Monday, October 30, 2017

ശ്രീ.കെ.വി.വിശ്വനാഥന് യാത്രയയപ്പ്.

                                                                                                        Reji Njallani.

്എ.കെ ആന്റണിക്ക് ഓപ്പൺ ചർച്ച് മൂവ്‌മെന്റിന്റെ അഭിവാദ്യങ്ങൾ.


മൃതദേഹങ്ങള്‍ ദഹിപ്പിച്ച് ചിതാഭസ്മം വിശുദ്ധമായ സ്ഥലത്ത് സൂക്ഷിക്കാം;മാര്‍പാപ്പയുടെ വിപ്ലവകരമായ തീരുമാനം

ജനപക്ഷത്തുനിലയുറപ്പിച്ച് പോലീസ് സേനക്കു മാതൃകയായ എസ്. ഐ വിശ്വനാഥൻ വിരമിക്കുന്നു. മന്ത്രി ഉപഹാരം നൽകി.


Sunday, October 22, 2017

ചരിത്രം കഥ പറയുന്ന എം ആർ അജയൻ എഴുതിയ" പുലച്ചോൻമാർ" എന്ന നോവൽ നവംബർ നാലിനു ചാവറ കൾച്ചറൽ സെന്ററിൽ വൈകീട്ട് മൂന്നു മണിക്ക് സ്വാമി സന്ദീപാനന്ദ ഗിരി സാഹിത്യ നിരൂപകനായ എം കെ സാനുമാസ്റ്ററിനു നൽകി പ്രകാശിപ്പിക്കുന്നു

ചരിത്രം കഥ പറയുന്ന എം ആർ അജയൻ എഴുതിയ" പുലച്ചോൻമാർ" എന്ന നോവൽ നവംബർ നാലിനു ചാവറ കൾച്ചറൽ സെന്ററിൽ വൈകീട്ട് മൂന്നു മണിക്ക് സ്വാമി സന്ദീപാനന്ദ ഗിരി സാഹിത്യ നിരൂപകനായ എം കെ സാനുമാസ്റ്ററിനു നൽകി പ്രകാശിപ്പിക്കുന്നു. സഹോദരനയ്യപ്പൻ നടത്തിയ മിശ്രഭോജനത്തിന്റെ പശ്ചാത്തലത്തിൽ ഒരു ദേശത്തിന്റെ കഥ പറയുന്ന നോവലാണിത് .കേരളത്തിലൊരിടത്തും സംഭവിക്കാത്ത ഒരു നാടിന്റെ കഥ. .പച്ചയായ യാഥാർഥ്യങ്ങളും കമ്യുണിസ്റ്റ് ആശയങ്ങളും ദലിത് മുന്നേറ്റങ്ങളും ഈഴവ- ലത്തീൻ കത്തോലിക്കരുടെ ഭൂമികയിലൂടെ നടത്തിയ അനേഷണമാണ് നോവലിന്റെ പരിസരം
പങ്കെടുക്കുന്നവർ:
-----------------------------
കുമ്പളങ്ങിയുടെകഥാകാരനും ലോകസഭംഗവുമായ പ്രൊഫ .കെ വി തോമസ് ,വി ഡി സതീശൻ എം എൽ എ ,മുൻ പി എസ് സി ചെയർമാനും വൈസ് ചാൻസലറുമായിരുന്ന ഡോ .കെ എസ് രാധാകൃഷ്ണൻ ,കെ ചന്ദ്രൻ പിള്ള ,സി ആർ നീലകണ്ഠൻ ,സി എസ്‌ .മുരളി.ഫാ .റോബി കണ്ണഞ്ചിറ
സാന്നിദ്ധ്യം :
----------------------
ഡോ .അജിത് കുമാർ ( മുൻ പ്രിൻസിപ്പൽ കൊച്ചിൻ കോളേജ് )ടിപി സലിം കുമാർ ജനറൽ (സെക്രട്ടറി കൊച്ചിൻ കോളേജ് അലുംനി അസോസിയേഷൻ )സുഗതൻ പി ബാലൻ (സെക്രട്ടറി പ്രസ് ക്ലബ് എറണാകുളം )അഡ്വക്കേറ്റ് ഷൈജൻ സി ജോർജ് (സുപ്രീം കോടതി അഭിഭാഷകൻ ),ടി സി ബാഹുലേയൻ (പ്രസിഡന്റ് .ശ്രീ സുകൃത സംരക്ഷിണി സഭ ,ഓച്ചന്തുരുത്ത് ),എ .ആർ രമേശ് (ആശാൻ സ്മാരക വായനശാല ഓച്ചന്തുരുത്ത് ),എം ആർ സുരേന്ദ്രൻ (സെക്രട്ടറി എറണാകുളം ജില്ല ലൈബ്രറി കൗൺസിൽ )
സംഘാടക സമിതി
------------------------------------
എറണാകുളം പ്രസ് ക്ലബ്
കൊച്ചിൻ കോളേജ് അലുംനി അസോസിയേഷൻ
ചാവറ കൾച്ചറൽ സെന്റർ എറണാകുളം
ശ്രീ സുകൃത സംരക്ഷിണി സഭ ഓച്ചന്തുരുത്ത്
ആശാൻ സ്മാരക വായനശാല
താങ്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യം സാദരം ക്ഷണിച്ചു കൊള്ളുന്നു
ജേക്കബ് ലാസർ ടി ജയചന്ദ്രൻ
9847297466 9847165324
-----------------------------------------------------------------------------------------------------------------------------------------------------------------------------
പുലച്ചോൻമാർ എന്ന ചരിത്ര നോവൽ വില :300 രൂപ
സമ്മേളന സ്ഥലത്ത് അന്നേ ദിവസം നോവൽ ലഭ്യമാണ് .വിതരണം സിഐസിസി ബുക്ക് ഹൌസ് ,പ്രസ് ക്ലബ് റോഡ് എറണാകുളം
LikeShow more reactions
Comment

ഏലക്കായ് എടുക്കുവാൻ യന്ത്രം


Thursday, October 19, 2017

രോഗശാന്തിക്കാരുടെ തട്ടിപ്പ് പുറത്താക്കിയ ഒരു വീഡിയോ കൂടി; പ്രാര്‍ത്ഥാനാഹാളില്‍ എത്തുമുമ്പ് വിളറിപിടിച്ച് ആടാന്‍ അഭിനയ കളരി

February 13, 2017

തിരുവനന്തപുരം: മതത്തിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ സോഷ്യല്‍ മീഡിയ പൊളിച്ചടക്കുന്നത് ഇത് ആദ്യ തവണയല്ല. രോഗശാന്തി ശുത്രൂഷയുടെ പേരില്‍ ചില ക്രിസ്ത്യന്‍ മത സംഘടനകളുടെ പരിപാടികള്‍ക്കിടയില്‍ ജനങ്ങള്‍ കാണിക്കുന്ന ‘ആത്മാവ് കേറല്‍’ നാടകമാണെന്ന് തെളിയിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
തമിഴ്നാട്ടിലെ ഏതോ സ്ഥലത്തു നടക്കുന്ന വീഡിയോ ആണു സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇത്തരം തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവരുന്ന പാവം കുഞ്ഞാട് എന്ന ഫേസ്ബുക്ക് പേജിലാണ് ഏഴു മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏതു സഭയാണ് റിഹേഴ്സല്‍ നടത്തുന്നതെന്നു വ്യക്തമല്ല.
ധ്യാനഹാളില്‍ പത്തോളം പേര്‍ ചേര്‍ന്നാണു റിഹേഴ്സല്‍ നടത്തുന്നത്. കൂടുതലും പെണ്‍കുട്ടികളാണ്. വെള്ള വസ്ത്രം ധരിച്ച രണ്ടു മുതിര്‍ന്ന സ്ത്രീകളും ഒരു പുരുഷനും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കുന്നു. പെണ്‍കുട്ടികള്‍ അടക്കമുള്ള സംഘം ധ്യാനഹാളിലെ വേദിയില്‍ കൈകോര്‍ത്ത് വൃത്തത്തില്‍ നില്‍ക്കുന്നു. കറുത്തനിറത്തിലുള്ള പാറ്റ്സ് ഇട്ടയാളാണ് ഇവരെ നിയന്ത്രിക്കുന്നത്.
ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശം ലഭിക്കുമ്പോള്‍ വൃത്തത്തില്‍ നില്‍ക്കുന്നവര്‍ അപസ്മാരം ബാധിച്ചവരെപ്പോലെ അഭിനയിക്കാന്‍ തുടങ്ങുന്നു. ഉച്ചത്തില്‍ ബഹളമുണ്ടാക്കുകയും കറങ്ങിക്കൊണ്ട് നിലത്തു വീഴുകയും പിന്നെക്കിടന്ന് വിറയ്ക്കുന്നതും വീഡിയോയില്‍ കാണം.
റിഹേഴ്സല്‍ ഒരുവട്ടം പൂര്‍ത്തിയാകുമ്പോള്‍ നീല ഷര്‍ട്ട് ധരിച്ച ഇന്‍സ്ട്രക്ടര്‍ വന്ന് വീണ്ടും നിര്‍ദ്ദേശങ്ങള്‍ നല്കുന്നു. റിഹേഴ്സലില്‍ അഭിനയം പോരാത്തവരോട് കാര്യങ്ങള്‍ എങ്ങനെ ചെയ്യണമെന്ന് വീണ്ടും നിര്‍ദ്ദേശം നല്കുന്നു. വെള്ള വസ്ത്രം ധരിച്ച രണ്ടു സ്ത്രീകളും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കുന്നുണ്ട്. ഒരിക്കല്‍ക്കൂടി പെണ്‍കുട്ടികളടക്കം കൈകോര്‍ത്ത് വൃത്തത്തില്‍ നില്‍ക്കുന്നു. ഇന്‍സ്ട്രക്ടറുടെ നിര്‍ദ്ദേശം ലഭിക്കുമ്പോള്‍ വീണ്ടും അപസ്മാരബാധിതരെപ്പോലെ അഭിനയിക്കാന്‍ തുടങ്ങുന്നു. ഉച്ചത്തില്‍ നിലവിളിച്ച് കറങ്ങി വീഴുകയും നിലത്തുകിടന്ന് വിറയ്ക്കലും വീണ്ടും നടക്കുന്നു.
ദാരിദ്ര്യംമൂലവും രോഗപീഡകള്‍മൂലവും ധ്യാനകേന്ദ്രങ്ങള്‍ കയറിയിറങ്ങുന്നവരാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് കൂടുതലും ഇരകളാകുന്നത്. മരിച്ചവരെ ജീവിപ്പിക്കുമെന്നുവരെ അവകാശപ്പെട്ടാണ് പല ധ്യാന ഗുരുക്കന്മാരും കുഞ്ഞാടുകളെ പിടിക്കാനിറങ്ങുന്നത്. സാധാരണക്കാരുടെ അജ്ഞതയാണ് ഇത്തരം ആള്‍ക്കാര്‍ ചൂഷണം ചെയ്യുന്നത്.

Monday, October 9, 2017

കർത്താവിന്റെ ശാപം ഏറ്റുവാങ്ങിയ പുരോഹിതൻ

തൃശൂർ: വൈദികർ എന്ത് പറഞ്ഞാലും വേദ വാക്യമായി കരുതുന്നവരാണ് മിക്ക വിശ്വാസികളും. ഞായറാഴ്ച കുർബാനയിൽ ഒരു വിശ്വാസിയെ പേരെടുത്തു പറഞ്ഞു ആക്ഷേപിച്ചാൽ അതിൽ പരം മറ്റൊരു നാണക്കേട് ഉണ്ടാകാനുമില്ല. പൗരോഹിത്യ മേധാവിത്വത്തിനെത്തിയ ശബ്ദം ഉയര്ത്തുന്നവരെ പലപ്പോഴും മൂലക്കിരുത്താൻ വൈദികർ സ്വീകരിക്കുന്ന അറ്റ കൈ പ്രയോഗമാണിത്.
ഈ പ്രയോഗത്തിൽ വീണു ആത്മഹത്യ ചെയ്തിട്ടുള്ള കുടുംബങ്ങൾ വരെയുണ്ട് കേരളത്തിൽ. എന്നിട്ടും പല വൈദികരും ഈ അറ്റകൈ പ്രയോഗം തുടരുകയാണ്. തൃശൂർ രൂപതയിലെ മുല്ലശേരി ഗുഡ്ഷെപ്പേർഡ് ചർച്ച് വികാരി ഫാ.സോളി തട്ടിലിനെതിരെ ഒരു വിശ്വാസി ഉയർത്തുന്നതും ഇതേ കാര്യമാണ്.
ഇടവക നേതൃത്വത്തിന്റെ നിയമവിരുദ്ധ പ്രവർത്തിയെ ചോദ്യം ചെയ്തതിന്റെ പേരിൽ ഇടവകാംഗമായ ഷിന്റോ തോമസിനെ വികാരിയച്ചൻ പരസ്യമായി അപമാനിക്കുകയും കള്ളക്കേസിൽ കുടിക്കുകയും ചെയ്തു എന്ന ആക്ഷേപം ആണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. ഷിന്റോക്ക് പിന്തുണ തേടി സോഷ്യൽ മീഡിയയിൽ വൈറലായ ഒരു സംഭാഷണത്തോടെയാണ് കഥ ആരംഭിക്കുന്നത്. ഈ സംഭാഷണമാണ് ഈ വാർത്തക്കൊപ്പം നൽകിയിരിക്കുന്നത്. ഇതിന്റെ പൊരുൾ തേടി പോയപ്പോൾ ആണ് സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ മറുനാടന് ലഭിച്ചത്.
തൃശൂർ മുല്ലശേരി ഗുഡ്ഷെപേർഡ് പള്ളി ഇടവകാംഗം ഷിന്റോ തോമസാണ് പള്ളി വികാരിയിൽ നിന്ന് ദുരനുഭവം ഉണ്ടായെന്ന പരാതി ഉയർത്തിയിരിക്കുന്നത്. പള്ളിയുടെ നിയമം ലംഘിച്ചുള്ള കെട്ടിട നിർമ്മാണത്തെ ചോദ്യം ചെയ്യുകയും അംഗീകാരമില്ലാത്ത സ്‌കൂളിന്റെ പ്രവർത്തനത്തെ എതിർക്കുകയും ചെയ്തതോടെ വികാരി തനിക്കെതിരെ തിരിയുകയായിരുന്നു എന്നാണ് ഷിന്റോയുടെ ആക്ഷേപം.
തൃശൂർ മുല്ലശേരി ഗുഡ്ഷെപേർഡ് പള്ളി വകയായി ആറുമാസം മുമ്പ് ഷോപ്പിങ് കോപ്ലക്സ് നിർമ്മിക്കാൻ ആരംഭിച്ചുവെന്ന് ഷിന്റോ പറയുന്നു. ഇതിനെ ചോദ്യം ചെയ്ത അന്നുമുതൽ തനിക്ക് കഷ്ടകാലമായെന്നും ഇതിന് ശേഷം വികാരിയച്ചന്റെ ക്രൂര പീഡനങ്ങൾക്ക് ഇരയാകുകയാണ് താനെന്നും ഷിന്റോ പറയുന്നു. ഇതിനിടെയാണ് ഞായറാഴ്ച കുർബാനക്കിടെ പേര് പറഞ്ഞുള്ള അവഹേളനവും ഉണ്ടായത്. വികാരിയുടെ വ്യക്തിവൈരാഗ്യം ലക്ഷ്യം വെച്ചുള്ള അവഹേളനം കാരണം വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയിലാണ് താനെന്ന് ഷിന്റോ പറയുന്നു.
സംഭവങ്ങൾ ഷിന്റോ വിശദീകരിക്കുന്നത് ഇങ്ങനെ
ആറുമാസം മുമ്പാണ് പള്ളി വക ഷോപ്പിങ് കോപ്ലക്സ് നിർമ്മിക്കാൻ ആരംഭിച്ചത്. റോഡരികിൽ നിന്നും മൂന്ന് മീറ്റർ അകലം പാലിച്ച് വേണം കെട്ടിടം നിർമ്മിക്കാൻ എന്ന നിയമം പാലിക്കാതെയാണ് നിർമ്മാണം ആരംഭിച്ചത്. ഈ നിയമ ലംഘനം ചോദ്യം ചെയ്ത് നാട്ടിലെ പൗരസമിതിയുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി. പൗരസമിതി നടത്തിയ സമരത്തിൽ പങ്കെടുത്തു എന്ന കാരണത്താൽ ഇടവകാംഗമായ തന്നെ അന്നുതന്നെ പള്ളി കമ്മറ്റിക്കാർ നോട്ടമിട്ടിരുന്നുവെന്ന് ഷിന്റോ പറയുന്നു.
അന്ന് രാത്രി 11.30ന് തന്നെ ഷിന്റോയുടെ വീട്ടിലേക്ക് ഭീഷണിയുമായി അന്നത്തെ വികാരിയായ ജോയ് മൂക്കന്റെ ഫോൺ വന്നു. മര്യാദക്ക് നടന്നില്ലെങ്കിൽ പള്ളിയിൽ നിന്ന് പുറത്താക്കുമെന്നും പള്ളിക്കെതിരെയും ഷോപ്പിങ് കോപ്ലക്സിനെതിരെയും പ്രതികരിക്കരുത് എന്നുമായിരുന്നു വികാരിയുടെ ആവശ്യം.
അന്ന് മുതൽ തന്നെയും കുടുംബത്തെയും തകർക്കാൻ ഇടവക വികാരി ശ്രമിക്കുകയാണെന്നാണ് ഷിന്റോയുടെ ആരോപണം. അന്നത്തെ പള്ളി വികാരിയായിരുന്ന ജോയ് മൂക്കൻ സ്ഥലംമാറി സഹ വികാരിയായിരുന്ന സോളി തട്ടിൽ വികാരിയായപ്പോഴും ഭീഷണി തുടർന്നു. ഗുഡ്ഷെപേർഡ് പള്ളി വകയുള്ള സ്‌കൂളിന് അഫിലിയേഷൻ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ഷിന്റോ ഫേസ്‌ബുക്കിൽ പ്രതികരിച്ചതാണ് പുതിയ വികാരിയെ ചൊടിപ്പിച്ചത്. ഇതിന് പ്രതികാരമായി തനിക്കെതിരെ സോളി അച്ചന്റെ നേതൃത്വത്തിൽ പൊലീസിൽ പരാതി നൽകിയെന്നും ഷിന്റോ പറയുന്നു.
സിബിഎസ്ഇ ആക്ട് 25 പ്രകാരം എല്ലാവർഷവും പുതുക്കേണ്ട അംഗീകാരം ഗുഡ്ഷെപേർഡ് സ്‌കൂൾ പുതുക്കിയില്ലെന്നും അത് പ്രകാരം 2014 വരെ സ്‌കൂളിന് പ്രവർത്തിക്കാൻ സിബിഎസ്ഇ അംഗീകാരം നൽകിയിട്ടുള്ളു എന്ന് ചൂണ്ടിക്കാട്ടിയാണ് ഷിന്റോ പ്രതികരിച്ചത്. ഇതിന് പിന്നാലെ വീണ്ടും വികാരിയുടെ ഭീഷണി എത്തിയെന്ന് ഷിന്റോ പറയുന്നു. ഷിന്റോക്കെതിരെ പൊലീസിൽ നൽകിയ പരാതി പിൻവലിക്കണമെങ്കിൽ ഗുഡ് ഷെപ്പേർഡ് സ്‌കൂളിൽ എത്തി എല്ലാവരും മുൻപാകെ മാപ്പ് പറയണമെന്നായിരുന്നു പള്ളി വികാരി ഫാദർ സോളി തട്ടിലിന്റെ ആവശ്യം.
താൻ തെറ്റ് ചെയ്തിട്ടില്ലെന്നും മാപ്പ് പറയേണ്ട ആവശ്യമില്ലെന്നും ഞാൻ പറഞ്ഞു. എങ്കിൽ സ്‌കൂളിന്റെ 15 പേരടങ്ങുന്ന എക്സിക്യൂട്ടിവ് കമ്മറ്റിയിൽ എത്തി മാപ്പ് പറഞ്ഞാൽ മതിയെന്നായി അച്ചൻ. അതിനും സമ്മതിക്കാതിരുന്നപ്പോൾ അച്ചൻ മാത്രമുള്ള അടച്ചിട്ട മുറിയിൽ വന്ന് മാപ്പ് പറയാൻ ആവശ്യപ്പെടുകയായിരുന്നു. തന്റെ ഭാഗത്ത് തെറ്റില്ലെന്നും അതിനാൽ മാപ്പ് പറയില്ല എന്ന നിലപാടിൽ ഉറച്ച് നിന്നതോടെ വികാരി തനിക്കെതിരെ പരസ്യമായി രംഗത്തെത്തുകയായിരുന്നെന്ന് ഷിന്റോ പറയുന്നു.
ഞായറാഴ്ച കുർബാനക്കിടെ ഫാദർ സോളി തട്ടിൽ ഷിന്റോയെ പരസ്യമായി അപമാനിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയതാണ് ഇപ്പോൾ വിവാദമായത്. പരിശുദ്ധമായി കാണേണ്ട ഞായറാഴ്ച കുർബാന തന്റെ വ്യക്തിവൈരാഗ്യം തീർക്കാനായി ഉപയോഗിച്ച ഫാദർ സോളി തട്ടിലിനെതിരെ പരാതിയുമായി മുന്നോട്ട് പോകാൻ ഒരുങ്ങുകയാണ് ഷിന്റോ.
ഷിന്റോയ്‌ക്കൊപ്പം അണിനിരന്ന് സുഹൃത്തുക്കൾ
ഇതിനിടെ ഇടവകാംഗത്തെ അപമാനിക്കുന്ന നിലപാട് സ്വീകരിച്ച വികാരിക്കും പള്ളി അധികൃതർക്കുമെതിരെ സോഷ്യൽ മീഡിയയിലൂടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സുഹൃത്തുക്കൾ. കത്തോലിക്ക പള്ളിയിലെ പുരോഹിതരുടെ പകപോക്കൽ സ്ഥിരം സംഭവമാണെന്നും ഇതിന്റെ ഒടുവിലത്തെ ഇരയാണ് ഷിന്റോയെന്നും ചൂണ്ടിക്കാട്ടിയാണ് ഒരു വിശ്വാസി ഓഡിയോ സന്ദേശം നൽകിയിട്ടുള്ളത്.
എല്ലാ വിശ്വാസികളോടും തെറ്റുകൾ ക്ഷമിക്കാൻ ആഹ്വാനം ചെയ്യുകയും എന്നാൽ ഒരു വ്യക്തിയോട് എന്തെങ്കിലും ഈഗോപ്രശ്‌നം ഉണ്ടായാൽ അവർക്കെതിരെ കഴിയുന്നത്ര പ്രതികാര നടപടികൾ ചെയ്യുകയുമാണ് വൈദികരെന്നും ഇതിൽ ആരോപിക്കുന്നു. ദിവ്യബലിക്കിടയിൽ വ്യക്തിയുടെ പേരുപറഞ്ഞ് അവഹേളിക്കലാണ് ഇവരുടെ ഒരു പ്രതികാര നടപടി.
അല്ലെങ്കിൽ ഒരു വ്യക്തിയോടോ കുടുംബത്തേടോ അവരോട് മിണ്ടരുത് എന്ന് പറഞ്ഞ് ഒറ്റപ്പെടുത്തും. പലപ്പോഴും കുടുംബ സമേതം ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിൽ തന്നെ ചെന്നുപെടുന്ന അവസ്ഥയിലേക്ക് ഇവരുടെ പ്രതികാര നടപടികൾ മൂലം എത്തിപ്പെടുമെന്നും തനിക്കും ഇത്തരമൊരു അനുഭവം ഉണ്ടായെന്നും വ്യക്തമാക്കി ഒരു വിശ്വാസിയാണ് ഓഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടൊപ്പം ഷിന്റോയ്ക്കുണ്ടായ ദുരനുഭവങ്ങളും ഓഡിയോയിൽ വിവരിക്കുന്നു
വിശ്വാസിയുടെ ഓഡിയോ: 

Allegations against Mullasseri Church Vikar | നിയമം ലംഘിച്ചുള്ള പള്ളിയുടെ കെട്ടിട നിർമ്മാണത്തെ ചോദ്യം ചെയ്തു; അംഗീകാരമില്ലാത്ത സ്‌കൂളിന്റെ പ്രവർത്തനത്തെ എതിർത്തു; ഞായറാഴ്ച കുർബാനക്കിടയിൽ ഇടവകക്കാരനെ പേരുപറഞ്ഞ് അപമാനിച്ച് വികാരി; നിലയ്ക്കു നിർത്താൻ കള്ളക്കേസ് കൊടുത്തെന്നും മുല്ലശ്ശേരി വികാരി സോളി തട്ടിലിനെതിരെ പരാതി: നീതിതേടി സുഹൃത്തുക്കൾ സോഷ്യൽ മീഡിയയിൽ - MarunadanMalayali.com

Allegations against Mullasseri Church Vikar | നിയമം ലംഘിച്ചുള്ള പള്ളിയുടെ കെട്ടിട നിർമ്മാണത്തെ ചോദ്യം ചെയ്തു; അംഗീകാരമില്ലാത്ത സ്‌കൂളിന്റെ പ്രവർത്തനത്തെ എതിർത്തു; ഞായറാഴ്ച കുർബാനക്കിടയിൽ ഇടവകക്കാരനെ പേരുപറഞ്ഞ് അപമാനിച്ച് വികാരി; നിലയ്ക്കു നിർത്താൻ കള്ളക്കേസ് കൊടുത്തെന്നും മുല്ലശ്ശേരി വികാരി സോളി തട്ടിലിനെതിരെ പരാതി: നീതിതേടി സുഹൃത്തുക്കൾ സോഷ്യൽ മീഡിയയിൽ - MarunadanMalayali.com

Thursday, October 5, 2017

ഏലക്കാ വിളവെടുപ്പിന് യന്ത്രം വികസിപ്പിക്കണം. ഓപ്പൺ ചർച്ച് മൂവ്‌മെന്റ്. -വിളവെടുക്കുവാൻകഴിയാതെ കർഷകർക്ക് കോടികളുടെ നഷ്ടം. -കർഷക വിരുദ്ധ നടപടികളുമായി പ്രവർത്തിക്കുന്ന സ്‌പൈസസ്സ് ബോർഡ് പിരിച്ചുവിടണം.

ഏലം വിലയിടിവും വർദ്ധിച്ച കൂലിച്ചിലവും വളങ്ങളുടേയും കീടനശിനികളുടേയും വൻ വിലവർദ്ധനവും മൂലം ഏലം കർഷകർ കൃഷി മുന്നേട്ടു കൊണ്ടു പോകുവാൻ കഴിയാതെ ആത്മഹത്യയുടെ വക്കിലാണ്. ജീ.എസ്സ് .ടി നിലവിൽ വന്നപ്പോൾ വില വർദ്ധിക്കുമെന്നാണ് കർഷകർ കരുതിയത് എന്നാൽ 35 വർഷം മുൻപ് ഏലത്തിനു ലഭിച്ചിരുന്ന വിലയാണ് കർഷകർക്കിന്നും ലഭിക്കുന്നത്. ലാഭം മൂഴുവൻ കച്ചവടക്കാരും ഉദ്ദ്യേഗസ്ഥരും തട്ടിയെടുക്കുന്നു.  ഇതിനു പ്രധാന കാരണക്കാർ സ്‌പൈസസ്സ് ബോർഡാണ്.

 വർഷത്തിൽ പ്രധാനമായും രണ്ട് വിളവെടുപ്പാണ് ഏലത്തിനുള്ളത്. എല്ലായിടത്തും വിളവെടുപ്പ് ഒരേ സമയം എത്തുന്നതിനാൽ  ഈ കാലയളവിൽ തോഴിലാളികൾ കൂടുതലായി വേണ്ടിവരും . കേരളത്തിൽ നാമമാത്രമായ ആളുകളേ ഈ മേഖലയിൽ തോഴിലാളികളായിട്ടുള്ളു . പ്രധാനമായും തമിഴ്‌നാട്ടിൽ നിന്നുള്ള തോഴിലാളികളാണ് ഏലം വിളവെടുപ്പിന് എത്തിയിരുന്നത് . തമിഴ്‌നാട്ടിൽ തോഴിലവസരങ്ങൾ കൂടിയതും കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം കുടിയതിന്റെയും ഫലമായി അവിടെനിന്നുള്ള വരവും അറുപതു ശതമാനം കുറഞ്ഞു. ഹിന്ദി ഭാഷ സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ ഏലം വിളവെടുപ്പ് അറിയില്ലാത്തവരുമാണ്. ഈ സാഹചര്യത്തിൽ വിളഞ്ഞ ഏലക്കാ പറിച്ചെടുക്കുവാൻ കഴിയാതെ കർഷകർ നെട്ടോട്ടമോടുകയാണ്. ഉല്പാദനത്തിന്റെ നാല്പതുശതമാനത്തോളം വിളവെടുക്കുവാൻ  കഴിയാതെ നശിച്ചുപോവുകയാണ്. ഇതുവഴി രാജ്യത്തിന് കോടികളുടെ നഷ്ടമണ് ഒരോവർഷവുമണ്ടാകുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി ഇതു തുടരുകയാണ്. മുന്നോട്ടുള്ള വർഷങ്ങളിൽ സ്ഥിതി വളരെയധികം ഗുരുതരമാകും . തണൽ മരങ്ങൾക്കടിയിൽ കൃഷിചെയ്യാവുന്ന ഏക വിള ഏലമാണ്. വെസ്റ്റേൺ ഗാട്ടിന്റെ പച്ചപ്പ് പിടിച്ചുനിർത്തുന്നത് ഏലകൃഷിയാണ്. ഈ കൃഷിയുടെ നാശം പരിസ്ഥിതിയുടെ തകർച്ചകൂടിയാണ്. രാജ്യത്തെ ഒരു ലക്ഷം ഹെക്ടറിൽ നിന്നും പതിനായിരം മുതൽ ഇരുപതിനായിരം മെട്രിക് ടൗൺ വരെ ഉല്പാദനം ലഭിക്കുന്നു. ഇടുക്കി ജില്ലയിലാണ് ഏറ്റവും കുടുതൽ ഉല്പാദനം. ഒൻപതിനായിരം മെട്രിക് ടൗണ്ണോളം വരും . ലോകത്തിൽ ഏറ്റവും ഗുഗനിലവാരമുള്ള ഏലം കേരളത്തിന്റേതാണ്. ഇന്ത്യയെ പിന്നിലാക്കി ഗോട്ടിമാല ഏലത്തിന്റെ ലോക വിവണി കൈക്കലാക്കി വരുകയാണ്. നമ്മുടെ കയറ്റുമതി ഇല്ലാതാക്കിയും ഇവിടുത്തെ കർഷകരെ പലവിധത്തിൽ നശിപ്പിച്ചും സ്‌പൈസസ്സ് ബോർഡ് അവർക്കുവേണ്ട സഹായം ചെയ്യുന്നുമുണ്ട്.  നമുക്കിത് അപകടകരമാണ്.

ഏലത്തിന്റെ വികസനം ,ഗവേഷണം, വിപണനം തുടങ്ങിയ മഴുവൻ കാര്യങ്ങളും സ്‌പൈസസ്സ് ബോർഡിന്റെ നിയന്ത്രണത്തിലാണ് നടക്കുന്നത്. ഇവരുടെ വരവോടെയാണ് ഏലം മേഖല നാശത്തിലേയ്ക്ക് കൂപ്പുകുത്തിയത്. കർഷകരുടെ പേരിൽ ചെയർമാൻ ഉൾപ്പെടെയുള്ള ഉദ്ദ്യേഗസ്ഥർ ശംമ്പളവും വിദേശയാത്രയുമുൾപ്പെടെയുള്ള ഇനങ്ങളിൽ കോടികൾ ഒരോവർഷവും തട്ടിയെടുക്കുന്നു. ഏലം വിളവെടുപ്പിനുള്ള ഒരു യന്ത്രം പോലും രൂപകല്പനചയ്യുന്നതിന് അവർ തയ്യാറാകുന്നില്ല. ഇത്തരം കാര്യങ്ങൾക്കായി എത്ര പണം വേണമെങ്കിലും ചിലവഴിക്കാമെന്നിരിക്കെ ഇവരുടെ അനങ്ങാപ്പാറനയം കർഷകരോടു മാത്രമല്ല രാജ്യത്തോടു തന്നെയുള്ളവെല്ലുവിളിയാണ്. പ്രധാനമന്ത്രി അടിയന്തിരമായി ഈ വിഷയത്തിതൽ ഇടപെട്ട് ബോർഡ് പിരിച്ചുവിടണം. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ അനാവശ്യമായി ചിലവാക്കുന്ന തുകയുടെ ലക്ഷത്തിലോന്ന് ഉപയോഗിച്ച് ഇത്തരം യന്ത്രങ്ങൾ വികസിപ്പിച്ചെടുക്കണം. 
നമ്മുടെ ഐ. ഐ.ടി കൾ ഉൾപ്പടെ നിരവധി സ്ഥാപനങ്ങൾ ഇത്തരം യന്ത്രങ്ങൾ രൂപകല്പന ചെയ്യുവാൻ കഴിവുള്ളവരാണ്. അതിനും പുറമെ വിദേശരാജ്യങ്ങളിൽ ടെക്‌നേളജി ലഭ്യവുമാണ്. ഇവയിലേതെങ്കിലും അടിയന്തിരമായി പ്രയോചനപ്പെടുത്തി. ആവശ്യമായ ഏലം വിളവെടുപ്പ് യന്ത്രങ്ങൾ അടിയന്തിരമായി വിപണിയിൽ ഇറക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാവണമെന്ന് ഓപ്പൺ ചർച്ച് മൂവ്‌മെൻ്‌റ ആവശ്യപ്പെടുകയാണ്. ഇതിനു കഴിയാതെവന്നാൽ പ്രേജക്ടിനാവശ്യമായ ഫണ്ട് അനുവദിച്ചുതന്നാൽ ഈ ദൗത്യം ഏറ്റെടുക്കുവാൻ സംഘടന തയ്യാറാണ്.

 സംസ്ഥാന പ്രസിഡന്റ് റെജി ഞള്ളാനിയുടെ അദ്ധ്യക്ഷതയിൽ കട്ടപ്പനയിൽ ചെർന്ന യോഗത്തിൽ ശ്രീ. എം.എൽ ആഗസ്തി, ശ്രീ ജോസഫ് കേശാങ്കൽ ശ്രീ. രാരിച്ചൻ ,ശ്രീ . ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു.

                                                                 റെജി ഞള്ളാനി ,സംസ്ഥാന പ്രസിഡന്റ്


                                                                                                 ഓപ്പൺ ചർച്ച് മൂവ്‌മെൻ്‌റ

                                                                                                                         ഫോൺ. 9447105070.

സൂര്യസ്റ്റാറാകുവാൻ കട്ടപ്പനയുടെ സൂര്യലാൽ.



സിനിമയ്ക്കൊപ്പം ഈ ഹൈറേഞ്ചുകാരന്‍.


അഭ്രപാളിയിലെ ഇടുക്കിക്കൊപ്പം ഈ കട്ടപ്പനക്കാരനുമുണ്ട്. സിനിമാ സ്വപ്നങ്ങളെ നെഞ്ചോട് ചേര്‍ത്ത്.
മലയാള സിനിമയുടെ ഇഷ്ട ലൊക്കേഷനായി നമ്മുടെ ഗ്രാമങ്ങള്‍ മാറിയപ്പോള്‍ കാമറയ്ക്ക് മുന്‍പിലും ഒപ്പവുമൊക്കെയായി സിനിമയ്ക്കൊപ്പം സഞ്ചരിക്കുകയാണ് നമ്മുടെ സ്വന്തം കലാകരന്‍ സൂര്യലാല്‍ കട്ടപ്പന. നിരവധി സിനിമകളില്‍ വേഷമിട്ട സൂര്യലാല്‍ ഷോര്‍ട്ട് ഫിലിമുകള്‍, നാടകങ്ങള്‍, പരസ്യ ചിത്രങ്ങള്‍ തുടങ്ങിയവയുമായി സജീവമായി കലാ രംഗത്തുണ്ട്. മാധ്യമ പ്രവര്‍ത്തകനായ ഇദേഹം പരസ്യ, ഷോര്‍ട്ട് ഫിലിമുകള്‍ക്ക് സംവിധാന വേഷവും അണിഞ്ഞിട്ടുണ്ട്. സ്കൂള്‍ വേദികളില്‍ തുടങ്ങിയതാണ് സൂര്യലാലിന് കലയോടുള്ള പ്രണയം.

2001, 2002 വര്‍ഷങ്ങളില്‍ ജില്ലാ തല സ്കൂള്‍ കലോത്സവങ്ങളില്‍ മികച്ച നടനായിഇദേഹം തെരഞ്ഞെടുക്കപെട്ടു. ഒഴിവു ദിവസത്തെ കളി എന്ന നാടകമാണ് സൂര്യലാലിന്‍റെ അഭിനയ മികവിന് പുതിയ തലം നല്‍കിയത്. 2013 ലെ ദേശീയ, അന്തര്‍ദേശീയ നാടക വേദികളില്‍ ശ്രദ്ധിയ്ക്കപെട്ട ഈ നാടത്തിലെ നായക വേഷം സൂര്യലാലിന്‍റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി. മമ്മൂട്ടിയ്ക്കൊപ്പം അച്ഛാദിന്‍, വിനിത് ശ്രീനിവാസനൊപ്പം എബി തുടങ്ങിയ സിനിമകളില്‍ ചെറു വേഷങ്ങളിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് കടന്ന ഈ താരം അണിയറയില്‍ ഒരുങ്ങുന്ന ക്യൂബന്‍ കോളനി എന്ന ചിത്രത്തില്‍ പോലിസ് വേഷത്തില്‍ അഭിനയിക്കുകയാണ്. അങ്കമാലി ഡയറീസിന് ശേഷം അങ്കമാലിയിലെ ജീവിതങ്ങളുടെ നേര്‍ ചിത്രങ്ങള്‍ വരച്ചുകാട്ടുന്ന സിനിമയാണ് ക്യൂബന്‍ കോളനി. നവാഗതനായ മനോജ് വര്‍ഗീസ് പാറേകാട്ടിലാണ് ചിത്രത്തിന്‍റെ സംവിധായകന്‍. .മംഗളം പത്രത്തിന്റെ റിപ്പോർട്ടറും ഇടുക്കിവിഷൻ ന്യൂസ് ചാനലിൽ പ്രോഗ്രാം ഡയറക്ടറുമായ സൂര്യലാൽ മഞ്ഞുപോലെ,മിന്നുന്നു,ദൈവനാദം ,അനർഘ നിമിഷം,ലവ് ആൻഡ് ലവ്,തുടങ്ങിയ ആൽബങ്ങളിലും,തണൽമരം,മനസ്‌റിയാതെ,ഈ തണലിൽ തുടങ്ങിയ ഹൃസ്വചിത്രങ്ങളിലും നിരവധി പരസ്യ ചിത്രങ്ങളിലും സൂര്യലാൽ അഭിനയിച്ചിട്ടുണ്ട്.ശിൽപി,വേഷങ്ങൾ,ആക്ട് നാടകവേദിയുടെ വിഷകല്ല് തുടങ്ങിയ നാടകങ്ങളിൽ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്.ചാനലുകളിൽ പ്രോഗാം അവതാരകനായും പ്രോഗ്രാം ഡയറക്ടറായും ഇപ്പോഴും സജീവമാണ്.സർക്കസ് തമ്പിലെ ജീവിത താളങ്ങൾ,റോമിങ് കോൽ,രക്തസാക്ഷി,മഴ തുടങ്ങിയ ഡോക്മെന്ററികൾക്ക് രചനയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്.ജയറാം ഫാൻസ്‌ അസോസിയേഷൻ,ദർശന ഫിലിം സൊസൈറ്റി,ക്രൈസ്റ്റ് സ്റ്റഡി സെന്റർ,ഇൻഫന്റ് ജീസസ് സ്‌കൂൾ,ജെ.പി.എം കോളേജ് ,ഉപാസന കലാ സാംസ്‌കാരിക കേന്ദ്രം തുടങ്ങിയ സംഘടനകൾ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.കെ.ആർ ഉത്തമൻ,അനിൽ കെ.ശിവറാം,എം.സി ബോബൻ,നരിപ്പറ്റ രാജു,ഷെയിസ് കട്ടപ്പന എന്നിവരാണ് ഈ രംഗത്തെ ഗുരുക്കൻമാർ.കട്ടപ്പന ഗവ.കോളജ് യൂണിയൻ ചെയർമാൻ,കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി യൂണിയൻ എക്സിക്യൂട്ടീവ് അംഗം,കട്ടപ്പന പ്രസ്‌ക്ലബ് സെക്രട്ടറി എന്നീ നിലകളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്.നിലവിൽ ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ സെക്രട്ടറിയാണ്.

പ്രശസ്ത കവിയും സാഹിത്യകാരനുമായ കട്ടപ്പന പുളിമൂട്ടിൽ സുഗതൻ കരുവാറ്റയുടെയും പൊന്നമ്മയുടെയും മകനാണ്. ചാനൽ അവതാരകയും അധ്യാപികയുമായ ശ്യാമയാണ് ഭാര്യ.അഹാൻ സൂര്യ(രണ്ടര) ഏക മകനാണ്.ഫോൺ:9447823817
സൂര്യലാൽ കട്ടപ്പന
പുളിമൂട്ടിൽ
കട്ടപ്പന.പി.ഓ
കട്ടപ്പന
ഫോൺ:9447823817
സിനിമാ ലോകത്തെ ഹൈറേഞ്ചിന്‍റെ സ്വന്തം താരം ഇനി ഹൈറേഞ്ച് വാര്‍ത്തയില്‍ സിനിമാ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു. ലൊക്കേഷന്‍ കാഴ്ചകള്‍, സിനിമാ റിവ്യൂസ്, താരങ്ങളുടെ വിശേഷങ്ങള്‍ തുടങ്ങി സിനിമാ ലോകത്തെ വിശേഷങ്ങളെല്ലാം ഇടുക്കിയുടെ ഈ സിനിമാക്കാരന്‍ ഇനി നമ്മോട് പങ്കുവെയ്ക്കും…


Reji Njallani Kattappana

Wednesday, October 4, 2017

ഫാദർ ഉഴുന്നാൽ നന്ദികെട്ടവനും കച്ചവടക്കാരനും.- ഓപ്പൺ ചർച്ച്മൂവ്‌മെന്റ്.

ഫാദർ ഉഴുന്നാലിന്റെ തട്ടിക്കൊണ്ടു പോകൽ സംഭവം കത്തോലിക്കാ സഭയുടെ അന്താരാഷ്ട്ര ഗൂഡാലോചനയല്ലേയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. -കൂടെയുണ്ടായിരുന്ന കന്യാസ്ത്രീകളുൾപ്പെടെ പതിനാറുപേരെ കൊലക്കു കൊടുക്കുകയായിരുന്നുവോ? 

ഒന്നരവർഷം മുൻപ് ഭീകരർ തട്ടിക്കൊണ്ടു പോയി എന്നു പറയുന്ന സംഭവം താഴെപറയുന്ന കാര്യങ്ങളുമായി ബന്ധപ്പെടുത്തി പരിശോധിക്കുമ്പോൾ സംഭവം സഭ ആസൂത്രണം ചെയ്തതല്ലേയെന്ന സംശയം ഉയരുകയാണ്.
1. ഫാദർ ടോമിനെ തട്ടിക്കൊണ്ടു പോയത് ഐ. എസ്സ് ഭീകരരാണെന്ന് ശക്തമായി പ്രചരിപ്പിച്ചുവെങ്കിലും തെളിവുകളൊന്നും ഹാജരാക്കുവാൻ സഭക്ക് കഴിഞ്ഞിട്ടില്ല. ഐ. എസ്സ് ഭീകരരാണെങ്കിൽ അവർ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രസ്താവന നടത്തിയേനേ. അവരുടെ രീതി അതാണല്ലോ.
2. ഫാദർ ടോമിനെ തട്ടിക്കൊണ്ടുപോയവർ പരിപൂർണ്ണ സംരക്ഷണം നൽകിയിരുന്നതായും ബന്ധനത്തിൽ അല്ലായിരുന്നു അദ്ദേഹമെന്നും, തുറന്നു വിട്ടിരുന്നു എന്നും അദ്ദേഹം തന്നെപറയുന്നു. ഈ സമയം കത്തോലിക്കാ സഭാ നേതൃത്വം അച്ചനു വേണ്ടി എല്ലാ പള്ളികളിലും പ്രാർത്ഥനകൾ സംഘടിപ്പിച്ച് വിശ്വാസികളെ ഇളക്കിമറിക്കുകയായിരുന്നു.

3 അച്ചനെ തട്ടിക്കൊണ്ടു പോയതായിരുന്നുവെങ്കിൽ അദ്ദേഹത്തെരക്ഷിക്കുവാനുള്ള പ്രായോഗിക കാര്യങ്ങൾ സഭാ നേതൃത്വം ചെയ്യുമായിരുന്നല്ലോ.അതുണ്ടായില്ല. അച്ചനെതട്ടിക്കൊണ്ടുപോയവരുടെ പേരുപറയുന്നുമില്ല. തട്ടിക്കൊണ്ടു പോകുന്നവർ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരെന്ന് അവർതന്നെ പറയുക പതിവാണ് അതുണ്ടായിട്ടില്ല.
വിദേശ രാജ്യങ്ങളിൽ വൻ ഭക്തി ബിസിനസ് ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങൾ സീറോ മലബാർ സഭയുൾപ്പടെയുള്ള കത്തോലിക്കാ സഭകൾ  ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു .അടുത്തകാലത്തായി നിരവധി രൂപതകൾ വിദേശരാജ്യങ്ങളിൽ തുടങ്ങിയിരിക്കുന്നു.ധാരാളം പുതിയ മെത്രാൻമാരെ തുടരെ തുടരെ സൃഷ്ടിക്കുന്നു.  ഇവിടെ നിന്നെല്ലാം ദശലക്ഷ കോടികളുടെ വരുമാനമാണ് സഭകൾ പ്രതീക്ഷിക്കുന്നത്. ഇതിനായി ഇസ്ലാമിക രാജ്യങ്ങളും ലക്ഷ്യം വയ്ക്കുന്നു. ഉഴുന്നാൽ- പോലുള്ള സംഭവങ്ങൾ ആഗോള ശ്രദ്ധയിൽ എത്തിച്ച് കത്തോലിക്കാ പുരോഹിതരും വിശ്വാസികളും പീഡിപ്പിക്കപ്പെടുന്നു എന്ന് കൃത്രിമമായി വരുത്തിത്തീർത്ത് ഇവിടേയ്ക്കുള്ള പ്രവർത്തനങ്ങൾ ശക്തമായി വ്യാപിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. ഇതിനായായി റോമിന്റെ സഹകരണവും സഭാ നേതൃത്വങ്ങൾ ഉറപ്പാക്കുന്നു എന്നു വേണം കരുതുവാൻ .

4. ഫാദർ ടോം ഉഴുന്നാലിനോടൊപ്പം ഉണ്ടായിരുന്ന നാലു കന്യാസ്ത്രീകളുൾപ്പെടെ പതിനാറോളം പേർ കൊല്ലപ്പെട്ടു. അവരേക്കുറിച്ച് സഭാ നേതൃത്വം ഒന്നും മിണ്ടുന്നില്ല. അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നതിനോ നഷ്ട്പരിഹാരം നൽകുന്നതിനോ സഭാനേതൃത്വം തയ്യാറാകാത്തത് എന്തുകൊണ്ടാണ്. അച്ചനേപ്പൊലെ തുല്യ പ്രാധാന്യം കന്യാസ്ത്രീകൾക്കുമില്ലേ.എല്ലാവരുടേയും ജീവൻ ഒരുപോലെയല്ലന്നുണ്ടോ. ഫാദർ ഉഴുന്നാലിനുവേണ്ടി പ്രാർത്ഥിച്ചവർക്ക് നന്ദിപറഞ്ഞ അദ്ദേഹം റോമിലും ഡൽഹിയിലും ബാഗ്ലൂരിലും കേരളത്തിലും വലിയ പബ്ലിസിറ്റിയോടെ സ്വീകരണങ്ങൾ ഏറ്റു വാങ്ങി സഭയുടെ ആത്മീയ കച്ചവടം  വർദ്ധിപ്പിക്കുമ്പേൾ കൂടെയുണ്ടായിരുന്ന കൊല്ലപ്പെട്ട കന്യാസ്ത്രീകളുടെ പേരുപോലും ഓർക്കുവാനോ പറയുവാനോ തയ്യാറാവാത്തതും അന്താരാഷ്ട്ര് പ്രാധാന്യം നൽകി ഉഴുന്നാലിന് സ്വീകരണങ്ങൾ ഒരുക്കുന്നതും സംശയം വർദ്ധിപ്പിക്കുന്നതാണ്.

5.സഭാനേതൃത്വം ഉഴുന്നാലിനോട് യമനിലേയ്ക്ക് പോകേണ്ടെന്ന് പറഞ്ഞതാണെന്നു പറയുമ്പോൾ അതങ്ങനെയല്ലന്നും സഭാനേതൃത്വമാണ്  ഇദ്ദേഹത്തെ യമനിലേയ്ക്കു വിട്ടതെന്നും സഭ ആവശ്യപ്പെട്ടാൽ താൻ ഇനിയും അവിടേയ്ക്കു പോകുമെന്നും പറയുന്നു. ഇതിൽ നിന്നും ഒരുകാര്യം കൂടി വ്യക്തമാവുകയാണ്. ഉഴുന്നാലിന് അവിടെ യാതോരു കുഴപ്പവും ഇല്ലായിരുന്നുവെന്നും ഇതോരു ആസൂത്രിത നീക്കമായിരുന്നെന്നും അന്താരാഷ്ട്ര ഗുഡാലോചനയാണിതിനു പിന്നിലെന്നും  വേണം കരുതുവാൻ .യുവ വൈദികനെ പഠിക്കുന്നതിനെന്നും പറഞ്ഞ് അയക്കുകയും ഏതാനും മാസങ്ങൾക്കുള്ളിൽ കൊല്ലപ്പെടുകയും ചെയ്തത് അടുത്തകാലത്താണ്. വിദേശരജ്യങ്ങളിൽ പാവപ്പെട്ട അച്ചൻമാരുടെയും കന്യാസ്ത്രീകളുടേയും രക്തംചിന്തി രക്തസാക്ഷികളാക്കി സഭയുടെ സാമ്പത്തിക രംഗം വിദേശത്ത് വ്യാപിപ്പിക്കുന്നതിനും  ഉറപ്പിക്കുന്നതിനുമുള്ള പരിശ്രമങ്ങളാണ് നടക്കുന്നത് .കൂടുതൽ നഷ്ടം കൊല്ലപ്പെടുന്ന വൈദികരുടേയും കന്യാസ്ത്രീകളുടേയും കുടുംബങ്ങൾക്കും ബന്ധുക്കൾക്കും പ്രത്യേകിച്ച് മാതാപിതാക്കൾക്കുമാണ്. 
സാധാരണ വിശ്വാസ സമൂഹം ഇതു തിരിച്ചറിയണം. ഇതു യേശുവിനു വേണ്ടിയോ പാവങ്ങൾക്കുവേണ്ടിയോ ഉള്ള ത്യാഗമല്ല. പണത്തിനും അധികാരത്തിനും വേണ്ടിയുള്ള ത്യാഗമാണ് ഇവിടെനടക്കുന്നത്. പൊന്നു പോലെവളർത്തിയ തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞുങ്ങളെ  സെമിനാരികളിലേയ്‌ക്കോ മഠങ്ങളിലേയ്‌ക്കോ പറഞ്ഞയക്കുന്നവർ അറിയുന്നില്ല മക്കളെ കൊലക്കളത്തിലേയ്ക്കാണ് പറഞ്ഞയക്കുന്നതെന്ന്.
ഇനിയും ഇത്തരം നിരവധി സംഭവങ്ങൾ ഉണ്ടാവാനിടയുള്ളതുകൊണ്ട്.

ഉഴുന്നാൽ സംഭവത്തിലെ ഗൂഡാലോചന അന്താരാഷ്ട്രതലത്തിലും വിശ്വാസസമൂഹത്തിനിടയിലും ചർച്ചചെയ്ത് ഈ സംഭവത്തിലെ കള്ളത്തരം പുറത്തു കൊണ്ടുവരേണ്ട ഉത്തരവാദിത്വം നമുക്കെല്ലാവർക്കുമുണ്ട്. ഈ വിഷയത്തിൽ നടന്നിട്ടുള്ള കാര്യങ്ങളുടെ വളരെചെറിയ ഭാഗം മാത്രമാണ് ഞങ്ങൾ മുകളിൽ പറഞ്ഞിരിക്കുന്നത്. നിങ്ങളോരോരുത്തരും കൂടുതൽ അന്വേഷിക്കുമ്പോൾ കൂടുതൽ കാര്യങ്ങൾ നിങ്ങൾക്കും ലഭിക്കും.ഈ സംഭവത്തിൽ സത്യസന്തമായി ലഭിക്കുന്ന വിവരങ്ങളും വിലയിരുത്തലുകളുമടങ്ങുന്ന ഒരു ചർച്ച  സാമുഹികമാധ്യമങ്ങളിലൂടെ നടക്കട്ടെ. ലോകനീതിക്കിത് അനിവാര്യമാണ്. മുഖ്യധാരാ പത്രങ്ങളെന്നവകാശപ്പെടുന്നവരും ചാനലുകളും സഭാനേതൃത്വത്തിന്റെ പക്ഷം പിടിച്ചേനീങ്ങുവെന്നറിയുക. അതിന് അവരുടേതായ ചില ലാഭങ്ങളുമുണ്ടെന്നറിയാമല്ലോ. മടികൂടാതെ സത്യം  പ്രചരിപ്പിക്കുന്നതിൽ ഓരോരുത്തരും പങ്കാളികളാകുകയും സാമൂഹികമാധ്യമങ്ങളിൽ നിറയുകയുംചെയ്താൽ ഉഴുന്നാൽ വിഷയത്തിലെ അന്താരാഷ്ട്ര ഗൂഡാലോചന പുർണ്ണരൂപത്തിൽ  പുറത്തുവരുമെന്നത് തീർച്ചയാണ്. സാമൂഹിക പ്രതിബദ്ധതയുള്ളവർ കൈകോർക്കുക.


                                     റെജി ഞള്ളാനി ,
                             ചെയർമാൻ ഓപ്പൺ ചർച്ച് മൂവ്‌മെന്റ്.

Monday, October 2, 2017

പ്രശസ്തനായ വൈദീകൻ സുന്ദരിയും പണക്കാരിയുമായ വീട്ടമ്മയുമായി ഒളിച്ചോടി,



പ്രശസ്തനായ വൈദീകൻ സുന്ദരിയും പണക്കാരിയുമായ വീട്ടമ്മയുമായി ഒളിച്ചോടി, കോടതിയിൽ ഹാജരാക്കിയപ്പോൾ യുവതിക്ക് വൈദീകനേ മതി

പ്രവാസി ശബ്ദം ബ്യൂറോ എക്സ്ക്ലൂസീവ്: വീണ്ടും കത്തോലിക്കാ സഭക്ക് ഏറെ നാണക്കേടുണ്ടാക്കി വൈദീകന്റെ അനാശാസ്യം. 16കാരിയേ ഗർഭിണിയാക്കിയ ഫാ.റോബിനു ശേഷം സഭയിലേ വി.ഐ.പിയായ വൈദീകൻ പെണ്ണുകേസിൽപെടുന്നത് ഇതാദ്യമാണ്‌. വീണ്ടും സഭയ്ക്കും സന്യാസത്തിനും മറ്റ് വൈദീകർക്കും നാണകേടുണ്ടാക്കി.
ഈ വൈദീകൻ ആളു ചില്ലറകാരനല്ല, സഭയിലും, ലൈംഗീക കാര്യത്തിലും പുപ്പുലിയാണ്‌. ഇനി ആളേ പരിചയപ്പെടാം..കേരള സി.എം.ഐ സഭയുടെ ഉന്നത നേതൃത്വത്തിൽ വിരാജിക്കുന്ന സുന്ദരനും സുമുഖനും യുവാവുമായ ഫാ.സോണി ആന്റണി.കേരളത്തിലേ സിനിമാ ഷൂട്ടിങ്ങുകൾ അടക്കം നടക്കുന്ന അതി പ്രശസ്തമായ തൃശൂരിലേ സഭയുടെ ഉടമസ്ഥതയിലുള്ള ചേതന സ്റ്റുഡിയോയുടെ ഡയറക്ടർ അച്ഛൻ, ചിയ്യാരം ദേവാലയത്തിലേ വികാരി,സെന്റ് അലോഷ്യസ് കോളേജിലേ മുൻ അദ്ധ്യാപകൻ, അടുത്ത മാസം സി.എം.ഐ സഭ സൗണ്ട് എഞ്ചീയറിങ്ങ് പഠിപ്പിക്കാൻ അമേരിക്കയിലേക്ക് വിടാൻ ഇരുന്ന കലാകാരൻ…
ഇനി കഥയിലേ നായികയേ പരിചയപ്പെടാം…ഫാ. സോണി ആന്റണിയുടെ പള്ളിയിൽ വേദപാഠം പഠിപ്പിക്കുന്ന ടീച്ചർ സോണിയ ജോ സോനു. ഇവർ ധനിക കുടുംബത്തിലേ അംഗവും കാണാൻ കൊള്ളാവുന്ന സുന്ദരിയും സുമുഖയും.ദരിദ്രമായ ചുറ്റുപാടിൽ നിന്നും വൈദീക വൃത്തിയിലേക്ക് വന്ന ഫാ.സോണി ആന്റണി പിടിച്ചത് പുളിങ്കൊമ്പ് തന്നെ. ഭർത്താവും 2 ചെറിയ ആൺകുട്ടികളും കൂടിയുണ്ട്. വൈദീകനുമായുള്ള ബന്ധം ഒടുവിൽ തകർത്തത് പാവം ഭർത്താവിനേയും 2 കുട്ടികളുടേയും ജീവിതം. ആ കുടുംബം തകർത്തപ്പോൾ തളിരിട്ടത് വൈദീകന്റെ പുത്തൻ ലൈംഗീക ജീവിതവും.വലിച്ചെറിഞ്ഞത് ഭർത്താവിനേ മാത്രമല്ല, മിടുക്കന്മാരായ 2 ചെറിയ ആൺകുട്ടികളേയും…
വളരെ നാളായി വൈദീകനും സോണിയയും തമ്മിൽ പരിചയം തുടങ്ങിയിട്ട്. വൈദീകൻ വീട്ടിൽ വരവും സോണിയ പള്ളിയിൽ വൈദീകന്റെ അടുത്തും പോകാറുണ്ട്. വൈദീകൻ ഇടവക മേധാവിയും, സോണിയ സൺ ഡേസ്കൂൾ അദ്ധ്യാപികയും ആയതിനാൽ ആരും സംശയിച്ചില്ല. മാത്രമല്ല വൈദീകനേ കുറിച്ച് നാട്ടിലെങ്ങും നല്ല അഭിപ്രായവും..ചെറുപ്പക്കാർകിടയിൽ നല്ല സ്വാധീനവും. കലാകാരൻ എന്നതും, വൈദീകൻ എന്ന പദവിയും വയ്ച്ച് സോണി അച്ഛനും, സോണിയയും തമ്മിൽ ഉള്ള സൗഹൃദം നാളുകളായി പൂത്തുലഞ്ഞത് പക്ഷേ ആർക്കും കാണാനായില്ല.
ഏതാനും മാസം മുമ്പ് സോണിയയേയും സോണി അച്ഛനേയും പള്ളിക്ക് സമീപത്തേ പറമ്പിൽ ഇട്ട് ഭർത്താവും, നാട്ടുകാരും പൊക്കിയിരുന്നു. അനാശാസ്യം പിടികൂടിയപ്പോൾ ഭാര്യയേ മനസുമാറാൻ ഭർത്താവ്‌ നാട്ടിൽ നിന്നും അകറ്റി അവളുടെ വീട്ടിൽ കൊണ്ടുപോയി നിർത്തി. എന്നാൽ അവിടെയും വദീകൻ മണത്തറിഞ്ഞ് എത്തി. തുടർന്ന് സോണിയയേ അവളുടെ വീട്ടിൽ നിന്നും ഒളിച്ചോടുകയായിരുന്നു. സോണിയച്ചനും സോണിയയും കൂടി ആർക്കും പിടികൊടുക്കാതെ മുംബൈയിലേക്ക് കടന്നു.
ഇതിനിടെ ഭർത്താവ്‌ ഭാര്യയേ കാണാനില്ലെന്ന് കാട്ടി വാരാന്തിര പള്ളി പോലീസ് സ്റ്റേഷനിൽ പരാതി നല്കി. പോലീസ്   കേസുടുത്ത് എഫ്.ഐ.ആർ ഇട്ടു. വൈദീകനും യുവതിയും ഇതിനിടെ രാജ്യം വിടാൻ നീക്കം നടത്തിയപ്പോൾ പോലീസ് അന്വേഷണത്തിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് ഇവർ മജിസ്ട്രേട്ട് കോടതിയിൽ ഹാജരായി. യുവതിയുടെ വീട്ടുകാർ കൂട്ടികൊണ്ട് പോകാൻ വന്നെങ്കിലും യുവതി വൈദീകനൊപ്പം പോകാൻ ഉറച്ച് തീരുമാനിക്കുകയായിരുന്നു. തുടർന്ന് സോണിയ …സോണിയച്ചനൊപ്പവും വീട്ടുകാരും ഭർത്താവും വെറും കൈയ്യോടെയും മടങ്ങി. യുവതിയേ മുമ്പ് പോലീസ് വിളിപ്പിച്ച് ചോദ്യം ചെയ്തപ്പോൾ എന്തിനാണ്‌ വിവാഹ ബന്ധം പോലും വേർപെടുത്താത് പള്ളിയിലേ അച്ചനൊപ്പം പോകുന്നത് എന്നു ചോദിച്ചപ്പോൾ യുവതിയുടെ മറുപടി ഇപ്രകാരമായിരുന്നു. ഭർത്താവ്‌ മദ്യപിക്കാറുണ്ട്. അതിനാലാണ്‌ ഞാൻ ഈ ബന്ധം തിരഞ്ഞെടുക്കുന്നത്. മാത്രമല്ല ഞങ്ങളുടെ പേരിൽ പോലും സാമ്യം ഉണ്ടെന്നും (സോണീ Vs സോണിയ)  ദൈവം തനിക്കായി കണ്ടെത്തിയ ആളാകും ഈ വൈദീകൻ എന്നും സോണിയ ഈ ബന്ധത്തേ എതിർത്തവരോടും പറഞ്ഞിരുന്നു.
എന്തായാലും വൈദീകരേയും സഭയേയും അപമാനിക്കുന്ന ഇത്തരം വൈദീകർക്കെതിരേ സഭ നടപടികൾ ഒന്നും എടുക്കാറില്ല. ഇപ്പോഴും അനാശാസ്യം നടത്തിയ വൈദീകൻ സി.എം.ഐ സഭയുടെ ഭാഗവും, അംഗവും, അ​‍ൂദ്യോഗിക ചുമതലകളിലുമാണ്‌. ചുമതലകളിൽ നിന്നു പോലും നീക്കം ചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് സഭക്കുള്ളിൽ വൈദീകരുടെ വൻ പ്രതിഷേധം തന്നെ അലയടിക്കുന്നുണ്ട്. ഇത്തരം വൈദീകരുടെ വിവരങ്ങൾ പുറത്തുവരണമെന്നും ഞങ്ങൾ ഒന്നും തിരുവസ്ത്രം ഇട്ടു നടക്കുന്നത് വെറുതേ ആകരുതെന്നും സഭയിലേ ഉന്നതനായ ഒരു വൈദീകൻ പ്രവാസി ശബ്ദത്തോട് തുറന്നടിച്ചു. ഞങ്ങളേ പോലുള്ള വൈദീകരുടെ കണ്ണീരും, ദുഖവും എങ്ങിനെ പറഞ്ഞറിയിക്കും? ജനം ഇത്തരം വൈദീകരേയും വ്യക്തമായി മനസിലാക്കി നല്ലവരേ ഉൾകൊള്ളണം. തെറ്റുകാരേ തുറന്ന് കാണിക്കുക മാത്രമല്ല സഭയിൽ നിന്നും ഉടൻ നീക്കം ചെയ്യ്ണമെന്നും സി.എം.ഐ വൈദീകർ ശക്തമായി ആവശ്യപ്പെടുന്നുണ്ട്.
വൈദീകർ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളേയും ആൺകുട്ടികളേയും ബലാല്ക്കാരം ചെയ്ത കേസുകളിൽ പ്രതികൾ ജയിലിലാണ്‌. സ്തീ പീഢനം, ബലാൽസംഗം എന്നിങ്ങനെ കേസുകൾ ഉണ്ടാകുന്നു. വീട്ടമ്മമാരുമായി 6 മാസത്തിനിടെ പോയത് 4ഓളം വൈദീകരാണ്‌. ഡസൻ കണക്കിന്‌ വൈദീകർ ലൈംഗീക ആരോപണങ്ങൾ നേരിടുന്നു. തലശേരി രൂപതയ്ക്ക് കീഴിൽ ഒരു വൈദീകന്‌ 17 കാരിയിൽ കുട്ടിയുണ്ടായ കേസ് എസ്.പിക്ക് പരാതി കൊടുത്തപ്പോൾ വൻ തുക ചിലവിട്ട് ഒതുക്കി തീർത്തു. പെണുകുട്ടിയുടെ പിതാവായിരുന്നു പരാതിക്കാരൻ. എന്നാൽ രൂപതാ അധികൃതർ ഇടപെട്ട് വികാരി അച്ചനേ രക്ഷിച്ചു. ഇതേ ഗർഭിണിയായ പെൺകുട്ടിയേ മറ്റൊരു ചുറുപ്പാക്കാരനേ കണ്ടെത്തി വിവാഹം കഴിപ്പിച്ച് അവർക്കും വീടും ജീവിക്കാൻ വേണ്ടതും നല്കിയിരുന്നു. ഈ വൈദീകൻ ഇപ്പ്പ്പോഴും മറ്റൊരു ഇടവകയിൽ വികാരി ഭരണം നടത്തുന്നു. ഏതാനും നാൾ മുമ്പാണ്‌ കപ്പൂച്ചിയൻ സഭയിലേ ഒരു വൈദീകന്റെ റേപ്പ് കേസ് 19 ലക്ഷം രൂപ നല്കി ഒത്തു തീർപ്പാക്കിയത്. ഈ വൈദീകൻ പ്രവാസികളായ 5 യുവതികളേ ചൂഷണം ചെയ്യുകയായിരുന്നു. ഇദ്ദേഹവും മറ്റൊരു ഇടവകയിൽ ഇപ്പോൾ വികാരിയായി കർത്താവിന്റെ രക്തവും, അപ്പവും എടുത്ത് ഉയർത്തി വിശുദ്ധ കുർബാന ചെല്ലുന്നു.ലൈംഗീക ആരോപണങ്ങൾ ഒളിപ്പിക്കാനാണ്‌ എന്നും സഭയ്ക്ക് ഇഷ്ടം. കാരണം ഒരു നടപടി തുടങ്ങിയാൽ നടപടിക്ക് വിധേയരാകുന്നവർ പലതും , പല സത്യവും പലർക്കുമെതിരേ വിളിച്ചു പറയും എന്നതു തന്നെ മുഖ്യ കാരണം. കേസും, നടപടിയും, അറസ്റ്റും ഒക്കെയായി വരുന്ന കേസിൽ മാത്രമാകും പേരിനു മാത്രം നടപടി. മാത്രമല്ല രഹസ്യമായി  ഇത്തരം പ്രതികളേ രക്ഷിക്കാനും നീക്കം നടത്തും. ലൈംഗീക അരാജകത്വം കേരള സഭയിൽ സമാനതകൾ ഇല്ലാതെ വർദ്ധിക്കുന്നതായി സമീപകാല റിപോർട്ടുകൾ വ്യക്തം.


കടപ്പാട് പ്രവാസിശബ്ദം.