹിതാർത്ഥിയുടെ തിരഞ്ഞെടുപ്പിലോ പരിശീലനത്തിലോ ഉപയോഗിക്കുന്നില്ലെന്നതാണ് ഏറ്റവും പരിതാപകരം.

2. കത്തോലിക്കാ വീടുകളിൽ പെൺകുട്ടികളോടുള്ള കടുത്ത വിവേചനം ഒഴിവാക്കണം. പള്ളിയിൽ പോകാൻ  അനുവാദം വാങ്ങേണ്ടാത്ത സാഹചര്യത്തിൽ എന്നും പുറത്തിറങ്ങാൻ പറ്റുന്ന പെൺകുട്ടികൾ ഇതരമതസ്ഥരോട് താരതമ്യം ചെയ്യുമ്പോൾ സ്വതന്ത്രരാണെന്ന് തോന്നാം. നേര് പറഞ്ഞാൽ, ക്രിസ്ത്യൻ പെൺകുട്ടികൾ വീടുകളിൽ കടുത്ത വിവേചനം അനുഭവിക്കുന്നവരാണ്. സ്വന്തം ആങ്ങളമാരാണ് ഏറ്റവും സ്‌നേഹനിരാസ്സമായി പെരുമാറുന്നതെന്നതും ശ്രദ്ധേയമാണ്. ലൈംഗിക കുറ്റബോധം പേറുന്ന സഹോദരന്മാരുടെ നിയന്ത്രണം നിഷ്ഠൂരമാണ്.  വിദ്യാഭ്യാസത്തിന് പുറത്ത് പോകുന്ന യുവതികൾ, അന്യമതസ്ഥരെ രണ്ടുകൈയ്യുംനീട്ടി സ്വീകരിക്കാനുള്ള ഒരു കാരണം സഹോദരങ്ങളുടെയും കുടുംബത്തിലെയും സ്‌നേഹക്കുറവും കരുതലില്ലായ്മയുമാണ്.

3.   അടിയന്തരമായി പുനഃപരിശോധിക്കേണ്ടുന്ന മറ്റൊരു മേഖലയാണ് വേദപാഠം. ഉള്ളടക്കത്തിലും അദ്ധ്യാപനരീതിയിലും, എത്ര രസകരമായാലും പരീക്ഷക്ക് പഠിക്കുന്ന ഒരു വിഷയവും പഠിതാവ് ആസ്വദിക്കുന്നില്ലായെന്നതാണ് അനുഭവം.  പിന്നെയാണോ, പ്രയോജനം വ്യക്തമല്ലാത്ത വേദപാഠം!  ഉപരിപ്ലവതയുടെ ആഘോഷമായ ഇപ്പോഴത്തെ വേദപാഠംകൊണ്ട് കുട്ടികൾക്ക് യാതൊരു പ്രയോജനവുമില്ലെന്നും മാത്രമല്ല, സഭാവിശ്വാസത്തോടും സഭാധികാരികളോടും അവർക്ക് വെറുപ്പും വിദ്വേഷവും മാത്രമാണ് ബാക്കി. ഇതിൽനിന്നും മോചനം ലഭിക്കുന്ന ആദ്യത്തെ അവസരമുപയോഗിച്ച് അവർ തിരിച്ചടിക്കുന്നു. ക്രൈസ്തവ യുവതീയുവാക്കളുടെ പെരുമാറ്റം നിരീക്ഷിച്ചാൽ ഇക്കാര്യം വ്യക്തമാവും. ആധുനിക മാനവശാസ്ത്ര അറിവുകൾ ഉൾക്കൊണ്ട് ആത്മീയതയും മാനവികതയും സമ്പുഷ്ടമാക്കുന്ന പഠന വിഷയങ്ങളും രീതികളും ആവിഷ്‌ക്കരിക്കണം. മൗനം, ധ്യാനം, ഭജൻ, ഭക്തിഗാനം, ക്രിസ്ത്യൻഫോക്‌ലോർ, യോഗ. തുടങ്ങിയവ, വേദപാഠത്തിന്റെ ഭാഗമാവണം. വെറും ഭജൻ പാടിയും ഗീത/ബൈബിൾ സൂക്തങ്ങൾ പറഞ്ഞുമാണ് മാതാ അമൃതാനന്ദമയിയടക്കം ഇന്ത്യൻ ഗുരുക്കന്മാർ ലോകം കീഴടക്കിയത്. അതാണ് പൗരസ്ഥ്യമനസ്സ്. സർഗ്ഗാത്മകമായ കുടുംബജീവിതത്തിന് ആവശ്യമായ വ്യക്തിവൈവിദ്ധ്യവും മനുഷ്യ പ്രകൃതിയെക്കുറിച്ചുള്ള ആധുനിക അറിവുകളും  പ്രണയ പ്രാധാന്യമുള്ള വൈകാരിക തലവും വേദപഠന ഭാഗമാവണം. ഇത് ഇന്ന് നമ്മുടെ യുവാക്കളെ കാർന്ന് തിന്നുന്ന കുറ്റബോധം കുറക്കാനും  ദുശീലം മാറ്റാനും തനിമയുള്ള വ്യക്തിത്വങ്ങാളാവാനും സഹായിക്കും.

4 കുട്ടികൾക്ക് കൂദാശകൊടുക്കുന്നതിൽ പുനഃപരിശോധന വേണം. കുഞ്ഞുങ്ങളുടെ തന്മയത്വവും നൈർമ്മല്യവും തകർത്ത് കുറ്റബോധം ജനിപ്പിക്കുന്ന ആദ്യ കുമ്പസാരവും ആദ്യ കുർബ്ബാനയും കൗമാരാരംഭത്തിൽ സ്തര്യലേപനത്തോടൊപ്പം ആക്കണം. കുഞ്ഞുങ്ങൾ ബൈബിൾ അധിഷ്ഠിതമായി ശരിതെറ്റുകൾ മനസ്സിലാക്കി പ്രാപഞ്ചിക ആത്മീയതയിൽ വളരട്ടെ! വിശ്വാസികൾ ഇന്നലെകളിൽ നിന്നും പാഠം ഉൾക്കൊണ്ട് ഇന്നുകൾ ആഘോഷിക്കുന്ന മിസ്റ്റിക്കുകളായി വളരട്ടെ! ഗ്രോട്ടോയിക്കൊപ്പം മൗനതാളം തുടിക്കുന്ന അമ്മക്കാവുകൾ, ഒരു സെന്റിലെങ്കിലും, പള്ളിയങ്കണത്തിൽ മന്ദമാരുതനിൽ നൃത്തം വെക്കട്ടെ! അങ്ങനെ ക്രിസ്തീയതയെ മരണാനന്തരജീവിതത്തിൽനിന്നും നമുക്ക് മോചിപ്പിക്കാം.

5. പുനർ വിചിന്തനം ആവശ്യമായ മറ്റൊരു മേഖലയാണ് ഇപ്പോഴത്തെ കുടുംബ പ്രാർത്ഥന. പ്രാർത്ഥന വലിയമ്മമാർക്ക് നിയന്ത്രണം ബാക്കിയുള്ള ഏകമേഖലയായതിനാൽ, ചില പുരാതന കുടുംബങ്ങളിൽ അത് അനന്തമായി നീളുന്നു. കുടുംബ ആത്മീയതയുടെ മാനദണ്ഡമായി പലപ്പോഴും പ്രാർത്ഥയുടെ ദൈർഘ്യം മാറാറുണ്ട്. ഇത് കുട്ടികൾക്ക് പ്രാർത്ഥനയിൽ വിരസത ജനിപ്പിക്കാൻ ഇടയാവും. പ്രാർത്ഥന അരമണിക്കൂറായി നിജപ്പെടുത്തണം. അല്പം മൗനം, ഭജനം, ബൈബിൾ പാരായണം മദ്ധ്യസ്ഥ പ്രാർത്ഥന, പാട്ട് എന്നിവകൊണ്ട് വൈവിധ്യമുള്ളതാക്കാൻ നോക്കണം.

നമ്മുടെ ആത്മീയ ജീവിതം മൊത്തത്തിൽ ആഹ്ലാദപ്രദമാക്കാനുള്ള പുത്തൻ മാർഗ്ഗങ്ങൾ ആരായേണ്ടുന്ന സമയമായി. കുടുംബാംഗങ്ങൾ പരസ്പരം കരുതലോടെ ജീവിക്കുമ്പോൾ പലതലമുറകളിൽ പെട്ട വ്യക്തിത്വങ്ങളുടെ വൈവിധ്യമാർന്ന അറിവനുഭവങ്ങളുടെ സമന്വയത്തിൽ അത് സർഗ്ഗാത്മകമാവും. ഇത്തരം കുടുംബങ്ങളിൽ ദൈവാനുഗ്രഹം നിമിത്തങ്ങളായും യാദൃശ്ചികതയായും പെയ്തിറങ്ങും. പൊട്ടിച്ചിരിയുടെ കിലുകില ശബ്ദത്തിൽ ജീവിതം ഇമ്പമുള്ളതായി മാറും. ഇക്കഴിഞ്ഞ കാലയളവിൽ സഭക്കേറ്റ അരഡസൻ തിരിച്ചടികൾ, സർഗ്ഗാത്മകമാക്കി നമുക്ക് ഉയർത്തെഴുന്നേൽക്കാം.

*************

No comments:

Post a Comment