ഏലം വിലയിടിവും വർദ്ധിച്ച കൂലിച്ചിലവും വളങ്ങളുടേയും കീടനശിനികളുടേയും വൻ വിലവർദ്ധനവും മൂലം ഏലം കർഷകർ കൃഷി മുന്നേട്ടു കൊണ്ടു പോകുവാൻ കഴിയാതെ ആത്മഹത്യയുടെ വക്കിലാണ്. ജീ.എസ്സ് .ടി നിലവിൽ വന്നപ്പോൾ വില വർദ്ധിക്കുമെന്നാണ് കർഷകർ കരുതിയത് എന്നാൽ 35 വർഷം മുൻപ് ഏലത്തിനു ലഭിച്ചിരുന്ന വിലയാണ് കർഷകർക്കിന്നും ലഭിക്കുന്നത്. ലാഭം മൂഴുവൻ കച്ചവടക്കാരും ഉദ്ദ്യേഗസ്ഥരും തട്ടിയെടുക്കുന്നു. ഇതിനു പ്രധാന കാരണക്കാർ സ്‌പൈസസ്സ് ബോർഡാണ്.
ഏലത്തിന്റെ വികസനം ,ഗവേഷണം, വിപണനം തുടങ്ങിയ മഴുവൻ കാര്യങ്ങളും സ്‌പൈസസ്സ് ബോർഡിന്റെ നിയന്ത്രണത്തിലാണ് നടക്കുന്നത്. ഇവരുടെ വരവോടെയാണ് ഏലം മേഖല നാശത്തിലേയ്ക്ക് കൂപ്പുകുത്തിയത്. കർഷകരുടെ പേരിൽ ചെയർമാൻ ഉൾപ്പെടെയുള്ള ഉദ്ദ്യേഗസ്ഥർ ശംമ്പളവും വിദേശയാത്രയുമുൾപ്പെടെയുള്ള ഇനങ്ങളിൽ കോടികൾ ഒരോവർഷവും തട്ടിയെടുക്കുന്നു. ഏലം വിളവെടുപ്പിനുള്ള ഒരു യന്ത്രം പോലും രൂപകല്പനചയ്യുന്നതിന് അവർ തയ്യാറാകുന്നില്ല. ഇത്തരം കാര്യങ്ങൾക്കായി എത്ര പണം വേണമെങ്കിലും ചിലവഴിക്കാമെന്നിരിക്കെ ഇവരുടെ അനങ്ങാപ്പാറനയം കർഷകരോടു മാത്രമല്ല രാജ്യത്തോടു തന്നെയുള്ളവെല്ലുവിളിയാണ്. പ്രധാനമന്ത്രി അടിയന്തിരമായി ഈ വിഷയത്തിതൽ ഇടപെട്ട് ബോർഡ് പിരിച്ചുവിടണം. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ അനാവശ്യമായി ചിലവാക്കുന്ന തുകയുടെ ലക്ഷത്തിലോന്ന് ഉപയോഗിച്ച് ഇത്തരം യന്ത്രങ്ങൾ വികസിപ്പിച്ചെടുക്കണം.
നമ്മുടെ ഐ. ഐ.ടി കൾ ഉൾപ്പടെ നിരവധി സ്ഥാപനങ്ങൾ ഇത്തരം യന്ത്രങ്ങൾ രൂപകല്പന ചെയ്യുവാൻ കഴിവുള്ളവരാണ്. അതിനും പുറമെ വിദേശരാജ്യങ്ങളിൽ ടെക്‌നേളജി ലഭ്യവുമാണ്. ഇവയിലേതെങ്കിലും അടിയന്തിരമായി പ്രയോചനപ്പെടുത്തി. ആവശ്യമായ ഏലം വിളവെടുപ്പ് യന്ത്രങ്ങൾ അടിയന്തിരമായി വിപണിയിൽ ഇറക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാവണമെന്ന് ഓപ്പൺ ചർച്ച് മൂവ്‌മെൻ്‌റ ആവശ്യപ്പെടുകയാണ്. ഇതിനു കഴിയാതെവന്നാൽ പ്രേജക്ടിനാവശ്യമായ ഫണ്ട് അനുവദിച്ചുതന്നാൽ ഈ ദൗത്യം ഏറ്റെടുക്കുവാൻ സംഘടന തയ്യാറാണ്.
സംസ്ഥാന പ്രസിഡന്റ് റെജി ഞള്ളാനിയുടെ അദ്ധ്യക്ഷതയിൽ കട്ടപ്പനയിൽ ചെർന്ന യോഗത്തിൽ ശ്രീ. എം.എൽ ആഗസ്തി, ശ്രീ ജോസഫ് കേശാങ്കൽ ശ്രീ. രാരിച്ചൻ ,ശ്രീ . ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു.
No comments:
Post a Comment