Sunday, May 3, 2020

കത്തോലിക്കാ സഭയുടെ അടിത്തറ ഇളകിത്തുടങ്ങി. അഭിവന്ദ്യ മുരിക്കൻ പിതാവും പുറത്തേയ്ക്ക്. സ്വയം സ്ഥാനത്യാഗം ചെയ്യുന്ന രണ്ടാമത്തെ മെത്രാനാണ് മുരിക്കൻ പിതാവ്

കത്തോലിക്കാ സഭയുടെ അടിത്തറ ഇളകിത്തുടങ്ങി. അഭിവന്ദ്യ മുരിക്കൻ പിതാവും പുറത്തേയ്ക്ക്. സ്വയം സ്ഥാനത്യാഗം ചെയ്യുന്ന രണ്ടാമത്തെ മെത്രാനാണ് മുരിക്കൻ പിതാവ്.
യേശുവിനെ തേടുന്ന വിശ്വാസികളും പുരോഹിതരും കത്തോലിക്കാ സഭയുടെ മാറ്റത്തിനായി പുറംതോടു പൊട്ടിച്ച് പുറത്തേയ്ക്ക് പ്രവഹിക്കുകയാണ്.  തന്റെ ലാളിത്യമാർന്ന ജീവിതവും പ്രവൃത്തികളും തുറന്നുവച്ച് യേശുവിനു സാക്ഷ്യം വഹിച്ചിരുന്ന പാലാരുപതാ സഹായമെത്രാൻ ജേക്കബ് മുരിക്കൻ തുറന്നു പറഞ്ഞ് സ്ഥാനം രാജിവയ്ക്കുകയാണ്. സഭയിലെ പുരോഹിതരുടേയും മെത്രാന്മാരുടേയും ആഡംബരജീവിതവും ധൂർത്തും അവിഹിതബന്ധങ്ങളും കണ്ടുമടുത്ത് സഹിക്കവയ്യാതെ അദ്ദേഹം രാജിവയ്ക്കുകയാണ്. ഇടുക്കി ജില്ലയിലെ നല്ലതണ്ണിയിലെ കൂടപ്പുഴ അച്ചന്റെ ആശ്രമത്തിലെ അന്തേവാസിയായി യേശുവിന്റെ പക്ഷം ചേർന്ന് സന്യാസജീവിതം നയിക്കുവാൻ അഭിവന്ദ്യ പിതാവ് തീരുമാനിച്ചിക്കുകയാണെന്നറിയുന്നു. തന്റെ കിഡ്‌നി ഒരു യുവാവിന് ദാനംനൽകി. പാല ചേർപ്പുങ്കൽ 500 കോടിയുടെ മുതൽ മുടക്കിൽ പാലാ രൂപത പണിയുന്ന പഞ്ച നക്ഷത്ര ആശുപത്രി ഉപേക്ഷിച്ച്, സഭ പാവങ്ങളുടെ പക്ഷം ചേർന്ന് നിൽക്കണമെന്ന് ഉറച്ചനിലപാടെടുത്തു. പിതാവിന്റെ ജീവിത യാത്രയിൽ ഇത്തരം ഒരായിരം സംഭവങ്ങൾ. ഒരു ജോഡി വള്ളിച്ചെരിപ്പും നിറപുഞ്ചിരിയും സ്‌നേഹവും കരുണയും കൈമുതലുള്ള പുരോഹിതൻ. സഭയിൽ ഭൗതിക വാദികൾ ആത്മീയ വാദികളെ പീഡിപ്പിക്കുകയും കൊല്ലുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്യുന്നു. ഭൗതികവാദികളുടെ പലതരം പീഡനങ്ങൾ ഏറ്റുവാങ്ങിയ അദ്ദേഹം അവരുടെ കണ്ണിലെ കരടാണ്.   അദ്ദേഹത്തിന്റെ തീരുമാനം സഭക്ക് നാണക്കേടുണ്ടാക്കുമെന്ന് ഭയന്ന്  ഒരു വർഷം കൂടി തൽസ്ഥാനത്ത് തുടരണമെന്ന് സിനഡ് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം സ്വീകരിക്കുമോയെന്നറിയില്ല.
 സഭാനവീകരണ പ്രവർത്തകരുടെ വാക്കുകൾ ശരിയാണെന്ന് ഈ സംഭവം ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണ്. സഭയിൽ മാറ്റങ്ങളുണ്ടാകുന്നില്ലങ്കിൽ വരുന്ന 10 വർഷത്തിനുള്ളിൽ ഇവിടുത്തെ കത്തോലിക്കാ സഭയുടെ ഗതിയും  വിദേശക്രിസ്ത്യൻ രാജ്യങ്ങളിലേപോലെ തകർന്ന്, ചരിത്രമാകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. 
കാരുണ്യത്തിന്റെ പ്രതീകമായ അഭിവന്ദ്യ ജേക്കബ് മുരിക്കൻ പിതാവിന് ഓപ്പൺ ചർച്ചു മുവ്‌മെന്റിന്റെ യാത്രാമംഗളങ്ങൾ.


No comments:

Post a Comment