February 13, 2017
തിരുവനന്തപുരം: മതത്തിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ സോഷ്യല്‍ മീഡിയ പൊളിച്ചടക്കുന്നത് ഇത് ആദ്യ തവണയല്ല. രോഗശാന്തി ശുത്രൂഷയുടെ പേരില്‍ ചില ക്രിസ്ത്യന്‍ മത സംഘടനകളുടെ പരിപാടികള്‍ക്കിടയില്‍ ജനങ്ങള്‍ കാണിക്കുന്ന ‘ആത്മാവ് കേറല്‍’ നാടകമാണെന്ന് തെളിയിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
തമിഴ്നാട്ടിലെ ഏതോ സ്ഥലത്തു നടക്കുന്ന വീഡിയോ ആണു സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇത്തരം തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവരുന്ന പാവം കുഞ്ഞാട് എന്ന ഫേസ്ബുക്ക് പേജിലാണ് ഏഴു മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏതു സഭയാണ് റിഹേഴ്സല്‍ നടത്തുന്നതെന്നു വ്യക്തമല്ല.
ധ്യാനഹാളില്‍ പത്തോളം പേര്‍ ചേര്‍ന്നാണു റിഹേഴ്സല്‍ നടത്തുന്നത്. കൂടുതലും പെണ്‍കുട്ടികളാണ്. വെള്ള വസ്ത്രം ധരിച്ച രണ്ടു മുതിര്‍ന്ന സ്ത്രീകളും ഒരു പുരുഷനും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കുന്നു. പെണ്‍കുട്ടികള്‍ അടക്കമുള്ള സംഘം ധ്യാനഹാളിലെ വേദിയില്‍ കൈകോര്‍ത്ത് വൃത്തത്തില്‍ നില്‍ക്കുന്നു. കറുത്തനിറത്തിലുള്ള പാറ്റ്സ് ഇട്ടയാളാണ് ഇവരെ നിയന്ത്രിക്കുന്നത്.
ധ്യാനഹാളില്‍ പത്തോളം പേര്‍ ചേര്‍ന്നാണു റിഹേഴ്സല്‍ നടത്തുന്നത്. കൂടുതലും പെണ്‍കുട്ടികളാണ്. വെള്ള വസ്ത്രം ധരിച്ച രണ്ടു മുതിര്‍ന്ന സ്ത്രീകളും ഒരു പുരുഷനും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കുന്നു. പെണ്‍കുട്ടികള്‍ അടക്കമുള്ള സംഘം ധ്യാനഹാളിലെ വേദിയില്‍ കൈകോര്‍ത്ത് വൃത്തത്തില്‍ നില്‍ക്കുന്നു. കറുത്തനിറത്തിലുള്ള പാറ്റ്സ് ഇട്ടയാളാണ് ഇവരെ നിയന്ത്രിക്കുന്നത്.
ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശം ലഭിക്കുമ്പോള്‍ വൃത്തത്തില്‍ നില്‍ക്കുന്നവര്‍ അപസ്മാരം ബാധിച്ചവരെപ്പോലെ അഭിനയിക്കാന്‍ തുടങ്ങുന്നു. ഉച്ചത്തില്‍ ബഹളമുണ്ടാക്കുകയും കറങ്ങിക്കൊണ്ട് നിലത്തു വീഴുകയും പിന്നെക്കിടന്ന് വിറയ്ക്കുന്നതും വീഡിയോയില്‍ കാണം.
റിഹേഴ്സല്‍ ഒരുവട്ടം പൂര്‍ത്തിയാകുമ്പോള്‍ നീല ഷര്‍ട്ട് ധരിച്ച ഇന്‍സ്ട്രക്ടര്‍ വന്ന് വീണ്ടും നിര്‍ദ്ദേശങ്ങള്‍ നല്കുന്നു. റിഹേഴ്സലില്‍ അഭിനയം പോരാത്തവരോട് കാര്യങ്ങള്‍ എങ്ങനെ ചെയ്യണമെന്ന് വീണ്ടും നിര്‍ദ്ദേശം നല്കുന്നു. വെള്ള വസ്ത്രം ധരിച്ച രണ്ടു സ്ത്രീകളും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കുന്നുണ്ട്. ഒരിക്കല്‍ക്കൂടി പെണ്‍കുട്ടികളടക്കം കൈകോര്‍ത്ത് വൃത്തത്തില്‍ നില്‍ക്കുന്നു. ഇന്‍സ്ട്രക്ടറുടെ നിര്‍ദ്ദേശം ലഭിക്കുമ്പോള്‍ വീണ്ടും അപസ്മാരബാധിതരെപ്പോലെ അഭിനയിക്കാന്‍ തുടങ്ങുന്നു. ഉച്ചത്തില്‍ നിലവിളിച്ച് കറങ്ങി വീഴുകയും നിലത്തുകിടന്ന് വിറയ്ക്കലും വീണ്ടും നടക്കുന്നു.
ദാരിദ്ര്യംമൂലവും രോഗപീഡകള്‍മൂലവും ധ്യാനകേന്ദ്രങ്ങള്‍ കയറിയിറങ്ങുന്നവരാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് കൂടുതലും ഇരകളാകുന്നത്. മരിച്ചവരെ ജീവിപ്പിക്കുമെന്നുവരെ അവകാശപ്പെട്ടാണ് പല ധ്യാന ഗുരുക്കന്മാരും കുഞ്ഞാടുകളെ പിടിക്കാനിറങ്ങുന്നത്. സാധാരണക്കാരുടെ അജ്ഞതയാണ് ഇത്തരം ആള്‍ക്കാര്‍ ചൂഷണം ചെയ്യുന്നത്.
No comments:
Post a Comment