Sunday, December 16, 2018

യേശുവിനെ വണങ്ങണമോ - പുരോഹിതനെവണങ്ങണമോ നമുക്ക് സ്വർഗ്ഗാനന്ദം വേണമോ നരകം വേണമോ? ചിന്തിക്കു.!തീരുമാനിക്കു. പള്ളിക്കെട്ടിടങ്ങൾ ശാപകൂടാരങ്ങളാകുന്നു.

                               ഒപ്പൺ ചർച്ച് മൂവ്‌മെന്റ്


                          (കത്തോലിക്കാ-(ക്രിസ്തീയ)സഭാ നവീകരണപ്രസ്ഥാനം.)
നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും. .യോഹന്നാൻ 8:32

   പള്ളിപണിക്ക് സ്ഥലമോ പണമോ സംഭാവനയോ നൽകി കൂട്ടുനിന്നാൽ കുടുംബത്തിനു ശാപം കിട്ടുമോ..?

പുൽക്കൂട്ടിൽ ജനിച്ച ക്രിസ്തുനാഥനെ അപമാനിച്ച് ദൈവത്തിനു കൊട്ടാരം പണിയുന്നവരെ കർത്താവ് ശപിക്കുമോ.?  

പുരോഹിത ശാപം ദൈവാനുഗ്രഹമോ..?  


മുൻ കാലങ്ങളിൽ പള്ളിക്ക് കനത്ത സംഭാവനകളോ പാരിതോഷികങ്ങളോ സ്ഥലമോ നൽകിയവരുടെ കുടുംബങ്ങളിൽ എന്തുകൊണ്ടാണ് ദുരന്തങ്ങളും ദുർനിമിത്തങ്ങളും ദുർമരണങ്ങളും സാമ്പത്തിക തകർച്ചയും ദുരിതങ്ങളും അപകടകങ്ങളും രോഗങ്ങളും  തടസ്സങ്ങളും,  വ്യവഹാരങ്ങളും അശാന്തിയും വന്നുചേരുന്നത്. ഇത് സത്യമാണോയെന്ന് നേരിട്ടു മനസ്സിലാക്കുക

വൈദീകന്റ വാക്കുകേട്ട് ദൈവത്തെ തള്ളിപ്പറയുന്നവർക്ക് ശാപം കിട്ടുമെന്നല്ലേ യേശുവും  വിശുദ്ധ ബൈബിളും നമ്മെ പഠിപ്പിക്കുന്നത്.

കപടനാട്യക്കാരായ പുരോഹിതരേക്കുറിച്ച് മത്തായി23-ന്റെ 15-ൽ പറയുന്നതു കാണുക .പുരോഹിതരേ ഒരുവനെ നിങ്ങളുടെ മതത്തിൽ ചേർക്കുവാൻ നിങ്ങൾ കടലും കരയും ചുറ്റിസഞ്ചരിക്കുന്നു. ചേർന്നു കഴിയുമ്പോൾ നിങ്ങൾ അവനെ നിങ്ങളുടെ ഇരട്ടി നരകസന്തതിയാക്കിത്തീർക്കുന്നു. മനുഷ്യരുടെ മുമ്പിൽ നിങ്ങൾ സ്വർഗ്ഗരാജ്യം അടച്ചുകളയുന്നു. 

 പള്ളിപണിയെ സംബന്തിച്ച് ഈശോയുടെ നിലപാട് ഇതാണ്. 

വിശുദ്ധ മർക്കോസിന്റെ സുവിശേഷം 13 ഇപ്രകാരം പറയുന്നു. പണിനടന്നുകൊണ്ടിരുന്ന ഭീമൻ പള്ളിയായ യെറുസലേം ദേവാലയത്തിന് സമീപം യേശു  വന്നപ്പോൾ  ശിഷ്യന്മാരിൽ ഒരുവൻ പറഞ്ഞു ഗുരോ നോക്കു ,എത്ര വലിയ കല്ലുകൾ എത്ര വിസ്മയകരമായ സൗധങ്ങൾ . യേശു പറഞ്ഞു ഈ മാഹ സൗധങ്ങൾ നിങ്ങൾ കാണുന്നില്ലേ ?  എന്നാൽ ഇവയെല്ലാം കല്ലിൻമേൽ കല്ലു ശേഷിക്കാതെ തകർക്കപ്പെടും
ഈ ദേവാലയം പൂർണ്ണമായി നശിച്ചുപോയി. പിന്നീട് വിദേശരാജ്യങ്ങളിൽ പണിത വമ്പൻ പള്ളികളിൽ അഞ്ചോ പത്തോ പേരാണ് ഞായറാഴ്ച കുർബാനക്കുപോലും എത്തുന്ന് ഈ പള്ളികളെല്ലാം ആളുകളില്ലാതെ നശിച്ചുപോയി. നിരവധി പള്ളികൾ ഹോട്ടലുകൾ ബാറുകൾ തീയേറ്ററുകൾ ഓഡിറ്റോറിയങ്ങൾ എന്നിവകളായി മാറിക്കഴിഞ്ഞു നമ്മുടെ പള്ളികളിലും വിശ്വാസികളില്ലാതെ നശിക്കുന്നത് കാണാതിരിക്കണമെങ്കിൽ വൻകിട പള്ളികളുടെ പണികൾ ഉണ്ടാവരുത്. ദൈവത്തിന്റെ ശാപം വാങ്ങരുത്. 

പുതിയ നിയമം ഹെബ്രായർ പത്തിലുടെ കർത്താവ് വളരെ വ്യക്തമായി നമ്മെ പഠിപ്പിക്കുന്നതുകാണുക. എന്നേക്കുമുള്ള ഏകബലിയർപ്പണത്തെക്കുറിച്ച് വിശുദ്ധവചനം ഇപ്രകാരം പറയുന്നു . നിയമം വരുവാനിരിക്കുന്ന നൻമകളുടെ നിഴൽ മാത്രമാണ്. അവയുടെ തനിരൂപമല്ല. അതിനാൽ ആണ്ടുതോറും ഒരേ ബലിതന്നെ അർപ്പിക്കപ്പെടുന്നെങ്കിലുംഅവയിൽ സംബന്ധിക്കുന്നവരെ പൂർണരാക്കാൻ അവക്ക് ഒരിക്കലും കഴിയില്ല. അവക്കു കഴിയുമായിരുന്നെങ്കിൽ ,ബലിയർപ്പണം തന്നെ നിന്നുപോകുമായിരുന്നില്ലേ?   .ആരാധകർ ഒരിക്കൽ ശുദ്ധീകരിക്കപ്പെട്ടിരുന്നെങ്കിൽ പിന്നെ പാപത്തെക്കുറിച്ച് യാതോരു അവബോധവും അവർക്കുണ്ടാകുമായിരുന്നില്ല. 10/10  -ൽ ആ ഹിതമനുസരിച്ച്  യേശുക്രിസ്തുവിന്റെ ശരീരം എന്നേക്കുമായി ഒരിക്കൽ സമർപ്പിക്കപ്പെട്ടതു വഴി നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.(കർത്താവിന്റെ തിരുരക്തത്താൽ നമ്മുടെയെല്ലാം പാപങ്ങൾ കഴുകി ശുദ്ധികരിച്ച് നമ്മൾ സ്വർഗ്ഗത്തിന് അവകാശികളായി തിർന്നിരിക്കുന്നു. ) പാപങ്ങളകറ്റാൻ കഴിവില്ലാത്ത ബലികൾ ആവർത്തിച്ചർപ്പിച്ചുകൊണ്ട് ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷ ചെയ്യുന്നു. എന്നാൽ അവനാകട്ടെ പാപങ്ങൾക്കുവേണ്ടി എന്നേക്കുമായുള്ള ഏക ബലി അർപ്പിച്ചുകഴിഞ്ഞപ്പോൾ ,ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി. 18-ൽ പാപമോചനം ഉള്ളിടത്ത് പാപപരിഹാരബലി ആവശ്യമില്ലല്ലോ. പടുകൂറ്റൻ പള്ളികളും ആവശ്യമില്ലല്ലോ.

ഈ വചനം മനസ്സിലാക്കിയാൽ നാം ദൈവത്തെ അറിയുകയായി  പള്ളികൾ നമ്മുടെ ഒത്തുചേരലിനുള്ള ഇടം മാത്രമണെന്നറിയുക. 
                                                                  യേശുവിൽ വിശ്വസിക്കുന്നവന് നിത്യജീവൻ ലഭിക്കുന്നു. എന്നാൽ ദൈവപുത്രനെ അനുസരിക്കാത്തവൻ ജീവൻ ദർശിക്കുകയില്ല. ദൈവകോപം അവന്റെ മേൽ ഉണ്ട്. നമ്മുടെ പള്ളികൾ ഭൗതിക ചിന്തകളോടെമാത്രം ഉപയോഗിച്ചാൽ മതിയെന്നും പ്രാർത്ഥനയെന്തെന്നും ഉറപ്പിച്ച് നമ്മേപഠിപ്പിക്കുകയാണ്.  മത്തായിയുടെ സുവിശേഷം 6; 5   
നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ കപടനാട്യക്കാരെപ്പോലെ ആകരുത്. അവർ മറ്റുള്ളവരെ കാണിക്കുവാൻ വേണ്ടി പള്ളികളിലും(സിനഗോഗുകളിലും)തെരുവീഥികളുടെ കോണുകളിലും (കരിശുപള്ളി) നിന്നു പ്രാർത്ഥിക്കുവാനാണ് ഇഷ്ടപ്പെടുന്നത്. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു അവർക്കു പ്രതിഫലം ലഭിച്ചുകഴിഞ്ഞു. എന്നാൽ നീ പ്രാർത്ഥിക്കുമ്പോൾ നിന്റെ മുറിയിൽ കടന്ന് , കതകടച്ച്, നിന്റെ പിതാവിനോടു പ്രാർത്ഥിക്കുക. രഹസ്യങ്ങൾ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നൽകും. 
 നമ്മുടെ ഹൃദയങ്ങളിൽ പണിയപ്പെടേണ്ട ആത്മിയ ദേവാലയങ്ങൾക്കു പകരം പടുകൂററൻ ഭൗതീക ദേവാലയങ്ങൾ പണിതുയർത്തി ദൈവത്തെ വെല്ലുവിളിക്കുകയാണ് നാമിന്ന്. അതും ദൈവാലയമല്ല ദേവാലയമാണ് പണിയുന്നതെന്നോർക്കണം. (ദൈവത്തിന്റെ ആലയം ദൈവാലയം, ദേവന്മാരുടെ ആലയം ദേവാലയം) 
ധനമോഹികളായ പുരോഹിതരോട് ചേർന്നു പ്രവർത്തിക്കുന്നവരുടെ ദാരുണാന്ത്യം കർത്താവ് മത്തായിയുടെ സുവിശേഷം 23ന്റെ 13ൽ പറയുന്നു. 
 പുരോഹിതർ ആത്മിയതയുടെ പുറംചട്ടയണിഞ്ഞ് നമ്മളെ കബളിപ്പിക്കുന്നു ചൂഷണം ചെയ്യുന്നു. കാണുക കപടനാട്യക്കാരായ പുരോഹിതരേ, നിങ്ങൾ മനുഷ്യരുടെമുന്നിൽ സ്വർഗ്ഗരാജ്യം അടച്ചുകളയുന്നു. നിങ്ങൾ അതിൽ പ്രവേശിക്കുന്നില്ല. പ്രവേശിക്കുവാൻ വരുന്നവരെ അനുവദിക്കുന്നുമില്ല.  ഇത്തരം പുരോഹിതരും മെത്രാന്മാരും കന്യാസ്ത്രീകളും ചേർന്ന് നമ്മെ എങ്ങോട്ടാണ് നയിക്കുന്നത് എന്ന തിരിച്ചറിവ് നമുക്കുണ്ടാവണം.

ദൈവത്തിനെതിരെ പ്രവർത്തിക്കുകയും വെല്ലുവിളിക്കുകയും ചെയ്ത് ഭീമൻ പള്ളിയും പാരീഷ്ഹാളും പണിയുന്നവർക്ക് ദുരിതം.  
 നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.(യോഹന്നാൻ.  8.32)

മേൽപറഞ്ഞ വചനങ്ങളിലൂടെ ദൈവം  ശക്തമായ താക്കീതാണ് ആഡംബരപള്ളികൾക്കെതിരേയും അതിനു പരിശ്രമിക്കുന്ന പുരോഹിതർക്കെതിരേയും  വ്യക്തികൾക്കെതിരേയും നൽകുന്നത്. യേശുവിലും വചനത്തിലും വിശ്വസിക്കാതെ പ്രവർത്തിക്കുന്നവരേയും അവരുടെ ഭവനങ്ങളേയും  കർത്താവ് നശിപ്പിച്ചുകളയുമെന്നതിന്റെ തെളിവാണ് പള്ളിക്ക് വലിയ സംഭവാനയോ സ്ഥലമോ പണമോ നൽകുന്നവർക്ക് ഇപ്പോഴുണ്ടയിരിക്കൊണ്ടിരിക്കുന്ന ദുരവസ്ഥയും ശാപവുമെന്ന് ഓർക്കുന്നത് എല്ലാവർക്കും നന്നയിരിക്കുമെന്നേ ദൈവനാമത്തിൽ  പറയുവാനുള്ളു. 
വീട്ടമ്മമാരോട് ഒരപേക്ഷ ദൈവവചനം വരുംതലമുറകൾക്ക് ശരിയായ അർത്ഥത്തിൽ പറഞ്ഞുനൽകുവാൻ ദൈവം നിങ്ങളെ ഷണിക്കുകയാണ്.  നിങ്ങളുടെ കുടുംമ്പങ്ങളിൽ ദൈവകോപം ഉണ്ടാകാതിരിക്കുവാൻ മേൽപറഞ്ഞ വിശുദ്ധവചനങ്ങൾ കുടുംമ്പനാഥൻമാർക്കും മക്കൾക്കം മറ്റ് അറിവില്ലാത്തവർക്കും പറഞ്ഞുകോടുക്കുക. സർവ്വശക്തനായ് ദൈവം നമ്മെ എല്ലാവരേയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പക്ക് പിൻതുണനൽകി സഭയെ പരിപോഷിപ്പിക്കാം. സ്‌നേഹത്തിൽ ഒന്നാകാം. 

 ( നിങ്ങളുടെ പള്ളികളിലെ ആഡംബരവും ദൂർത്തും നിർബന്ധിത പിരിവും കുറയണമെന്നും നമ്മുടെ സഭയിൽ നവീകരണം വേണമെന്നും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ദൈവീക ചൈതന്യം  സഭയിൽ തിരികെ വരണമെന്നും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ,ക്രിസ്തീയ സഭാ നവീകരണപ്രസ്ഥാനമായ    ഒപ്പൺ ചർച്ച് മൂവ്‌മെന്റിന്റെ ഇടവകയൂണിറ്റുകൾ രൂപീകരിക്കുവാൻ  ബന്ധപ്പെടുക. റെജി ഞള്ളാനി, ചെയർമാൻ. 9447105070 )
  

ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതെയോ നിങ്ങളുടെ വചനം ശ്രവിക്കാതെയോ ഇരുന്നാൽ, ആ ഭവനം അഥവാ പട്ടണം വിട്ടുപോരുമ്പോൾ നിങ്ങളുടെ പാദങ്ങളിലെ പൊടി തട്ടിക്കളയുവിൻ. വിധിദിവസത്തിൽ ആ പട്ടണത്തേക്കാൾ സോദോം ഗൊമോറാ ദേശങ്ങൾക്കു കൂടുതൽ ആശ്വാസമുണ്ടാകുമെന്ന് സത്യമായി ഞൻ നിങ്ങളോടു പറയുന്നു. (മത്തായി 10ന്റെ 14,15 )

No comments:

Post a Comment