വിവാഹം കഴിക്കാത്തപുരോഹിതരും, കന്യാസ്ത്രീകളും.
---------------------------------------------------------ഇവർക്കിടയിൽ നല്ല ആത്മിയ ചൈതന്യമുള്ള കുറെ പുരോഹിതരും കന്യാസ്ത്രീകളുമുണ്ട്. എന്നാൽ അവരെല്ലാവരും തന്നെ ഭൗതികതയ്െക്കതിരെ സഭാനേതൃത്വത്തോട് കലഹിച്ചുകൊണ്ടിരിക്കുന്നവരാണ്്. നമ്മുടെ സഭയിൽനിന്നും ദൈവവും വിശുദ്ധരുമെല്ലാം പടിയിറങ്ങുകയാണ്. ആത്മിയ ചൈതന്യം നഷ്ടപ്പെട്ട് ഭൗതീകസുഖങ്ങളുടേയും സ്വത്തിന്റേയും മ്ലേശ്ചതകളുടേയും വാസസ്ഥലമായിമാറിയിരിക്കുകയാണ് ക്രിസ്തീയ സഭകൾ എന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ എങ്ങനെ തെറ്റുപറയുവാൻകഴിയും. ആത്മിയ ശുദ്ധിയുള്ള പുരോഹിതരുടേയും കന്യാസ്ത്രീകളുടേയും മുന്നിൽ രണ്ടുവഴികൾ മാത്രമേയുള്ളു. ഒന്നുകിൽ പുറത്തേയ്ക്കുവരിക അല്ലെങ്കിൽ അതിനുള്ളിൽ തന്നെ മെഴുകുതിരിപോലെ ഉരുകിത്തിർന്ന് മരിക്കുകയോ കൊല്ലപ്പെടുകയോചെയ്യുക എന്നതുമാത്രമാണ്. ഇത്തരം നല്ല കുറേ പുരോഹിതരും കന്യാസ്ത്രീകളും ഓപ്പൺചർച്ചുമായി ചേർന്ന്്്‌സഹകരിച്ചു പോരുന്നു എന്നത് ഏറെസന്തോഷംനൽകുന്നു.
കന്യാസ്ത്രീകൾ പീഡനാരോപിതരായി വാർത്താമാധ്യമങ്ങളിൽ
നിറഞ്ഞുനിന്നസംഭവമാണ് ജലന്തർ ബിഷപ്പ് ഫ്രങ്കോമുളക്കലിൻേത്. അദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടു.ഒരുകന്യാസ്ത്രീയെ പതിനാലുതവണ ബിഷപ്പ് ബലാൽസംഗം ചെയ്തുവെന്ന് കന്യാസ്ത്രീകൾതന്നെ പറയുന്നു.പീഡനങ്ങൾ സഹിക്കവയ്യാതെ ഇരുപതോളം കന്യാസ്ത്രീകൾ ഈ മഠം വിട്ടുപോയി.
.
. തിരുവനന്തപുരം ജില്ലയിൽ തന്നെ എത്രപള്ളിമേടകളാണ് മാറ്റി സ്ഥാപിച്ചിട്ടുള്ളത്. നമ്മുടെ ഭാര്യമാരുടേയും പെൺമക്കളുടേയും കുഞ്ഞുങ്ങളുടേയും അമ്മമാരുടേയും സുരക്ഷനോക്കാതിരിക്കുവാൻ നമുക്ക്പറ്റില്ലല്ലോ.
കഴിഞ്ഞയിടെ ഔട്ട്‌ലുക്ക് എന്ന പ്രമുഖമാസികയിൽവന്ന വാർത്തയിൽ കാണുന്നു, പതിനാലുവയസ്സുള്ള കുഞ്ഞിനെ പള്ളിമേടയിൽ വച്ച് പീഡിപ്പിച്ചതിന് പുത്തൻ വേലിക്കര പള്ളിവികാരി എഡ്വിൻ ഭിഗറസിനെ പോലീസ് അറസ്റ്റ്‌ചെയ്തു. 21 വയസ്സുള്ള ജിസ്സാമോൾ ദേവസ്യ തൃശൂർ, സാൻജോസ് പള്ളി ഹോസ്റ്റലിൽ കോല്ലപ്പെട്ടു. സുന്ദരിയായ മറിയക്കുട്ടിയെ കല്ലുകൊണ്ട് ഇടിച്ചുകൊന്നതിന് റാന്നിയിൽ ഫാദർ ബെനഡിക്ടിനെ അറസ്റ്റുചെയ്തു. കട്ടികളെ ബലാൽസംഗം ചെയ്തതിന് 61 വയസ്സുള്ള ഫാദർ ജോസഫ് പിടിയിലായി. ഫാ. രാജു കൊക്കൻ 9 വയസുള്ള കുഞ്ഞിന് ആദ്യകുർബാനക്ക് ഉടുപ്പുനൽകാമെന്നുപറഞ്ഞ് കുഞ്ഞിന്റെ നഗ്‌നചിത്രങ്ങളെടുക്കുകയും പലതവണ പീഡിപ്പിക്കുകയും ചെയ്തതിന് അറസ്റ്റ് ചെയ്യപ്പെട്ടു. മുലപ്പാലിന്റെ ഗന്ധംപോലും മാറാത്ത 9വയസ്സുള്ള ഒരു പൊന്നുചക്കര മുത്തിനോടാണീ ക്രൂരതകാട്ടിയത്. സിസ്റ്റർ അഭയാ കൊല്ലപ്പെട്ടകേസിൽ ഫാ. പുതൃുക്കയും, ഫാ. കോട്ടൂരും , സിസ്റ്റർ സ്റ്റെഫിയും അറസ്റ്റ് ചെയ്യപ്പെട്ടു. 17 വയസ്സുള്ള ഫാത്തിമസോഫിയയെ പാലക്കാട്ടെ സെന്റ് സെബാസ്റ്റ്യൻസ് പള്ളിവികാരി ഫാ. ആരോഗ്യരാജും 3 സഹപുരോഹിതരും ചേർന്ന് ബലാൽസംഗം ചെയ്തു കൊന്നു. പാലാ ലിസ്യൂ മഠത്തിലെ സിസ്റ്റർ അമല കൊല്ലപ്പെട്ടു. ബാംഗ്ലൂർ സെന്റ് പീറ്റേഴ്‌സ് സെമിനാരി റെക്ടറായിരുന്ന ഫാ. തോമസിനെ തലക്കടിച്ചുകൊന്നകേസ്സിൽ ഫാ. വില്യം പാട്രിക്കുൾപ്പെടെയുള്ള സഹപുരോഹിതർ അറസ്റ്റിലായി. മൂന്നു വൈദിക വിദ്യാർത്ഥികളെ പീഡിപ്പിച്ച കൊല്ലം സെന്റ് മേരിസ് പള്ളിവികാരിഫാ. തോമസിനെ പോലീസ് പിടികൂടി.
പതിനാറുവയസ്സുള്ള ഒരു പൊന്നു പൈതലിനെ പീഡിപ്പിക്കുകയും അവൾ ഒരു ചോരക്കുഞ്ഞിനു ജന്മം നൽകുകയും ചെയ്ത സംഭവത്തിൽ കൊട്ടിയൂർ ഇടവകവികാരി ഫാ. റോബിൻ ജയിലിലാണ്. ചോരക്കുഞ്ഞിനെ മറച്ചുവച്ച് അനാദമന്ദിരത്തിലാക്കിയതാകട്ടെ കന്യാസ്ത്രീകളും. എന്തിന്,വൈദീക സെമിനാരികളിൽ പോലും നടക്കുന്നത് നമ്മെ ഞട്ടിക്കുന്ന വാർത്തകളാണ് ഇരുട്ടി ദൈവമാതാ സെമിനാരിയിൽ കേട്ടത്, അവിടുത്തെ കുട്ടികളെപഠിപ്പിക്കുന്ന റെക്ടർ ഫാ. ജെയിംസ് ആ കുഞ്ഞുങ്ങളെയെല്ലാം സ്വവർഗ്ഗരതിക്ക് ഉപയോഗിച്ചു .ഇത്തരം കുട്ടികൾ വൈദികരായി പുറത്തുവന്നാലത്തെ സ്ഥിതിനമുക്ക് ഉഹിക്കാവുന്നതേയുള്ളു. അൾത്താരബാലന്മാരുടെസ്ഥിതിഓർത്തുനോക്കു. കുറച്ചുനാളുകൾക്കുമുൻപ് ആദ്യകുർബാനസ്വീകരണം നൽകിയ വികാരി കുഞ്ഞിന്റെ അമ്മയേയും കൊണ്ട് കടന്നുകളഞ്ഞു ബോംബെയിൽവച്ച് പിടികൂടി. സിസ്റ്റർ ലിസ, അമല തുടങ്ങി അൻപതിലധികം കന്യാസ്ത്രീകൾ ആടുത്തകാലത്ത് കൊല്ലപ്പെട്ടു..ഒരു പെൺകുട്ടിയുടെ അശുദ്ധരക്തം മദുബഹയിൽ തളിച്ച് ശുദ്ധിക്രിയനടത്തിയ തട്ടുങ്കൽ മെത്രാനെ എങ്ങനെ മറക്കാനാകും. പുറത്തുവന്ന പതിനായിരങ്ങളിൽ ചിലതുമാത്രമാണിതെല്ലാം .പുറത്തുവരാത്ത ലക്ഷക്കണക്കിന് സംഭവങ്ങൾ നിലനിൽക്കുന്നു. ഇത്തരം കുറ്റവാളികളുടെ കൈകളിൽനിന്നും പരിശുദ്ധകുർബാന സ്വീകരിക്കുകയും അവരർപ്പിക്കുന്ന വ്യർത്ഥമായ പൂജകളിൽ സംബന്ധിക്കുകയും ചെയ്താൽ നമ്മളെല്ലാവരും പാപികളായി മാറുകയല്ലേ.
ഇതെല്ലാം നമ്മേ ഓർമ്മപ്പെടുത്തുന്നത് പുരോഹിതർ വിവാഹിതരായിരിക്കണമെന്നുതന്നെയല്ലേ. വിദേശരാജ്യങ്ങളിൽ പുരോഹിതരാൽ പീഡിപ്പിക്കപ്പെട്ട പതിനായിരക്കണ്ക്കിന് ഇരകളോടും ബന്ധുക്കളോടും പരിശുദ്ധ മാർപ്പാപ്പ മാപ്പുചോദിച്ചു. ഇതിനെല്ലാം പുറമേ പുരോഹിതരാൽ പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും വീട്ടമ്മമാരുടേയും കദനകഥകൾ എണ്ണിയാൽ തീരില്ല. ഇനി നമ്മൾ വിശ്വാസികൾ പറയൂ, ആത്മിയ ചൈതന്യത്തോടേയും വിശ്വാസത്തോടേയും പൂജചെയ്യുന്നതിന് കൂടുതൽ യോഗ്യൻ ആരാണ്. ജനങ്ങൾക്ക് വിശ്വാസത്തോടെ സമീപിക്കാവുന്ന പുരോഹിതർ ആരാണ്. വിവാഹിതരോ അവിവാഹിതരോ. വിവാഹം കഴിക്കാതെ ആരുമറിയാതെ മ്ലേച്ചമായിജീവിച്ച് പൂജ നടത്തുന്ന പുരോഹിതരുടെ പൂജയിൽ പങ്കെടുക്കുന്ന നമ്മളും പാപികളായി മാറുകയല്ലേ. കുറ്റക്കാരാകുകയല്ലേ.
ഓപ്പൺ ചർച്ച്മുവ്‌മെന്റിന് ഒന്നേ പറയുനാനുള്ളു നമ്മുടെ സ്വയരക്ഷ നമ്മൾ തന്നെ കണ്ടെത്തണം. നല്ലതിനെ സ്വീകരിക്കുകയും ചീത്തയെ തള്ളിക്കളയുകയും ചെയ്യുക. സത്യം നിലനിൽക്കുന്നതാണെന്നറിയുക. നമ്മുടെ ദേവാലയത്തിന്റെ ചൈതന്യം നശിപ്പിക്കുവാൻവരുന്നവരെ തിരിച്ചറിയുക.
Reji Njallani , Chairman
9447105070
No comments:
Post a Comment