Monday, February 25, 2019

ഫാദർ ഡാഷ് പറഞ്ഞതിൽ എന്തെങ്കിലും ആത്മാർത്ഥതയുണ്ടോ ? വേലക്കാരൻ യജമാനനൊട് പെരുമാറേണ്ടത് ഇങ്ങനെയാണോ.വൈദീകരും കന്യാസ്ത്രീകളും ചെയ്യുന്ന ദുഷ്‌കർമ്മങ്ങൾ മൂലം വിശ്വാസികളിന്ന് തലകുനിച്ചാണ് നടക്കുന്നത്. ഇവരെന്താണ് ഇതൊന്നും ഇനിയും തിരിച്ചറിയാത്തത്.സഭാവിരുദ്ധപ്രവർത്തനം നടത്തുന്ന ഇത്തരംവൈദികർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല.സഭയെ പൂർണ്ണ അർത്ഥത്തിൽ നശിപ്പിച്ചേ സമ്മതിക്കു എന്നവാശിയിലാണിവർ .ഇത് വളരെ ദുഖകരമാണ്.

എന്റെ വാട്‌സപ്പിൽ വന്ന ഒരു ഓഡിയോ ക്ലിപ്പിംഗിൽ ഒരു വൈദികൻ റോയിയെന്ന ഒരു വിശ്വാസിയുടെ മൃതസംസ്‌കാര ശുശ്രൂഷക്കിടെ അപക്വമായി  പറയുന്ന ജൽപ്പനങ്ങളാണ് (ഒരു പ്രസംഗമാണ്) ഈ ലേഖനത്തിനാധാരം. അദ്ദേഹത്തിന്റെ പേരോ പള്ളിയോ ഏതെന്നു വ്യക്തമാക്കാത്തതിനാൽ ആ സ്ഥാനങ്ങൾ ഡാഷ് കൊടുത്ത് പൂരിപ്പിക്കുവാൻ ഇട്ടിരിക്കുന്നു. നിലവാരം കുറഞ്ഞ പബ്‌ളിസിറ്റിക്കുവേണ്ടി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ഈ പ്രസംഗം ധാരളം പേർ കേട്ടിട്ട് പുശ്ചിച്ചുതള്ളുന്നതും വേദനയോടെ കേൾക്കാനിടയായി. 

പ്രിയപ്പെട്ട മകനേ, നീ ഒരു വൈദികനാണെന്നാണ് അതിൽ പറയുന്നത്.അതുകൊണ്ട്  കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ എനിക്ക് നിന്നോടു പറയുവാനുള്ള കാര്യം നീ സ്‌നേഹവൂർവ്വം കേൾക്കണം. 
പ്രിയമകനേ നിന്റെ പ്രസംഗത്തിന്റെ ഓഡിയോ ഈ സൈറ്റിൽ അപ്േലാഡുചെയ്യുവാൻ കഴിയാത്തതിനാൽ പ്രസക്ത ഭാഗങ്ങൾ ഇവിടെ ഓർമ്മപ്പെടുത്തുകയാണ്. 
റോയി എന്ന വ്യക്തി മരിച്ചപ്പോൾ മൃതസംസ്‌കാര കർമ്മങ്ങൾക്കാണ് മോനവിടെയെത്തിയത് എന്ന കാര്യം മറന്നുപോയി. റോയി മദ്യപാനി ആയിരുന്നെന്നും റോയിയുടെ കൂട്ടുകാരാണ് റോയിയെ കുടിപ്പിച്ച് മരിക്കാനിടയാക്കിയതെന്നും പറയുന്നു . അതുകൊണ്ട് അവന്റെ കൂട്ടുകാരെയെല്ലാം താങ്കൾ ശപിക്കുന്നതും കേട്ടു. അവർ ഇന്നുരാത്രി ഉറങ്ങരുതെന്നും പറയുന്നു. റോയി ധ്യാനത്തിന് പോയാലും നന്നാകില്ലെന്നും പറയുന്നു. റോയി പാപമായിരുന്നെന്നും ഭാര്യയും മകനും പാപമാണെന്നും പറയുന്നു ഈ വാക്കുകൊണ്ട് എന്താണ് മകനുദ്ദ്യേശിച്ചതെന്ന് വ്യക്തമല്ല. മൊത്തത്തിൽ  അവിടെ കൂടിയിരുന്ന പ്രായമുള്ളവരേയും മറ്റുള്ള മുഴുവനാളുകളേയും അഹങ്കാരവും അറിവില്ലായ്മയും സമ്മേളിച്ച ഈ പ്രസംഗത്തിലൂടെ താങ്കൾ എല്ലാവരേയും അപമാനിക്കുകയായിരുന്നു. വേദനിപ്പിക്കുകയായിരുന്നു. നാട്ടുകാരെല്ലാവരും കുഴപ്പക്കാരാണെന്നും വൈദികനായ മോൻ വിശുദ്ധനാണെന്ന ഭാവത്തിൽ നടത്തിയ പ്രസംഗം കേട്ടിട്ടും ആരും പ്രതികരിക്കാതിരുന്നത് പ്രിയ മകനേ നിന്നേക്കാൾ യോഗ്യത കുറഞ്ഞ ആരും അവിടെ ഇല്ലാതിരുന്നതുകൊണ്ടോ, ഒരു സീനുണ്ടാക്കേണ്ടെന്നുകരുതിയോ ആകാം. ഒരു വ്യക്തിയുടെ മരണകാരണം ഇടവകപ്പള്ളിയിലെ വികാരിയല്ല പറയേണ്ടത് ഒരു ഡോക്ടറാണ്. വികാരിക്കെന്തറിവാണിക്കാര്യത്തിലുള്ളത്. 

മകനേ, നീഒന്നോർക്കണം നാട്ടിലെ പുരോഹിതരിൽ എത്ര ശതമാനം പേർ മദ്യമുപയോഗിക്കാത്തവരുണ്ട്. വിരളിലെണ്ണിക്കാണിക്കാമോ?. എത്രയോ പുരോഹിതർ കുഞ്ഞുങ്ങളേയും യുവതികളേയും വീട്ടമ്മമാരേയും പീഡിപ്പിക്കുന്നു . എത്ര കുട്ടികളെ സ്വവർഗ്ഗരതിക്കിരയാക്കുന്നു. കഴിഞ്ഞ 25 വർഷത്തിനുള്ളിൽ കൊല്ലപ്പെട്ട കന്യാസ്ത്രീകളെത്ര പീഡനത്തിനിരയായ കന്യാസ്ത്രീകളെത്ര. കൊലപാതകങ്ങൾ ആത്മഹത്യആക്കിത്തീർത്തത് എത്ര. ഈ കണക്കുകൾ പുറത്തുവിട്ടാൽ ഉപദേശികളായ പുരോഹിതരുടെ സ്ഥിതിയെന്താകും. എറണാകുളത്തെ കന്യാസ്ത്രീകളുടെ സമരം മോൻ കണ്ടില്ലേ. അവർക്ക് നീതികിട്ടിയെന്നു പറയുവാൻ പറ്റുമോ . മകനേപ്പോലെ പുരോഹിതനായിക്കഴിഞ്ഞ് വർഷങ്ങളോളം പണിയെടുത്തിട്ട് നിങ്ങൾക്കിടയിലെ അധാർമ്മികതയും പീഡനവും സഹിക്കുവാൻ കഴിയാതെ പുറത്തുവന്ന ആയിരക്കണക്കിന് നല്ല വൈദികരും കന്യാസ്ത്രീകളുമുണ്ടിവിടെ. അവർക്കാർക്കെങ്കിലും ഒരു ചില്ലിക്കാശു കൊടുക്കാറുണ്ടോ .അതുപോകട്ടെ അവർ എത്രപേർ ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാത്തവരുണ്ടെന്ന് നിങ്ങളോ മെത്രന്മാരോ അന്വേഷിക്കാറുണ്ടോ. പുരോഹിതരാൽ കൊല്ലപ്പെട്ട കന്യസ്ത്രീകളുടെയും വൈദീകരുടേയും മാതാപിതാക്കളുടേയും സഹോദരങ്ങളുടേയും വേദനകാണാറുണ്ടോ. വൈദികരാലും കന്യാസ്ത്രീകളാലും പലതരത്തിൽ പീഡിപ്പിക്കപ്പെടുകയും പണം നഷ്ടപ്പെടുകയും അപമാനിക്കപ്പെടുകയും കള്ളക്കേസ്സിൽ കുടുങ്ങുകയും ചെയ്ത് എത്ര എത്ര കുടുംബങ്ങളും വ്യക്തികളുമാണ് തകർന്നിരിക്കുന്നതെന്നാറിയാമോ. ഇതൊന്നും അന്വേഷിക്കുവാൻ പ്രിയപ്പെട്ട മകനേ നീ അൽപം സമയം കണ്ടെത്തണം . ആദ്യം ഇതൊക്കെ ഒന്നു ശരിയാക്കിയിട്ടുപോരെ ഇടവകക്കാരെ നന്നാക്കുവാൻ . പാപംചെയ്യാത്തവർ വേണ്ടേ കല്ലെറിയുവാൻ. കൊടും പാപികൾക്ക് കല്ലെറിയുവാൻ പറ്റുമോ.
വിശുദ്ധ ബൈബിളിലെ ചില വചനങ്ങൾ ഓർക്കുന്നത് നല്ലതാണെന്ന അഭിപ്രായം എനിക്കുണ്ട്.
1.യജമാനനേക്കാൾ വലിയ ഭൃത്യനില്ല എന്നല്ലേ. ഇടവകപ്പള്ളിയിൽ എത്തുന്ന ഓരോ വ്യക്തിക്കും ആത്മിയ ശുശ്രുഷ സ്വയം ചെയ്യുവാനുള്ള നേരമില്ലാത്തതുകൊണ്ടാണല്ലൊ പുരോഹിതനെന്ന ജോലിയും ശമ്പളവും തന്ന് ഇരുത്തിയിരിക്കുന്നത് . ഈ വിശ്വാസികൾ പള്ളിയിൽ വരേണ്ടെന്നു തീരുമാനിക്കുകയോ നേർച്ചയെന്ന പിച്ചക്കാശ് നൽകുകയോ ചെയ്തില്ലെങ്കിൽ മകനേപ്പോലുള്ളവരുടെ സ്ഥിതിയെന്താകും .അപ്പോൾ ശമ്പളം തരുന്ന ഇടവകാംഗങ്ങളല്ലെ യജമാനൻ. അവരോട് അനാദരവ് കാണിക്കുന്നത് തെറ്റല്ലേ.
2. ഹെബ്രായർ പത്തും  മത്തായി ഇരുപത്തിമൂന്നും, ആറും, മലാക്കിഒന്നും രണ്ടും മൂന്നും നാലും മാത്രമെങ്കിലും  ഒരു വിശ്വാസി മനസ്സിരുത്തിവായിച്ച് അർത്ഥം ഗ്രഹിച്ചാൽ ആരെങ്കിലും പള്ളിയിൽ വരുമോ .( നീ പള്ളിയിൽ പോകരുതെന്നും പുരോഹിതന്റെ ബലികൾ വ്യർത്ഥമാണെന്നും പുരോഹിതന്റെ കൈയ്യിൽനിന്നു കർത്താവ് ഒരുകാഴ്ചയും സ്വീകരിക്കില്ലെന്നും പറയുന്നു.) പുരോഹിതനാരെന്നു മനസ്സിലാക്കിയാൽ നമ്മുടെ ഈ സഭാസംവിധാനമെല്ലാം തകരുകയില്ലേ. വിദേശങ്ങളിലെല്ലാം തകർന്നില്ലേ.
3. അധികമൊന്നും വായിക്കേണ്ട .കൂടപ്പുഴയച്ചനെഴുതിയ കത്തോലിക്കാസഭാ ചരിത്രമൊന്നു വായിച്ചാൽ മാത്രം പോരെ നമ്മുടെ സഭയെ തിരിച്ചറിയുവാൻ .
കണ്ണടച്ച് ഇരുട്ടാക്കിയാൽ അയാൾക്കുമാത്രമാണ് ഇരുട്ട് .ആദ്യം സ്വയം നന്നാകണം  .പിന്നിടല്ലേ മറ്റുള്ളവരെ നന്നാക്കേണ്ടത്. ആദ്യം നാം നമ്മെ തിരച്ചറിയുക .അപ്പോൾ യേശുനാഥനെ കാണുവാൻ കഴിയും .പ്രിയപ്പെട്ട മകനേ ,നീ റോയിയുടെ കുടുംബത്തോടും ഇടവകക്കാരോടും തെറ്റേറ്റുപറഞ്ഞ് പശ്ചാത്തപിച്ച് കർത്താവിനോട ്മാപ്പിരക്കുക. എനിക്കിതേ പറയുവാനുള്ളു. കത്തോലിക്കാ സഭാ നവീകരണപ്രസ്ഥാനമായ ഓപ്പൺചർച്ച് മൂവ്‌മെന്റിന്റെ ചെയർമാൻ സ്ഥാനം വഹിക്കുന്ന വ്യക്തിയാണ് ഞാൻ .പുരോഹിതരുടേയും കന്യാസ്ത്രീകളുടേയും  മ്ലേശ്ചതയുടെ ആയിരക്കണക്കിന് കഥകളറിയാവുന്ന ഞാൻ ഒന്നുപോലും പേരെടുത്ത് പറയാതിരുന്നത് മനപ്പുർവ്വമാണ് . നാമെല്ലാവരും ഒരുമിച്ചുവസിക്കേണ്ട സഭയുടെ ഒരുവിധത്തിലുള്ള തകർച്ചയും ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ അതിലെ പുഴുക്കുത്തുകൾ മാറിയേ മതിയാവുകയുള്ളു. അത് നമ്മുടെ വരും തലമുറക്കുവേണ്ടിയുള്ള കരുതലാണെന്ന് ഓർക്കുക. നിന്നെപ്പോലുള്ള ധാരാളം വൈദികരും കുറെയധികം മെത്രാന്മാരും പല സ്ഥലങ്ങളിലും താനാരാണെന്നറിയാതെ പ്രവർത്തിക്കുന്നു, പ്രസംഗിക്കുന്നു. പുരോഹിതരുടേയും കന്യാസ്ത്രീകളുടേയും ദുഷ്പ്രവർത്തനങ്ങളുടെ ഫലമായി പൊതുസമൂഹത്തിന്റെ മുന്നിൽ ക്രിസ്ത്യാനികൾ അപമാനിതരാകുകയും തലകുനിക്കുകയുമാണ്. കത്തോലിക്കാ സഭയിന്ന് വലിയ തകർച്ചയിലേയ്ക്ക് നിങ്ങിയിരിക്കുന്നു. ഇനിയും അതിന് ആക്കം കൂട്ടരുത്, ഒപ്പം സഭയുടെ നാശവും. അതുണ്ടാവതിരിക്കുവാൻ എല്ലാവരും ശ്രദ്ധിക്കണം. കഴിയുന്നിടത്തോളം ആളുകൾ ഇത് ഷെയറുചെയ്യുക. സഭയുടെ കെട്ടുറപ്പു വർദ്ധിപ്പിക്കുകയും പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പയുടെ കരങ്ങൾക്ക് ശക്തിയേകുകയും ചെയ്യാം. 

റെജി ഞള്ളാനി , 
ചെയർമാൻ
 ഓപ്പൺ ചർച്ച് മൂവ്‌മെന്റ്.
 9447105070.

Saturday, February 23, 2019

മെത്രാന്റെ വിലക്കുമാറ്റി ബാലരാമപുരം പള്ളിപ്പെരുനാൾ കത്തോലിക്കാ സഭാനവീകരണപ്രസ്ഥാനമായ ഓപ്പൺചർച്ച്മുവ്‌മെന്റ് നടത്തി. 9447105070.

അച്ചന്മാർ ഞങ്ങളെ പലപ്പോഴും കടന്നു പിടിക്കാറുണ്ടെന്ന് സിസ്റ്റർ ലൂസി;

കന്യാസ്ത്രിക്കും കുട്ടികൾക്കും പരിക്ക്.ഇനിയെങ്കിലും ഈ പിക്‌നിക്കുകൾ അവസാനിപ്പിച്ചുകൂടെ. കത്തോലിക്കാ സഭാനവികരണ പ്രസ്ഥനമായ ഓപ്പൺചർച്ച് മൂവ്‌മെന്റ്.

നിർമ്മാണം പൂർത്തിയാകാത്ത വാഗമൺ പാർക്കിലെ പ്ലാസ്റ്റിക് കയറുകൊണ്ടുണ്ടാക്കിയ തൂക്കുപാലം പൊട്ടിവീണ് കന്യാസ്ത്രിക്കും 12 കുട്ടികൾക്കും പരിക്കുപറ്റി .9 പേരെ ഈരാറ്റുപേട്ട ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അച്ചന് പരിക്കില്ല. അങ്കമാലി മഞ്ഞപ്ര ചുള്ളിയിൽ സെന്റ് ജോർജ്ജ് പള്ളിയിൽനിന്നും വൈദികന്റെയും കന്യാസ്ത്രീയുടേയും ഒപ്പമെത്തിയ കുട്ടികളാണ് അപകടത്തിൽപെട്ടത്. 

 നാലുമുതൽ ആറുപേർക്കുവരെ കയറുവാൻ ശേഷിയുള്ള കയർതൂക്കുപാലത്തിൽ ഇവർ കയറുകയായിരുന്നു. ഇത്രയധികം ആളുകൾ ഇതിൽ ഒരുമിച്ച് കയറുവാൻ പാടില്ലെന്ന് സെക്യൂരിറ്റി പറഞ്ഞെങ്കിലും നിർദ്ദേശം വകവയ്ക്കാതെ ഇത്രയും പേർ ഒരുമിച്ചുകയറിയതാണ് അപകടകാരണമെന്ന് പാർക്കുടമകൾ പറുയുന്നു. അങ്ങനെയല്ല മറിച്ച് സംഭവസ്ഥലത്ത് സെക്യൂരിറ്റികൾ ആരും ഇല്ലായിരുന്നെന്നും തൂക്കുപാലത്തിൽ കയറുന്നതു സംബന്ധിച്ച് മുന്നറിയിപ്പ് ബോർഡുകൾ ഇല്ലായിരുന്നെന്നും വൈദീകൻ പറയുന്നു. 

ഇവിടെ ഉയരുന്ന ചില ചോദ്യങ്ങൾ ഇവയാണ്. പല പള്ളികളിലും  എട്ടും പൊട്ടും തിരിയാത്ത വേദപാഠ കുട്ടികളേയുംകൊണ്ട് ടൂറെന്നപേരിൽ  ഇറങ്ങിത്തിരിക്കുന്ന അച്ചന്മാര് എങ്ങനെയും ഒരു കന്യാസ്ത്രിയെക്കുടി ഒപ്പം ചേർക്കുന്നത് എന്തിനാണ് . എത്രയോ വേദപാഠ അദ്ധ്യപകർ  സ്ഥലത്തുള്ളപ്പോഴാണ് ഇങ്ങനെയൊരു കറക്കം. ഇത്തരം ടൂറുകൾ        കഴിയുമ്പോൾ ധാരാളം ചർച്ചകളും ഉയരാറുണ്ട്. ഇതുപോലോരു വേദപാഠക്യാമ്പൽ പങ്കെടുക്കുവാൻ അച്ചനും കന്യാസ്ത്രിയും കൂടെ  ചേർത്തലക്കുകൊണ്ടുപോയ കുട്ടികളിൽ ശ്രേയ എന്ന 9 വയസ്സുകാരിയെ രാത്രിയിൽ തൊട്ടടുത്തുള്ള വെള്ളക്കുഴിയിൽ മുക്കിക്കൊന്ന നിലയിലാണ് പുലർച്ചെ കണ്ടെത്തിയത്. രാജ്യം മുഴുവനും ചർച്ച ചെയ്ത വിഷയമാണിത്.   മറ്റോരു ചേദ്യമിതാണ് സെക്യൂരിറ്റിയുടെ നിർദ്ദേശം പാലിക്കാതെ ദിക്കാരം കാട്ടിയതെന്തിനാണ്. അവർക്കല്ലെ ഈ സംവിധാനത്തെക്കുറിച്ച് അറിവുള്ളത്. ഇനി അച്ചൻ പറയുന്നതാണ് ശരിയെന്ന് വാതത്തിനുവേണ്ടി സമ്മതിച്ചാൽ യാതോരു വിധ മുന്നറിയിപ്പും സെക്യൂറിറ്റിയുമില്ലാത്ത കയറുകൊണ്ടുണ്ടാക്കിയ ഈ തുക്കുപാലത്തിൽ  അച്ചനെന്തിനാണ് കുട്ടികളേയും കന്യാസത്രീയേയും അതിൽ കയറ്റിയത്. ഇതിൽനിന്നും ഒരു കാര്യം വ്യക്തമല്ലെ. ഇത്തരത്തിൽ കുട്ടികളുടെ സുരക്ഷയിൽ യാതോരു ഉത്തരവാദിത്വവും ഉറപ്പുമില്ലാത്ത ഒരാളുടെ കൂടെ  എന്തിനാണ് മാതാപിതാക്കൾ ഈ കുട്ടികളെപറഞ്ഞയച്ചത്.   കത്തോലിക്കാസഭക്ക്  അടുത്തകാലത്തുണ്ടായിക്കൊണ്ടിരിക്കുന്ന നാണക്കേടും മാനക്കേടും കണ്ടിട്ടോന്നും എന്തേ ഇനിയും നിങ്ങൾ പാഠം ഉൾക്കൊള്ളാത്തത.് പാവം വിശ്വാസികളെ മറ്റു മതസ്ഥരുടേയും പൊതുസമൂഹത്തിന്റെയും മുന്നിൽ ഭൂമിയോളം തലതാഴ്ത്തിച്ചില്ലേ. ഇനിയെങ്കിലും ഈ പിക്കിനിക്കുകൾ അവസാനിപ്പിച്ചുകൂടേയെന്ന് സ്‌നേഹപൂർവ്വം കത്തോലിക്കാ സഭാനവീകരണപ്രസ്ഥാനമായ ഓപ്പൺ ചർച്ച് മുവ്‌മെന്റ് ചേദിക്കുകയാണ്.?

പതിനായിരക്കണക്കിന് കന്യാസ്ത്രീകളുടെ മാതാപിതാക്കളുടെ നെഞ്ചകം പിളരുന്നത് ആരാണ് കാണുക. അനുഭവിക്കുകതന്നെ. ലൈസൻസോടെ വഴിവിട്ട ജീവിതം നയിക്കാനുള്ള ഇടമായി മാറിയിരിക്കുന്നു മഠങ്ങൾ എന്നത് ദുഖകരമാണ്.

പതിനായിരക്കണക്കിന് കന്യാസ്ത്രീകളുടെ മാതാപിതാക്കളുടെ നെഞ്ചകം പിളരുന്നത് ആരാണ് കാണുക. അനുഭവിക്കുകതന്നെ. ലൈസൻസോടെ വഴിവിട്ട ജീവിതം നയിക്കാനുള്ള ഇടമായി മാറിയിരിക്കുന്നു മഠങ്ങൾ എന്നത് ദുഖകരമാണ്.

ഈ അമ്മയുടെ കണ്ണീരിന് ആരുത്തരം പറയും. കത്തോലിക്കാ സഭയിലെ കന്യാസ്ത്രീകൾക്ക് ആത്മഹത്യാ പ്രേരണകൂടി കൂടി വരുന്നു. ഏഷ്യാനെറ്റ് ന്യൂസ് കാണുക. നിങ്ങളുടെ മക്കളെ മഠത്തിലേയ്‌ക്കോ സെമിനാരിയിലേയ്‌ക്കോ പറഞ്ഞുവിടുമ്പോൾ ഓർക്കുക ഒരു ദുരന്തം നിങ്ങളെ കാത്തിരിക്കുന്നു.

കത്തോലിക്കാ സഭയിലെ കന്യാസ്ത്രീകൾക്ക് ആത്മഹത്യാ പ്രേരണകൂടി കൂടി വരുന്നു. ഏഷ്യാനെറ്റ് ന്യൂസ് കാണുക. നിങ്ങളുടെ മക്കളെ മഠത്തിലേയ്‌ക്കോ സെമിനാരിയിലേയ്‌ക്കോ പറഞ്ഞുവിടുമ്പോൾ ഓർക്കുക ഒരു ദുരന്തം നിങ്ങളെ കാത്തിരിക്കുന്നു. 

ഈ അമ്മയുടെ കണ്ണീരിന് ആരുത്തരം പറയും.

ലൈംഗികചൂഷണത്തിന്റെ വെളിപ്പെടുത്തലുമായി സിസ്റ്റര്‍ ലൂസി

Sr Lucy Kalappura in Janakeiya Kodathi | സിസ്റ്റര്‍ ലൂസി ജനകീയ കോടതിയില്...

മുരിങ്ങൂർ ധ്യാനകേന്ദ്രം കേസ് അട്ടിമറിക്കപ്പെട്ടു ആരും ഞെട്ടരുത് - Subscr...

Friday, February 22, 2019

ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരായ കേസ് അട്ടിമറിച്ചതാര്? ട്വന്റിഫോര്‍ ബിഗ് ബ്രേക്കിംഗ്

ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരായ കേസ് അട്ടിമറിച്ചതാര്? ട്വന്റിഫോര്‍ ബിഗ് ബ്രേക്കിംഗ്

DIVINe
പത്തുവർഷത്തിനിടെ 974 ദുരൂഹമരണങ്ങൾ നടന്ന മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിനെതിരായ അന്വേഷണം അട്ടിമറിക്കപ്പെട്ടിരുന്നുവെന്ന് മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പത്മനാഭൻ നായർ ട്വന്റിഫോറിനോട് . കേസ് അന്വേഷിക്കാൻ ഉത്തരവിട്ട തനിക്ക് ഭീഷണിയും സമ്മർദ്ദവും ഉണ്ടായിരുന്നുവെന്നും പത്മനാഭൻ നായർ പറയുന്നു . 24 നടത്തിയ അന്വേഷത്തിൽ വെളിപ്പെട്ടത് ഞെട്ടിക്കുന്ന അട്ടിമറികളാണ് .
മുരിങ്ങൂർ ഡിവൈൻ റിട്രീറ്റ് സെന്റർ വാർത്തകളിൽ ഇടംപിടിക്കുന്നത് 2005 ജൂലൈ മാസത്തിലാണ്. ധ്യാന കേന്ദ്രത്തിന്റെ മുഖ്യ പുരോഹിതനും ചുമതലക്കാരനുമായിരുന്ന ഫാദർ മാത്യു തടത്തിലിനെതിരെ ഒരു യുവതി ഉന്നയിച്ച ലൈംഗീക ആരോപണമായിരുന്നു തുടക്കം. ഈ പരാതിയില്‍ യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഈ മൊഴി ചാലക്കുടി മജിസ്ട്രേറ്റിന് കൈമാറിയിരുന്നു. 2005 ആഗസ്റ്റ് 31ന് കൊരട്ടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.  2006 മാര്‍ച്ച് പത്തിനാണ്  ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പത്മനാഭൻ നായർ വിധി പറഞ്ഞത്. വിന്‍സണ്‍ എം പോളിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം എന്നായിരുന്നു ആ വിധി.
നാല് ഡോക്ടര്‍മാര്‍ അടങ്ങുന്ന 15അംഗ സംഘമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഫലപ്രദമായ അന്വേഷണമാണ് നടന്നത്. എന്നാല്‍ ഈ അന്വേഷണം പൂര്‍ത്തിയാക്കാനായില്ല. മരുന്ന് പരീക്ഷണവും 974ദുരൂഹ മരണങ്ങളുമെല്ലാം എഫ്ഐആറില്‍ ഉണ്ടായിരുന്നു. എന്നാല്‍ 2008മാര്‍ച്ച് 13ന് പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥരെ നിയമിച്ച ഹൈക്കോടതി വിധി റദ്ദ് ചെയ്തു. അതേ വര്‍ഷം ഏപ്രില്‍ നാലിന് അന്വേഷണ സംഘത്തെ മരവിപ്പിച്ച് ഹൈക്കോടതി വിധിയും വന്നു.
വധഭീഷണി വരെ ഈ വിഷയത്തില്‍ തനിക്ക് നേരിടേണ്ടി വന്നുവെന്ന് എ പത്മനാഭന്‍ പറയുന്നു. ഒരു പക്ഷേ ഈ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നുവെങ്കില്‍ ഇത് നടുക്കുന്ന പല വിവരങ്ങള്‍ക്കും കേരളം സാക്ഷിയായേനെയെന്ന് പത്മനാഭൻ നായർ പറയുന്നു. ഇതേ കേസില്‍ വിധി പറഞ്ഞ സുപ്രധാന ജഡ്ജിയുടേതാണ്  ഈ വെളിപ്പെടുത്തല്‍.

കന്യാസ്ത്രീകളെ വൈദീകർ പീഡിപ്പിക്കുന്നുവെന്ന് മാർപ്പാപ്പ. ഈ വീഡിയോ കാണുക

വിവാഹിതരാകാത്ത പുരോഹിതരെ ജനം ബഹിഷ്‌കരിക്കണം-വെറുക്കണം . ഇവർ ലൈംഗികക്കുറ്റം ചെയ്യുക മാത്രമല്ല വിശുദ്ധബൈബിളിലെ ഒന്നു തിമേത്തിയോസ് മുന്നിനെതിരെ പാപംചെയ്യുന്നു. വചനം പറയുന്നു പുരോഹിതൻ വിവാഹിതനായിരിക്കണമെന്നും ഏകഭാര്യയുടെ ഭർത്താവും, മാതൃകാപരമായി കുടുംബജീവിതം നയിക്കുന്നവനുമായിരിക്കണമെന്ന് .

വിവാഹം കഴിക്കാത്തപുരോഹിതരും, കന്യാസ്ത്രീകളും. 

---------------------------------------------------------
ഇവർക്കിടയിൽ നല്ല ആത്മിയ ചൈതന്യമുള്ള കുറെ പുരോഹിതരും കന്യാസ്ത്രീകളുമുണ്ട്. എന്നാൽ അവരെല്ലാവരും തന്നെ ഭൗതികതയ്െക്കതിരെ സഭാനേതൃത്വത്തോട് കലഹിച്ചുകൊണ്ടിരിക്കുന്നവരാണ്്. നമ്മുടെ സഭയിൽനിന്നും ദൈവവും വിശുദ്ധരുമെല്ലാം പടിയിറങ്ങുകയാണ്. ആത്മിയ ചൈതന്യം നഷ്ടപ്പെട്ട് ഭൗതീകസുഖങ്ങളുടേയും സ്വത്തിന്റേയും മ്ലേശ്ചതകളുടേയും വാസസ്ഥലമായിമാറിയിരിക്കുകയാണ് ക്രിസ്തീയ സഭകൾ എന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ എങ്ങനെ തെറ്റുപറയുവാൻകഴിയും. ആത്മിയ ശുദ്ധിയുള്ള പുരോഹിതരുടേയും കന്യാസ്ത്രീകളുടേയും മുന്നിൽ രണ്ടുവഴികൾ മാത്രമേയുള്ളു. ഒന്നുകിൽ പുറത്തേയ്ക്കുവരിക അല്ലെങ്കിൽ അതിനുള്ളിൽ തന്നെ മെഴുകുതിരിപോലെ ഉരുകിത്തിർന്ന് മരിക്കുകയോ കൊല്ലപ്പെടുകയോചെയ്യുക എന്നതുമാത്രമാണ്. ഇത്തരം നല്ല കുറേ പുരോഹിതരും കന്യാസ്ത്രീകളും ഓപ്പൺചർച്ചുമായി ചേർന്ന്്്‌സഹകരിച്ചു പോരുന്നു എന്നത് ഏറെസന്തോഷംനൽകുന്നു.

കന്യാസ്ത്രീകൾ പീഡനാരോപിതരായി വാർത്താമാധ്യമങ്ങളിൽ 

നിറഞ്ഞുനിന്നസംഭവമാണ് ജലന്തർ ബിഷപ്പ് ഫ്രങ്കോമുളക്കലിൻേത്. അദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടു.ഒരുകന്യാസ്ത്രീയെ പതിനാലുതവണ ബിഷപ്പ് ബലാൽസംഗം ചെയ്തുവെന്ന് കന്യാസ്ത്രീകൾതന്നെ പറയുന്നു.പീഡനങ്ങൾ സഹിക്കവയ്യാതെ ഇരുപതോളം കന്യാസ്ത്രീകൾ ഈ മഠം വിട്ടുപോയി. 
 .
.  തിരുവനന്തപുരം ജില്ലയിൽ തന്നെ എത്രപള്ളിമേടകളാണ് മാറ്റി സ്ഥാപിച്ചിട്ടുള്ളത്.  നമ്മുടെ ഭാര്യമാരുടേയും പെൺമക്കളുടേയും കുഞ്ഞുങ്ങളുടേയും അമ്മമാരുടേയും സുരക്ഷനോക്കാതിരിക്കുവാൻ നമുക്ക്പറ്റില്ലല്ലോ. 

കഴിഞ്ഞയിടെ ഔട്ട്‌ലുക്ക് എന്ന പ്രമുഖമാസികയിൽവന്ന വാർത്തയിൽ കാണുന്നു, പതിനാലുവയസ്സുള്ള കുഞ്ഞിനെ പള്ളിമേടയിൽ വച്ച് പീഡിപ്പിച്ചതിന് പുത്തൻ വേലിക്കര പള്ളിവികാരി എഡ്വിൻ ഭിഗറസിനെ പോലീസ് അറസ്റ്റ്‌ചെയ്തു. 21 വയസ്സുള്ള ജിസ്സാമോൾ ദേവസ്യ തൃശൂർ, സാൻജോസ് പള്ളി ഹോസ്റ്റലിൽ കോല്ലപ്പെട്ടു. സുന്ദരിയായ മറിയക്കുട്ടിയെ കല്ലുകൊണ്ട് ഇടിച്ചുകൊന്നതിന് റാന്നിയിൽ ഫാദർ ബെനഡിക്ടിനെ അറസ്റ്റുചെയ്തു. കട്ടികളെ ബലാൽസംഗം ചെയ്തതിന് 61 വയസ്സുള്ള ഫാദർ ജോസഫ് പിടിയിലായി. ഫാ. രാജു കൊക്കൻ 9 വയസുള്ള കുഞ്ഞിന് ആദ്യകുർബാനക്ക് ഉടുപ്പുനൽകാമെന്നുപറഞ്ഞ് കുഞ്ഞിന്റെ നഗ്‌നചിത്രങ്ങളെടുക്കുകയും പലതവണ പീഡിപ്പിക്കുകയും ചെയ്തതിന് അറസ്റ്റ് ചെയ്യപ്പെട്ടു. മുലപ്പാലിന്റെ ഗന്ധംപോലും മാറാത്ത 9വയസ്സുള്ള ഒരു പൊന്നുചക്കര മുത്തിനോടാണീ ക്രൂരതകാട്ടിയത്. സിസ്റ്റർ അഭയാ കൊല്ലപ്പെട്ടകേസിൽ ഫാ. പുതൃുക്കയും, ഫാ. കോട്ടൂരും , സിസ്റ്റർ സ്റ്റെഫിയും അറസ്റ്റ് ചെയ്യപ്പെട്ടു. 17 വയസ്സുള്ള ഫാത്തിമസോഫിയയെ പാലക്കാട്ടെ സെന്റ് സെബാസ്റ്റ്യൻസ് പള്ളിവികാരി ഫാ. ആരോഗ്യരാജും 3 സഹപുരോഹിതരും ചേർന്ന് ബലാൽസംഗം ചെയ്തു കൊന്നു. പാലാ ലിസ്യൂ മഠത്തിലെ സിസ്റ്റർ അമല കൊല്ലപ്പെട്ടു. ബാംഗ്ലൂർ സെന്റ് പീറ്റേഴ്‌സ് സെമിനാരി റെക്ടറായിരുന്ന ഫാ. തോമസിനെ തലക്കടിച്ചുകൊന്നകേസ്സിൽ ഫാ. വില്യം പാട്രിക്കുൾപ്പെടെയുള്ള സഹപുരോഹിതർ അറസ്റ്റിലായി. മൂന്നു വൈദിക വിദ്യാർത്ഥികളെ പീഡിപ്പിച്ച കൊല്ലം സെന്റ് മേരിസ് പള്ളിവികാരിഫാ. തോമസിനെ പോലീസ് പിടികൂടി.

പതിനാറുവയസ്സുള്ള ഒരു പൊന്നു പൈതലിനെ പീഡിപ്പിക്കുകയും അവൾ ഒരു ചോരക്കുഞ്ഞിനു ജന്മം നൽകുകയും ചെയ്ത സംഭവത്തിൽ കൊട്ടിയൂർ ഇടവകവികാരി ഫാ. റോബിൻ ജയിലിലാണ്. ചോരക്കുഞ്ഞിനെ മറച്ചുവച്ച് അനാദമന്ദിരത്തിലാക്കിയതാകട്ടെ കന്യാസ്ത്രീകളും. എന്തിന്,വൈദീക സെമിനാരികളിൽ പോലും നടക്കുന്നത് നമ്മെ ഞട്ടിക്കുന്ന വാർത്തകളാണ് ഇരുട്ടി ദൈവമാതാ സെമിനാരിയിൽ കേട്ടത്, അവിടുത്തെ കുട്ടികളെപഠിപ്പിക്കുന്ന റെക്ടർ ഫാ. ജെയിംസ് ആ കുഞ്ഞുങ്ങളെയെല്ലാം സ്വവർഗ്ഗരതിക്ക് ഉപയോഗിച്ചു .ഇത്തരം കുട്ടികൾ വൈദികരായി പുറത്തുവന്നാലത്തെ സ്ഥിതിനമുക്ക് ഉഹിക്കാവുന്നതേയുള്ളു. അൾത്താരബാലന്മാരുടെസ്ഥിതിഓർത്തുനോക്കു. കുറച്ചുനാളുകൾക്കുമുൻപ് ആദ്യകുർബാനസ്വീകരണം നൽകിയ വികാരി കുഞ്ഞിന്റെ അമ്മയേയും കൊണ്ട് കടന്നുകളഞ്ഞു ബോംബെയിൽവച്ച് പിടികൂടി. സിസ്റ്റർ ലിസ, അമല തുടങ്ങി അൻപതിലധികം കന്യാസ്ത്രീകൾ ആടുത്തകാലത്ത് കൊല്ലപ്പെട്ടു..ഒരു പെൺകുട്ടിയുടെ അശുദ്ധരക്തം മദുബഹയിൽ തളിച്ച് ശുദ്ധിക്രിയനടത്തിയ തട്ടുങ്കൽ മെത്രാനെ എങ്ങനെ മറക്കാനാകും.  പുറത്തുവന്ന പതിനായിരങ്ങളിൽ ചിലതുമാത്രമാണിതെല്ലാം .പുറത്തുവരാത്ത ലക്ഷക്കണക്കിന് സംഭവങ്ങൾ നിലനിൽക്കുന്നു. ഇത്തരം കുറ്റവാളികളുടെ കൈകളിൽനിന്നും പരിശുദ്ധകുർബാന സ്വീകരിക്കുകയും അവരർപ്പിക്കുന്ന വ്യർത്ഥമായ പൂജകളിൽ സംബന്ധിക്കുകയും ചെയ്താൽ നമ്മളെല്ലാവരും പാപികളായി മാറുകയല്ലേ.

ഇതെല്ലാം നമ്മേ ഓർമ്മപ്പെടുത്തുന്നത് പുരോഹിതർ വിവാഹിതരായിരിക്കണമെന്നുതന്നെയല്ലേ. വിദേശരാജ്യങ്ങളിൽ പുരോഹിതരാൽ പീഡിപ്പിക്കപ്പെട്ട പതിനായിരക്കണ്ക്കിന് ഇരകളോടും ബന്ധുക്കളോടും പരിശുദ്ധ മാർപ്പാപ്പ മാപ്പുചോദിച്ചു. ഇതിനെല്ലാം പുറമേ പുരോഹിതരാൽ പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും വീട്ടമ്മമാരുടേയും കദനകഥകൾ എണ്ണിയാൽ തീരില്ല. ഇനി നമ്മൾ വിശ്വാസികൾ പറയൂ, ആത്മിയ ചൈതന്യത്തോടേയും വിശ്വാസത്തോടേയും പൂജചെയ്യുന്നതിന് കൂടുതൽ യോഗ്യൻ ആരാണ്. ജനങ്ങൾക്ക് വിശ്വാസത്തോടെ സമീപിക്കാവുന്ന പുരോഹിതർ ആരാണ്. വിവാഹിതരോ അവിവാഹിതരോ. വിവാഹം കഴിക്കാതെ ആരുമറിയാതെ മ്ലേച്ചമായിജീവിച്ച് പൂജ നടത്തുന്ന പുരോഹിതരുടെ പൂജയിൽ പങ്കെടുക്കുന്ന നമ്മളും പാപികളായി മാറുകയല്ലേ. കുറ്റക്കാരാകുകയല്ലേ.

ഓപ്പൺ ചർച്ച്മുവ്‌മെന്റിന് ഒന്നേ പറയുനാനുള്ളു നമ്മുടെ സ്വയരക്ഷ നമ്മൾ തന്നെ കണ്ടെത്തണം. നല്ലതിനെ സ്വീകരിക്കുകയും ചീത്തയെ തള്ളിക്കളയുകയും ചെയ്യുക. സത്യം നിലനിൽക്കുന്നതാണെന്നറിയുക. നമ്മുടെ ദേവാലയത്തിന്റെ ചൈതന്യം നശിപ്പിക്കുവാൻവരുന്നവരെ തിരിച്ചറിയുക. 

Reji Njallani , Chairman
9447105070

വഴിമുട്ടിയ ബ്രഹ്മചര്യപൗരോഹിത്യവും വിശ്വാസസമൂഹവും ഫാദർ ഡോ.ജെ.ജെ.പള്ളത്ത്

Fr. Joseph pallath

ഇക്കഴിഞ്ഞ നാളുകൡ അടിക്കടി   ഉണ്ടായ പൗരോഹിത്യ ലൈംഗിക കുറ്റങ്ങളും സാമ്പത്തിക ക്രമക്കേടുകളും സാധാരണ വിശ്വാസികൾക്ക് താങ്ങാനാവുന്നതിനുമപ്പുറത്താണ്. പിടിക്കപ്പെട്ടവർ കുറ്റവാളികൾ, അല്ലാത്തവരൊക്കെ പുണ്യവാളന്മാർ എന്ന വളരെ ലാഘവമായ ഒരു സമീപനമാണ് സഭയുടെ ഔദ്യോഗിക പ്രഖ്യാപനങ്ങളിൽ നിന്നും മനസ്സിലാക്കാനാവുന്നത്. ഒരാത്മപരിശോധനക്കു നേതൃത്വം തയ്യാറാവാത്തതിനാൽ, ഒരു വിശ്വാസിയുടെ തലത്തിൽനിന്നുമുള്ള  വിശകലാനത്മക സമീപനമാണ് ഈ ലേഖനം.

 വൈവിദ്ധ്യമാർന്ന ലൈംഗികാവിഷ്‌ക്കാരവും അതനുസരിച്ചുള്ള ലൈംഗിക പെരുമാറ്റവും ജീവികൾക്ക് നൈസർഗ്ഗികമാണ്. ബഹുഭൂരിപക്ഷം സ്ത്രീപുരുഷന്മാർ എതിർലിംഗാവിഷ്‌ക്കാരമുള്ളവർ  (herosexuals) ആണെങ്കിലും 10%  സ്വലിംഗികൾ (homosexuals) ആണ്. ശാരീരികമായി ഒരു പൂർണ്ണപുരുഷനിൽ ഒരു സ്ത്രീ മനസ്സ്; അതുപോലെ, ഒരു പൂർണ്ണ സ്ത്രീയിൽ ഒരു പുരുഷമനസ്സും ഇതിനിണങ്ങുന്ന ലൈംഗികാവിഷ്‌ക്കാരവുമാണ് സ്വലിംഗാനുരാഗപ്രതിഭാസം. ഒരു നല്ല ശതമാനം സ്വലിംഗികൾക്കും ഇത് ജന്മസിദ്ധമാണ്. വളരെ കുറച്ചുപേർക്ക് വളർത്തുദോഷമായി ഇത് സംഭവിക്കുന്നു. ആൺകുട്ടിയെ പെൺകുട്ടിയെപ്പോലെയും പെൺകുട്ടിയെ ആൺകുട്ടിയെപ്പോലെയും വളർത്തിയാൽ അവർ സ്വലിംഗാനുരാഗികൾ ആവാൻസാദ്ധ്യതയുണ്ട്. ഒരേ ലിംഗത്തിൽ പെട്ട രണ്ട് കുട്ടികൾ മാത്രമുള്ള കേരളത്തിൽ ആരെയെങ്കിലും ഒരാളെ സ്വലിംഗിയായി വളർത്തുകയെന്നത് പല മാതാപിതാക്കളുടെയും ഒരു ദൗർലഭ്യമാണ്. അങ്ങനെ, ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, കേരളത്തിൽ സ്ത്രീപുരുഷ സ്വലിംഗരമികൾ (gay and lesbian) കൂടുതലാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

കുട്ടികളെ ജനിപ്പിക്കാൻ മാത്രം ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ കഴിവുള്ള ഇരുലിംഗാനുരാഗികൾ (bisexuals) മുതൽ എതിർലിംഗനഗ്നത കാണാൻപോലും അറപ്പുള്ള ലിംഗാതീശർ (transgenders) വരെയുള്ള ഏതാണ്ട് പതിനഞ്ചിലധികം വിഭാഗങ്ങളുള്ള സ്വലിംഗികൾക്ക് കുടുംബ ജീവിതം പൊതുവിൽ അസാദ്ധ്യമാണ്. (സാമൂഹികാഗീകാരത്തിന് വേണ്ടി വിവാഹിതരാവുന്ന സ്വലിംഗാനുരാഗികളാണ് വിവാഹ മോചിതരാവുന്നവരിലധികവും.) സ്വലിംഗികൾ അവരവരുടെ സമൂഹങ്ങളായി ജീവിച്ച്, തമ്മാമ്മിൽ ലൈംഗികാവശ്യങ്ങൾ നിറവേറുന്നവരാണ്. മിക്കവാറും ഇവരുടെ ലൈംഗികത 'പ്രകൃതിവിരുദ്ധ'മെന്ന് പറയാറുമുണ്ട്. ഭാരതത്തിൽ ഇത്തരം സമൂഹങ്ങൾ പൊതുവിൽ അറിയപ്പെട്ടിരുന്നത് 'ഹിജഡ'കൾ എന്നാണ്.
ഇതിന്റെ ക്രൈസ്തവാവിഷ്‌ക്കാരമാണ് ബ്രഹ്മചര്യപൗരോഹിത്യം പൊതുവിലും സന്യാസ സന്യാസിനി സമൂഹങ്ങൾ പ്രത്യേകിച്ചും. സ്വലിംഗികളെക്കുറിച്ച് വിശ്വാസസമൂഹത്തിന് ഒരറിവുമില്ലാത്തതിനാൽ, ഇവർ സഭയിലെ സ്ത്രീപുരുഷ ബ്രഹ്മചാരികൾ എന്നറിയപ്പെടുകയും എതിർലിംഗാവിഷ്‌ക്കാരമുള്ളവരെക്കവിഞ്ഞും പൗരുഷമുള്ളവരായി ആരാധിക്കപ്പെടുന്നവരുമാണ്. പണ്ടൊക്കെ, പൗരുഷത്തിന്റെ മാനദണ്ഡം കായബലമായിരുന്നെങ്കിൽ കൗശലക്കാരായ ബ്രഹ്മചരികൾ, ലൈംഗിക വേഴ്ചാകഴിവില്ലായ്മയെ പൗരുഷമായി പുനർനിർവ്വചിച്ച്, കുടുംബജീവിതം നയിക്കുന്ന യഥാർത്ഥ പുരുഷന്മാരെക്കവിഞ്ഞും പൗരുഷമുള്ളവരായി തലയുയർത്തി നിൽക്കുന്ന വിരോധാഭാസമാണിവിടെ. ഇക്കാര്യങ്ങൾ ആധുനിക അറിവുകളുടെ അടിസ്ഥാനത്തിൽ വേണ്ടത്ര വിശകലനം ചെയ്യപ്പെട്ടിട്ടില്ല.

കണക്കുകൂട്ടലിൽ  കുടുങ്ങി വിശ്വാസസമൂഹം
സ്വലിംഗരമി സവിശേഷ ഗുണങ്ങളാണ് (1) ധാരാളിത്വം (2)  താൽക്കാലികത (3)  ഇന്നിൽ ജീവിക്കാനുള്ള ത്വര. യാതൊരു നിയന്ത്രണങ്ങൾക്കും നിഷ്ഠകൾക്കും വഴങ്ങാതെ ഒഴുകി നടക്കുന്ന സ്വലിംഗരമി, നീണ്ട സെമിനാരി പരിശീലനത്തിനൊടുവിൽ ബ്രഹ്മചരിയായി പ്രഖ്യാപിക്കപ്പെടുമ്പോഴേക്കും കടുത്ത കൃത്യനിഷ്ഠയുടേയും കാർക്കശ്യത്തിന്റേയും വക്താവായി തീരുമ്പോൾ,  അയാളിലെ സവിശേഷഗുണങ്ങൾ ലജ്ജയുൽപാദന വിരുദ്ധമൂല്യങ്ങളായ: ധാരാളിത്വത്തിന് പകരം പഞ്ഞത്തരം, താൽക്കാലിതക്ക് പകരം ശാശ്വതത്വം, ഇന്നിൽ ജീവിക്കുന്നതിന് പകരം നാളെ ജീവിക്കുന്ന ഒരു ജീവിത ശൈലിയായി ഇത് രൂപാന്തരപ്പെട്ടു. ജന്മസിദ്ധമായ ആലസ്യത്തിന്റേയും ആർജ്ജിതമായ കൃത്യനിഷ്ഠയുടേയും ഇടയിൽ സ്വത്വം നഷ്ടപ്പെട്ട് ദിശാബോധമില്ലാതാവുമ്പോൾ തീർത്തും പ്രവചനാതീതമാവുന്നു പെരുമാറ്റം. പ്രകൃതി വിരുദ്ധുവും ക്രൈസ്തവ വിരുദ്ധവുമായ ഈ മൂല്യവ്യവസ്ഥ ലജ്ജ ഉൽപാദന മൂല്യങ്ങളായി. ഇത് സാമ്പത്തികമേഖലയിൽ മാത്രമല്ല, സാമൂഹികം ആത്മീയം രാഷ്ട്രീയം കലാ  സാഹിത്യം എന്നി സമസ്ത തലത്തിലേക്കും വ്യാപിച്ച് സർവ്വത്ര പഞ്ഞത്തരമായി മാറി. കേരള കത്തോലിക്കാ സഭയുടെ പാപ്പരത്വത്തിന് കാരണം ഈ വീക്ഷണത്തെ അപ്പാടെ വിഴുങ്ങിയത് തന്നെയാണ്.
ഇതിനെല്ലാം സ്വീകാര്യമായ മുഖം കൊടുക്കാൻ ആത്മീയതയെ കൂട്ടുപിടിക്കാറുണ്ട്. താപസ്സരായവർ കോപിക്കില്ല, ആക്രമിക്കില്ല, കടുത്ത നിലപാട് എടുക്കില്ലായെന്നൊക്കെയുള്ള ഒരുതരം സ്രൈണസമീപനം ആത്മീയതയായി അവതരിപ്പിക്കാറുണ്ട്. യേശുവിലൂടെ വിടർന്ന ആത്മീയത ഇതൊന്നുമായിരുന്നില്ലെന്ന് ഇവർ കൂടെകൂടെ മറക്കുന്നതായി കാണാം. ഒരു സ്വലിംഗരമി ബ്രഹ്മചാരി പുരോഹിതന്റെ ലജ്ജാപ്രസരണ കഴിവുകൾ അക്കമിട്ട് പറയാവുന്നതാണ്. അവയെല്ലാം ഇവർ നേതൃത്വം കൊടുക്കുന്ന സമൂഹത്തിലേക്ക് ഒരു പകർച്ചവ്യാധിയെന്നപോലെ പകർന്നുകിട്ടുന്നു.
1. ബ്രഹ്മചാരികൾ നേതൃത്വം കൊടുക്കുന്ന വിശ്വാസസമൂഹത്തിനും വ്യക്തികൾക്കും നട്ടെല്ലില്ലായ്മ ഒരു പൊതു രോഗമാണ്. പേടിപ്പിച്ചാൽ പേടിക്കുന്നവരാണ് ബ്രഹ്മചാരികൾ. കാപട്യം തന്നെ ജീവിതമാക്കിയവർക്ക് ലജ്ജിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. അതിനാൽ, അവർ പൊതുവിൽ ഭീരുക്കളാണ്. തീരുമാനമെടുക്കുവാനുള്ള കഴിവില്ലായ്മയും എടുത്ത തീരുമാനത്തിൽ ഉറച്ചുനിൽക്കുവാനുള്ള ചങ്കൂറ്റമില്ലായ്മയും ഇക്കൂട്ടരുടെ മുഖമുദ്രയാണ്. ജോസഫ് സാറിന്റെ കൈവെട്ടുകേസ് ഇതിന് ഉദാഹരണമാണ്.
2. ആത്മധൈര്യം മൊത്തത്തിൽ ബ്രഹ്മചര്യപൗരോഹിത്യങ്ങൾക്ക് കുറവാണ്. ലജ്ജയിൽ കുഴച്ചെടുത്ത ലാസ്യതയോടെ വ്യക്തികളിൽ നിന്നും പ്രശ്‌നങ്ങളിൽനിന്നും കഴിയുന്നത്ര ഒഴിഞ്ഞുമാറിശിങ്കിടികളെക്കൊണ്ട് കാര്യങ്ങൾ ചെയ്യിക്കുകയാണ് പതിവ്. ഇത് ഒരു ഔദ്യോഗിക തന്ത്രമായി ഇന്ന് മാറിയിരിക്കുകയാണ്. കാർഡിനൽ ഭൂമി കുംഭകോണവും മറ്റും ഇതിനുദാഹരണമാണ്.

3. ഈ നാണവും മറഞ്ഞിരിക്കലും ഒരു മാതൃകയായി വിശ്വാസികൾക്ക് നിരന്തരം ലഭിക്കുന്നതിനാൽ, അവരും നാണം കുണുങ്ങികളും ചമ്മുന്നവരുമാണ്. എത്ര വിദ്യാഭ്യാസം കിട്ടിയാലും സമൂഹത്തിന്റെ എത്ര ഉയർന്ന ശ്രേണിയിലെത്തിയാലും ഈ ചമ്മൽ മാറുകയില്ല. ബ്രഹ്മചര്യപൗരോഹിത്യം ഈ ചമ്മലിനെ മറികടക്കുന്നത് സമ്പത്തിന്റേയും സ്ഥാപനങ്ങളുടേയും സേവനങ്ങളുടേയും മറവിലാണ്. ഒരു വ്യക്തിയെന്ന നിലയിൽ ഇവർ ആരുമല്ല, സ്ഥാനങ്ങളുടെ അധികാരികൾ എന്ന നിലയിൽ മാത്രമാണ് ബഹുമാനിക്കപ്പെടുന്നത്. യഥാർത്ഥത്തിൽ സ്ഥാപനാധികാരികൾ എന്ന നിലയിൽ ഇവർ അംമ്പേ പരാജയവുമാണ്. സ്ഥലകാലവ്യക്തി വ്യത്യാസം മനസ്സിലാക്കാനുള്ള കഴിവില്ലാതെ എല്ലാവർക്കും ഒരേ നിയമം  അടിച്ചേൽപിക്കുന്നതിനാൽ, എല്ലാ നീതിബോധവും സമത്വബോധവും തകർത്തുകൊണ്ട് മറ്റുള്ളവരെ അവഹേളിക്കുന്നതിൽ ബ്രഹ്മചാരികളായ അധികാരികൾ മുമ്പിലാണ്. അറപ്പുളവാക്കുന്ന പി.സി.ജോർജ്ജ് ടൈപ്പ് അച്ചായന്മാരുടെ ജാഡയും ഹുങ്കും ഇവരിൽനിന്നും പകർന്നുകിട്ടിയതാണ്.

4. പുറമെ സ്രൈണസൗമ്യത കാണിക്കുന്ന സ്വവർഗ്ഗരമി അകമെ സ്വാർത്ഥ താൽപര്യങ്ങൾ നേടിയെടുക്കാൻ ഏതു ക്രൂരതയും ചെയ്യാനും മടിക്കാത്തവരാണ്. നമ്മുടെ സ്വലിംഗരമി ബ്രഹ്മചാരികളും ഇതിൽനിന്നും വ്യത്യസ്ഥരല്ല. അതിരൂക്ഷമായ ലജ്ജാശീലം കാരണം സ്വന്തം തെറ്റുകൾ വിശ്വാസ സമൂഹത്തിൽ മറച്ചുവെക്കാൻ എന്തു ക്രൂരത ചെയ്യാനും, പണവും സ്വാധീനവും കൊണ്ട് സത്യം മറച്ചുവെക്കാനും ശ്രമിക്കുന്നു. സിസ്റ്റർ അഭയ കേസും ഫാ. റോബിൻ വടക്കുംതലയുടെ ലൈംഗിക കേസും ഇതിന് ഉത്തമ ഉദാഹരണമാണ്.  ലജ്ജയെ ലജ്ജകൊണ്ട് തടയിടുന്ന അതിവിചിത്രമായ സാഹചര്യം.   ഇക്കാരണത്താൽ  വിശ്വാസസമൂഹം അന്യവൽക്കരിക്കപ്പെട്ട് ഇവരുടെ ശത്രു സമൂഹമായി മാറിയിരിക്കുന്നു. മാത്രമല്ല, സഭയുടെ സമ്പത്തും സ്ഥാപനങ്ങളും ബ്രഹ്ചര്യപൗരോഹിത്യം കൈയ്യാളുന്നതിനാൽ സഭയുടെ പതനങ്ങൾക്ക് വിശ്വാസസമൂഹത്തിന് ഉത്തരവാദിത്വമൊന്നുമില്ല. സഭാനേതാക്കൾ ഈ അടുത്തനാൾ ഉണ്ടാക്കിയ നാണക്കേടുകൾ ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത് കത്തോലിക്കാ വിശ്വാസസമൂഹമാണ്. 

5. മദ്ധ്യവർഗ്ഗമൂല്യമായ മിതത്വം, ജീവിതത്തിന്റെ സമസ്തമേഖലയിലും പിടിമുറുക്കിയതിനാൽ, ജീവിതം മൊത്തം ഒരു കണക്കുകൂട്ടൽ യജ്ഞമാണ്. ഒരു നല്ല ഭക്ഷണം കഴിക്കുമ്പോഴും മനസ്സിനിണങ്ങിയ സാധനങ്ങൾ വാങ്ങുമ്പോഴും കണക്കുകൂട്ടലാണ്; പ്രണയം വരെ വെറും കണക്കുകൂട്ടലായി മാറുന്നു. ഇത്തരം കണക്കുകൂട്ടി പ്രണയവും രതിയും കാരണം, മിടുക്കികളായ ക്രിസ്ത്യൻ പെണ്ണുങ്ങൾ മിതത്വ മൂല്യങ്ങളിൽ കുടുങ്ങാത്ത അന്യമതസ്ഥരെ തേടിപോകുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ മിശ്രവിവാഹം നടന്നിരുന്നത് സുറിയാനി പെൺകുട്ടികളും നായർ യുവാക്കളും തമ്മിലാണ്. അടുത്ത കാലത്തായി, മുസ്ലിം, ഈഴവ, തിയ്യ യുവാക്കളിലേക്കും ഈ പ്രവണത വ്യാപിച്ചിരിക്കുന്നു. മുസ്ലിം പുരുഷന്മാർ വിവാഹബന്ധം ഗൗരവമായി എടുക്കില്ലായെന്ന പൂർണ്ണ ബോധ്യമുണ്ടായിട്ടും പെൺകുട്ടികൾ അവരെ അന്വേഷിച്ച് പോകണമെങ്കിൽ ക്രിസ്തീയ സമൂഹത്തിലെ യുവാക്കളുടെ ലൈംഗിക, വൈകാരിക ഊഷരത എത്രമാത്രമാണെന്ന് ഊഹിക്കുകയേ വേണ്ടൂ. രതിയൊരു ശക്തമായ ലജ്ജാസ്രോതസ്സായി മാറ്റുകയെന്നത് ബ്രഹ്മചാരി പൗരോഹിത്യത്തിന്റെ പ്രത്യേകതയാണ്.

6. ആതുരസേവനവും സാമൂഹ്യപ്രവർത്തനവും ക്രിസ്തീയതയുടെ മുഖമുദ്രയായി ബിംബടിക്കുന്നുണ്ടെങ്കിലും അത് തിരിച്ചുവാങ്ങാത്ത ഔദാര്യമായി തരംതാഴുമ്പോൾ  മനുഷ്യനെ അപമാനിക്കുന്ന പ്രക്രിയയാവുന്നു. തിരിച്ചുകൊടുക്കുന്ന സമ്മാനമായി ആതുരസേവനത്തെ മാറ്റാനുള്ള ആത്മീയ ഔന്നത്യമൊന്നും ബ്രഹ്മചര്യ സമൂഹത്തിനില്ല. താന്താങ്ങളുടെ അപര്യാപ്തത മറച്ച് വെക്കാനുള്ള കവചമായി ആതുരസേവനം മാറുന്നതിനാൽ, അത് മനുഷ്യനെ സ്‌നേഹ സമ്പന്നരാക്കുന്നതിന് പകരം വിദ്വേഷികളാക്കുന്ന കാര്യം മനസ്സിലാക്കാതെ, ഈ അടുത്ത കാലത്തെ ഇവരുടെ വീഴ്ചകളെ ന്യായീകരിക്കാൻ കഴിഞ്ഞകാല സേവനം വച്ച് വിലപേശാനും തുടങ്ങിയിരിക്കുന്നു.
ഇതോെടാപ്പം സമ്പത്തും അധികാരവും സ്ഥാപനങ്ങളിലൂടെ കൈയടക്കിവെച്ചിരിക്കുന്നതിനാൽ, ഇവർ വിശ്വാസസമൂഹത്തിന് ചോദ്യം ചെയ്യാനാവാത്ത പ്രതാപികളായി തുടരുന്നു. അതിനാൽ, കേരളത്തിൽ ക്രിസ്തീയസമൂഹം പിന്നോക്കം പോയിരിക്കുന്നു. ചർച്ച് ആക്ട് നടപ്പാക്കൽ മാത്രമാണ് പ്രതിവിധി.

 സഭയിൽ അടിയന്തരമായി വരുത്തേണ്ടുന്ന മാറ്റങ്ങൾ

1. കത്തോലിക്കാസഭയിൽ ഇന്നുള്ള പുരോഹിതരിലും സന്യാസി സന്യസ്ഥരിലും 80%, നേരത്തെ കണ്ടതുപോലെ, വിവിധ വിഭാഗത്തിൽപ്പെട്ട സ്വലിംഗരമികളാണ്. നമ്മുടെ സിനിമകളിലെ പുരോഹിത കഥാപാത്രങ്ങളെ ശ്രദ്ധിച്ചാൽ ഇക്കാര്യം മനസ്സിലാവും. ഇവർ ലൈംഗിക സംതൃപ്തി  ഇവരുടെ കൂട്ടായ്മയിൽ കണ്ടെത്തുന്നു. ഇതിനെ 'പ്രകൃതിവിരുദ്ധ'മെന്ന് മനുഷ്യ ലൈംഗികപ്രകൃതി അറിയാത്തതിനാൽ പറയാറുണ്ട്. (ഇവരിൽ ഒരു വിഭാഗം ബാലലൈംഗികത ആസ്വദിക്കുന്നവരാണ്. ഇതിന്ന് വലിയ കുറ്റകൃത്യവുമാണ്) എതിർലിംഗികളായ 20% വരുന്ന ചെറുവിഭാഗമാണ്, കുമ്പസാരമുപയോഗിച്ചും മറ്റു മാർഗ്ഗങ്ങളിലൂടെയും സ്ത്രീ ലൈംഗികതയ്ക്ക് മുതിരുന്നവർ. ഇവർ മറ്റ് ക്രിസ്തീയ സഭകളിലെന്നപോലെ വിവാഹിതരായ പുരോഹിതരായാൽ പ്രശ്‌നം തീരും. ചുരുക്കത്തിൽ, പൗരോഹിത്യസന്യാസവും സന്യാസനി അന്തസ്സും സ്വലിംഗികൾക്കായി സംവരണം ചെയ്യണം. ഇടവക പൗരോഹിത്യം രണ്ടുകൂട്ടർക്കും സ്വീകരിക്കാം. പക്ഷേ, എതിർലിംഗികൾ നിർബ്ബന്ധമായും വിവാഹിതരായിരിക്കണം. അപ്പോൾ, സ്വലിംഗികളായ ഇടവക അച്ചന്മാർക്ക് യാഥാർത്ഥ്യബോധം കൈവന്ന് എളിമയുള്ളവരായി മാറും. അങ്ങനെ, പൗരോഹിത്യ അഹന്തയും അധികാരവും പിരിമിതപ്പെടുത്താനും വിശ്വാസസമൂഹത്തിന് ഇതര ക്രിസ്ത്യാനി സഭകളിലെന്നപോലെ മാന്യമായ സ്ഥാനം കൈവരിക്കാനും സാധിക്കും.

അഴുക്കിനോട് അറപ്പില്ലാത്ത ഒരുവിഭാഗം സ്വിലിംഗികൾ ഉണ്ട്. അവർക്ക് ഏറ്റവും ഇണങ്ങിയ മേഖലയാണ് ആതുരസേവനവും രോഗിശുശ്രൂഷയും. സ്വലിംഗസ്ത്രീസന്യസ്തരെ ഏറ്റവും നന്നായി ഉപയോഗിക്കാവുന്ന മേഖലയാണ് ആസ്പത്രികൾ, വൃദ്ധമന്ദിരങ്ങൾ, മനോവൈകല്യവന്നവർക്കുള്ള സദനങ്ങൾ, അംഗപരിമിതർക്കുള്ള സ്ഥാപനങ്ങൾ തുടങ്ങിയവ. ഇത്തരത്തിലുള്ള സന്യാസിനികൾക്ക് ഏറ്റവും വഴങ്ങുന്നതും കുടുംബിനികൾക്ക് ഒട്ടും ഇണങ്ങാത്തതുമാണ് നേഴ്‌സിങ്ങ് മേഖല. പ്രാർത്ഥനയ്ക്കും പരിപാടികൾക്കുമല്ലാതെ കാലികമായ പഠനഗവേഷണങ്ങൾക്ക് സമയമില്ലാത്ത സന്യാസിനികൾക്കും പൗരോഹിത്യത്തിനും കൊണ്ടുനടക്കാൻ പറ്റുന്ന മേഖലയാണോ വിദ്യാഭ്യാസമെന്നതും ചിന്തിക്കേണ്ടതാണ്. മനുഷ്യപ്രകൃതിയെക്കുറിച്ചു്  മേൽപ്പറഞ്ഞ ശാസ്ത്രീയ അറിവുകൾ സന്യസ്ത പുരോഹിതാർത്ഥിയുടെ തിരഞ്ഞെടുപ്പിലോ പരിശീലനത്തിലോ ഉപയോഗിക്കുന്നില്ലെന്നതാണ് ഏറ്റവും പരിതാപകരം.

2. കത്തോലിക്കാ വീടുകളിൽ പെൺകുട്ടികളോടുള്ള കടുത്ത വിവേചനം ഒഴിവാക്കണം. പള്ളിയിൽ പോകാൻ  അനുവാദം വാങ്ങേണ്ടാത്ത സാഹചര്യത്തിൽ എന്നും പുറത്തിറങ്ങാൻ പറ്റുന്ന പെൺകുട്ടികൾ ഇതരമതസ്ഥരോട് താരതമ്യം ചെയ്യുമ്പോൾ സ്വതന്ത്രരാണെന്ന് തോന്നാം. നേര് പറഞ്ഞാൽ, ക്രിസ്ത്യൻ പെൺകുട്ടികൾ വീടുകളിൽ കടുത്ത വിവേചനം അനുഭവിക്കുന്നവരാണ്. സ്വന്തം ആങ്ങളമാരാണ് ഏറ്റവും സ്‌നേഹനിരാസ്സമായി പെരുമാറുന്നതെന്നതും ശ്രദ്ധേയമാണ്. ലൈംഗിക കുറ്റബോധം പേറുന്ന സഹോദരന്മാരുടെ നിയന്ത്രണം നിഷ്ഠൂരമാണ്.  വിദ്യാഭ്യാസത്തിന് പുറത്ത് പോകുന്ന യുവതികൾ, അന്യമതസ്ഥരെ രണ്ടുകൈയ്യുംനീട്ടി സ്വീകരിക്കാനുള്ള ഒരു കാരണം സഹോദരങ്ങളുടെയും കുടുംബത്തിലെയും സ്‌നേഹക്കുറവും കരുതലില്ലായ്മയുമാണ്.

3.   അടിയന്തരമായി പുനഃപരിശോധിക്കേണ്ടുന്ന മറ്റൊരു മേഖലയാണ് വേദപാഠം. ഉള്ളടക്കത്തിലും അദ്ധ്യാപനരീതിയിലും, എത്ര രസകരമായാലും പരീക്ഷക്ക് പഠിക്കുന്ന ഒരു വിഷയവും പഠിതാവ് ആസ്വദിക്കുന്നില്ലായെന്നതാണ് അനുഭവം.  പിന്നെയാണോ, പ്രയോജനം വ്യക്തമല്ലാത്ത വേദപാഠം!  ഉപരിപ്ലവതയുടെ ആഘോഷമായ ഇപ്പോഴത്തെ വേദപാഠംകൊണ്ട് കുട്ടികൾക്ക് യാതൊരു പ്രയോജനവുമില്ലെന്നും മാത്രമല്ല, സഭാവിശ്വാസത്തോടും സഭാധികാരികളോടും അവർക്ക് വെറുപ്പും വിദ്വേഷവും മാത്രമാണ് ബാക്കി. ഇതിൽനിന്നും മോചനം ലഭിക്കുന്ന ആദ്യത്തെ അവസരമുപയോഗിച്ച് അവർ തിരിച്ചടിക്കുന്നു. ക്രൈസ്തവ യുവതീയുവാക്കളുടെ പെരുമാറ്റം നിരീക്ഷിച്ചാൽ ഇക്കാര്യം വ്യക്തമാവും. ആധുനിക മാനവശാസ്ത്ര അറിവുകൾ ഉൾക്കൊണ്ട് ആത്മീയതയും മാനവികതയും സമ്പുഷ്ടമാക്കുന്ന പഠന വിഷയങ്ങളും രീതികളും ആവിഷ്‌ക്കരിക്കണം. മൗനം, ധ്യാനം, ഭജൻ, ഭക്തിഗാനം, ക്രിസ്ത്യൻഫോക്‌ലോർ, യോഗ. തുടങ്ങിയവ, വേദപാഠത്തിന്റെ ഭാഗമാവണം. വെറും ഭജൻ പാടിയും ഗീത/ബൈബിൾ സൂക്തങ്ങൾ പറഞ്ഞുമാണ് മാതാ അമൃതാനന്ദമയിയടക്കം ഇന്ത്യൻ ഗുരുക്കന്മാർ ലോകം കീഴടക്കിയത്. അതാണ് പൗരസ്ഥ്യമനസ്സ്. സർഗ്ഗാത്മകമായ കുടുംബജീവിതത്തിന് ആവശ്യമായ വ്യക്തിവൈവിദ്ധ്യവും മനുഷ്യ പ്രകൃതിയെക്കുറിച്ചുള്ള ആധുനിക അറിവുകളും  പ്രണയ പ്രാധാന്യമുള്ള വൈകാരിക തലവും വേദപഠന ഭാഗമാവണം. ഇത് ഇന്ന് നമ്മുടെ യുവാക്കളെ കാർന്ന് തിന്നുന്ന കുറ്റബോധം കുറക്കാനും  ദുശീലം മാറ്റാനും തനിമയുള്ള വ്യക്തിത്വങ്ങാളാവാനും സഹായിക്കും.

4 കുട്ടികൾക്ക് കൂദാശകൊടുക്കുന്നതിൽ പുനഃപരിശോധന വേണം. കുഞ്ഞുങ്ങളുടെ തന്മയത്വവും നൈർമ്മല്യവും തകർത്ത് കുറ്റബോധം ജനിപ്പിക്കുന്ന ആദ്യ കുമ്പസാരവും ആദ്യ കുർബ്ബാനയും കൗമാരാരംഭത്തിൽ സ്തര്യലേപനത്തോടൊപ്പം ആക്കണം. കുഞ്ഞുങ്ങൾ ബൈബിൾ അധിഷ്ഠിതമായി ശരിതെറ്റുകൾ മനസ്സിലാക്കി പ്രാപഞ്ചിക ആത്മീയതയിൽ വളരട്ടെ! വിശ്വാസികൾ ഇന്നലെകളിൽ നിന്നും പാഠം ഉൾക്കൊണ്ട് ഇന്നുകൾ ആഘോഷിക്കുന്ന മിസ്റ്റിക്കുകളായി വളരട്ടെ! ഗ്രോട്ടോയിക്കൊപ്പം മൗനതാളം തുടിക്കുന്ന അമ്മക്കാവുകൾ, ഒരു സെന്റിലെങ്കിലും, പള്ളിയങ്കണത്തിൽ മന്ദമാരുതനിൽ നൃത്തം വെക്കട്ടെ! അങ്ങനെ ക്രിസ്തീയതയെ മരണാനന്തരജീവിതത്തിൽനിന്നും നമുക്ക് മോചിപ്പിക്കാം.

5. പുനർ വിചിന്തനം ആവശ്യമായ മറ്റൊരു മേഖലയാണ് ഇപ്പോഴത്തെ കുടുംബ പ്രാർത്ഥന. പ്രാർത്ഥന വലിയമ്മമാർക്ക് നിയന്ത്രണം ബാക്കിയുള്ള ഏകമേഖലയായതിനാൽ, ചില പുരാതന കുടുംബങ്ങളിൽ അത് അനന്തമായി നീളുന്നു. കുടുംബ ആത്മീയതയുടെ മാനദണ്ഡമായി പലപ്പോഴും പ്രാർത്ഥയുടെ ദൈർഘ്യം മാറാറുണ്ട്. ഇത് കുട്ടികൾക്ക് പ്രാർത്ഥനയിൽ വിരസത ജനിപ്പിക്കാൻ ഇടയാവും. പ്രാർത്ഥന അരമണിക്കൂറായി നിജപ്പെടുത്തണം. അല്പം മൗനം, ഭജനം, ബൈബിൾ പാരായണം മദ്ധ്യസ്ഥ പ്രാർത്ഥന, പാട്ട് എന്നിവകൊണ്ട് വൈവിധ്യമുള്ളതാക്കാൻ നോക്കണം.

നമ്മുടെ ആത്മീയ ജീവിതം മൊത്തത്തിൽ ആഹ്ലാദപ്രദമാക്കാനുള്ള പുത്തൻ മാർഗ്ഗങ്ങൾ ആരായേണ്ടുന്ന സമയമായി. കുടുംബാംഗങ്ങൾ പരസ്പരം കരുതലോടെ ജീവിക്കുമ്പോൾ പലതലമുറകളിൽ പെട്ട വ്യക്തിത്വങ്ങളുടെ വൈവിധ്യമാർന്ന അറിവനുഭവങ്ങളുടെ സമന്വയത്തിൽ അത് സർഗ്ഗാത്മകമാവും. ഇത്തരം കുടുംബങ്ങളിൽ ദൈവാനുഗ്രഹം നിമിത്തങ്ങളായും യാദൃശ്ചികതയായും പെയ്തിറങ്ങും. പൊട്ടിച്ചിരിയുടെ കിലുകില ശബ്ദത്തിൽ ജീവിതം ഇമ്പമുള്ളതായി മാറും. ഇക്കഴിഞ്ഞ കാലയളവിൽ സഭക്കേറ്റ അരഡസൻ തിരിച്ചടികൾ, സർഗ്ഗാത്മകമാക്കി നമുക്ക് ഉയർത്തെഴുന്നേൽക്കാം.

*************

തിരുവസ്ത്രം ഉപേക്ഷിച്ച വൈദികർ നീതിക്കുവേണ്ടി വീണ്ടും തിരുവസ്ത്രമണിഞ്ഞ് വിശുദ്ധകുർബാന അർപ്പിച്ചു. ഒപ്പൺചർച്ച് മൂവ്‌മെന്റ് സഭാചരിത്രത്തിന്റെ ഭാഗമായി. അറിയുക.

2019- ജനുവരി 11-ന് ഓപ്പൺ ചർച്ചു മുവ്‌മെന്റിന്റെ നേതൃത്വത്തിൽ തിരുവസ്ത്രമുപേക്ഷിച്ച വൈദികർ നീതിക്കുവേണ്ടി തിരുവസ്ത്രമണിഞ്ഞ് വിശ്വാസികൾക്കായി പരിശുദ്ധകുർബാന അർപ്പിച്ചു. തിരുവനന്തപുരത്തെ ബാലരാമപുരം പള്ളിയിലാണ് ചരിത്രസംഭവമുണ്ടായത്. കഴിഞ്ഞ പത്തുമാസമായി ഈ ദേവലയത്തിന് മെത്രാൻ വിലക്കേർപ്പെടുത്തി  അടച്ചിട്ടിരിക്കുകയായിരുന്നു

ഈ സംഭവം  ആഗോള കത്തോലിക്കാസഭയിൽ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്. ഇത് വലിയ ചർച്ചകൾക്കു തുടക്കം കുറിച്ചിരിക്കുന്നു. ഇന്ത്യയിലെ രൂപതകളിൽമാത്രമല്ല അങ്ങ് റോമിന്റെ അകത്തളങ്ങളിൽ വരെ ചൂടുപിടിച്ച ചർച്ചകൾക്കും വിവാദങ്ങൾക്കും  തിരികൊളുത്തിക്കഴിഞ്ഞു ഈ സംഭവം.  തിരുവനന്തപുരം ബാലരാമപുരം വിശുദ്ധ സെബാസ്ത്യാനോസ് ദേവാലയത്തിൽ നടന്ന ഈ സംഭവം ആഗോള കത്തോലിക്കാ സഭയിൽ വലിയ മാറ്റത്തിനും നവീകരണത്തിനും ഇടയാക്കുമെന്നതിൽ യാതോരു സംശയവുമില്ല.
തിരുവനന്തപുരം ബാലരാമപുരം വിശുദ്ധ സെബാസ്ത്യാനോസ് ദേവാലയത്തിലെ ആത്മീയ ശുശ്രൂഷകൾ നടത്തുവാനുള്ള ഉത്തരവാദിത്വം തിരുവനന്തപുരം രുപതക്കും പിന്നീട് നെയ്യാറ്റിൻകര രുപതക്കുമാണ്. ഇവിടുത്തെ മൂവായിരത്തിലധികം വരുന്ന വിശ്വാസികൾക്ക് രൂപത ഇടക്കിടക്ക് ആത്മീയ ശുശ്രൂഷകൾ നിഷേധിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയുക.  ?

തിരുവിതാംകൂറിന്റെ തലസ്ഥാനമായ പത്മനാഭപുരത്തേക്കുള്ള പ്രധാന പാതയുടെ ഇടത്താവളമായിരുന്നു ബാലരാമപുരം.ആൾതാമസം കുറവുള്ള ഈസ്ഥലത്ത് 18-ാം നൂറ്റണ്ടിൽ  കളളന്മാരുടേയും പിടിച്ചുപറിക്കാരുടേയും ശല്യം അനുദിനം വർധിച്ചുവന്നിരുന്നു.ആൾതാമസമുണ്ടായാൽ ഇവരുടെ ശല്യം അവസാനിക്കുമെന്നുകരുതിയ തിരുവിതാകൂർ രാജാവ് 1851-ൽ മണലിക്കര(കളിയിക്കാവിള) നിന്നും മുക്കുവരേയും വള്ളിയൂരിൽനിന്നും ശാലിയാരേയും കോട്ടാറിൽ നിന്നും വണികരെയും വെള്ളാളചെട്ടിമാരെ ശുചിന്ദ്രത്തിൽനിന്നും മുസ്ലീങ്ങളെ കുളച്ചൽ നിന്നും കൊണ്ടുവന്ന് താമാസിപ്പിച്ചു. അവർക്ക് ഭൂമിയുൾപ്പെടെ മറ്റുസൗകര്യങ്ങളും ചെയ്തുകൊടുത്തു. ഇതിലെ ചില വ്യക്തികൾ അഞ്ചേക്കറോളംവരുന്ന ഭൂമി തങ്ങളുടെ മുക്കുവസമുദായത്തിനായി മാറ്റിവച്ചു. അതിനുള്ളിൽ ഒരു പ്രാർത്ഥനാലയവും കുരിശടിയും  അവർ പണിതു. മുക്കുവ സമുദായത്തിൽ താമസിക്കുവാൻ വീടുകളില്ലാതിരുന്ന ധാരാളം പേരുണ്ടായിരുന്നു അവി
ടെ.   പൂർവ്വികരായിരുന്ന കുറേആളുകൾ ചേർന്ന് മേൽപറഞ്ഞ സ്ഥലത്തോടുചേർന്ന് പിന്നീട് കുറേസ്ഥലങ്ങൾ സമുദായത്തിന്റെ പേരിൽ വാങ്ങുകയും (അതിപ്പോൾ 18 ഏക്കറോളം വരുന്നു). സ്വന്തമായി വിടില്ലാത്തവരെ അവിടെ താമസിക്കുവാൻ അനുവദിക്കുകയും ചെയ്തു. ഇപ്പോൾ 500-ൽപരം കുടുംബങ്ങൾ ഈ സമുദായ സ്ഥലത്താണ്  താമസിക്കുന്നത്. 750തോളം കുടുംബങ്ങളിൽനിന്നായി 5000-ത്തോളം  മുക്കുവ  ലത്തീൻ ആളുകളുമുണ്ട് ഈ ഇടവകപ്പള്ളിയിൽ. മുൻപ് പൂർവ്വീകർ ആരംഭിച്ച ഈ സ്ഥലത്തെ പ്രാർത്ഥനാലയമാണ് ഇന്നത്തെ വിശുദ്ധ സെബാസ്ത്യാനോസ് ദേവാലയം .  സമുദായത്തിന്റെ ഈ സ്ഥലത്ത് പള്ളിക്കുപുറമേ അരയേക്കറോളംവരുന്ന സ്ഥലത്ത് ശ്മശാനവുമുണ്ട.് ഇതിനും പുറമേ പള്ളിക്കൂടം ,കല്യാണമണ്ഡപം, മറ്റു കടകൾ എന്നിവ സമുദായത്തിന് സ്വന്തമായുണ്ട് . ഇതെല്ലാം തന്നെ ഈ മുക്കുവ ലത്തീൻ സമുദായ അംഗങ്ങൾ  പട്ടിണികിടന്നും കഠിനാധ്വാനം ചെയ്തും വിയർപ്പൊഴുക്കി ചില്ലിക്കാശുകൾ സ്വരൂപിച്ച് കാലങ്ങൾകൊണ്ട് ഉണ്ടാക്കിയതാണ്. ഇതിൽ ഒരു ചില്ലിക്കാശുപോലും കത്തോലിക്കാ സഭക്കോ വൈദീകർക്കോ മറ്റാർക്കെങ്കിലുമോ മുടക്കില്ലാത്തതാണ്.പട്ടണത്തിന്റെ ഒത്തനടുവിൽ സ്ഥിതിചെയ്യുന്ന ഈ സ്വത്തുക്കൾക്കിന്ന് നൂറുകോടിക്കുമേൽ വിലമതിക്കുവാനാകും. 

പൂർണ്ണമായും സ്വതന്ത്രമായുണ്ടായിരുന്ന ഈ ദേവാലയത്തിൽ ആദ്യകാലങ്ങളിൽ ബെൽജിയംകാരായ വൈദികരാണ് ആത്മീയ ശുശ്രൂഷകൾ  നൽകിയിരുന്നത്. പിന്നീട് തിരുവനന്തപുരം രുപതയുടെ കീഴിലും  നെയ്യാറ്റിൻകര രൂപതയുടെ കീഴിലുമായി ഇവിടം . ഈ ദേവലയത്തിൽ ആത്മിയ ശുശ്രൂഷക്കായി എത്തുന്ന വൈദീകർക്ക് പ്രതിമാസം 2200 രുപ അലവൻസായും കുർബാനഒന്നിന് 200 രുപയും മറ്റു നേർച്ചപ്പണവും കിട്ടുന്നു. ഇതെല്ലാംകൂടി ശരാശരി നാൽപതിനായിരത്തിനും അൻപതിനായിരത്തിനും ഇടയിൽ ഒരു മാസം ലഭിക്കുന്നു. ഇതിനും പുറമേ ഓരോ കുടുംബത്തിന്റേയും വരുമാനത്തിന്റെ 5% (രണ്ടുലക്ഷത്തിനും മുന്നുലക്ഷത്തിനുമിടയിൽ) വർഷം തോറും ഗുണ്ടാപ്പിരിവെന്നപോലെ രൂപതയിലേയ്ക്കടക്കുന്നു. ഇതിനും പുറമേ രൂപത നിർദ്ദേശിക്കുന്ന പിരിവുകൾ വേറെയും നൽകണം.

ഇത്രയുമെല്ലാം ലഭിച്ചിട്ടും മെത്രാന്മാരുടെ അത്യാർത്തി കുടിക്കുടിവരികയും സ്ഥലവും പള്ളിയും ശ്മശാനമുമെല്ലാം രൂപതക്ക് സ്വന്തമാണെന്നുകാട്ടി തിരുവനന്തപുരം മെത്രാൻ ജേക്കബ്ബ് അച്ചാരുപറമ്പിൽ. ഓ.എസ്സ്. 252/88-ാം നമ്പരായി തിരുവന്തപുരം പ്രിൻസിപ്പൽ സബ് കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഇതിനും പുറമേ കുർബാന മുടക്കുക, വിവാഹം നടത്തിക്കൊടുക്കാതിരിക്കുക, പള്ളിപ്പെരുനാളിന് അനുവാദം നൽകാതിരിക്കുക, മൃതസംസ്‌കാര ശുശ്രൂഷകൾ നടത്തിക്കൊടുക്കാതിരിക്കുക തുടങ്ങിയ അതിക്രൂരമായ നടപടികൾ മെത്രാൻ സ്വീകരിക്കുക പതിവായിരുന്നു.  
ഈ കേസ്സിൽ മെത്രാൻ പരാജയപ്പെട്ടെന്നുമാത്രമല്ല  കോടതിചിലവ് ലത്തീൻ മുക്കുവ സമുദായത്തിന് നൽകണമെന്നും വിധിയായി. 
പിന്നീട് നെയ്യാറ്റിൻകര മെത്രാൻ വിൻസന്റ് സാമുവൽ പള്ളിയുടേയും സ്ഥലത്തിന്റെയും ശ്മശാനത്തിന്റെയും ഫിനാൻസു കമ്മറ്റിയുടേയും  മേൽ പിടിമുറുക്കുകയായിരുന്നു. ഇടവകവിശ്വാസികൾക്ക് കൂദാശകർമ്മങ്ങളിൽ വിലക്കേർപ്പെടുത്തി പീഡിപ്പിക്കുക പതിവായി. അവസാനം സ്വത്തുക്കൾ മുഴുവനും മെത്രാനു കിട്ടുന്നതുവരെ പള്ളിക്കും കൂദാശാകർമ്മങ്ങൾക്കും വിലക്കേർപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ പത്തുമാസമായി ആത്മിയ ശുശ്രൂഷകളില്ലാതെ പള്ളി അടഞ്ഞുകിടന്നു. ഈ കാലയളവിൽ പതിനെട്ടോളം പേർ മരണമടഞ്ഞു. ഇവരുടെ മൃതസംസ്‌കാരശുശ്രൂഷകൾ വളരെ കിലോമീറ്ററുകൾ ദുരത്തുള്ള മറ്റുപള്ളികളിൽ ബോഡി കോണ്ടുപോയി ഒപ്പീസ് ചൊല്ലി തിരികൊണ്ടുവന്ന് സ്വന്തം പള്ളിസെമിത്തേരിയിൽ അടക്കേണ്ടിവന്നു. ഇതിൽ രണ്ടുപേർക്ക് യാതോരുവിധ പ്രാർത്ഥനകളുമില്ലാതെ നായ്ക്കളെ മറവുചെയ്യുന്നതുപോലെ സംസ്‌കരിക്കേണ്ടിവന്നു. രണ്ടുവർഷമായി ആദ്യകുർബാനസ്വീകരണത്തിനായി തയ്യാറായിനിൽക്കുന്ന 28 കുട്ടികൾക്ക് അതിന് അനുവാദം കിട്ടിയിട്ടില്ല. മൂന്നുപേർ സ്ഥൈര്യലേപനത്തിനും ഒരാൾ വിവാഹത്തിനും കാത്തുനിൽക്കുന്നു. ഇതിനെല്ലാമുപരി ഇവരുടെയെല്ലാം ഹൃദയത്തിലും ഭവനങ്ങളിലും നിത്യജീവിതത്തിലുടനീളം നിറഞ്ഞുനിൽക്കുന്ന വിശുദ്ധന്റെ തിരുനാളും മെത്രാൻ വിലക്കുകയും സമീപ പള്ളികളിൽ പരസ്യമായി വിലക്ക് അറിയിക്കുകയുംചെയ്തു. അതിക്രൂരമായ നടപടിയാണ് മെത്രാന്മാർ വിശ്വസികൾക്കുമേൽ സ്വീകരിച്ചത്.
ഒന്നാലോചിച്ചുനോക്കൂ, സഭാനേതൃത്വം കാലങ്ങൾകൊണ്ട് പാവപ്പെട്ട വിശ്വാസസമൂഹത്തിന്റെ മേൽ അടിച്ചേൽപ്പിച്ച വിശ്വാസങ്ങളും അന്തവിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ടാനങ്ങളും കൊണ്ടുള്ള വേലിക്കെട്ടുകൾ തീർത്ത്, ചങ്ങലക്കിട്ടുപൂട്ടി അതിനുള്ളിൻ തീകൊളുത്തിയാൽ ആ പാവങ്ങൾക്ക് അതിൽ വെന്തു വെണ്ണീറാകുകയല്ലാതെ മറ്റെന്താണ് മാർഗ്ഗം. അവരുടെ കിടപ്പാടം കിട്ടിയാലേ തൃപ്തിവരുകയുള്ളുവെന്ന മെത്രാന്മാരുടെ ക്രൂരമായ നിലപാട് ആർക്കാണ് അംഗീകരിക്കുവാൻ കഴിയുക. വിശുദ്ധന്റെ തിരുനാളാഘോഷിക്കാത്ത ജീവിതത്തേക്കുറിച്ച് നിസ്സഹയരായ ഈ പാവംജനതക്ക് ചിന്തിക്കുവാൻ പോലും കഴിയില്ല. ഇതിനായി പല ദേവാലയങ്ങളിലേയും സഭകളിലേയും വൈദീകരെ അവർ തിരഞ്ഞു നടന്നു മെത്രാന്റെ വിലക്കുള്ള പള്ളിയിൽ വരുവാൻ ആരും തയ്യാറായില്ല. ഹൃദയം നുറുങ്ങിയ ബാലരാമപുരം ഇടവകക്കാർ  അവസാനം  കത്തോലിക്കാ സഭാ നവികരണപ്രസ്ഥാനമായ ഓപ്പൺ ചർച്ച്മുവ്‌മെന്റിനെ സമീപിക്കുകയായിരുന്നു. 
സഭാനേതൃത്വത്തിന്റെ അതിക്രൂരമായ നടപടികളെക്കുറിച്ച് ചെയർമാൻ റെജി ഞള്ളാനിയുടെ അധ്യക്ഷതയിൽ കമ്മറ്റികൂടി അതീവ ഗൗരവമുള്ള ഈ വിഷയം ചർച്ചചെയ്തു. സഭക്കുള്ളിലെ അനീതികൾക്കെതിരെ സന്ധിയില്ലാസമരംനടത്തി പോരാട്ടവീര്യവുമായി മനം മടുത്ത് തിരുവസ്ത്രം ഉപേക്ഷിച്ചു പുറത്തുപോന്ന, വിവാഹിതരായി മാതൃകാപരമായ കുടുംബജീവിതം നയിക്കുന്ന ഫാദർ ജോസഫ് പള്ളത്ത് , ഫാദർ ജോൺ , ഫാദർ ജെയിം എന്നിവർ ഓപ്പൺ ചർച്ച് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ ഈ സാധുജനങ്ങളുടെ വേദനയിൽ പങ്കുചേർന്ന്‌കൊണ്ട്  നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ പങ്കാളികളാകുകയായിരുന്നു.  നീതിക്കുവേണ്ടിയുള്ള പേരാട്ടത്തിനിടയിൽ  ഒരിക്കൽ  ഉപേക്ഷേിക്കേണ്ടിവന്ന കർത്താവിൽ മുദ്രിതമായ തിരുവസ്ത്രങ്ങളണിഞ്ഞ് അതീവ ഭയഭക്തിബഹുമാനത്തോടെ ദിനംപ്രതി നാലും അഞ്ചും  ദിവ്യബലികൾ അവർ ബാലരാമപുരം പള്ളിയിൽ വിശ്വാസികൾക്കുവേണ്ടി അർപ്പിക്കുകയും പരിശുദ്ധകുർബാന നൽകുകയും ചെയ്തുകൊണ്ട്  പത്തുദിവസം നീണ്ടുനിന്ന വിശുദ്ധന്റെ തിരുനാൾ കർമ്മങ്ങൾ ഭക്തിപൂർവ്വം നടത്തിക്കൊടുത്തു. ഇടവക വിശ്വാസികളെ സംബന്ധിച്ച ്മരുഭൂമിയിൽ പെയ്തിറങ്ങിയ മഴയുടെ അനുഭവമായിരുന്നു. സ്വർഗ്ഗീയനുഭൂതിയുടെ നിമിഷങ്ങളായിരുന്നു അവർക്ക് കടന്നുപോയ പത്തുദിവസങ്ങൾ. 

ഈ സംഭവം സഭയുടെ അകത്തളങ്ങളിൽ ചൂടുപിടിച്ച പലതരം ചർച്ചകൾ ഇക്കാര്യത്തിൽ നടക്കുന്നു.സഭാനേതൃത്വം വിശ്വസികളോട് ഇത്രയധികം ക്രൂരത കാട്ടേണ്ടിയിരുന്നില്ലെന്ന അഭിപ്രായം പലകോണുകളിൽനിന്നും ഉയർന്നുകഴിഞ്ഞു. കത്തോലിക്കാ സഭയിൽനിന്നും തിരുവസ്ത്രം ഉപേക്ഷിച്ച് കുടുംബജീവിതം നയിക്കുന്നവർക്കും സമൂഹത്തെ ലഭിച്ചാൽ മറ്റു വൈദീകരരെപ്പൊലെ കൂദാശാ കർമ്മങ്ങൾ ചെയ്യാം. കാരണം വൈദീക പട്ടം ലഭിച്ചയാൾ അദ്ദേഹത്തിന്റെ മരണം വരെ പുരോഹിതനാണ്. ഒരുമെത്രാൻ ഒരു വൈദികനെ വേണ്ടെന്നുവയ്ക്കുകയോ വൈദീകൻ മെത്രാനെ വേണ്ടെന്നു വയ്ക്കുകയോ ചെയ്താൽ രൂപതക്കുള്ളിലെ ക്ലെർജി സ്റ്റാറ്റസ് മാത്രമേ അദ്ദേഹത്തിനു നഷ്ടമാകുന്നുള്ളു. പൗരോഹിത്യം നഷ്ടമാകുന്നില്ല.
വിവാഹം കഴിച്ച വൈദികരേയും നേരിട്ട് അംഗീകരിക്കുന്ന കാര്യം പരിഗണിക്കാവുന്നതേയുളളുവെന്നാണ് കഴിഞ്ഞ ദിവസം പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പ പറഞ്ഞത,് ഇത് ലോകം കേട്ടതാണ്. കത്തോലിക്കാസഭയിലെതന്നെ ചില സഭകളിലും യാക്കോബായ സി.എസ്സ്.ഐ. ഓർത്തഡക്‌സ് പോലുള്ള സഭകളിലെ വൈദീകർ വിവാഹം കഴിച്ച് കുടുംബജീവിതം നയിക്കുന്നവരാണ് .ഇവരർപ്പിക്കുന്ന കുർബാനയിൽ കോടിക്കണക്കിനു വിശ്വാസികൾ പങ്കെടുക്കുന്നുമുണ്ട്. വി. ബൈബിളിൽ ഒന്ന് തിമേത്തിയോസ് മൂന്നിൽ വളരെ വ്യക്തമായി പറയുന്നു പുരോഹിതൻ വിവാഹിതനായിരിക്കണമെന്ന്. അമേരിക്കയിലെ മാറോനൈറ്റ് കത്തോലിക്കാസഭയിലെ വിവാഹിതനായ  വിസാം അക്കീക്കിയെന്ന ഡീക്കനെ വൈദികനാക്കാൻ ഫ്രാൻസീസ് മാർപ്പാപ്പ അനുവാദംനൽകുകയും 2014 ഫെബ്രൂവരി 27-ന് തിരുപ്പട്ട ശുശ്രൂഷ നടക്കുകയും ചെയ്തു.

വിവാഹം കഴിച്ച പുരോഹിതരിൽ നിന്നും സ്ത്രീകളേയും കുട്ടികളേയും പീഡിപ്പിച്ച സംഭവങ്ങൾ അത്യപൂർവമായേ ഉണ്ടാകാറുള്ളു എന്നാൽ അവിവാഹിതരായ പുരോഹിതരുടേയും മെത്രാന്മാരുടേയും പേരിൽ പതിനായിരക്കണക്കിന് ഇരകളോടാണ് മാർപ്പാപ്പമാർ കാലാകാലങ്ങളിൽ മാപ്പുചോദിക്കുന്നത്. മ്ലേശ്ചതകളിൽ പരിലസിക്കുന്ന പതിനായിരക്കണക്കിന് അവിവാഹിതരായ പുരോഹിതർ പരിശുദ്ധ ബലിപീഠം അശുദ്ധമാക്കുകയാണ്. ഇവരുടെ ബലികളിൽ പങ്കെടുക്കുന്ന വിശ്വാസികളും അതുവഴി പാപികളായിമാറുന്നു. 
കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് തിരുവസ്ത്രമുപേക്ഷിച്ചവർ വീണ്ടുമതണിയുന്നത്. അതും സഭാനേതൃത്വത്തിന്റെ കിരാത നടപടിയിൽ പ്രതിക്ഷേധിച്ചുകൊണ്ട്. 
പത്തുദിവസത്തിനുള്ളിൽ ദിവ്യബലിക്കിടെ പരിശുദ്ധ കുർബാന സ്വീകരിച്ചവർ പതിനാറായിരത്തിനടുത്തുവരും.മെത്രാന്മാരുടെ ശക്തമായ വിലക്കുണ്ടായിരുന്നിട്ടും നാട്ടിലും പുറത്തുനിന്നുമായി ഇരുപത്തയ്യായിരത്തിലധികം ആളുകൾ തിരുനാളിൽ പങ്കുകൊണ്ടു. സഭാനേതൃത്വത്തിനെതിരെയുള്ള വിശ്വാസികളുടെ അവിശ്വാസം കൂടിയാണ് ഇവിടെ കണ്ടത്. 
സഭയിൽ നടക്കുന്ന അനീതികൾക്കെതിരെയുള്ള വിശ്വാസികളുടെ നിശബ്ദമായ പ്രതിക്ഷേധമാണിവിടെ അലയടിച്ചത്.  

വിശ്വാസികൾക്ക് നിരന്തരമായി ആത്മിയ ശുശ്രൂഷനൽകുവാനുള്ള ലക്ഷ്യവും ഉത്തരവാദിത്വവും സംഘടനക്കില്ല. ഇതിന്റെ പേരിൽ ഒരുവിശ്വാസിപോലും പീഡിപ്പിക്കപ്പെടരുതെന്ന ലക്ഷ്യമാണ് സംഘടനക്കുള്ളത്.സ്വത്തിന്റെ പേരിലുള്ള വിലപേശൽ സഭാനേതൃത്വം അവസാനിപ്പിക്കണം ആ പാവങ്ങളുടെ കിടപ്പാടം വിശ്വാസത്തിന്റെ മറവിൽ തട്ടിയെടുക്കരുത്.  ബാലരാമപുരം പള്ളിയിൽ അടിയന്തിരമായി അത്മിയ ശുശ്രൂഷനൽകുവാൻ നെയ്യാറ്റിൻകര രൂപത തയ്യാറാകണമെന്ന് ഓപ്പൺ ചർച്ച് മൂവ്‌മെൻ്‌റ ആവശ്യപ്പെടുകയാണ്. സഭാനേതൃത്വം ഇതിനു തയ്യാറാകാതെ വന്നാൽ ഈ വിഷയം സംഘടനാപരമായി കൈകാര്യം ചെയ്യുവാനാണ് തീരുമാനം .കത്തോലിക്കാ സഭക്കുള്ളിൽ നീതി നിക്ഷേധിക്കപ്പെടുന്ന ഇരകളുടെ  പക്ഷത്തായിരിക്കും സംഘടനയെന്നും നിലകൊള്ളുക. 
ആവശ്യഘട്ടങ്ങളിൽ മൃതസംസ്‌കാര ശുശ്രൂഷയുൾപ്പടെയുള്ള ആത്മിയ ശുശ്രൂഷനൽകുന്നതിനും സംഘടന സജ്ജമാണെന്ന് ചെയർമാൻ റെജി ഞള്ളാനി, ഫാദർ ജോസഫ് പള്ളത്ത് എന്നിവർ പറഞ്ഞു. 

                                                                                         റെജി ഞള്ളാനി ,
                                                                                            ചെയർമാൻ .
                                                                            ഓപ്പൺ ചർച്ച് മൂവ്‌മെന്റ്.
                                                                                       ഫോൺ. 9447105070.

കത്തോലിക്കാ സഭാ നവീകരണരംഗത്ത് ചരിത്രമായി -  നിശബ്ദവിപ്ലവമായി ഓപ്പൺ ചർച്ച് മുവ്‌മെന്റ്. സഭാനേതൃത്വത്തിന്റെ അനീതിയുണ്ടായാൽ അടിയന്തിരഘട്ടങ്ങളിൽ മൃതസംസ്‌കാരശുശ്രൂഷയുൾപ്പെടെയുള്ള ആത്മീയ ശുശ്രൂഷകൾ നൽകുവാൻ സംഘടന തയ്യാറെന്ന് ചെയർമാൻ റെജി ഞള്ളാനി, ഫാദർ ജോസഫ് പള്ളത്ത്, ഫാദർ ജെയിം എന്നിവർ.

ക്രിസ്തീയ സഭകളുടെ ആരംഭം മുതൽ മാറ്റങ്ങൾക്കും നവീകരണങ്ങൾക്കും വളർച്ചക്കും തളർച്ചക്കും വിധേയമായിക്കൊണ്ടിരിക്കുന്ന കത്തോലിക്കാസഭയിൽ ഇന്ന് അനീതികളുടേയും ചുഷണത്തിന്റേയും ഭീഷണിയുടേയും  ലൈംഗീക അരാജകത്വത്തിന്റേയും വാർത്തകളാണ് വാർത്താമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നതും പൊതുസമൂഹം ചർച്ചചെയ്യുന്നതും. ധാരാളം വൈദീകരും എന്തിന് മെത്രാൻ പോലും സ്ത്രീകളേയും കുട്ടികളേയും കന്യാസ്ത്രീകളേയും പീഡിപ്പിച്ചതിനും കൊലപാതകങ്ങൾ നടത്തിയതിനും സ്വവർഗ്ഗരതികൾക്ക് സെമിനാരിക്കുട്ടികളേയും മറ്റുകുട്ടികളേയും ഇരകളാക്കിയതിനും പോലീസ് അറസ്റ്റുചെയ്ത് ജയിലിൽ അടക്കുന്നു. കോടികൾമുടക്കിയും ഇരകളെ ഭീഷണിപ്പെടുത്തിയും പതിനായിരക്കണക്കിന് ഇത്തരം സംഭവങ്ങൾ പുറംലോകം അറിയാതെ ഒതുക്കിത്തീർക്കുന്നു. പള്ളിപണികളുടേയും കോമേഴ്‌സ്യൽ കെട്ടിടങ്ങളുടേയും ആശുപത്രികൾ സ്‌കൂളുകൾ-കോളേജുകൾ തുടങ്ങിയ സ്ഥാപനങ്ങളുടെ നിർമ്മണത്തിലും നടത്തിപ്പിലും ദശലക്ഷകോടികളുടെ അഴിമതിനടക്കുന്നു. ന്യൂനപക്ഷ പരിരക്ഷയുടേയും ജീവകാരുണ്യ പ്രവർത്തനത്തിന്റേയും പേരിൽ വിദേശത്തുനിന്നും സർക്കാരിൽനിന്നും പൊതുസമൂഹത്തിൽനിന്നും കോടാനുകോടികൾ ക്രിസ്തീയ സഭകളിലേയ്ക്ക് ഒഴുകിയെത്തുന്നു. റോമിന്റെ ഭരണഘടനയായ കാനോനിക നിയമം ഇന്ത്യയിലും നടപ്പാക്കി ഒരു സമാന്തര സർക്കാർ സംവിധാനം രാജ്യത്ത് സഭാനേതൃത്വം നടപ്പാക്കിയിരിക്കുന്നു. ഇത്തരം പേഴ്‌സണൽ ലോസ് രാജ്യത്തിന്റെ സിവിൽ ലോയ്ക്ക് ( ഇന്ത്യൻ ഭരണഘടനക്കു )കീഴിലാണെങ്കിലും മാറിമാറിവരുന്ന കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ഒത്താശയോടെ നമ്മുടെ ഭരണഘടനക്കു മുകളിൽ കാനോനികനിയമം പ്രവർത്തിക്കുന്നു. രാജ്യത്തെ പ്രധാന മതവിഭാഗങ്ങൾക്ക് സർക്കാരിന്റെ ഏറെക്കുറെ നിയന്ത്രണത്തിനായി ദേവസ്വംബോർഡ്, വഖത്ത് ബോർഡ് ഗുരുദ്വാരബോർഡുകളുമൊക്കെയുണ്ട്. ക്രിസ്ത്യൻ മതവിഭാഗത്തിന്റെ സാമ്പത്തിക സ്രോതസിനേക്കുറിച്ചോ സമ്പത്തിനേക്കുറിച്ചോ സർക്കാരുകൾക്കോ സഭയിലെ വിശ്വാസികൾക്കോ യാതോരു അറിവുമില്ല. കുറെ മെത്രാന്മാരുടേയും വൈദീകരുടേയും കന്യാസ്ത്രീകളുടേയും അവരുടെ ചില ബിനാമികളുടേയും കൈകളിലായി കണക്കറ്റ സമ്പത്ത് കേന്ദ്രികരിച്ചിരിക്കുന്നു. ഇത്തരം കണക്കറ്റ ധനവും സ്വാധീനമവുമുള്ളതുകൊണ്ട് സ്വന്തം വിശ്വാസികളെ ആത്മിയമായും ഭൗതീകമായും ഭീഷണിപ്പെടുത്തിയും അമർച്ചചെയ്തും ഇല്ലാതാക്കിയും സഭാനേതൃത്വം മുന്നോട്ടുപോകുന്നു. വോട്ടുബാങ്കും ധനവും കാട്ടി സർക്കാരുകളേയും രാഷ്ട്രീയക്കാരേയും പൊതുപ്രവർത്തകരേയും മെത്രാന്മാരുടെ നിലക്കുനിർത്തുവാൻ അവർക്കു കഴിയുന്നു. ക്രിസ്തീയ വിശ്വാസികളാകട്ടെ അവരവരുടെ മനോധർമ്മം അനുസരിച്ചാണ് വോട്ടുചെയ്യുന്നത് എന്നസത്യം രാഷ്ട്രീയ നേതൃത്വങ്ങൾക്ക് നാളിതുവരെ തിരിച്ചറിയുവാനും കഴിഞ്ഞിട്ടില്ല. 

മേൽപറഞ്ഞതെല്ലാം സൂചിപ്പിച്ചത് സഭക്കുള്ളിലെ അനീതികളെ എതിർക്കുന്നവിശ്വാസികളേയും പൊതുപ്രവർത്തകരേയും ഒതുക്കുന്നതിനും ഇല്ലാതാക്കുന്നതിനും മെത്രാന്മാർക്ക് എങ്ങനെയാണ് സാധിക്കുന്നത് എന്നു കാണിക്കുവാനാണ്. 
സഭക്കുള്ളിലെ അനീതികൾ ചൂണ്ടിക്കാണിക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്ന വിശ്വാസികൾക്കുമേൽ ദൈവത്തിന്റേയും സ്വർഗ്ഗത്തിന്റെയും മോക്ഷത്തിന്റേയും അച്ചടക്കത്തിന്റേയുമൊക്കെ പേരിൽ കാലാകാലങ്ങളായി അടിച്ചേൽപ്പിച്ചിട്ടുള്ള അന്തവിശ്വാസങ്ങളുടേയും ആചാരാനുഷ്ഠാനങ്ങളുടേയും കൂദാശാ കർമ്മങ്ങളുടേയും പേരിൽ വിലക്കേർപ്പെടുത്തിയും സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തിയും  കള്ളക്കേസ്സുകളിൽ കുടുക്കിയും ഇരകളെ കൊന്നുതള്ളിയും, വൈദീകരുടെ ഉപഗ്രഹങ്ങളായ വിശ്വാസികളേയും ഗുണ്ടകളേയും ഉപയോഗിച്ച് കൈകാര്യം ചെയ്തും ഒതുക്കുകയാണ് ചെയ്യുന്നത്. ഇതിൽ കന്യാസ്ത്രീകളും കുട്ടികളും സഭാനവീകരണപ്രവർത്തകരും പൗരോഹിത്യം വിട്ടു പുറത്തുവന്നതും അകത്തുള്ളതുമായ നല്ല ആത്മിയ ചൈതന്യമുള്ള വൈദികരും കന്യാസ്ത്രീകളുമൊക്കെ മെത്രാന്മാരുടെ ലിസ്റ്റിൽ പെടുന്നു. ഇവിടെയാണ് സഭയിൽ നീതിനിക്ഷേധിച്ചവർക്കും പുറംതള്ളപ്പെട്ടവർക്കും നിരാശ്രയർക്കും ചെറുതരിവെട്ടമായി ,  കൈത്താങ്ങായി കത്തോലിക്കാ സഭാനവീകരണപ്രസ്ഥാനമായ ഒപ്പൺ ചർച്ച് മൂവ്‌മെൻ്‌റി നിശബ്ദവിപ്ലവം അരങ്ങേറുന്നത്. 

Reji Njallani Chairman
,Openchurchmovement
9447105070

6

Wednesday, February 20, 2019

കത്തോലിക്കാ സഭാ നവീകരണരംഗത്ത് ചരിത്രമായി - നിശബ്ദവിപ്ലവമായി ഓപ്പൺ ചർച്ച് മുവ്‌മെന്റ്. സഭാനേതൃത്വത്തിന്റെ അനീതിയുണ്ടായാൽ അടിയന്തിരഘട്ടങ്ങളിൽ മൃതസംസ്‌കാരശുശ്രൂഷയുൾപ്പെടെയുള്ള ആത്മീയ ശുശ്രൂഷകൾ നൽകുവാൻ സംഘടന തയ്യാറെന്ന് ചെയർമാൻ റെജി ഞള്ളാനി,

കത്തോലിക്കാ സഭാ നവീകരണരംഗത്ത് ചരിത്രമായി -  നിശബ്ദവിപ്ലവമായി ഓപ്പൺ ചർച്ച് മുവ്‌മെന്റ്. സഭാനേതൃത്വത്തിന്റെ അനീതിയുണ്ടായാൽ അടിയന്തിരഘട്ടങ്ങളിൽ മൃതസംസ്‌കാരശുശ്രൂഷയുൾപ്പെടെയുള്ള ആത്മീയ ശുശ്രൂഷകൾ നൽകുവാൻ സംഘടന തയ്യാറെന്ന് ചെയർമാൻ റെജി ഞള്ളാനി, ഫാദർ ജോസഫ് പള്ളത്ത്, ഫാദർ ജെയിം എന്നിവർ.

സംഘടനയുടെ പ്രവർത്തനങ്ങളിലേയ്‌ക്കോരു തിരിഞ്ഞുനോട്ടം.

ക്രിസ്തീയ സഭകളുടെ ആരംഭം മുതൽ മാറ്റങ്ങൾക്കും നവീകരണങ്ങൾക്കും വളർച്ചക്കും തളർച്ചക്കും വിധേയമായിക്കൊണ്ടിരിക്കുന്ന കത്തോലിക്കാസഭയിൽ ഇന്ന് അനീതികളുടേയും ചുഷണത്തിന്റേയും ഭീഷണിയുടേയും  ലൈംഗീക അരാജകത്വത്തിന്റേയും വാർത്തകളാണ് വാർത്താമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നതും പൊതുസമൂഹം ചർച്ചചെയ്യുന്നതും. ധാരാളം വൈദീകരും എന്തിന് മെത്രാൻ പോലും സ്ത്രീകളേയും കുട്ടികളേയും കന്യാസ്ത്രീകളേയും പീഡിപ്പിച്ചതിനും കൊലപാതകങ്ങൾ നടത്തിയതിനും സ്വവർഗ്ഗരതികൾക്ക് സെമിനാരിക്കുട്ടികളേയും മറ്റുകുട്ടികളേയും ഇരകളാക്കിയതിനും പോലീസ് അറസ്റ്റുചെയ്ത് ജയിലിൽ അടക്കുന്നു. കോടികൾമുടക്കിയും ഇരകളെ ഭീഷണിപ്പെടുത്തിയും പതിനായിരക്കണക്കിന് ഇത്തരം സംഭവങ്ങൾ പുറംലോകം അറിയാതെ ഒതുക്കിത്തീർക്കുന്നു. പള്ളിപണികളുടേയും കോമേഴ്‌സ്യൽ കെട്ടിടങ്ങളുടേയും ആശുപത്രികൾ സ്‌കൂളുകൾ-കോളേജുകൾ തുടങ്ങിയ സ്ഥാപനങ്ങളുടെ നിർമ്മണത്തിലും നടത്തിപ്പിലും ദശലക്ഷകോടികളുടെ അഴിമതിനടക്കുന്നു. ന്യൂനപക്ഷ പരിരക്ഷയുടേയും ജീവകാരുണ്യ പ്രവർത്തനത്തിന്റേയും പേരിൽ വിദേശത്തുനിന്നും സർക്കാരിൽനിന്നും പൊതുസമൂഹത്തിൽനിന്നും കോടാനുകോടികൾ ക്രിസ്തീയ സഭകളിലേയ്ക്ക് ഒഴുകിയെത്തുന്നു. റോമിന്റെ ഭരണഘടനയായ കാനോനിക നിയമം ഇന്ത്യയിലും നടപ്പാക്കി ഒരു സമാന്തര സർക്കാർ സംവിധാനം രാജ്യത്ത് സഭാനേതൃത്വം നടപ്പാക്കിയിരിക്കുന്നു. ഇത്തരം പേഴ്‌സണൽ ലോസ് രാജ്യത്തിന്റെ സിവിൽ ലോയ്ക്ക് ( ഇന്ത്യൻ ഭരണഘടനക്കു )കീഴിലാണെങ്കിലും മാറിമാറിവരുന്ന കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ഒത്താശയോടെ നമ്മുടെ ഭരണഘടനക്കു മുകളിൽ കാനോനികനിയമം പ്രവർത്തിക്കുന്നു. രാജ്യത്തെ പ്രധാന മതവിഭാഗങ്ങൾക്ക് സർക്കാരിന്റെ ഏറെക്കുറെ നിയന്ത്രണത്തിനായി ദേവസ്വംബോർഡ്, വഖത്ത് ബോർഡ് ഗുരുദ്വാരബോർഡുകളുമൊക്കെയുണ്ട്. ക്രിസ്ത്യൻ മതവിഭാഗത്തിന്റെ സാമ്പത്തിക സ്രോതസിനേക്കുറിച്ചോ സമ്പത്തിനേക്കുറിച്ചോ സർക്കാരുകൾക്കോ സഭയിലെ വിശ്വാസികൾക്കോ യാതോരു അറിവുമില്ല. കുറെ മെത്രാന്മാരുടേയും വൈദീകരുടേയും കന്യാസ്ത്രീകളുടേയും അവരുടെ ചില ബിനാമികളുടേയും കൈകളിലായി കണക്കറ്റ സമ്പത്ത് കേന്ദ്രികരിച്ചിരിക്കുന്നു. ഇത്തരം കണക്കറ്റ ധനവും സ്വാധീനമവുമുള്ളതുകൊണ്ട് സ്വന്തം വിശ്വാസികളെ ആത്മിയമായും ഭൗതീകമായും ഭീഷണിപ്പെടുത്തിയും അമർച്ചചെയ്തും ഇല്ലാതാക്കിയും സഭാനേതൃത്വം മുന്നോട്ടുപോകുന്നു. വോട്ടുബാങ്കും ധനവും കാട്ടി സർക്കാരുകളേയും രാഷ്ട്രീയക്കാരേയും പൊതുപ്രവർത്തകരേയും മെത്രാന്മാരുടെ നിലക്കുനിർത്തുവാൻ അവർക്കു കഴിയുന്നു. ക്രിസ്തീയ വിശ്വാസികളാകട്ടെ അവരവരുടെ മനോധർമ്മം അനുസരിച്ചാണ് വോട്ടുചെയ്യുന്നത് എന്നസത്യം രാഷ്ട്രീയ നേതൃത്വങ്ങൾക്ക് നാളിതുവരെ തിരിച്ചറിയുവാനും കഴിഞ്ഞിട്ടില്ല. 

മേൽപറഞ്ഞതെല്ലാം സൂചിപ്പിച്ചത് സഭക്കുള്ളിലെ അനീതികളെ എതിർക്കുന്നവിശ്വാസികളേയും പൊതുപ്രവർത്തകരേയും ഒതുക്കുന്നതിനും ഇല്ലാതാക്കുന്നതിനും മെത്രാന്മാർക്ക് എങ്ങനെയാണ് സാധിക്കുന്നത് എന്നു കാണിക്കുവാനാണ്. 
സഭക്കുള്ളിലെ അനീതികൾ ചൂണ്ടിക്കാണിക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്ന വിശ്വാസികൾക്കുമേൽ ദൈവത്തിന്റേയും സ്വർഗ്ഗത്തിന്റെയും മോക്ഷത്തിന്റേയും അച്ചടക്കത്തിന്റേയുമൊക്കെ പേരിൽ കാലാകാലങ്ങളായി അടിച്ചേൽപ്പിച്ചിട്ടുള്ള അന്തവിശ്വാസങ്ങളുടേയും ആചാരാനുഷ്ഠാനങ്ങളുടേയും കൂദാശാ കർമ്മങ്ങളുടേയും പേരിൽ വിലക്കേർപ്പെടുത്തിയും സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തിയും  കള്ളക്കേസ്സുകളിൽ കുടുക്കിയും ഇരകളെ കൊന്നുതള്ളിയും, വൈദീകരുടെ ഉപഗ്രഹങ്ങളായ വിശ്വാസികളേയും ഗുണ്ടകളേയും ഉപയോഗിച്ച് കൈകാര്യം ചെയ്തും ഒതുക്കുകയാണ് ചെയ്യുന്നത്. ഇതിൽ കന്യാസ്ത്രീകളും കുട്ടികളും സഭാനവീകരണപ്രവർത്തകരും പൗരോഹിത്യം വിട്ടു പുറത്തുവന്നതും അകത്തുള്ളതുമായ നല്ല ആത്മിയ ചൈതന്യമുള്ള വൈദികരും കന്യാസ്ത്രീകളുമൊക്കെ മെത്രാന്മാരുടെ ലിസ്റ്റിൽ പെടുന്നു. ഇവിടെയാണ് സഭയിൽ നീതിനിക്ഷേധിച്ചവർക്കും പുറംതള്ളപ്പെട്ടവർക്കും നിരാശ്രയർക്കും ചെറുതരിവെട്ടമായി ,  കൈത്താങ്ങായി കത്തോലിക്കാ സഭാനവീകരണപ്രസ്ഥാനമായ ഒപ്പൺ ചർച്ച് മൂവ്‌മെൻ്‌റി നിശബ്ദവിപ്ലവം അരങ്ങേറുന്നത്. 

എന്തുകൊണ്ടാണ് സഭയിലെ സന്യാസം ഉപേക്ഷിച്ച് പുറത്തുവന്നവരുടെ ദേശീയ സമ്മേളനം വിളിച്ചുകുട്ടിയത്.

2014-ൽ ചെറുതായി തുടങ്ങിവച്ച സംഘടന ഇന്ന് സഭാചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. 2015 ഫെബ്രുവരിയിൽ  ആഗോളകത്തോലിക്കാ സഭയുടെ ചരിത്രത്തിലാദ്യമായി, വ്യത്യസ്ഥകാരണങ്ങളാൽ  കത്തോലിക്കാസഭയിലെ സന്യാസം ഉപേക്ഷിച്ച് പുറത്തുവന്നവരുടെ ദേശീയ സമ്മേളനം കൊച്ചിയിൽ വിളിച്ചുകൂട്ടി. ഓപ്പൺചർച്ച് മൂവ്‌മെന്റ് ചെയർമാൻ റെജി ഞള്ളാനിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഫാ. കെ. പി. ഷിബു, ഫാ. മാണി പറമ്പേട്ട് , ഫാ. ജോസഫ് പള്ളത്ത്, ഫാ. എബ്രാഹം കൂത്തോട്ടിൽ , ഫാ. തോമസ് വെട്ടിക്കൽ കർണ്ണാടക,  ശ്രീ ജോർജ്ജ് കാട്ടേക്കര, ശ്രീ.  കെ. കെ. ജോസ് കണ്ടത്തിൽ, ശ്രീ. ജോർജ്ജ് മൂലേച്ചാലിൽ, ശ്രീ. സെബാസ്റ്റ്യൻ, ശ്രീ ജോസഫ് തോമസ്,  ശ്രീ. ജോസഫ് തീക്കോയി, ശ്രീ. കുര്യാച്ചൻ, ശ്രീ.  എം.എൽ. ആഗസ്തി തുടങ്ങി നിരവധിപേരുടെ അത്യധ്വാനമാണ് സമ്മേളനം വൻവിജയമാക്കിത്തീർത്തത്. 
 ഡൽഹിയുൾപ്പെടെയുള്ള ഒട്ടുമിക്ക സംസ്ഥാനങ്ങളിൽനിന്നുമായി 613 പേർ പങ്കെടുത്ത മഹാസമ്മേളനവിവരങ്ങൾ ദേശീയ അന്തർദേശിയമാധ്യമങ്ങൾ വൻ പ്രാധാന്യത്തോടെയാണ് റിപ്പോർട്ടു ചെയ്തത്. സഭക്കുള്ളിൽ നിറഞ്ഞുകവിയുന്ന ഭൗതീകതക്ക് ആത്മിയത വഴിമാറിക്കൊണ്ടിരിക്കുന്ന വലിയ മാറ്റമാണ് ഇപ്പോൾ നടക്കുന്നത് .സഭക്കുള്ളിൽ ആത്മീയ ചൈതന്യമുള്ള ധാരാളം വൈദികരും കന്യാസ്ത്രീകളും ഉണ്ട്. ഇവരിന്ന് തീർത്തും അവഗണിക്കപ്പെട്ടുകഴിഞ്ഞു. അവരെല്ലൊംതന്നെ പ്രതികരിക്കുവാൻ കഴിയാതെ അകത്തളങ്ങളിലെ കോണുകളിലേയ്ക്ക് ഒതുക്കപ്പെട്ടിരിക്കുന്നു. പാർശ്വവത്ക്കരിക്കപ്പെട്ട ഇവരുടെമുന്നിൽ രണ്ടുവഴികൾമാത്രമാണുള്ളത് . ഒന്നുകിൽ അകത്തളങ്ങളിൽ മെഴുകുതിരി ഉരുകുന്നതുപോലെ സ്വയം ഇല്ലാതാവുക. അല്ലെങ്കിൽ പുറത്തേയ്ക്കുവരിക. പുറത്തേയ്ക്കുവരുന്നവരെ കാത്തിരിക്കുന്നത് അതികഠിനമായ ജീവിത യാഥാർത്ഥ്യങ്ങളാണ്.  സഭയുടെ അകത്തളങ്ങളിലെ രഹസ്യങ്ങളറിയാവുന്ന ഈനല്ലമന്യഷ്യർ സമൂഹത്തിലേക്കിറങ്ങിവരുന്നത് അപകടകരമാണ് എന്നതിരിച്ചറിവുള്ള സഭാനേതൃത്വം വളരെ നേരത്തേതന്നെ അവർക്കു ചാർത്തിക്കൊടുത്ത പട്ടമാണ് മഠംചാടിയെന്നും മതിലുചാടിയെന്നുമുള്ള വിശേഷണവും പൈശാചികതയും. ഇതിനും പുറമേ പത്തും മുപ്പതും വർഷങ്ങൾ സഭക്കുവേണ്ടി സേവനം ചെയ്ത ഇവർക്ക് പോരുമ്പോൾ ഒരു രൂപപോലും നൽകുന്നില്ലെന്നുമാത്രമല്ല പലതരത്തിലുള്ള പീഡനവും ഏറ്റുവാങ്ങേണ്ടിവരുന്നു. ഇതിനും പുറമെ സ്വന്തം നാട്ടിൽ തിരസ്‌കരിക്കപ്പെടുന്നതിനുള്ള എല്ലാ സംവിധാനങ്ങളും ഇടവകതലത്തിൽ നടത്തി അവരെ അപമാനിക്കുകയും അവഹേളിക്കുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നു. സ്വന്തം കുടുംബങ്ങളിൽ കയറുന്നതിനും കഴിയുന്നില്ല. അവരുടെ അർഹമായ കുടുംബവിഹിതം മറ്റുകുടുംബാഗംങ്ങൾ പങ്കിട്ടെടുത്തിട്ടുമുണ്ടാവുമെന്നതിനാൽ അവരും,സ്വത്തും മാനക്കേടും ഭയന്ന് ഇവരെ വീട്ടിലോ നാട്ടിലോ സ്വീകരിക്കാറില്ല. അതുകൊണ്ടു തന്നെ പുറത്തുവരുന്ന ഈ നല്ലവൈദീകരും കന്യാസ്ത്രീകളും നാടുവിട്ട് വിദൂരസ്ഥലങ്ങളിലേയ്ക്ക് ഓടിപോകുന്നു. പലർക്കും കിടപ്പാടമോ ഭക്ഷണമോ കിട്ടാറില്ല. കുലിപ്പണിയോ മറ്റെന്തേങ്കിലും ചെറിയ പണികളോ ചെയ്ത് സന്യസ്തരായിരുന്നുവെന്ന് ആരും അറിയാതെ രഹസ്യമായി ജീവിക്കുന്നു. അപമാനം മൂലം പൊതുസമൂഹത്തിൽ പ്രത്യക്ഷപ്പെടുവാൻ അവർക്ക് ധൈര്യമില്ല .ആരുടേയും ആശ്രയവുമില്ല. കൊലപാതകമടക്കം അപകടകരമായ കുറ്റകൃത്യങ്ങൾ ചെയ്ത് ഗത്യന്തരമില്ലാതെ പുറത്തുവരുന്ന ചെറിയൊരുവിഭാഗം പുരോഹിതരുമുണ്ട്. അവരെ ഇവിടെ പരിഗണിക്കുന്നില്ല. 

വൈദീക സെമിനാരികളിൽനിന്നുകിട്ടിയ പരിശീലനവും അവരുടെ നല്ല ആത്മീയ ചൈതന്യമുള്ള  മനസ്സും യേശുവിനോടും ക്രിസ്തീയതയോടും  സമുഹത്തോടുള്ള അവരുടെ പ്രതിബദ്ധതയും സേവനകാലത്തെ പരിചയസന്വത്തും നോക്കുമ്പോൾ അവരെ സമുഹത്തിനു തിരികെ ലഭിച്ചാൽ അവരുടെ അപാര കർമ്മശേഷിയും സാമൂഹീക സമർപ്പണവും സമൂഹത്തിനും ക്രിസ്തീയതക്കും  ചിന്തിക്കുവാൻ കഴിയാത്ത മുതൽക്കൂട്ടായിരിക്കുമെന്ന തിരിച്ചറിവും  എല്ലാവരാലും പുറംതള്ളപ്പെട്ട അവർക്ക് കൈത്താങ്ങാവുന്നതിനുള്ള ബാധ്യത സമൂഹത്തിനുണ്ടെന്ന തിരിച്ചറിവുമാണ് ഓപ്പൺ ചർച്ച് മൂവ്‌മെന്റിനെ മുൻ പുരോഹിതരുടേയും കന്യസ്ത്രീകളുടേയും ദേശീയ സമ്മേളനം വിളിച്ചുകൂട്ടുന്നതിനും അവരുടെ സുരക്ഷക്കുവേണ്ടി പ്രവർത്തിക്കുന്നതിനും പ്രേരിപ്പിച്ചത്.നിരാലമ്പരായി പുറത്തുവരുന്ന വൈദീകർക്കും കന്യാസ്ത്രീകൾക്കും അടിയന്തിര താമസ സൗകര്യം ഉൾപ്പെടെ ആവശ്യമായ സഹായവും സംരക്ഷണവും ഓപ്പൺചർച്ച്മുവ്‌മെന്റ് നൽകിവരുന്നുണ്ട് .ഇവരിൽ ധാരാളം പേർ സംഘടനയോടു ചേർന്നു പ്രവർത്തിക്കുന്നുമുണ്ട്.

റെന്റേ പ്രീസ്റ്റ് സേവനം എന്തിന്?.

സഭാനവീകരണപ്രവർത്തന രംഗത്ത് നിരവധി ചെറുപരിപാടികൾ നടത്തിവരുന്നതിനിടയിൽ കത്തോലിക്കാസഭാ നവികരണപ്രവർത്തനരംഗത്ത് വലിയ മാറ്റത്തിനു തുടക്കം കുറിച്ചുകൊണ്ട് 2016-ൽ റെന്റേ പ്രീസ്റ്റ് സേവനം നടത്തുന്നതിനുള്ള തീരുമാനം  ചെയർമാൻ റെജി ഞള്ളാനിയും സെക്രട്ടറിയായിരുന്ന ഫാ. ഷിബു കാളാംമ്പറമ്പിലും ചേർന്ന് എറണാകുളം പ്രസ്സ്‌ക്ലബിൽ വച്ച് പ്രഖ്യാപിക്കുകയുണ്ടായി . 
സഭയിലെ നവീകരണത്തിനുവേണ്ടി പ്രവർത്തിക്കുക, തെറ്റുകൾ ചുണ്ടിക്കാട്ടുക, ഇടവകവികാരിയോ മെത്രാനോ നിർദ്ദേശിക്കുന്ന നിർബന്ധിതപിരിവ് , ഗുണ്ടാപ്പിരിവ്, വിശ്വാസപ്പിരിവ്, വിവാഹപ്പിരിവ് ,മൃതസംസ്‌കാരപ്പിരിവ് , സെമിത്തേരി-കല്ലറപ്പിരിവ് തുടങ്ങിയ ഓമനപ്പേരുകളിൽ അറിയപ്പെടുന്ന പിരിവിൽ കുറവുവരുത്തുക, തുടങ്ങിയകാര്യങ്ങൾ ചെയ്താൽ  ഇടവകവികാരി അവരെ പൊതുജനമധ്യത്തിൽ അപമാനിക്കലായി, അവർക്ക് ആത്മിയ ശുശ്രൂഷ നിഷേധിക്കലായി.
 വീടുവെഞ്ചിരിപ്പെന്ന കാര്യത്തിനും മരിച്ചവരുടെ ഓർമ്മദിനത്തിനും പണക്കിഴിയുടെ വലിപ്പം കുറഞ്ഞാൽ വികാരിയച്ചൻ കോപിക്കുക പതിവാണ്. വിശ്വാസികൾക്കാകട്ടെ മറ്റുമാർഗ്ഗവുമില്ല. അതിക്രൂരമായ ഈ നടപടികൾക്കെതിരെ പ്രതികരിക്കണമെന്ന ചിന്തയാണ് ഓപ്പൺ ചർച്ച് മുവ്‌മെന്റിനെ റെന്റേ പ്രിസ്റ്റ് സേവനത്തിന് നിർബന്ധിതമാക്കിയത്. ഏതെങ്കിലും ഒരുവിശ്വാസിക്ക് ആത്മീയ ശുശ്രൂഷ നിഷേധിക്കപ്പെട്ടാൽ യാത്രാചിലവു മാത്രം നൽകിയാൽ മതി ഓപ്പൺ ചർച്ചുമുവ്‌മെന്റിനോട് ചേർന്നു പ്രവർത്തിക്കുന്ന വൈദീകർ നിക്ഷേധിക്കപ്പെട്ട ആത്മിയ ശുശ്രൂഷ ചെയ്തുനൽകിവരുന്നു. ഇതിനോടകം ആയിരക്കണക്കിന് വിശ്വാസികൾക്ക് സംഘടനയുടെ സേവനം ലഭിച്ചുകഴിഞ്ഞു. ഇത്തരം ശുശ്രൂഷകളെല്ലാം തന്നെ ബന്ധപ്പെട്ടവിശ്വാസിയുടെ വിശ്വാസത്തിനു ചേർന്നതും ക്രിസ്തീയ സഭയുടെ ചൈതന്യം നിലനിർത്തുന്നതും ക്രിസ്തുവിന്റെ ദർശനങ്ങൾക്ക് വിധേയപ്പെട്ടും വിശുദ്ധ ബൈബിളിന്റെ അന്തസത്ത ഉൾക്കൊണ്ടുമാണ്. ഇവയെല്ലാം സംഘടന ചെയ്യുന്വോൾ സഭാനേതൃത്വത്തിനോ സഭാ സമുഹത്തിനോ യാതോരു അപമാനമോ ഉതപ്പോ വരാതിരിക്കുവാൻ സംഘടന  പ്രത്യേകം ശ്രദ്ധിക്കുന്നു.സേവനം സ്വീകരിക്കുന്നവരുടെപേരുകൾപോലും പുറത്തുവിടാതെ കഴിയുന്നതും നിശബ്ദമായി നിർവഹിക്കുന്നു. 

2017-ലെ പെസഹാത്തിരുനാളിൽ സ്ത്രീകളുടെ പാദങ്ങൾ കഴുകി പ്രതിക്ഷേധിച്ചതിന്റെ പ്രാധാന്യമെന്താണ്? . 
 കത്തോലിക്കാസഭയിൽ വിശ്വാസ സംരക്ഷണത്തിനായി ഏറ്റവുമധികം പരിശ്രമിക്കുന്നതും നടപ്പാക്കുന്നതും സ്ത്രീകളാണ് . കുടുംബ പ്രാർത്ഥനകൾക്ക്‌നേതൃത്വംനൽകുന്നതും പള്ളികളിലെ ആചാരങ്ങളും അനുഷ്ടാനങ്ങളും എന്തിന് വൈദീകർ നൽകുന്ന അന്തവിശ്വാസങ്ങൾപോലും നടപ്പാക്കുന്നതിന്  മുന്നിൽ നിൽക്കുന്നത് സ്ത്രീകളാണ്. പള്ളികളിലേയ്ക്കള്ള അളവറ്റ കോടികളുടെ വരുമാനം സംഭാവനയിനത്തിൽ കിട്ടുന്നതിനു പിന്നിലും സ്ത്രീകളുടെ ഇടപെടലാണ്. എന്നാൽ സഭാനേതൃത്ത്വത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ശാരീരികവും ആത്മിയവുമായ ഏതുതരത്തിലുള്ള ചൂഷണത്തിനും ഇരകളാകുന്നതും അപമാനിതരാകുന്നതും സ്ത്രീകളാണ്.  ഏതുതരത്തിൽ നോക്കിയാലും സഭയുടെ നട്ടെല്ല് സ്ത്രീകൾതന്നെയാണ്. എന്നാൽ സഭയിലിന്ന് ഏറ്റവും അധികം അവഗണിക്കപ്പെടുന്നതും മാറ്റിനിർത്തപ്പെടുന്നതും സ്ത്രീകളാണ്. സഭയിലെ ഓരോ വൈദീകരേയും കന്യാസ്ത്രീകളേയും ബിഷപ്പുമാരേയും കർദ്ദിനാൾമാരേയുമൊക്കെ വളർത്തിയെടുത്ത് പ്രാപ്തരാക്കിയതിൽ അവരുടെ അമ്മമാരുടെ പങ്ക് വിലമതിക്കാനാകാത്തതാണ്. അധികാരത്തിലെത്തിയാൽ ഇതെല്ലാമിവർ മറക്കുകയാണ്. അഭിവന്ദ്യ ഫ്രാൻസീസ് മാർപ്പാപ്പ ഇതെല്ലാം പരിഗണിച്ചിട്ടാകാം കത്തോലിക്കാ സഭയിൽ പെസഹാദിനത്തിൽ സ്ത്രീകളുടെ പാദങ്ങൾ കഴുകിമാതൃക കാട്ടിയതും സഭയിൽ ഇങ്ങനെ ചെയ്യണമെന്ന് നിർദ്ദേശിച്ചതും . അപലപനീയമെന്നു പറയട്ടെ സീറോമലബാർ സഭയിൽ ഫാദർ റോബിന്റേതുൾപ്പടെയുള്ള പീഡനകേസ്സുകൾ ഉയർന്നുവരികയും മാനന്തവാടി രുപതയിലെ പള്ളിമേടകളിൽ ഏതെല്ലാം സ്ത്രീകൾ വരുന്നു എന്നുകാണുവാൻ സി. സി. ടിവി വച്ചതുമൊക്കെ ഇക്കാലത്താണ്.ഇതിനവർ പറയുന്ന ന്യായം സ്ത്രീകളും കന്യാസ്ത്രീകളും പെൺകുട്ടികളുമാണ് പുരോഹിതരെ വഴിതെറ്റിക്കുന്നത് എന്നാണ് .കൂടാതെ പെസഹാതിരുനാളിൽ സ്ത്രീകളുടെ പാദങ്ങൾ കഴുകിയാൽ പുരോഹിതർക്ക് അധമവികാരം ഉണ്ടാകുമെന്നുവരെ അവർ പറഞ്ഞുവച്ചു. 
സഭ ഈ നിലപാടുമാറ്റി മാർപ്പാപ്പയുടെ തീരുമാനം നടപ്പാക്കണമെന്നും സ്ത്രീകളെ അവഹേളിക്കരുതെന്നും ആവശ്യപ്പെട്ട് സംഘടന അഭിവന്ദ്യ ആലംഞ്ചേരി പിതാവിന് നിവേദനം നൽകി . പുരോഹിതർക്ക് ഈ ഘട്ടത്തിൽ അധമവികാരം ഉണ്ടാകുമെന്ന വാദം ഒരിക്കലും അംഗീകരിക്കുവാൻ കഴിയില്ലെന്നും, പിന്നെങ്ങനെയാണ് പള്ളികുർബനയിൽ പരിശുദ്ധകുർബാന സ്ത്രീകൾക്ക് പുരോഹിതർ നൽകുന്നതെന്നും നിവേദനത്തിൽ ചോദിക്കുകയുണ്ടായി.    ഇത് നല്ല പുരോഹിതരെ ആകമാനം അപമാനിക്കലാണെന്നും നിവേദനത്തിൽ സംഘടന പറഞ്ഞിരുന്നു. നിർഭാഗ്യമെന്നു പറയട്ടെ സഭാനേതൃത്വം ഈ നിവേദനം തള്ളിക്കളയുകയാണുണ്ടായത്.
 ഇത് സാമൂഹിക നീതിക്കുനിരക്കാത്തതും സ്ത്രീകളോടുള്ള കടുത്ത അവഗണനയുമാണെന്ന് മനസ്സിലാക്കി സംഘടന മാർപ്പാപ്പക്കു നേരിട്ടുപിൻതുണ നൽകുകയുണ്ടായി. വിദേശത്തുനിന്നും സ്വദേശത്തുനിന്നുമുള്ള വൻ മാധ്യമസംഘത്തിന്റെ സാനിധ്യത്തിൽ ഓപ്പൺ ചർച്ച് മൂവ്‌മെന്റിന്റെ പ്രവർത്തകരും പുരോഹിതരും ചേർന്ന് സ്ത്രീകളെ മാത്രം അണിനിരത്തി കൊച്ചിയിൽ വച്ച്  കാലുകഴുകൽ ശുശ്രൂഷനടത്തി മാതൃകയായി. സ്ത്രീ സമൂഹത്തിന്റെ പ്രതിനിധികളായി പത്തുവയസ്സിനു താഴെയും പതിനഞ്ചിനും മുപ്പതിനുമിടയിലും മുപ്പത്തഞ്ചിനും അൻപതിനുമിടയിലും അൻപത്തഞ്ചിനുമുകളിലും എന്നി പ്രായത്തിൽ പെട്ട നാലു വിഭാഗത്തിൽപെട്ടവരുടെ പാദങ്ങളാണ് കഴുകിയത് . സീറോമലബാർ സഭയുടെ കീഴിലുള്ള ഒരു അത്മീയ സംഘടന ഈ സഭയുടെ നിർദ്ദേശം വിട്ട് മാർപ്പാപ്പക്ക് നേരിട്ട് പിൻതുണ നൽകിയ സംഭവം വേറേയുണ്ടായിട്ടില്ല.
 കാലുകഴുകൽ ശുശ്രൂഷകൾക്ക് ഓപ്പൺചർച്ച്മുവ്‌മെന്റ് ചെയർമാൻ റെജി ഞള്ളാനി ഫാദർ എബ്രാഹം കൂത്തോട്ടിൽ ഫാ. കെ. പി. ഷിബു, ഫാ. ക്ലമന്റ് ഫാ. ഫ്രാൻസീസ്, ഫാ. ജോസഫ് പള്ളത്ത് , എം. എൽ. ആഗസ്തി, അരോമ റോസ്, നീന ഷിബു,കെ. ജോർജ്ജ് ജോസഫ്, അഡ്വ. ജോസ് അരയകുന്നേൽ, തുടങ്ങിയ നിരവധി പേർ നേതൃത്വം നൽകി. കാലുകഴുകൽ ശുശ്രൂഷകൽക്കു ശേഷം പെസഹാഅപ്പംമുറിക്കൽ ചടങ്ങും നടന്നു. ഈ മഹാസംഭവം സഭയിൽ സ്ത്രീ ശാക്തീകരണരംഗത്ത് വലിയൊരു മാറ്റത്തിനു തുടക്കംകുറിച്ചുകഴിഞ്ഞു. കന്യാസ്ത്രീകൾ പോലും നീതിക്കുവേണ്ടിപോരാടുവാൻ പരസ്യമായി തെരുവിലിറങ്ങുന്നതിനും ഫ്രാങ്കോമുളക്കലിനെപ്പോലുള്ള ശക്തന്മാർക്കുപോലും പിടിച്ചുനിൽക്കുവാൻ കഴിയാതെ പീഡനക്കേസ്സിൽ ജയിലിൽ പോകേണ്ടിയുംവന്നു. പതിനാറു വയസ്സുള്ള കുഞ്ഞിനെ പീഡിപ്പിച്ച് ഗർഭിണിയാക്കിതിന് ഫാ. റോബിന് മൂന്നു വകുപ്പുകളിലായി അറുപതുവർഷം ജയിൽവാസം ലഭിച്ചിരിക്കുന്നു. സഭയിൽ സ്ത്രീകളുടേയും കന്യാസ്ത്രീകളുടേയും പോരാട്ടങ്ങൾക്ക് ഫലംകണ്ടുതുടങ്ങിരിക്കുന്നു. 

ആദ്യത്തെ പുരസ്‌കാരം. 
 കത്തോലിക്കാ സഭാനവീകരണപ്രവർത്തനരംഗത്തെ ആദ്യത്തെ അവാർഡ്  2018-ൽഓപ്പൺചർച്ച്മൂവ്‌മെന്റ് പ്രഖ്യാപിച്ചു.

പടുകൂറ്റൻപർവ്വതം പോലെ, സമൂഹത്തിന്റെ വിവിധ മേഖലകളിൽ നീരാളിയെപ്പോലെ പിടിമുറുക്കിയിരിക്കുന്ന കത്തോലിക്കാ സഭയിലെ അനീതികൾക്കെതിരെ ശബ്ദിക്കുവാൻ വിരളിലെണ്ണാവുന്നവർ മാത്രമേ മുന്നോട്ടുവരാറുള്ളു. ചിലരെല്ലാം കുടിച്ചേർന്ന് സംഘടനകളായി പ്രവർത്തിക്കുന്നുമുണ്ട്. സഭയുടെ ആസുത്രിതമായ അവിഹിത ഇടപെടലും ഉരുക്കു മുഷ്ടിയും ഉപയോഗിച്ച് സഭാനവികരണപ്രവർത്തകരെ സമൂഹത്തിൽ ഒറ്റപ്പെടുത്തുകയോ ഇല്ലായ്മ ചെയ്യുകയോ, അപമാനിക്കുകയോ കള്ളക്കേസ്സിൽ കുടുക്കുകയോ ചെയ്തുവരുന്നു. ഇവർക്ക് സമൂഹത്തിൽ യാതൊരുവിധ അംഗീകരങ്ങളും ലഭിക്കാതിരിക്കുവാൻ സഭാനേതൃത്വം ശക്തമായി ഇടപെടുന്നു. എന്നാൽ  എത്രമാത്രം ദുഷ്‌കർമ്മങ്ങൾ ചെയ്യുന്ന വ്യക്തിയുമാകട്ടെ അവർ പള്ളിക്കമ്മറ്റിയും മെത്രാനുമൊക്കെയുമായി അടുപ്പത്തിലായാൽ അവരെല്ലാം വിശുദ്ധപദവികിട്ടിയവരേപ്പോലെയാകുകയാണ്. 
 നീതിക്കും ന്യായത്തിനും സഭയിൽ വിലയില്ലാത്തസാഹചര്യത്തിൽ. സഭയിലെ അനീതികൾക്കും അന്തവിശ്വാസങ്ങൾക്കും പീഡനങ്ങൾക്കുമെതിരെ പോരാടുന്നവരുടെ എണ്ണം വർദ്ധിക്കുകയും അവർ സമൂഹത്തിൽ അംഗീകരിക്കപ്പെടുകയും ചെയ്തുവെങ്കിൽ മാത്രമേ ശരിയായ സഭാനവീകരണം സാധ്യമാവു എന്ന തിരിച്ചറിവാണ് സഭാനവീകരണപ്രവർത്തനരംഗത്തെ മഹനീയ സാന്നിധ്യമാകുന്നവർക്കു വേണ്ടി പ്രഖ്യാപിച്ച ഓപ്പൺചർച്ച്മൂവ്‌മെന്റ് എക്‌സലൻസ് അവാർഡ്. പതിനായിരത്തൊന്നു രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. 
ബിഷപ്പ് ഫ്രാങ്കോമുളക്കലാൽ പീഡിപ്പിക്കപ്പെട്ടുവെന്നാരോപിച്ച് എതാനും കന്യാസ്ത്രീകൾ പരാതിപ്പെട്ടപ്പോൾ ,അവർക്ക് നീതിഉറപ്പാക്കുവാൻ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് എറണാകുളം വഞ്ചിസ്‌ക്വയറിൽ നടന്ന ജനകീയസമരത്തിന് ആദ്യ ദിനം നിരാഹാരസമരം ആരംഭിച്ച  80 കാരനായ അഡ്വ. ജോസ് അരയകുന്നേലാണ്. സമരത്തിനവസാനം ബിഷപ്പ് ഫ്രാങ്കോമുളക്കലിനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഒരു ബിഷപ്പ്, പീഡനക്കേസ്സിൽ അറസ്റ്റിലാകുന്നത് ഇന്ത്യയിലാദ്യത്തെസംഭവമാണ്. 
സഭാനവികരണരംഗത്തെ സംഭാവനകളെ മാനിച്ച് അഡ്വ. ജോസ് അരയകുന്നേലിന് പ്രഥമ  'ഓപ്പൺചർച്ച്മൂവ്‌മെന്റ് എക്‌സലൻസ് അവാർഡ്  2018 'നൽകി ആദരിച്ചു.   എറണാകുളം പ്രസ്സ്‌ക്ലബിൽ വച്ചുനടത്തിയ മീറ്റിംങ്ങിൽ ചിന്തകനും എഴുത്തുകാരനുമായ ശ്രീ. ജോസഫ് കാലായിൽ സംഘടനയുടെ ട്രഷറർ ശ്രീ. ഓ.ഡി. കുര്യാക്കോസ്, ശ്രീ. മാനുവൽ കൊച്ചി. എന്നിവരുടെ സാനിധ്യത്തിൽ  ചെയർമാൻ റെജി ഞള്ളാനിയിൽ നിന്നും അദ്ദേഹം അവാർഡ് ഏറ്റുവാങ്ങി. തുടർന്നുള്ള വർഷങ്ങളിലും മികച്ച സഭാനവികരണപ്രവർത്തകർക്ക് അവാർഡുനൽകുന്നതാണ്. ഇത്തരത്തിലുളള അംഗീകാരങ്ങൾ സഭയിൽ നഷ്ടപ്പെട്ടുപോയ ആത്മിയ ചൈതന്യം തിരികെ കൊണ്ടുവരുവാൻ കാരണമാകുമെന്ന് സംഘടന വിശ്വസിക്കുന്നു. 

കത്തോലിക്കാവിശ്വാസികളുടെ മൃതശരീരം ദഹിപ്പിക്കാമെന്ന് വത്തിക്കാൻ
മാർപ്പാപ്പക്കു പിൻതുണയുമായി ഓപ്പൺചർച്ച്മുവ്‌മെന്റ്. 

കത്തോലിക്കാവിശ്വാസികളുടെ മൃതശരീരം ദഹിപ്പിക്കാമെന്ന് വത്തിക്കാനിലെ വിശ്വാസ തിരുസംഘം 2016 ഒക്ടോബർ 25ന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നത് വിശ്വാസത്തിന് എതിരല്ലെന്നും വത്തിക്കാൻ പറയുന്നു. ശവദാഹം ആഗ്രഹിക്കുന്ന വിശ്വാസികൾക്ക് അത് നിക്ഷേധിക്കരുതെന്ന് കാനോനിക നിയമത്തിൽ 1983-ൽതന്നെ സഭ വ്യക്തമാക്കിയിരുന്നു. 1990-ൽ പൗരസ്ത്യസഭകൾക്കുള്ള കാനോൻ നിയമത്തിലും എടുത്തുപറയുന്നു.  വത്തിക്കാനിൽ നിന്നും വിപ്ലവകരമായ തീരുമാനം ഉണ്ടായിട്ടും ഇന്ത്യയിലെ സഭകളിൽ ഇത് നടപ്പാക്കുവാൻ തയ്യാറാകാത്തത് എന്ത് എന്ന് പരിശോധിക്കണം. കാരണം വ്യക്തമാണ്. കാലങ്ങളായി വിശ്വാസ സമൂഹത്തിന്റെമേൽ അടിച്ചേൽപ്പിച്ചിരിക്കുന്ന അന്തവിശ്വാസവും കല്ലറക്കച്ചവടത്തിൽനിന്നും ലഭിക്കുന്ന കോടികളുടെ വരുമാനവുമാണെന്ന് വ്യക്തമാണ്. ഒരു കല്ലറക്ക് ഒരുലക്ഷം മുതൽ പതിനഞ്ചു ലക്ഷംവരെയാണ് വിലഈടാക്കുന്നത് . കുറച്ചു വർഷങ്ങൾ കഴിഞ്ഞാലോ പള്ളിമാറ്റിസ്ഥാപിച്ചാലോ  ഈ കല്ലറകൾ സഭക്കുവീണ്ടും തിരികെഎടുക്കുവാൻകഴിയും. 
താത്പര്യമുള്ളവർ ഓപ്പൺ ചർച്ച് മൂവ്‌മെന്റിനെ സമീപിച്ചാൽ സംഘടനയുടെ നേതൃത്വത്തിൽ മൃതദേഹം ദഹിപ്പിക്കുന്നതിനുള്ള സഹായം ചെയ്തുകൊടുക്കുമെന്ന് കഴിഞ്ഞവർഷം പ്രഖ്യാപിച്ചിരുന്നു . ഇക്കാര്യത്തിൽ താത്പര്യമുള്ളവരുടെ സംസ്ഥാനതലത്തിലുള്ള മീറ്റിംഗ് മധ്യകേരളത്തിലെ   തൊടുപുഴയിൽ ഏപ്രിൽമാസം വിളിച്ചുകൂട്ടുന്നതാണ്. മൃതദേഹം ദഹിപ്പിക്കുന്നതിന് ഇടവകപള്ളി പുരോഹിതർ തയ്യാറാകാതെവന്നാൽ ഓപ്പൺ ചർച്ച് മൂവ്‌മെന്റിനോടു ചേർന്നുനിൽക്കുന്ന വൈദീകരുടെ സേവനം നൽകുന്നതാണ്.  

നീതിക്കുവേണ്ടി വീണ്ടും തിരുവസ്ത്രമണിഞ്ഞവർ ചരിത്രത്തിന്റെ ഭാഗമായിമാറി.

2019- ജനുവരി 11-ന് ഓപ്പൺ ചർച്ചു മുവ്‌മെന്റിന്റെ നേതൃത്വത്തിൽ തിരുവസ്ത്രമുപേക്ഷിച്ച വൈദികർ നീതിക്കുവേണ്ടി തിരുവസ്ത്രമണിഞ്ഞ് പരിശുദ്ധകുർബാന അർപ്പിച്ചു. തിരുവനന്തപുരത്തെ ബാലരാമപുരം പള്ളിയിലാണ് ചരിത്രസംഭവമുണ്ടായത്. കഴിഞ്ഞ പത്തുമാസമായി ഈ ദേവലയത്തിന് മെത്രാൻ വിലക്കേർപ്പെടുത്തി  അടച്ചിട്ടിരിക്കുകയായിരുന്നു. 
ഈ സംഭവം  ആഗോള കത്തോലിക്കാസഭയിൽ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്. ഇത് വലിയ ചർച്ചകൾക്കു തുടക്കം കുറിച്ചിരിക്കുന്നു. ഇന്ത്യയിലെ രൂപതകളിൽമാത്രമല്ല അങ്ങ് റോമിന്റെ അകത്തളങ്ങളിൽ വരെ ചൂടുപിടിച്ച ചർച്ചകൾക്കും വിവാദങ്ങൾക്കും  തിരികൊളുത്തിക്കഴിഞ്ഞു ഈ സംഭവം.  തിരുവനന്തപുരം ബാലരാമപുരം വിശുദ്ധ സെബാസ്ത്യാനോസ് ദേവാലയത്തിൽ നടന്ന ഈ സംഭവം ആഗോള കത്തോലിക്കാ സഭയിൽ വലിയ മാറ്റത്തിനും നവീകരണത്തിനും ഇടയാക്കുമെന്നതിൽ യാതോരു സംശയവുമില്ല.
തിരുവനന്തപുരം ബാലരാമപുരം വിശുദ്ധ സെബാസ്ത്യാനോസ് ദേവാലയത്തിലെ ആത്മീയ ശുശ്രൂഷകൾ നടത്തുവാനുള്ള ഉത്തരവാദിത്വം തിരുവനന്തപുരം രുപതക്കും പിന്നീട് നെയ്യാറ്റിൻകര രുപതക്കുമാണ്. ഇവിടുത്തെ മൂവായിരത്തിലധികം വരുന്ന വിശ്വാസികൾക്ക് രൂപത ഇടക്കിടക്ക് ആത്മീയ ശുശ്രൂഷകൾ നിഷേധിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയുക.  ?
തിരുവിതാംകൂറിന്റെ തലസ്ഥാനമായ പത്മനാഭപുരത്തേക്കുള്ള പ്രധാന പാതയുടെ ഇടത്താവളമായിരുന്നു ബാലരാമപുരം.ആൾതാമസം കുറവുള്ള ഈസ്ഥലത്ത് 18-ാം നൂറ്റണ്ടിൽ  കളളന്മാരുടേയും പിടിച്ചുപറിക്കാരുടേയും ശല്യം അനുദിനം വർധിച്ചുവന്നിരുന്നു.ആൾതാമസമുണ്ടായാൽ ഇവരുടെ ശല്യം അവസാനിക്കുമെന്നുകരുതിയ തിരുവിതാകൂർ രാജാവ് 1851-ൽ മണലിക്കര(കളിയിക്കാവിള) നിന്നും മുക്കുവരേയും വള്ളിയൂരിൽനിന്നും ശാലിയാരേയും കോട്ടാറിൽ നിന്നും വണികരെയും വെള്ളാളചെട്ടിമാരെ ശുചിന്ദ്രത്തിൽനിന്നും മുസ്ലീങ്ങളെ കുളച്ചൽ നിന്നും കൊണ്ടുവന്ന് താമാസിപ്പിച്ചു. അവർക്ക് ഭൂമിയുൾപ്പെടെ മറ്റുസൗകര്യങ്ങളും ചെയ്തുകൊടുത്തു. ഇതിലെ ചില വ്യക്തികൾ അഞ്ചേക്കറോളംവരുന്ന ഭൂമി തങ്ങളുടെ മുക്കുവസമുദായത്തിനായി മാറ്റിവച്ചു. അതിനുള്ളിൽ ഒരു പ്രാർത്ഥനാലയവും കുരിശടിയും  അവർ പണിതു. മുക്കുവ സമുദായത്തിൽ താമസിക്കുവാൻ വീടുകളില്ലാതിരുന്ന ധാരാളം പേരുണ്ടായിരുന്നു അവി
ടെ.   പൂർവ്വികരായിരുന്ന കുറേആളുകൾ ചേർന്ന് മേൽപറഞ്ഞ സ്ഥലത്തോടുചേർന്ന് പിന്നീട് കുറേസ്ഥലങ്ങൾ സമുദായത്തിന്റെ പേരിൽ വാങ്ങുകയും (അതിപ്പോൾ 18 ഏക്കറോളം വരുന്നു). സ്വന്തമായി വിടില്ലാത്തവരെ അവിടെ താമസിക്കുവാൻ അനുവദിക്കുകയും ചെയ്തു. ഇപ്പോൾ 500-ൽപരം കുടുംബങ്ങൾ ഈ സമുദായ സ്ഥലത്താണ്  താമസിക്കുന്നത്. 750തോളം കുടുംബങ്ങളിൽനിന്നായി 5000-ത്തോളം  മുക്കുവ  ലത്തീൻ ആളുകളുമുണ്ട് ഈ ഇടവകപ്പള്ളിയിൽ. മുൻപ് പൂർവ്വീകർ ആരംഭിച്ച ഈ സ്ഥലത്തെ പ്രാർത്ഥനാലയമാണ് ഇന്നത്തെ വിശുദ്ധ സെബാസ്ത്യാനോസ് ദേവാലയം .  സമുദായത്തിന്റെ ഈ സ്ഥലത്ത് പള്ളിക്കുപുറമേ അരയേക്കറോളംവരുന്ന സ്ഥലത്ത് ശ്മശാനവുമുണ്ട.് ഇതിനും പുറമേ പള്ളിക്കൂടം ,കല്യാണമണ്ഡപം, മറ്റു കടകൾ എന്നിവ സമുദായത്തിന് സ്വന്തമായുണ്ട് . ഇതെല്ലാം തന്നെ ഈ മുക്കുവ ലത്തീൻ സമുദായ അംഗങ്ങൾ  പട്ടിണികിടന്നും കഠിനാധ്വാനം ചെയ്തും വിയർപ്പൊഴുക്കി ചില്ലിക്കാശുകൾ സ്വരൂപിച്ച് കാലങ്ങൾകൊണ്ട് ഉണ്ടാക്കിയതാണ്. ഇതിൽ ഒരു ചില്ലിക്കാശുപോലും കത്തോലിക്കാ സഭക്കോ വൈദീകർക്കോ മറ്റാർക്കെങ്കിലുമോ മുടക്കില്ലാത്തതാണ്.പട്ടണത്തിന്റെ ഒത്തനടുവിൽ സ്ഥിതിചെയ്യുന്ന ഈ സ്വത്തുക്കൾക്കിന്ന് നൂറുകോടിക്കുമേൽ വിലമതിക്കുവാനാകും. 
പൂർണ്ണമായും സ്വതന്ത്രമായുണ്ടായിരുന്ന ഈ ദേവാലയത്തിൽ ആദ്യകാലങ്ങളിൽ ബെൽജിയംകാരായ വൈദികരാണ് ആത്മീയ ശുശ്രൂഷകൾ  നൽകിയിരുന്നത്. പിന്നീട് തിരുവനന്തപുരം രുപതയുടെ കീഴിലും  നെയ്യാറ്റിൻകര രൂപതയുടെ കീഴിലുമായി ഇവിടം . ഈ ദേവലയത്തിൽ ആത്മിയ ശുശ്രൂഷക്കായി എത്തുന്ന വൈദീകർക്ക് പ്രതിമാസം 2200 രുപ അലവൻസായും കുർബാനഒന്നിന് 200 രുപയും മറ്റു നേർച്ചപ്പണവും കിട്ടുന്നു. ഇതെല്ലാംകൂടി ശരാശരി നാൽപതിനായിരത്തിനും അൻപതിനായിരത്തിനും ഇടയിൽ ഒരു മാസം ലഭിക്കുന്നു. ഇതിനും പുറമേ ഓരോ കുടുംബത്തിന്റേയും വരുമാനത്തിന്റെ 5% (രണ്ടുലക്ഷത്തിനും മുന്നുലക്ഷത്തിനുമിടയിൽ) വർഷം തോറും ഗുണ്ടാപ്പിരിവെന്നപോലെ രൂപതയിലേയ്ക്കടക്കുന്നു. ഇതിനും പുറമേ രൂപത നിർദ്ദേശിക്കുന്ന പിരിവുകൾ വേറെയും നൽകണം.
ഇത്രയുമെല്ലാം ലഭിച്ചിട്ടും മെത്രാന്മാരുടെ അത്യാർത്തി കുടിക്കുടിവരികയും സ്ഥലവും പള്ളിയും ശ്മശാനമുമെല്ലാം രൂപതക്ക് സ്വന്തമാണെന്നുകാട്ടി തിരുവനന്തപുരം മെത്രാൻ ജേക്കബ്ബ് അച്ചാരുപറമ്പിൽ OS 252/88-ാം നമ്പരായി തിരുവന്തപുരം പ്രിൻസിപ്പൽ സബ് കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഇതിനും പുറമേ കുർബാന മുടക്കുക, വിവാഹം നടത്തിക്കൊടുക്കാതിരിക്കുക, പള്ളിപ്പെരുനാളിന് അനുവാദം നൽകാതിരിക്കുക, മൃതസംസ്‌കാര ശുശ്രൂഷകൾ നടത്തിക്കൊടുക്കാതിരിക്കുക തുടങ്ങിയ അതിക്രൂരമായ നടപടികൾ മെത്രാൻ സ്വീകരിക്കുക പതിവായിരുന്നു.  
ഈ കേസ്സിൽ മെത്രാൻ പരാജയപ്പെട്ടെന്നുമാത്രമല്ല  കോടതിചിലവ് ലത്തീൻ മുക്കുവ സമുദായത്തിന് നൽകണമെന്നും വിധിയായി. 
പിന്നീട് നെയ്യാറ്റിൻകര മെത്രാൻ വിൻസന്റ് സാമുവൽ പള്ളിയുടേയും സ്ഥലത്തിന്റെയും ശ്മശാനത്തിന്റെയും ഫിനാൻസു കമ്മറ്റിയുടേയും  മേൽ പിടിമുറുക്കുകയായിരുന്നു. ഇടവകവിശ്വാസികൾക്ക് കൂദാശകർമ്മങ്ങളിൽ വിലക്കേർപ്പെടുത്തി പീഡിപ്പിക്കുക പതിവായി. അവസാനം സ്വത്തുക്കൾ മുഴുവനും മെത്രാനു കിട്ടുന്നതുവരെ പള്ളിക്കും കൂദാശാകർമ്മങ്ങൾക്കും വിലക്കേർപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ പത്തുമാസമായി ആത്മിയ ശുശ്രൂഷകളില്ലാതെ പള്ളി അടഞ്ഞുകിടന്നു. ഈ കാലയളവിൽ പതിനെട്ടോളം പേർ മരണമടഞ്ഞു. ഇവരുടെ മൃതസംസ്‌കാരശുശ്രൂഷകൾ വളരെ കിലോമീറ്ററുകൾ ദുരത്തുള്ള മറ്റുപള്ളികളിൽ ബോഡി കോണ്ടുപോയി ഒപ്പീസ് ചൊല്ലി തിരികൊണ്ടുവന്ന് സ്വന്തം പള്ളിസെമിത്തേരിയിൽ അടക്കേണ്ടിവന്നു. ഇതിൽ രണ്ടുപേർക്ക് യാതോരുവിധ പ്രാർത്ഥനകളുമില്ലാതെ നായ്ക്കളെ മറവുചെയ്യുന്നതുപോലെ സംസ്‌കരിക്കേണ്ടിവന്നു. രണ്ടുവർഷമായി ആദ്യകുർബാനസ്വീകരണത്തിനായി തയ്യാറായിനിൽക്കുന്ന 28 കുട്ടികൾക്ക് അതിന് അനുവാദം കിട്ടിയിട്ടില്ല. മൂന്നുപേർ സ്ഥൈര്യലേപനത്തിനും ഒരാൾ വിവാഹത്തിനും കാത്തുനിൽക്കുന്നു. ഇതിനെല്ലാമുപരി ഇവരുടെയെല്ലാം ഹൃദയത്തിലും ഭവനങ്ങളിലും നിത്യജീവിതത്തിലുടനീളം നിറഞ്ഞുനിൽക്കുന്ന വിശുദ്ധന്റെ തിരുനാളും മെത്രാൻ വിലക്കുകയും സമീപ പള്ളികളിൽ പരസ്യമായി വിലക്ക് അറിയിക്കുകയുംചെയ്തു. അതിക്രൂരമായ നടപടിയാണ് മെത്രാന്മാർ വിശ്വസികൾക്കുമേൽ സ്വീകരിച്ചത്.
ഒന്നാലോചിച്ചുനോക്കൂ, സഭാനേതൃത്വം കാലങ്ങൾകൊണ്ട് പാവപ്പെട്ട വിശ്വാസസമൂഹത്തിന്റെ മേൽ അടിച്ചേൽപ്പിച്ച വിശ്വാസങ്ങളും അന്തവിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ടാനങ്ങളും കൊണ്ടുള്ള വേലിക്കെട്ടുകൾ തീർത്ത്, ചങ്ങലക്കിട്ടുപൂട്ടി അതിനുള്ളിൻ തീകൊളുത്തിയാൽ ആ പാവങ്ങൾക്ക് അതിൽ വെന്തു വെണ്ണീറാകുകയല്ലാതെ മറ്റെന്താണ് മാർഗ്ഗം. അവരുടെ കിടപ്പാടം കിട്ടിയാലേ തൃപ്തിവരുകയുള്ളുവെന്ന മെത്രാന്മാരുടെ ക്രൂരമായ നിലപാട് ആർക്കാണ് അംഗീകരിക്കുവാൻ കഴിയുക. വിശുദ്ധന്റെ തിരുനാളാഘോഷിക്കാത്ത ജീവിതത്തേക്കുറിച്ച് നിസ്സഹയരായ ഈ പാവംജനതക്ക് ചിന്തിക്കുവാൻ പോലും കഴിയില്ല. ഇതിനായി പല ദേവാലയങ്ങളിലേയും സഭകളിലേയും വൈദീകരെ അവർ തിരഞ്ഞു നടന്നു മെത്രാന്റെ വിലക്കുള്ള പള്ളിയിൽ വരുവാൻ ആരും തയ്യാറായില്ല. ഹൃദയം നുറുങ്ങിയ ബാലരാമപുരം ഇടവകക്കാർ  അവസാനം  കത്തോലിക്കാ സഭാ നവികരണപ്രസ്ഥാനമായ ഓപ്പൺ ചർച്ച്മുവ്‌മെന്റിനെ സമീപിക്കുകയായിരുന്നു. 
സഭാനേതൃത്വത്തിന്റെ അതിക്രൂരമായ നടപടികളെക്കുറിച്ച് ചെയർമാൻ റെജി ഞള്ളാനിയുടെ അധ്യക്ഷതയിൽ കമ്മറ്റികൂടി അതീവ ഗൗരവമുള്ള ഈ വിഷയം ചർച്ചചെയ്തു. സഭക്കുള്ളിലെ അനീതികൾക്കെതിരെ സന്ധിയില്ലാസമരംനടത്തി പോരാട്ടവീര്യവുമായി മനം മടുത്ത് തിരുവസ്ത്രം ഉപേക്ഷിച്ചു പുറത്തുപോന്ന, വിവാഹിതരായി മാതൃകാപരമായ കുടുംബജീവിതം നയിക്കുന്ന ഫാദർ ജോസഫ് പള്ളത്ത് , ഫാദർ ജോൺ , ഫാദർ ജെയിം എന്നിവർ ഓപ്പൺ ചർച്ച് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ ഈ സാധുജനങ്ങളുടെ വേദനയിൽ പങ്കുചേർന്ന്‌കൊണ്ട്  നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ പങ്കാളികളാകുകയായിരുന്നു.  നീതിക്കുവേണ്ടിയുള്ള പേരാട്ടത്തിനിടയിൽ  ഒരിക്കൽ  ഉപേക്ഷേിക്കേണ്ടിവന്ന കർത്താവിൽ മുദ്രിതമായ തിരുവസ്ത്രങ്ങളണിഞ്ഞ് അതീവ ഭയഭക്തിബഹുമാനത്തോടെ ദിനംപ്രതി നാലും അഞ്ചും  ദിവ്യബലികൾ അവർ ബാലരാമപുരം പള്ളിയിൽ വിശ്വാസികൾക്കുവേണ്ടി അർപ്പിക്കുകയും പരിശുദ്ധകുർബാന നൽകുകയും ചെയ്തുകൊണ്ട്  പത്തുദിവസം നീണ്ടുനിന്ന വിശുദ്ധന്റെ തിരുനാൾ കർമ്മങ്ങൾ ഭക്തിപൂർവ്വം നടത്തിക്കൊടുത്തു. ഇടവക വിശ്വാസികളെ സംബന്ധിച്ച ്മരുഭൂമിയിൽ പെയ്തിറങ്ങിയ മഴയുടെ അനുഭവമായിരുന്നു. സ്വർഗ്ഗീയനുഭൂതിയുടെ നിമിഷങ്ങളായിരുന്നു അവർക്ക് കടന്നുപോയ പത്തുദിവസങ്ങൾ. 

ഈ സംഭവം സഭയുടെ അകത്തളങ്ങളിൽ ചൂടുപിടിച്ച പലതരം ചർച്ചകൾ ഇക്കാര്യത്തിൽ നടക്കുന്നു.സഭാനേതൃത്വം വിശ്വസികളോട് ഇത്രയധികം ക്രൂരത കാട്ടേണ്ടിയിരുന്നില്ലെന്ന അഭിപ്രായം പലകോണുകളിൽനിന്നും ഉയർന്നുകഴിഞ്ഞു. കത്തോലിക്കാ സഭയിൽനിന്നും തിരുവസ്ത്രം ഉപേക്ഷിച്ച് കുടുംബജീവിതം നയിക്കുന്നവർക്കും സമൂഹത്തെ ലഭിച്ചാൽ മറ്റു വൈദീകരരെപ്പൊലെ കൂദാശാ കർമ്മങ്ങൾ ചെയ്യാം. കാരണം വൈദീക പട്ടം ലഭിച്ചയാൾ അദ്ദേഹത്തിന്റെ മരണം വരെ പുരോഹിതനാണ്. ഒരുമെത്രാൻ ഒരു വൈദികനെ വേണ്ടെന്നുവയ്ക്കുകയോ വൈദീകൻ മെത്രാനെ വേണ്ടെന്നു വയ്ക്കുകയോ ചെയ്താൽ രൂപതക്കുള്ളിലെ ക്ലെർജി സ്റ്റാറ്റസ് മാത്രമേ അദ്ദേഹത്തിനു നഷ്ടമാകുന്നുള്ളു. പൗരോഹിത്യം നഷ്ടമാകുന്നില്ല. 
വിവാഹം കഴിച്ച വൈദികരേയും നേരിട്ട് അംഗീകരിക്കുന്ന കാര്യം പരിഗണിക്കാവുന്നതേയുളളുവെന്നാണ് കഴിഞ്ഞ ദിവസം പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പ പറഞ്ഞത,് ഇത് ലോകം കേട്ടതാണ്. കത്തോലിക്കാസഭയിലെതന്നെ ചില സഭകളിലും യാക്കോബായ സി.എസ്സ്.ഐ. പോലുള്ള സഭകളിലെ വൈദീകർ വിവാഹം കഴിച്ച് കുടുംബജീവിതം നയിക്കുന്നവരാണ് .ഇവരർപ്പിക്കുന്ന കുർബാനയിൽ കോടിക്കണക്കിനു വിശ്വാസികൾ പങ്കെടുക്കുന്നുമുണ്ട്. വി. ബൈബിളിൽ ഒന്ന് തിമേത്തിയോസ് രണ്ടിൽ വളരെ വ്യക്തമായി പറയുന്നു പുരോഹിതൻ വിവാഹിതനായിരിക്കണമെന്ന്. അമേരിക്കയിലെ മാറോനൈറ്റ് കത്തോലിക്കാസഭയിലെ വിവാഹിതനായ  വിസാം അക്കീക്കിയെന്ന ഡീക്കനെ വൈദികനാക്കാൻ ഫ്രാൻസീസ് മാർപ്പാപ്പ അനുവാദംനൽകുകയും 2014 ഫെബ്രൂവരി 27-ന് തിരുപ്പട്ട ശുശ്രൂഷ നടക്കുകയും ചെയ്തു. 

വിവാഹം കഴിച്ച പുരോഹിതരിൽ നിന്നും സ്ത്രീകളേയും കുട്ടികളേയും പീഡിപ്പിച്ച സംഭവങ്ങൾ അത്യപൂർവമായേ ഉണ്ടാകാറുള്ളു എന്നാൽ അവിവാഹിതരായ പുരോഹിതരുടേയും മെത്രാന്മാരുടേയും പേരിൽ പതിനായിരക്കണക്കിന് ഇരകളോടാണ് മാർപ്പാപ്പമാർ കാലാകാലങ്ങളിൽ മാപ്പുചോദിക്കുന്നത്. മ്ലേശ്ചതകളിൽ പരിലസിക്കുന്ന പതിനായിരക്കണക്കിന് അവിവാഹിതരായ പുരോഹിതർ പരിശുദ്ധ ബലിപീഠം അശുദ്ധമാക്കുകയാണ്. ഇവരുടെ ബലികളിൽ പങ്കെടുക്കുന്ന വിശ്വാസികളും അതുവഴി പാപികളായിമാറുന്നു. 
കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് തിരുവസ്ത്രമുപേക്ഷിച്ചവർ വീണ്ടുമതണിയുന്നത്. അതും സഭാനേതൃത്വത്തിന്റെ കിരാത നടപടിയിൽ പ്രതിക്ഷേധിച്ചുകൊണ്ട്. 
പത്തുദിവസത്തിനുള്ളിൽ ദിവ്യബലിക്കിടെ പരിശുദ്ധ കുർബാന സ്വീകരിച്ചവർ പതിനാറായിരത്തിനടുത്തുവരും.മെത്രാന്മാരുടെ ശക്തമായ വിലക്കുണ്ടായിരുന്നിട്ടും നാട്ടിലും പുറത്തുനിന്നുമായി ഇരുപത്തയ്യായിരത്തിലധികം ആളുകൾ തിരുനാളിൽ പങ്കുകൊണ്ടു. സഭാനേതൃത്വത്തിനെതിരെയുള്ള വിശ്വാസികളുടെ അവിശ്വാസം കൂടിയാണ് ഇവിടെ കണ്ടത്. 
സഭയിൽ നടക്കുന്ന അനീതികൾക്കെതിരെയുള്ള വിശ്വാസികളുടെ നിശബ്ദമായ പ്രതിക്ഷേധമാണിവിടെ അലയടിച്ചത്.  

വിശ്വാസികൾക്ക് നിരന്തരമായി ആത്മിയ ശുശ്രൂഷനൽകുവാനുള്ള ലക്ഷ്യവും ഉത്തരവാദിത്വവും സംഘടനക്കില്ല. ഇതിന്റെ പേരിൽ ഒരുവിശ്വാസിപോലും പീഡിപ്പിക്കപ്പെടരുതെന്ന ലക്ഷ്യമാണ് സംഘടനക്കുള്ളത്.സ്വത്തിന്റെ പേരിലുള്ള വിലപേശൽ സഭാനേതൃത്വം അവസാനിപ്പിക്കണം ആ പാവങ്ങളുടെ കിടപ്പാടം വിശ്വാസത്തിന്റെ മറവിൽ തട്ടിയെടുക്കരുത്.  ബാലരാമപുരം പള്ളിയിൽ അടിയന്തിരമായി അത്മിയ ശുശ്രൂഷനൽകുവാൻ നെയ്യാറ്റിൻകര രൂപത തയ്യാറാകണമെന്ന് ഓപ്പൺ ചർച്ച് മൂവ്‌മെൻ്‌റ ആവശ്യപ്പെടുകയാണ്. സഭാനേതൃത്വം ഇതിനു തയ്യാറാകാതെ വന്നാൽ ഈ വിഷയം സംഘടനാപരമായി കൈകാര്യം ചെയ്യുവാനാണ് തീരുമാനം .കത്തോലിക്കാ സഭക്കുള്ളിൽ നീതി നിക്ഷേധിക്കുന്നവരുടെ പക്ഷത്തായിരിക്കും സംഘടനയെന്നും നിലകൊള്ളുക. 