Thursday, September 28, 2017
അല്മായശബ്ദം: പ്രശസ്തനായ വൈദീകൻ സുന്ദരിയും പണക്കാരിയുമായ വീട്ടമ്...
അല്മായശബ്ദം: പ്രശസ്തനായ വൈദീകൻ സുന്ദരിയും പണക്കാരിയുമായ വീട്ടമ്...: പ്രശസ്തനായ വൈദീകൻ സുന്ദരിയും പണക്കാരിയുമായ വീട്ടമ്മയുമായി ഒളിച്ചോടി, കോടതിയിൽ ഹാജരാക്കിയപ്പോൾ യുവതിക്ക് വൈദീകനേ മതി BY : SPECIAL CORRESP...
Wednesday, September 27, 2017
പള്ളിമേടകളിൽ അസഭ്യവും, ശാപവാക്കുകളും പറയുന്ന നികൃഷ്ട്ജീവികളും സഭാവിരുദ്ധരുമായ പുരോഹിതരെ പുറത്താക്കുവാൻ അഭിവന്ദ്യ ആലംഞ്ചേരി പിതാവ് തയ്യാറാകണം. ഓപ്പൺ ചർച്ച് മൂവ്‌മെന്റ് .
.
ഇത്തരം പുരോഹിതർ അർപ്പിക്കുന്ന പരിശുദ്ധ കുർബാനയിലോ പ്രാർത്ഥനാ യോഗങ്ങളിലോ പങ്കെടുക്കുകയോ,വാക്കുകൾ ശ്രവിക്കുകയോ ചെയ്യുന്നവരെ ദൈവം ശപിക്കുമെന്നത് തീർച്ചയാണ്. വിശുദ്ധ ബൈബിളിൽ ഇത്തരം പുരോഹിതർക്കായി മലാക്കി 2.ന്റെ ഒന്നും രണ്ടും വചനങ്ങൾ ഇങ്ങനെ പറയുന്നു. പുരോഹിതന്മാരേ ഈ കൽപ്പന നിങ്ങൾക്കു വേണ്ടിയാണ്. കർത്താവ് അരുളിച്ചെയ്യുന്നു. നിങ്ങൾ ശ്രദ്ധിക്കാതിരിക്കുകയും ,എൻെറനാമത്തിനു മഹത്വം നൽകുവാൻ മനസ്സു വയ്ക്കാതിരിക്കുകയും ചെയ്തതിനാൽ നിങ്ങളുടെ അനുഗ്രഹങ്ങളെ ഞാൻ ശാപമാക്കിയിരിക്കുന്നു. കർത്താവിന്റെ ശാപം ഭയക്കുന്നവർ ഇത്തരം പുരോഹിതരുടെ കുർബാനയിൽ സംബന്ധിക്കാതെ ഒഴിഞ്ഞു നിൽക്കുണം .കർത്താവിന്റെ ശാപം നമ്മേയും നമ്മുടെ കുടുംബങ്ങളേയും സമൂഹത്തേയും തകർത്തുകളയുമെന്നതിൽ സംശയമില്ല.
ഇത്തരത്തിൽ പ്രസിദ്ധനായ പള്ളിവികാരിയാണ്. അങ്കമാലി വാതക്കാട് ഭാരതറാണി പള്ളിവികാരി ഫാദർ ജോഷി 19-8-2017 ൽ തിരുനാൽ പ്രാർത്ഥനക്കിടയിലാണ് കേരളാ കാത്തലിക് അസ്സോസിയേഷൻ ഫോർ ജസ്റ്റീസിന്റെ പ്രസിഡന്റായ അഡ്വ. പോളച്ചൻ പുതുപ്പാറക്കെതിരെ തിരിഞ്ഞത്. ഹൈക്കോടതി അഭിഭാഷകനായ അദ്ദേഹം അച്ചനെതിരെ ഒരുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് നൽകിയിരിക്കുന്നു .പുലിവാലു പിടിച്ച അച്ചൻ സംഭവത്തിൽ ഷമചോദിച്ച് തടിയൂരാനുള്ള ശ്രമത്തിലാണ്. വക്കീലോട്ടു സമ്മതിക്കുന്നുമില്ല. സാമ്പത്തിക കാര്യങ്ങളിലെ വൻ ക്രമക്കേടുകളും അച്ചനെതിരെ നിലനിൽക്കുന്നുണ്ട്. സഭാവിശ്വാസത്തിനെതിരായ അച്ചന്റെ പ്രവർത്തികൾ സോഷ്യൽ മീഡിയാകളിൽ വൈറലായിക്കെണ്ടിരിക്കുന്നു.
ഇത്തരം പ്രവർത്തനങ്ങളും സ്ത്രീകളേയും കുട്ടികളേയും പീഡിപ്പിക്കുകയും ആർഭാട ജീവിതം നയിക്കുകയും ചെയ്യുന്ന സഭാവിരുദ്ധരായാ പുരോഹിതരെ പുരത്താക്കുവാൻ ആഭിവന്ദ്യ പിതാക്കന്മാർ തയ്യാറായി സഭയെ ബലപ്പെടുത്തണമെന്ന് ഓപ്പൺചർച്ച്മൂവ്‌മെന്റ് ആവശ്യപ്പെടുകയാണ്.
പോളച്ചൻ പുതുപ്പാറയുടെ നോട്ടീസ് താഴെക്കൊടുക്കുന്നു.
ഇത്തരം പുരോഹിതർ അർപ്പിക്കുന്ന പരിശുദ്ധ കുർബാനയിലോ പ്രാർത്ഥനാ യോഗങ്ങളിലോ പങ്കെടുക്കുകയോ,വാക്കുകൾ ശ്രവിക്കുകയോ ചെയ്യുന്നവരെ ദൈവം ശപിക്കുമെന്നത് തീർച്ചയാണ്. വിശുദ്ധ ബൈബിളിൽ ഇത്തരം പുരോഹിതർക്കായി മലാക്കി 2.ന്റെ ഒന്നും രണ്ടും വചനങ്ങൾ ഇങ്ങനെ പറയുന്നു. പുരോഹിതന്മാരേ ഈ കൽപ്പന നിങ്ങൾക്കു വേണ്ടിയാണ്. കർത്താവ് അരുളിച്ചെയ്യുന്നു. നിങ്ങൾ ശ്രദ്ധിക്കാതിരിക്കുകയും ,എൻെറനാമത്തിനു മഹത്വം നൽകുവാൻ മനസ്സു വയ്ക്കാതിരിക്കുകയും ചെയ്തതിനാൽ നിങ്ങളുടെ അനുഗ്രഹങ്ങളെ ഞാൻ ശാപമാക്കിയിരിക്കുന്നു. കർത്താവിന്റെ ശാപം ഭയക്കുന്നവർ ഇത്തരം പുരോഹിതരുടെ കുർബാനയിൽ സംബന്ധിക്കാതെ ഒഴിഞ്ഞു നിൽക്കുണം .കർത്താവിന്റെ ശാപം നമ്മേയും നമ്മുടെ കുടുംബങ്ങളേയും സമൂഹത്തേയും തകർത്തുകളയുമെന്നതിൽ സംശയമില്ല.
ഇത്തരത്തിൽ പ്രസിദ്ധനായ പള്ളിവികാരിയാണ്. അങ്കമാലി വാതക്കാട് ഭാരതറാണി പള്ളിവികാരി ഫാദർ ജോഷി 19-8-2017 ൽ തിരുനാൽ പ്രാർത്ഥനക്കിടയിലാണ് കേരളാ കാത്തലിക് അസ്സോസിയേഷൻ ഫോർ ജസ്റ്റീസിന്റെ പ്രസിഡന്റായ അഡ്വ. പോളച്ചൻ പുതുപ്പാറക്കെതിരെ തിരിഞ്ഞത്. ഹൈക്കോടതി അഭിഭാഷകനായ അദ്ദേഹം അച്ചനെതിരെ ഒരുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് നൽകിയിരിക്കുന്നു .പുലിവാലു പിടിച്ച അച്ചൻ സംഭവത്തിൽ ഷമചോദിച്ച് തടിയൂരാനുള്ള ശ്രമത്തിലാണ്. വക്കീലോട്ടു സമ്മതിക്കുന്നുമില്ല. സാമ്പത്തിക കാര്യങ്ങളിലെ വൻ ക്രമക്കേടുകളും അച്ചനെതിരെ നിലനിൽക്കുന്നുണ്ട്. സഭാവിശ്വാസത്തിനെതിരായ അച്ചന്റെ പ്രവർത്തികൾ സോഷ്യൽ മീഡിയാകളിൽ വൈറലായിക്കെണ്ടിരിക്കുന്നു.
ഇത്തരം പ്രവർത്തനങ്ങളും സ്ത്രീകളേയും കുട്ടികളേയും പീഡിപ്പിക്കുകയും ആർഭാട ജീവിതം നയിക്കുകയും ചെയ്യുന്ന സഭാവിരുദ്ധരായാ പുരോഹിതരെ പുരത്താക്കുവാൻ ആഭിവന്ദ്യ പിതാക്കന്മാർ തയ്യാറായി സഭയെ ബലപ്പെടുത്തണമെന്ന് ഓപ്പൺചർച്ച്മൂവ്‌മെന്റ് ആവശ്യപ്പെടുകയാണ്.
പോളച്ചൻ പുതുപ്പാറയുടെ നോട്ടീസ് താഴെക്കൊടുക്കുന്നു.
Tuesday, September 26, 2017
Friday, September 22, 2017
ഫാ. ഉഴുന്നാലിന്റെ മോചനം പ്രാർത്ഥനകൊണ്ടല്ല പണവും സ്വാധീനവും കൊണ്ടാണ്. സഭയുടെ നിലപാട് ക്രൂരമായിപ്പോയി. യോജിക്കുന്നവർ ഷെയർ ചെയ്യുക.
സലേഷ്യൻ സഭയുടെ ബംഗളൂരു പ്രോവിൻസ് അംഗമായിരുന്ന ഫാ. ടോം ഉഴുന്നാലിന്റെ മോചനം പ്രാർത്ഥനകൊണ്ടാണെന്ന് വ്യാപകമായ വ്യാജ പ്രചാരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതുശരിയല്ലെന്ന് തെളിയിക്കുന്ന കാര്യങ്ങളാണ് നടന്നിരിക്കുന്നത്. കത്തോലിക്കാ സഭാ നേതാക്കന്മാരുടെ ഉള്ളിലിരിപ്പ് സാധാരണവിശ്വാസികളും പ്രത്യേകിച്ച് പുരോഹിതരുടേയും കന്യാസ്ത്രീകളുടേയും കുടുംബാഗങ്ങളും അറിഞ്ഞിരിക്കുന്നത് ഉചിതമാണ്.
യമനിലെ ഏതനിൽ നിന്നും തട്ടിക്കൊണ്ടുപോയ ഫാ. ഉഴുന്നാലിൽ അഞ്ചുവർഷങ്ങൾക്കുമുൻപാണ് അവിടെ എത്തുന്നത് .അദ്ദേഹത്തിന്റെയും സഹപ്രവർത്തകരുടെയും പ്രവർത്തനങ്ങളിൽ അതൃപ്തി തോന്നിയ ഒരു കൂട്ടം ആളുകൾ കൂടെയുണ്ടായിരുന്ന നാലു കന്യാസ്ത്രീകളേയും സഹായികളായ പന്ത്രണ്ടു പേരേയും കൊലപ്പെടുത്തുകയും അച്ചനെ ബന്ധിയാക്കുകയും ചെയ്തു. ഐ. എസ്സാണ് ആക്രമണത്തിനു പിന്നിലെന്ന വാർത്ത സ്ഥിരീകരിച്ചിട്ടുമില്ല. ഒന്നരവർഷം മുൻപ് മാർച്ച് നാലിനാണ് അച്ചനെ ബന്ധിയാക്കുന്നത് . വത്തിക്കാനിൽ നിന്നും ഒരു കോടിയോളം ഡോളർ മോചനദ്രവ്യം നൽകിയാണ് അച്ചനെ മോചിപ്പിച്ചതെന്നും ഒമാൻ സുൽത്താന്റെ ശക്തമായ ഇടപെടൽ ഇതിനുണ്ടായെന്നും അച്ചനെ ഒമാൻ സൈനിക വിമാനത്തിൽ മസ്‌കറ്റിലെത്തിച്ചെന്നും പിന്നീട് വത്തിക്കാനിലേയ്ക്ക് അച്ചനെ കൊണ്ടുപോയി എന്നും പത്രമാധ്യമങ്ങൾ എഴുതിയിരിക്കുന്നു.
ഇവിടെ ഉയരുന്ന ചിലചോദ്യങ്ങളുണ്ട്.
ഫാ. ഉഴുന്നാലിനെപോലെ വിദേശത്തു പോയി പ്രവർത്തിക്കുന്നവർ ഇവിടുത്തെ കത്തോലിക്കാ സഭയ്ക്ക് കോടാനുകോടി സമ്പാദിച്ചു തരുന്നില്ലേ. അതിന്റെ കോടാനുകോടിയിൽ ഒരു അംശം എടുത്തു കൊടുത്തിരുന്നെങ്കിൽ എത്രയോ മുൻപ് അച്ചൻ തിരിച്ചെത്തുമായിരുന്നു. ഫാദർ ഉഴുന്നാലിന്റെ വീഡിയോ ടേപ്പ് ലോകം മുഴുവൻ കണ്ടതല്ലേ. ഇവിടുത്തെ സഭയോ വത്തിക്കാനോ അച്ചന്റെ മോചനത്തിനായി ഒന്നും ചെയ്യുന്നില്ലെന്നു ദയനീയമായി പറഞ്ഞത്. വിശക്കുന്നവന് ഭക്ഷണമാണ് ആവശ്യം പ്രാർത്ഥനയല്ല, അതു പിന്നീടാകാമല്ലോ.
കേരളത്തിലെ പള്ളികളിൽ കൂട്ടപ്രാർത്ഥനകളും കുർബാന മധ്യത്തിൽ ഘോരഘോരം പ്രസംഗങ്ങളും നടത്തി. മെഴുകുതിരികളും കത്തിച്ചു. എന്നിട്ടും അച്ചൻ രക്ഷപെട്ടില്ല. പണം ചെന്നപ്പോൾ മാത്രമാണ് അച്ചൻ രക്ഷപെട്ടത്.
കേരളത്തിൽ അൻപതു കോടികൾക്കുമേൽ ചിലവിട്ട് പണികഴിപ്പിക്കുന്ന പള്ളികൾ നൂറിനു മുകളിൽ. ഒട്ടുമിക്ക പള്ളികളിലും ഞായറാഴ്ച്ച മാത്രം കുർബാനക്ക് സ്േതാത്രക്കാഴ്ച്ച കിട്ടുന്നത് ഇരുപത്തയ്യായിരം മുതൽ ഒരുലക്ഷം രുപ വരെയാണ്. മറ്റു മേഖലകളിലെ വരുമാനം കൂടി നോക്കിയാൽ ഒരു ഞായറാഴ്ചത്തെ പണം മാത്രംമതിയായിരുന്നു മോചനത്തിന്. ഇതു ചെയ്യുവാൻ തയ്യാറല്ലെങ്കിൽ പ്രാർത്ഥിക്കാൻ പറഞ്ഞ സമയത്തിന് കൈയ്യിലുള്ളതുപോലെ എല്ലാവരും ഒരു സംഭാവനതരണമെന്നു പറഞ്ഞാൽ പോലും എത്രയിരട്ടികിട്ടുമായിരുന്നു. അച്ചനെ രക്തസാക്ഷിയാക്കി സഭക്ക് ഒരു വിശുദ്ധനെ ഉണ്ടാക്കിയെടുത്ത് പണം സമ്പാദിക്കുന്നതിനുപോലും ലക്ഷ്യമുണ്ടായിരുന്നോയെന്ന് ആരെങ്കിലും സംശയിച്ചാൽ തെറ്റുപറയുവാൻ കഴിയില്ല.
ഫാ. ഉഴുന്നാലിനെ കേരളത്തിലെത്തിച്ച് മാർക്കറ്റു ചെയ്യുന്നതിനുള്ള തന്ത്രങ്ങൾ തകൃതിയായി അകത്തളങ്ങളിൽ നടക്കുന്നുണ്ട്. അതിന്റെ തുടക്കമാണ് റോമിലിരിക്കുന്ന ഉഴുന്നാലുമായി അഭിവന്ദ്യ ആലഞ്ചേരി പിതാവ് നടത്തിയ വീഡിയോ കോൺഫ്രൻസും അതിന് സാമൂഹ്യമാധ്യമങ്ങളിലുടെ നൽകുന്ന വൻപ്രചാരണവും .പണമാണ് തന്നെരക്ഷിച്ചതെന്നറിയാവുന്ന ഉഴുന്നാലിനെക്കൊണ്ട് മറ്റു പലതും പറയിപ്പിക്കുവാൻ നിർബന്ധിക്കുകയാണെന്ന് വീഡിയോ കണ്ടാൽമനസ്സിലാകും.
ഒന്നര വർഷം പ്രാർത്ഥിച്ചിട്ടും ഉഴുന്നാലിൽ രക്ഷപെടാതിരുന്നതിന്റെ അർത്ഥം പ്രാർത്ഥന ഫലിച്ചില്ലന്നും പണമാണ് ഫലിച്ചതെന്നുമല്ലേ. പ്രാർത്ഥിക്കുവാൻ പറഞ്ഞവരും പ്രാർത്ഥിച്ചവരും മറന്നുപോയ ഒരു കാര്യം പറയാതെ വയ്യ. കൂടെയുണ്ടായിരുന്ന, വെടിയേറ്റു മരിച്ച പതിനാറു പേർക്കുവേണ്ടി ആരും പ്രാർത്ഥിച്ചു കണ്ടില്ല. മരിച്ചവരുടെ കുടുംബാഗങ്ങളെ ആശ്വസിപ്പിച്ചതോ നഷ്ടപരിഹാരത്തുക നൽകിയതോ കണ്ടില്ല. ഈ കന്യാസ്ത്രീകളുടെയൊക്കെ ജീവന് എന്തു വിലയെന്നാകും ചിന്ത. അവരും മനുഷ്യരായിരുന്നു എന്നെങ്കിലും ചിന്തിക്കാമായിരുന്നു. അല്ലെങ്കിലും സഭയിൽ പുരുഷമേധാവിത്വം മാത്രമല്ലേയുള്ളു. വരും കാലങ്ങളിൽ ഇവർക്കും പുണ്യവതി പട്ടമുണ്ടാക്കിക്കൊടുത്ത് അൽഫോൻസാമ്മയെപ്പോലെ പണം കായ്ക്കുന്ന മാരമാക്കി മാറ്റാം. മരിച്ചു പോയവരുടെ കുടുംബങ്ങൾക്ക് അടിയന്തിര സഹായം എത്തിക്കണം.അവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കുന്നതിനോ പ്രാർത്ഥിക്കുന്നതിനോ ആരുമില്ല.
ഇതിനായി എല്ലാവരും ഒരുമിച്ചുപോരാടണം .
അടുത്തകാലത്തായി പതിനഞ്ചിലധികം കന്യാസ്ത്രീകൾ ദൂരൂഹ സാഹചര്യത്തിൽ മരണമടഞ്ഞു.ചിലർക്ക് ഭ്രാന്തിനുള്ള മരുന്നു നൽകി .ഈ പരാതിയിലെല്ലാം പോലീസിന്റെ അന്വേഷണം തുടങ്ങിയിടത്തുതന്നെ നിൽക്കുന്നു. അഭയാക്കേസ്സ് തെളിയാതിരിക്കുവാൻ ചിലവിട്ടത് ഇരുപത്തഞ്ചു കോടിക്കുമേലെന്ന് പിന്നാമ്പുറം കഥ. ഇരുപത്തഞ്ചു കൊല്ലമായിട്ടും കേസ്സ് തെളിയിക്കുവാൻ പറ്റിയിട്ടില്ല. വിശന്നിട്ട് ഒരു റൊട്ടിക്കഷണം മോഷ്ടിച്ചവനെ തൂക്കിയെടുത്ത് പതിനാറു വർഷം ജയിലിലടക്കുന്ന പോലീസുതന്നെയാണ് ഇതും അന്വേഷിക്കുന്നത്.
നമ്മുടെ കുഞ്ഞുങ്ങളെ മഠങ്ങളിലേയ്ക്കും സെമിനാരികളിലേയ്ക്കും പറഞ്ഞയക്കുമ്പോൾ മാതാപിതാക്കാൾ ഒരുകാര്യമറിഞ്ഞിരിക്കണം. ക്രിസ്തുവിന്റെ സന്ദേശവാഹകരാകുവാൻ ഈ വേഷങ്ങളൊന്നും ആവശ്യമില്ല. അവരെ ധനമോഹികളായ ചിലരുടെ മുൻപിലേയ്ക്ക് ചെന്നായ്ക്കൂട്ടങ്ങളുടെ നടുവിലേയ്‌ക്കെന്നപോലെ കടിച്ചുകീറുവാൻ വലിച്ചെറിയുകയാണ് ചെയ്യുന്നത്. മക്കളെ സ്‌നേഹിക്കുന്നവർ ഇതെല്ലാം അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അതുപോലെ വിശ്വാസ സമൂഹവും വിഢ്ഢികളാകരുതെന്ന ചിന്തയാണ് ഈ ലേഖനത്തിന് അടിസ്ഥാനം. പ്രാർത്ഥനയല്ല പ്രവൃത്തിയാണ് കർത്താവിനിഷ്ടം.
റെജി ഞള്ളാനി
ചെയർമാൻ കാത്തലിക് പ്രീസ്റ്റ് &എക്‌സ് പ്രീസ്റ്റ് നൺസ് അസോസിയേഷൻ.
Thursday, September 21, 2017
Monday, September 18, 2017
മഹാരാഷ്ട്ര തീരംമുതൽ കേരളതീരംവരെയുള്ള ഭാഗത്ത് രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ ഫലമായുണ്ടായ കനത്തമഴയിൽ ഉരുൾപൊട്ടലും വ്യാപക നാശവും -ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഏഴടി ഉയർന്ന് 2360 അടിയായി. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 127 അടി കഴിഞ്ഞതോടെ തമിഴ്‌നാട് പെൻസ്‌റ്റോക്ക്‌പൈപ്പുകളിലൂടെ വെള്ളം കൊണ്ടുപോയിത്തുടങ്ങി. സെക്കൻഡിൽ ആയിരം ഘനഅടി വെള്ളമാണ് പോകുന്നത് .ഇന്നുമുതൽ മഴയുടെ ശക്തി കുറഞ്ഞുതുടങ്ങും.
ഞങ്ങളുടെ പ്രിയ നേതാവിന് പ്രണാമം
കാത്തലിക് പ്രീസ്റ്റ് &എക്‌സ് പ്രീസ്റ്റ്-നൺസ് അസോസിയേഷൻ ദേശീയ സെക്രട്ടറി ഫാദർ കെ. പി. ഷിബു ഓർമ്മയായി.
സൂര്യതേജസ് വിടപറഞ്ഞു .പാവപ്പെട്ടവർക്കും നീതിനിക്ഷേധിക്കപ്പെട്ടവർക്കും വേണ്ടി ജീവിതം സമർപ്പിച്ച ഫാദർ കെ.പി. ഷിബു ലോകത്തോട് വിടപറഞ്ഞു. നാടിന്റെ നാനാതുറകളിലുമുള്ള ആയിരങ്ങൾ ഈറനണിഞ്ഞ കണ്ണുകളുമായി അദ്ദേഹത്ത ഒരുനോക്കുകാണുവാൻ അങ്കമാലിക്കടുത്തുള്ള കരയാംപറമ്പിലേയ്ക്ക്ഒഴുകിയെത്തി.
കാത്തലിക് പ്രീസ്റ്റ് &എക്‌സ് പ്രീസ്റ്റ്-നൺസ് അസോസിയേഷൻ,ഓപ്പൺ ചർച്ച് മൂവ്‌മെന്റ് ,കെ.സി. ആർ എം , ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ പോലുള്ള സഭാനവീകരണ സംഘടനാ പ്രവർത്തകരും അഡ്വ.പോളച്ചൻ പുതുപ്പാറ, അഡ്വ. ജോസ് അരയകുന്നേൽ തുടങ്ങിയ പ്രമുഖരും അച്ചന്റെ കുടുംബത്തിന് ആശ്വാസമായ ആദ്യാവസാനം വരെ സജീവമായിരുന്നു. ശ്രേഷ്ഠ പുരോഹിതനെ കാണുവാൻ വിവിധ സഭകളിലെ നൂറുകണക്കിന് പുരോഹിതരും കന്യാസ്ത്രീകളും എത്തിച്ചേർന്നു.കരയാംപറമ്പ് സെന്റ് ജോസഫ് ദേവാലയത്തിൽ നടന്ന മൃതസംസ്‌കാര കർമ്മങ്ങളിൽ ഇവരും സജീവ സാന്നിധ്യമായിരുന്നു.
വിൻസെൻഷ്യൻ സഭാ പുരോഹിതനായിരുന്ന അദ്ദേഹം സഭക്കുള്ളിലെ പുഴുക്കുത്തുകൾ പുറത്തു കൊണ്ടുവരുന്നതിൽ ശക്തമായ നിലപാടുകളാണ് സ്വീകരിച്ചത് .പുരോഹിതവൃത്തിയിലേയ്ക്കുവരുന്നവർ ആത്മശുദ്ധിയും പാവങ്ങളോട് കരുണയുള്ളവരുമായിരിക്കണമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത് .സഭക്കുള്ളിൽ ലഭിക്കാമായിരുന്ന സ്ഥാനമാനങ്ങളോ സമ്പത്തോ അദ്ദേഹത്തിന് ആവശ്യമില്ലായിരുന്നു. സഭയുടെ വാണിജ്യവൽക്കരണത്തിനും കപടബ്രഹ്മചര്യത്തിനും കപട ആത്മീയതക്കെതിരേയും ശക്തമായ ഭാഷയിൽ ഫാദർ ഷിബു ഒരു വൈദികന്റെ ഹൃദയമിതാ എന്ന പുസ്തകത്തിലൂടെ തുറന്നെഴുതി . ഈ സത്യംപറച്ചിൽ സഭക്കുള്ളിൽ പ്രകമ്പനവും വിശ്വാസികൾക്കിടയിൽ അമ്പരപ്പുമുണ്ടാക്കി. പതിനായിരക്കണക്കിനു പുസ്തകങ്ങൾ വാങ്ങി ജനങ്ങൾ വായിച്ച് പ്രബുദ്ധരായിത്തുടങ്ങിയതോടെ കത്തോലിക്കാസഭയിൽ ഓപ്പൺ ചർച്ച്മൂവ്‌മെന്റു പോലുള്ള സഭാനവികരണപ്രസ്ഥാനങ്ങൾ രൂപം കൊളളുന്നതിനും ശക്തിപ്രാപിക്കുന്നതിനും ഇടയായി. പൊതുസമൂഹവും നവീകരണചിന്തകരും പത്ര ദൃശ്യമാധ്യമങ്ങളും അച്ചന്റെ കരുത്തുള്ള നിലപാടുകൾക്ക് ചെവികൊടുത്തു.
കോടികൾ പിരിച്ചെടുത്ത് മണിമാളിക പോലുള്ള പള്ളികളും പാരീഷ്ഹാളുകളും നിർമ്മിക്കുന്നതിനെതിരേയും നഷ്ടപ്പെട്ട ക്രിസ്തീയചൈതന്യം തരികെ കൊണ്ടുവരുന്നതിനും ധാരാളം യുവാക്കൾ രംഗത്തുവന്നുകൊണ്ടുമിരിക്കുന്നു. സഭാനവീകരണപ്രസ്ഥാനങ്ങൾ ശക്തിപ്രാപിച്ചതിന്റെ ഫലമായി ,ആത്മീയരംഗത്തു മാത്രമല്ല പുരോഹിതർക്കിടയിലും കന്യാസ്ത്രീകൾക്കിടയിലുമുണ്ടായിക്കൊണ്ടിരിക്കുന്ന കൊലപാതകങ്ങളും പീഡനങ്ങളും മൂല്യച്യുതിയും വെളിച്ചത്തുവരുന്നതിനും കുറ്റവാളികളെ ജയിലിലടക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. സഭക്കുള്ളിലെ ഇത്തരം സംഭവങ്ങൾ മറച്ചുവയ്ക്കുവാൻ പ്രമുഖപത്രങ്ങളും ഭരണാധികാരികളും പരിശ്രമിച്ചുവരികയാണ് .എന്നാൽ സോഷ്യൽ മീഡിയാകൾ അതിവേഗം ഈ കുറവുകൾ പരിഹരിക്കുന്നുമുണ്ട്. പണ്ടും ഇത്തരം സംഭവങ്ങൾ ഇതിനേക്കാൾ കൂടുതൽ നടന്നിരുന്നെങ്കിലും പൊതു സമൂഹത്തിനറിയില്ലായിരുന്നു. കണക്കില്ലാത്ത ശതകോടികൾ സഭയിൽ കുന്നുകൂടുന്നതും ആഡംബരജീവിതവും അധികാരവും അംഗീകാരങ്ങളും സുഖലോലുപതയും സഭയിൽ വർദ്ധിച്ചതോടെ ആത്മീയ ചൈതന്യമുള്ള പുരോഹിതരും കന്യാസ്ത്രീകളും പുറത്തേയ്ക്കു വരുകയും നല്ലകുടുംബങ്ങളിൽ നിന്ന് കുട്ടികളെ കിട്ടാനില്ലാതായതും ആഡംബരജീവിതം മോഹിക്കുന്ന മോശം കുടുംബങ്ങളിലെ കുട്ടികൾ സന്യാസത്തിന് ഇടിച്ചുകയറുന്നതും സാധാരണമായിക്കഴിഞ്ഞിരിക്കുന്നു. സഭക്കുള്ളിൽ ക്രിമിനലുകൾ കൂടുന്നതിന് ഇത് ഇടയായി. ഇതിനെതിരെ ശക്തമായി പോരാടിയ ഫാദർ ഷിബു സാമൂഹിക -സാംസ്‌കാരിക, വിദ്യഭ്യാസ മേഖലകളിലും വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. സഭക്കുള്ളിൽ നഷ്ടപ്പെട്ടുപേയ ക്രിസ്തീയ ചൈതന്യം തിരികെ കൊണ്ടുവരുന്നതിനുള്ള ധീരമായ പോരാട്ടമാണ് അച്ചൻ നടത്തിയത് .എതിർപ്പുകൾക്കിടയിലും ഈ സാമൂഹിക പരിഷ്‌കർത്താവിനെ സഭാ മേലധികാരികളും സഹപുരോഹിതരും വളരെ ബഹുമാനത്തോടെയാണ് കണ്ടിരുന്നത്.
സമൂഹത്തിനുപകരിക്കുന്നതും, ദേശസ്‌നേഹവും സഹാനുഭൂതിയും ആത്മിയശുദ്ധിയുമുള്ള പുതുതലമുറയെ വാർത്തെടുക്കുവാൻ അക്ഷീണം പ്രവർത്തിച്ചിട്ടുള്ള അച്ചൻ കുട്ടികളെ പഠിപ്പിക്കുന്നതിനിടയിലാണ് കുഴഞ്ഞുവീണു മരിച്ചത്. അദ്ദേഹത്തെസംബന്ധിച്ചിടത്തോളം ഇതൊരു ഭാഗ്യമരണംതന്നെയാണ്.
മതാനുഷ്ടാനങ്ങൾ പാലിക്കുവാൻ കടന്നുവരുന്ന യുവതീ യുവാക്കൾ ബ്രഹ്മചാരികളാകേണ്ടതില്ലെന്നും പകരം അവർ വിവാഹിതരായി നല്ല കുടുംബജീവിതം നയിച്ചുകൊണ്ട് ദൈവ വിശ്വാസത്തിന്റെ വക്താക്കൾ ആകുകയാണ് വേണ്ടതെന്ന നിലപാടാണ് അച്ചനുണ്ടായിരുന്നത്. ക്രിസ്തു ദൈവവും രക്ഷകനുമാണെന്ന് പ്രഖ്യാപിക്കുവാൻ ബ്രഹ്മചാരി ആകേണ്ടതില്ലെന്നനിലപാടു തെളിയിക്കുവാൻ വിശുദ്ധ ബൈബിളിന്റെയും കത്തോലിക്കാ സഭയുടെ നിയമമായ കാനോനികനിയമത്തിന്റെയും പിൻബലമാണ് അച്ചൻ സ്വീകരിച്ചത്. ജീവിതം മൂഴുവൻ സാമൂഹിക പരിഷ്‌കരണത്തിനും ജീവകാരുണ്യ പ്രവർത്തനത്തിനുമായി ചിലവഴിച്ച അച്ചൻ എങ്ങനെയാണ് ഒരു മാതൃകാ കുടുംബം നയിക്കേണ്ടതെന്നും കാട്ടിത്തന്നു.
വ്യത്യസ്ത കാരണങ്ങളാൽ സന്യാസം വിട്ടു പുറത്തുവന്നിട്ടുള്ളവരെ സഭാനേതൃത്വം പൂർണ്ണമായും അവഗണിക്കുന്നതും സാമൂഹിക ഫ്രഷ്ട് ഏർപ്പെടുത്തി സ്വന്തം നാട്ടിൽനിന്നും ആട്ടിപായിക്കുന്നതിലും അച്ചൻ വളരെയധികം ദുഖിതനായിരുന്നു . വിശ്വാസ സമുഹത്തിന്റെ പിൻതുണയോടെ ഇവർക്കുവേണ്ടി പ്രവർത്തിക്കുന്ന കാത്തലിക് പ്രീസ്റ്റ് -നൺസ് അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ സജീവമാവുകയും ദേശീയ സെക്രട്ടറി സ്ഥാനം വഹിച്ചുവരികയുമായിരുന്നു.സഭകളുടെ ഏകീകരണത്തിനും നവീകരണത്തിനുമായി പ്രവർത്തക്കുന്ന ഓപ്പൺ ചർച്ച് മൂവ്‌മെന്റിന്റെ മുൻനിരപ്രവർത്തകനായിരുന്നു. ക്രിസ്തുവിൽ വിശ്വസിക്കുന്ന മനുഷ്യർക്ക് വിവിധ റീത്തുകളും വിവിധ തരം പ്രാർത്ഥനകളും ആചാരങ്ങളും അനുഷ്ടാനങ്ങളും നടത്തിക്കൊണ്ട് വേർതിരിക്കരുത് എന്ന നിലപാടിൽ അച്ചൻ ഉറച്ചുനിന്നു. കൂദാശാ കർമ്മങ്ങൾക്ക് പണം ഈടാക്കുന്നതിനെയും അച്ചൻ എതിർത്തിരുന്നു. ഇതിന്റെ പേരിൽ പീഡിപ്പിക്കപ്പെടുകയോ മാറ്റിനിർത്തപ്പെടുകയോ ചെയ്താൽ അവർക്കുവേണ്ട കൂദാശാ കർമ്മങ്ങൾ സൗജന്യമായി ചെയ്തു നൽകുമായിരുന്നു .
ജീവിതത്തിന്റെ നാനാതുറകളിലുമുള്ള പതിനായിരക്കണക്കിന് ആളുകൾക്ക് അച്ചൻ സാന്ത്വനമരുളിയിട്ടുണ്ട്. ശക്തനായ സാമൂഹിക പരിഷ്‌കർത്താവെന്ന നിലയിൽ ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ അനുഭവിക്കേണ്ടതായി വന്നിട്ടുണ്ട്. അപ്പോഴെല്ലാം ദൈവ പരിപാലനയിലും പ്രാർത്ഥനയിലും വിശ്വാസമർപ്പിച്ചു മുന്നേറുകയായിരുന്നു.
കൊച്ചി കരിവേലിപ്പടിയിലുള്ള റാഡ്ക്ലിഫ് സ്‌കൂൾ പ്രിൻസിപ്പലായിരുന്നു അദ്ദേഹം .കുട്ടികൾക്ക് ക്ലാസ്സെടുക്കുന്ന സമയത്ത് കുഴഞ്ഞുവീഴുകയായിരുന്നു. കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സാമൂഹിക തിന്മകൾക്കും അനീതിക്കുമെതിരെ സന്ധിയില്ലാ സമരം നയിച്ച ഈ കർമ്മയോഗി ആത്മീയ രംഗത്തും ശക്തമായ നിലപാടുകളാണ് സ്വീകരിച്ചത്. അദ്ദേഹത്തിന്റെ അചഞ്ചലമായ നിലപാടുകളും ആശയങ്ങളും പ്രവർത്തനശൈലികളും വരും തലമുറക്ക് എന്നും മുതൽകൂട്ടാണ്. ഈ മനുഷ്യ സ്‌നേഹിയുടെ വേർപാടിൽ നാട് വിങ്ങിക്കരയുകയാണ്. സാമൂഹിക പരിഷ്‌കർത്താക്കൾ ലോകാവസാനം വരെ ജനഹൃദയങ്ങളിൽ ജീവിക്കും.ഞങ്ങളുടെ പ്രിയനേതാവും മാർഗ്ഗദർശിയുമായിരുന്ന ഫാദർ കെ. പി. ഷിബു ദൈവസന്നിധിയിൽ വിശുദ്ധരുടെ ഗണത്തിലേയ്ക്ക് ഉയർത്തപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഈ പുണ്യാത്മാവിന് കണ്ണീരിൽ കുതിർന്ന പ്രണാമം.
റെജി ഞള്ളാനി
ചെയർമാൻ
കാത്തലിക് പ്രീസ്റ്റ് &എക്‌സ് പ്രീസ്റ്റ്-നൺസ് അസോസിയേഷൻ.
Sunday, September 17, 2017
സൂര്യതേജസ് വിടപറഞ്ഞു .
പാവപ്പെട്ടവർക്കും നീതിനിക്ഷേധിക്കപ്പെട്ടവർക്കും വേണ്ടി ജീവിതം സമർപ്പിച്ച ഫാദർ കെ.പി. ഷിബു ലോകത്തോട് വിടപറഞ്ഞു.
വിൻസെൻഷ്യൻ സഭാ പുരോഹിതനായിരുന്ന അദ്ദേഹം സഭക്കുള്ളിലെ പുഴുക്കുത്തുകൾ പുറത്തു കൊണ്ടുവരുന്നതിൽ ശക്തമായ നിലപാടുകളാണ് സ്വീകരിച്ചത് .പുരോഹിതവൃത്തിയിലേയ്ക്കുവരുന്നവർ ആത്മശുദ്ധിയും പവങ്ങളോട് കരുണയുള്ളവരുമായിരിക്കണമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത് . സഭയുടെ വാണിജ്യവൽക്കരണത്തെയും കപടബ്രഹ്മചര്യത്തിനും കപട ആത്മീയതക്കെതിരേയും ശക്തമായ ഭാഷയിൽ ഫാദർ ഷിബു ഒരു വൈദികന്റെ ഹൃദയമിതാ എന്ന പുസ്തകത്തിലൂടെ തുറന്നെഴുതി . ഈ സത്യംപറച്ചിൽ സഭക്കുള്ളിൽ പ്രകമ്പനവും വിശ്വാസികൾക്കിടയിൽ അമ്പരപ്പുമുണ്ടാക്കി. പതിനായിരക്കണക്കിനു പുസ്തകങ്ങൾ വാങ്ങി ജനങ്ങൾ വായിച്ച് പ്രബുദ്ധരായിത്തുടങ്ങിയതോടെ കത്തോലിക്കാസഭയിൽ ഓപ്പൺ ചർച്ച്മൂവ്‌മെന്റു പോലുള്ള സഭാനവികരണപ്രസ്ഥാനങ്ങൾ രൂപം കൊളളുന്നതിനും ശക്തിപ്രാപിക്കുന്നതിനും ഇടയായി. പൊതുസമൂഹവും നവീകരണചിന്തകരും പത്ര ദൃശ്യമാധ്യമങ്ങളും അച്ചന്റെ കരുത്തുള്ള നിലപാടുകൾക്ക് ചെവികൊടുത്തു.കോടികൾ പിരിച്ചെടുത്ത് മണിമാളിക പോലുള്ള പള്ളികളും പാരീഷ്ഹാളുകളും നിർമ്മിക്കുന്നതിനെതിരേയും നഷ്ടപ്പെട്ട ക്രിസ്തീയചൈതന്യം തരികെ കൊണ്ടുവരുന്നതിനും ധാരാളം യുവാക്കൾ രംഗത്തുവന്നുകൊണ്ടുമിരിക്കുന്നു. സഭാനവീകരണപ്രസ്ഥാനങ്ങൾ ശക്തിപ്രാപിച്ചതിന്റെ ഫലമായി ,ആത്മീയരംഗത്തു മാത്രമല്ല പുരോഹിതർക്കിടയിലുംകന്യാസ്ത്രീകൾക്കിടയിലുമുണ്ടായിക്കൊണ്ടിരിക്കുന്ന കൊലപാതകങ്ങളും പീഡനങ്ങളും സമൂഹത്തിൽ അടുത്ത കാലത്തായി ചർച്ചയായിട്ടുള്ളതും . പണ്ടും ഇത്തരം സംഭവങ്ങൾ ഇതിനേക്കാൾ കൂടുതൽ നടന്നിരുന്നെങ്കിലും പൊതു സമൂഹത്തിനറിയില്ലായിരുന്നു. കണക്കില്ലാത്ത ശതകോടികൾ സഭയിൽ കുന്നുകൂടുന്നതും ആഡംബരജീവിതവും അധികാരവും അംഗീകാരങ്ങളും സുഖലോലുപതയും സഭയിൽ വർദ്ധിച്ചതോടെ ആത്മീയ ചൈതന്യമുള്ള പുരോഹിതരും കന്യാസ്ത്രീകളും പുറത്തേയ്ക്കു വരുകയും നല്ലകുടുംബങ്ങളിൽ നിന്ന് കുട്ടികളെ കിട്ടാനില്ലാതായതും ആഡംബരജീവിതം മോഹിക്കുന്ന മോശം കുടുംബങ്ങളിലെ കുട്ടികൾ സന്യാസത്തിന് ഇടിച്ചുകയറുന്നതും സാധാരണമായിക്കഴിഞ്ഞിരിക്കുന്നു. സഭക്കുള്ളിൽ ക്രിമിനലുകൾ കൂടുന്നതിന് ഇത് ഇടയായി. ഇതിനെതിരെ ശക്തമായി പോരാടിയ ഫാദർ ഷിബു സാമൂഹിക -സാംസ്‌കാരിക, വിദ്യഭ്യാസ മേഖലകളിലും വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.
സമൂഹത്തിനുപകരിക്കുന്നതും, ദേശസ്‌നേഹവും സഹാനുഭൂതിയും ആത്മിയശുദ്ധിയുമുള്ള പുതുതലമുറയെ വാർത്തെടുക്കുവാൻ അക്ഷീണം പ്രവർത്തിച്ചിട്ടുള്ള അച്ചൻ കുട്ടികളെ പഠിപ്പിക്കുന്നതിനിടയിലാണ് കുഴഞ്ഞുവീണു മരിച്ചത്. അദ്ദേഹത്തെസംബന്ധിച്ച് ഒരു ഭാഗ്യമരണംതന്നെയാണിത്.
മതാനുഷ്ടാനങ്ങൾ പാലിക്കുവാൻ കടന്നുവരുന്ന യുവതീ യുവാക്കൾ ബ്രഹ്മചാരികളാകേണ്ടതില്ലെന്നും പകരം അവർ വിവാഹിതരായി നല്ല കുടുംബജീവിതം നയിച്ചുകൊണ്ട് ദൈവ വിശ്വാസത്തിന്റെ വക്താക്കൾ ആകുകയാണ് വേണ്ടതെന്ന നിലപാടാണ് അച്ചനുണ്ടായിരുന്നത്. ക്രിസ്തു ദൈവവും രക്ഷകനുമാണെന്ന് പ്രഖ്യാപിക്കുവാൻ ബ്രഹ്മചാരി ആകേണ്ടതില്ലെന്നനിലപാടു തെളിയിക്കുവാൻ വിശുദ്ധ ബൈബിളിന്റെയും കത്തോലിക്കാ സഭയുടെ നിയമമായ കാനോനികനിയമത്തിന്റെയും പിൻബലമാണ് അച്ചൻ സ്വീകരിച്ചത്. ജീവിതം മൂഴുവൻ സാമൂഹിക പരിഷ്‌കരണത്തിനും ജീവകാരുണ്യ പ്രവർത്തനത്തിനുമായി ചിലവഴിച്ച അച്ചൻ എങ്ങനെയാണ് ഒരു മാതൃകാ കുടുംബം നയിക്കേണ്ടതെന്നും കാട്ടിത്തന്നു.
വ്യത്യസ്ത കാരണങ്ങളാൽ സന്യാസം വിട്ടു പുറത്തുവന്നിട്ടുള്ളവരെ സഭാനേതൃത്വം പൂർണ്ണമായും അവഗണിക്കുന്നതും സാമൂഹിക ഫ്രഷ്ട് ഏർപ്പെടുത്തി സ്വന്തം നാട്ടിൽനിന്നും ആട്ടിപായിക്കുന്നതിലും അച്ചൻ വളരെയധികം ദുഖിതനായിരുന്നു . വിശ്വാസ സമുഹത്തിന്റെ പിൻതുണയോടെ ഇവർക്കുവേണ്ടി പ്രവർത്തിക്കുന്ന കാത്തലിക് പ്രീസ്റ്റ് -നൺസ് അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ സജീവമാവുകയും ദേശീയ സെക്രട്ടറി സ്ഥാനം വഹിച്ചുവരികയുമായിരുന്നു. ജീവിതത്തിന്റെ നാനാതുറകളിലുമുള്ള പതിനായിരക്കണക്കിന് ആളുകൾക്ക് അച്ചൻ സാന്ത്വനമരുളിയിട്ടുണ്ട്. ശക്തനായ സാമൂഹിക പരിഷ്‌കർത്താവെന്ന നിലയിൽ ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ അനുഭവിക്കേണ്ടതായി വന്നിട്ടുണ്ട്. അപ്പോഴെല്ലാം ദൈവ പരിപാലനയിലും പ്രാർത്ഥനയിലും വിശ്വാസമർപ്പിച്ചു മുന്നേറുകയായിരുന്നു.
കൊച്ചി കരിവേലിപ്പടിയിലുള്ള റാഡ്ക്ലിഫ് സ്‌കൂൾ പ്രിൻസിപ്പലായിരുന്നു അദ്ദേഹം .കുട്ടികൾക്ക് ക്ലാസ്സെടുക്കുന്ന സമയത്ത് കുഴഞ്ഞുവീഴുകയായിരുന്നു. കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സാമൂഹിക തിന്മകൾക്കും അനീതിക്കുമെതിരെ സന്ധിയില്ലാ സമരം നയിച്ച ഈ കർമ്മയോഗി ആത്മീയ രംഗത്തും ശക്തമായ നിലപാടുകളാണ് സ്വീകരിച്ചത്. അദ്ദേഹത്തിന്റെ അചഞ്ചലമായ നിലപാടുകളും ആശയങ്ങളും പ്രവർത്തനശൈലികളും വരും തലമുറക്ക് എന്നും മുതൽകൂട്ടാണ്. ഈ മനുഷ്യ സ്‌നേഹിയുടെ വേർപാടിൽ നാട് വിങ്ങിക്കരയുകയാണ്. സാമൂഹിക പരിഷ്‌കർത്താക്കൾ ലോകാവസാനം വരെ ജനഹൃദയങ്ങളിൽ ജീവിക്കും .ഫാദർ കെ. പി. ഷിബുവിന് നാടിന്റെ പ്രണാമം.
Tuesday, September 12, 2017
Subscribe to:
Posts (Atom)